BIG Telecom

BIG Telecom vodafone network

24/12/2014
15/09/2014
ഇനി ട്രെയിന്‍ സമയം ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്ന സമയവും പുറപ്പെടുന്ന സമയവും മൊബൈലില്‍ അറിയാം. റണ്ണിംഗ് പൊസിഷന്‍ ട്രാക്...
25/04/2014

ഇനി ട്രെയിന്‍ സമയം ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്ന സമയവും പുറപ്പെടുന്ന സമയവും മൊബൈലില്‍ അറിയാം. റണ്ണിംഗ് പൊസിഷന്‍ ട്രാക്ക് ചെയ്യുന്നതിനും ഷെഡ്യൂളുകള്‍ അറിയുന്നതിനും ഇന്ത്യന്‍ റെയില്‍വെ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.
ഇന്ത്യന്‍ റെയില്‍വെയുടെ ഐടി വിഭാഗമായ സെന്റര്‍ ഫോര്‍ റെയില്‍വെ ഇന്‍ഫോര്‍മേഷന്‍സ് സിസ്റ്റംസ് (CRIS) ആണ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ സഹായത്തോടെ വിന്‍ഡോസ് ഫോണുകള്‍ക്ക് വേണ്ടിയുള്ള ആപ്ലിക്കേഷനും വിന്‍ഡോസ് 8 പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഡെസ്‌ക്ടോപ് ആപ്ലിക്കേഷനുമാണ് ക്രിസ് നിലവില്‍ വികസിപ്പിച്ചിരിക്കുന്നത്. മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് വേണ്ടിയുള്ള ആപ്ലിക്കേഷനുകളും ഉടന്‍ വികസിപ്പിക്കുമെന്നാണ് റെയില്‍വെ അധികൃതര്‍ നല്‍കുന്ന സൂചന.
'സ്‌പോട്ട് യുവര്‍ ട്രെയിന്‍' ആണ് മൊബൈല്‍ ആപ്ലിക്കേഷന്റെ ഏറ്റവും ആകര്‍ഷണീയമായ ഫീച്ചര്‍‍. ട്രെയിന്‍സ് ബിറ്റ്‌വീന്‍ സ്റ്റേഷന്‍സ് എന്ന ഫീച്ചറില്‍ രണ്ടു സ്റ്റേഷനുകള്‍ക്കിടയില്‍ ഓടുന്ന എല്ലാ ട്രെയിനുകളുടെ പട്ടികയും ലഭ്യമാക്കും. കാന്‍സല്‍ ചെയ്ത ട്രെയിനുകളെ കുറിച്ചുള്ള വിവരങ്ങളും ആപില്‍ ലഭ്യമാണ്.

ആദ്യ ഐഫോണിന് ആവശ്യമായ സോഫ്‍റ്റ്‍വെയര്‍ രൂപരേഖ സമര്‍പ്പിക്കാന്‍ എഞ്ചിനീയര്‍മാര്‍ക്ക് ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് ന...
27/03/2014

ആദ്യ ഐഫോണിന് ആവശ്യമായ സോഫ്‍റ്റ്‍വെയര്‍ രൂപരേഖ സമര്‍പ്പിക്കാന്‍ എഞ്ചിനീയര്‍മാര്‍ക്ക് ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് നല്‍കിയത് വെറും രണ്ടാഴ്ച മാത്രം.!!! പറഞ്ഞ സമയത്തിനുള്ളില്‍ തീര്‍ത്തില്ലെങ്കില്‍ വേറെ ഗ്രൂപ്പിന് ജോലി കൈമാറുമെന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞതായും ആദ്യ ഐഫോണിനു പിന്നില്‍ പ്രവര്‍ത്തിച്ച ആപ്പിളിലെ മുന്‍ എഞ്ചിനീയര്‍ പറയുന്നു.
ആദ്യ ഐഫോണ്‍ നിര്‍മ്മിച്ച എഞ്ചനീയര്‍മാരുടെ സംഘത്തിലെ അംഗവും നിലവില്‍ ആപ്പിള്‍ യൂസര്‍ ഇന്‍റര്‍ഫേസ് ടീമിന്റെ മേധാവിയുമായ ക്രിസ് ഗ്രെഗ്‍ ആണ് ആദ്യ ഐഫോണ്‍ നിര്‍മ്മാണ വേളയിലെ അനുഭവങ്ങള്‍ വാള്‍സ്ട്രീറ്റ് ജേണലിനോട് പങ്കുവെച്ചത്.
സാംസങ്ങും ആപ്പിളും തമ്മിലുള്ള പേറ്റന്റ് നിയമയുദ്ധത്തിലെ വിചാരണ അടുത്തുകൊണ്ടിരിക്കെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാവുകയാണ്. നാലു സ്മാര്‍ട്ട് ഫോണുകളുടെയും ടാബ്‍ലറ്റുകളുടേയും സോഫ്‍റ്റ്‍വെയര്‍-ബേസ്‍ഡ് പേറ്റന്‍റുകള്‍ക്കായാണ് ആപ്പിള്‍ കൊറിയന്‍ കമ്പനിയായ സാംസങ്ങുമായി നിയമപോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഐഫോണിലെ അണ്‍ലോക്ക് ചെയ്യാനുള്ള സ്‍ലൈഡ് സിസ്റ്റത്തിന്റെ പേറ്റന്‍റും ഇതിലുള്‍പെടും. ഈ സിസ്റ്റം 2005ല്‍ കുറഞ്ഞ അംഗങ്ങള്‍ മാത്രമുള്‍പെട്ട ആപ്പിള്‍ ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് ഗ്രെഗ്‍ ക്രിസ്റ്റി പറയുന്നു. 2004 വരെ ആപ്പിള്‍ ടച്ച് സ്ക്രീന്‍ പ്രൊഡക്‍റ്റ്സ് പുറത്തിറക്കിയിരുന്നില്ല. സ്പിന്നിംഗ് ഹാര്‍ഡ്‍വെയര്‍ ഉപയോഗിച്ചുള്ള ഐപോഡുകളായിരുന്നു അന്ന് വിപണിയിലെ ആപ്പിളിന്‍റെ ഗ്ലാമര്‍ ഉല്‍പന്നം. ഐപോഡില്‍ വീഡിയോ ഓപ്ഷന്‍സുമുണ്ടായിരുന്നില്ല. സോളിഡ് സ്റ്റേറ്റ് ഐപോഡുകള്‍ പുറത്തിറക്കാന്‍ പിന്നെയും ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നു ആപ്പിളിന്. എന്നാല്‍ വലിയ ആശയങ്ങളും വലിയ സ്വപ്‍നങ്ങളും എപ്പോഴും മനസ്സില്‍ താലോലിച്ച സ്റ്റീവ്ജോബ്‍സെന്ന വലിയ മനുഷ്യന്റെ നേതൃത്വം ആപ്പിളിനെ മറ്റു കമ്പനികളേക്കാള്‍ കാതങ്ങള്‍ മുന്നോട്ട് നയിച്ചു. ക്രിസ് പറഞ്ഞു.

22/03/2014

Happy to help......
Vodafone store

Address

Kalikavu
Malappuram
676525

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

04931258300

Alerts

Be the first to know and let us send you an email when BIG Telecom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to BIG Telecom:

Share