കേരള ജ്യോതിഷം

കേരള ജ്യോതിഷം അഷ്ടമംഗല പ്രശ്നം ,താംബൂലപ്രശ്നം ,ജാത?

10/09/2025

നക്ഷത്രങ്ങളുടെ സ്വരൂപം
=======================
ആകൃതി തര്‍ക്കവിഷയമാണ്. പ്രമാണഗ്രന്ഥങ്ങളില്‍ വിഭിന്നപക്ഷങ്ങള്‍ കാണാം. നക്ഷത്രത്തിന്റെ ആകൃതി ആ നക്ഷത്രത്തില്‍ ജനിക്കുന്നവരുടെ പ്രകൃതത്തില്‍ പ്രതിഫലിക്കുന്നുണ്ടോ എന്നത് അതിലും വലിയ തര്‍ക്കവിഷയവുമാണ്. പൊതുവേ സാധാരണക്കാര്‍ക്ക് അത്ര പരിചയമില്ലാത്ത കാര്യമാണ്. ജന്മനക്ഷത്രത്തിന്റെ പക്ഷിവൃക്ഷമൃഗാദികള്‍ അറിയുന്നവര്‍ പോലും ജന്മനക്ഷത്രത്തിന്റെ ആകൃതി, എത്ര നക്ഷത്രത്തിന്റെ കൂട്ടമാണ് എന്നിവ ശ്രദ്ധിക്കാന്‍ താല്പര്യപ്പെടില്ലെന്ന് തോന്നുന്നു.
ചുവടെ നക്ഷത്രങ്ങളുടെ ആകൃതി പറയുന്നു . ബ്രാക്കറ്റില്‍ ഉള്ളത് എത്ര നക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് എന്നതും.

സംഖ്യയിലും ഭിന്നാഭിപ്രായം കാണാം.

*1. അശ്വതി*- അശ്വമുഖം, ആട്ടിന്റെ തല, വാള്‍ത്തല (3).

*2. ഭരണി-* അടുപ്പുകല്ലുകള്‍, യോനി (3).

*3. കാര്‍ത്തിക-*
കത്രിക, കോരിക, അഗ്നിജ്വാല (6)

*4. രോഹിണി-*
ചൂണ്ട, ശകടം (5/6).

*5. മകയിരം-*
മാനിന്റെ മുഖം/തല, തേങ്ങാക്കണ്ണ് (3).

*6. തിരുവാതിര-* തീക്കട്ട (1).

*7. പുണര്‍തം-*
വീട്, തോണി, വില്ല് (5/6).

*8. പൂയം-*
പശുവിന്റെ അകിട്, വാല്‍ക്കണ്ണാടി (3).

*9. ആയില്യം-*
ചക്രം, അമ്മിക്കല്ല്, സര്‍പ്പഫണം (4/6).

*10. മകം-*
നുകം, സിംഹാസനം, തൊട്ടില്‍ (4).

*11. പൂരം -*
തൊട്ടിലിന്റെ മുന്‍കാലുകള്‍, കട്ടിലിന്റെ മുന്‍കാലുകള്‍, മഞ്ചം (2).

*12. ഉത്രം-*
കട്ടിലിന്റെ പിന്‍കാലുകള്‍, തൊട്ടിലിന്റെ പിന്‍കാലുകള്‍, ജപത്തിനുള്ള മണി (2).

*13. അത്തം-* ആവനാഴി, കൈപ്പത്തി (5).

*14. ചിത്തിര -*
ചിരവ, രത്‌നം (6).

*15. ചോതി-* പൊന്‍കട്ട, മുത്ത് (1).

*16. വിശാഖം -*
മുറം, വട്ടക്കിണറ്, തോരണം (9).

*17. അനിഴം-*
വില്ല്, ഓലക്കുട (9).

*18. കേട്ട -*
കുന്തം, കുണ്ഡലം (3).

*19. മൂലം -*
കാഹളം, ശംഖ്, സിംഹവാല്‍ (4).

*20. പൂരാടം -*
മുറം, ആനക്കൊമ്പ്, കട്ടില്‍ക്കാല്‍ (2/4).

*21. ഉത്രാടം -*
മുറം, മഞ്ചം,നാല്‍ക്കവല (4).

*22. തിരുവോണം -* മുഴക്കോല്‍, വാമനന്റെ മൂന്ന് ചവിട്ടടികള്‍ (3).

*23. അവിട്ടം -*
ആട്ടിന്‍ തല, ഡമരു, കുമ്പളങ്ങ (5/6).

*24. ചതയം -*
കിണര്‍, വൃത്തം, വല (6/100).

*25. പൂരൂരുട്ടാതി -*
കട്ടിലിന്റെ കാല്‍, കമാനം, മഞ്ചം (2).

*26. ഉത്രട്ടാതി -*
കട്ടിലിന്റെ കാല്‍, മെത്ത, ശയ്യാകൃതി, കമാനം (2).

*27. രേവതി -*
മിഴാവ്, മൃദംഗം, മീന്‍ (6).

നക്ഷത്രസ്വരൂപം അതില്‍ ജനിച്ചവരുടെ ജീവിതത്തെ, സ്വഭാവത്തെ ഏതെങ്കിലും തരത്തില്‍ പ്രതിഫലിപ്പിക്കുന്നുണ്ടോ എന്നത് വലിയ അന്വേഷണ വിഷയം ആണ്

09/07/2024
098470 63147
14/11/2023

098470 63147

Address

Kalarickal
Kunnamkulam

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

09847063147

Website

Alerts

Be the first to know and let us send you an email when കേരള ജ്യോതിഷം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share