Malappuram Cafe

Malappuram Cafe Online Channel From Malappuram...!

കല്പകഞ്ചേരിയിൽ വൻ കവർച്ച നടത്തിയ മോഷ്ടാവിനെ മണിക്കൂറുകൾക്കകം പൊക്കി പോലീസ്;പിടിയിലായത് എടപ്പാൾ കാലടി സ്വദേശിഎടപ്പാൾ: വളവ...
24/06/2024

കല്പകഞ്ചേരിയിൽ വൻ കവർച്ച നടത്തിയ മോഷ്ടാവിനെ മണിക്കൂറുകൾക്കകം പൊക്കി പോലീസ്;പിടിയിലായത് എടപ്പാൾ കാലടി സ്വദേശി

എടപ്പാൾ: വളവന്നൂർ വരമ്പനാല തയ്യിൽപടി കുറുക്കോളി മുഹമ്മദ് ബഷീറിൻറെ വീട്ടിൽ കവർച്ച ചെയ്ത കേസിൽ എടപ്പാൾ കാലടി സ്വദേശി നടുത്തൊടിയിൽ സലാമിനെയാണ് കൽപകഞ്ചേരി എസ് എച്ച് ഓ കെ സുശാന്തിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വീടിന്റെ പിറകുവശത്തെ ഗ്രില്ലിലെ പൂട്ട് തകർത്താണ് പ്രതി മോഷണം നടത്തിയത്.
കഴിഞ്ഞമാസം 17നാണ് ബഷീറും ഭാര്യയും വീട് പൂട്ടി ഹജ്ജിനു പോയത്. ഇടവിട്ട ദിവസങ്ങളിൽ വരമ്പനാലയിൽ താമസിക്കുന്ന മകൾ വീട്ടിലെത്താറുണ്ട്. വെള്ളിയാഴ്ച രാത്രി 7 മണിയോടെ ഇവർ വീട് പൂട്ടി പോയതായിരുന്നു. ശനിയാഴ്ച രാവിലെ ലൈറ്റുകൾ ഓഫാക്കാൻ മരുമകൻ അഷ്റഫ് എത്തിയപ്പോഴാണ്
കവർച്ച നടന്ന വിവരം അറിഞ്ഞത്. വീട്ടിൽ നിന്ന് സ്വർണ്ണം നഷ്ടമായ വിവരമാണ് നാട്ടുകാരുടെ കയ്യിൽ ഉണ്ടായിരുന്നത്. എന്നാൽ 9 വാച്ചുകൾ ലക്ഷത്തിലേറെ രൂപ എന്നിവയും സലാമിൽ നിന്ന് ലഭിച്ചു. പ്രതി വരമ്പനാലയിൽ വാടകക്ക് താമസിക്കുന്നയാളാണ് 48 കാരനായ എടപ്പാൾ സ്വദേശി സലാം.
അസമയത്ത് നിറുത്തിയിട്ട പരിചയമില്ലാത്ത സ്കൂട്ടറിന്റെ ഫോട്ടോയെടുത്ത ബഷീറിന്റെ അയൽവാസിയും പ്രവാസിയുമായ സലാമിന്റെ അവസരോചിത പ്രവർത്തിയാണ് കള്ളനിലേക്ക് പോലീസിനെ വഴികാട്ടിയായത്

*പ്രിയദർശിനി മാറഞ്ചേരി പത്താം വാർഷികാഘോഷം - സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു* മാറഞ്ചേരി: പ്രിയദർശിനി കൾച്ചറൽ സെന്റ...
24/06/2024

*പ്രിയദർശിനി മാറഞ്ചേരി പത്താം വാർഷികാഘോഷം - സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു*

മാറഞ്ചേരി: പ്രിയദർശിനി കൾച്ചറൽ സെന്റർ മാറഞ്ചേരിയുടെ പത്താം വാർഷികാഘോഷം "സ്നേഹധരണി 2024" ന്റെ ഭാഗമായി സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനിയും പ്രിയദർശിനി മാറഞ്ചേരിയും സംയുക്തമായി തൃശൂർ അമല ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രിയദർശിനി കൾച്ചറൽ സെന്റർ പ്രവർത്തകരും നാട്ടുകാരുമായി 78 പേർ പങ്കെടുത്ത ക്യാമ്പിൽ 24 ആദ്യ രക്തദാതാക്കളും ഒരു വനിതാ ദാതാവും ഉൾപ്പെടെ 60 പേർ രക്തദാനം നിർവ്വഹിച്ചു.
ക്യാമ്പിലുടനീളം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ട് ബി ഡി കെ സംസ്ഥാന ജില്ലാ താലൂക്ക് ഭാരവാഹികളും കോർഡിനേറ്റർമാരും എയ്ഞ്ചൽസ് വിങ് അംഗങ്ങളും പ്രിയദർശിനി പ്രവർത്തകരും ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന് വേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തു തന്ന പ്രിയദർശിനി മാറഞ്ചേരിക്ക് ബി ഡി കെ പൊന്നാനിയുടെ പ്രത്യേക ഉപഹാരം കൈമാറുകയും ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

22/06/2024

വെളിയംകോട് വാഹനാപകടം.: ഒരാൾ മരണപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്.*
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് ആണ് നിയന്ത്രണം വിട്ട ബുള്ളറ്റ്, പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി അപകടം ഉണ്ടായത്._
അപകടത്തിൽ *വെളിയംകോട് അങ്ങാടി സ്വദേശി പള്ളിത്താഴത്ത് ശിഹാബ് (സ്ലാബ് മതിൽ) എന്നവരുടെ മകൻ ആഷിക്* എന്നവരാണ് മരണപ്പെട്ടത്._
അപകടത്തിൽ മറ്റൊരാൾക്ക് കൂടി പരിക്ക് പറ്റിയിട്ടുണ്ട്. അപകടം നടന്ന ഉടനെ ആഷികിനെ പൊന്നാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല._

*പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട*305ഗ്രാം മേത്താംഫിറ്റാമിൻ പിടിച്ചെടുത്തുഎടപ്പാൾ: പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട....
20/02/2024

*പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട*

305ഗ്രാം മേത്താംഫിറ്റാമിൻ പിടിച്ചെടുത്തു

എടപ്പാൾ: പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305ഗ്രാം മേത്താംഫിറ്റാമിൻ പിടിച്ചെടുത്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡും മലപ്പുറം ഐബി യും പൊന്നാനി സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ വിവര ശേഖരണത്തിലും പരിശോധനയിലുമാണ് 305 gm മെത്തംഫിറ്റമിനുമായി രണ്ട് പേരെ പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ജി അരവിന്ദ് അറസ്റ്റ് ചെയ്തത്. പൊന്നാനി മാറഞ്ചേരി കൈപ്പുള്ളിയിൽവീട്ടിൽ മുഹമ്മദ്‌ ബഷീർ, പട്ടാമ്പി എറവക്കാട് മാങ്ങാടിപ്പുറത്ത് വീട്ടിൽ സാബിർ എന്നിവരാണ് പിടിക്കപ്പെട്ടത്, മലപ്പുറം പാലക്കാട്‌, തൃശൂർ ജില്ലകളിൽ മെത്തംഫിറ്റാമിൻ മൊത്തവിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായത്‌, പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർ മാരായ നൗഫൽ എൻ, ഷിജു മോൻ ടി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ശ്രീകുമാർ സി, മുരുകൻ, പ്രിവെൻറ്റീവ് ഓഫീസർ (ഗ്രേഡ് ) പ്രമോദ്.പി. പി ,ഗിരീഷ്. ടി സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ് ഇ, വനിത സിവിൽ എക്സൈസ് ഓഫീസർ ജ്യോതി എക്സൈസ് tvഡ്രൈവർ പ്രമോദ് എന്നിവർ ഉണ്ടായിരുന്നു.

പൊന്നാനിയുടെ മണ്ണിൽ വിദ്വേഷം വിതച്ച് വിഭാഗീയത കൊയ്യാൻ ശ്രമിക്കുന്നവരോട്.നിങ്ങളുടെ ഒരു കുത്തിത്തിരിപ്പും ഈ മണ്ണിൽ വിലപ്പോ...
15/02/2024

പൊന്നാനിയുടെ മണ്ണിൽ വിദ്വേഷം വിതച്ച് വിഭാഗീയത കൊയ്യാൻ ശ്രമിക്കുന്നവരോട്.

നിങ്ങളുടെ ഒരു കുത്തിത്തിരിപ്പും ഈ മണ്ണിൽ വിലപ്പോവില്ല. നുണകളുടെ കോട്ടക്കെട്ടി അതിൽ വെറുപ്പിൻ്റെ രാഷ്ട്രീയത്തെ കുടിയിരുത്താമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണ്. നിങ്ങളുടെ പെരുംനുണകളെ മാനവികതയുടെ ഇരുമ്പു കോട്ട തീർത്ത് ഈ നാട് പ്രതിരോധിക്കും. എക്കാലത്തും അത്തരമൊരു പ്രതിരോധം സാധ്യമാക്കിയ മണ്ണാണിത്. നുണകളിൽ കെട്ടിപ്പൊക്കുന്ന വിദ്വേഷത്തിൻ്റെ വിഷക്കാറ്റിനെ തടയാൻ ശേഷിയുള്ളതാണ് ഇവിടത്തെ മാനവികതയുടെ ഇരുമ്പുകോട്ട.

മൈത്രിയുടെ മഹാപ്രവാഹത്തെ മലയാളിയിലേക്ക് ചാലു തീർത്ത നാടിൻ്റെ പേരുകൂടിയാണ് പൊന്നാനി. മഖ്ദൂമും സാമൂതിരിയും തമ്മിലുള്ള ഹൃദയബന്ധം കണ്ടു വളർന്ന മണ്ണ്. ഗോവിന്ദനും അലവിയും തമ്മിലെ സൗഹൃദത്തിൻ്റെ ഹൃദ്യതയെ ഇടശ്ശേരിയുടെ ഇസ്‌ലാമിലെ വൻമലയിലൂടെ കേട്ട നാട്. മനുഷ്യരെ മുഴുവൻ സുന്ദരികളും സുന്ദരന്മാരുമായി അവതരിപ്പിച്ച ഉറൂബിൻ്റെ കഥാഭൂമി. ഏകലോകക്കാരാണ് പൊന്നാനിക്കാരെന്ന് ലോകത്തോട് ഉദ്ഘോഷിക്കാൻ എം ഗോവിന്ദന് ഊർജ്ജം നൽകിയ ഇടം.

മലബാർ ലഹളയുടെ കാലത്ത് വിപ്ലവകാരികളെ തടഞ്ഞുനിറുത്തി സ്നേഹത്തിൻ്റെ നെയ്ച്ചോർ വിളമ്പിയ നാടാണിത്. ഇൻഖ്വിലാബും അല്ലാഹു അക്ബറും ചേർത്തു വിളിച്ചത് ഇവിടത്തുകാരാണ്. രാഷ്ട്രീയം ഇവിടെയുള്ളവർക്ക് കൂടിയിരിക്കലിൻ്റെ ആകാശമാണ്. മതം ചേർന്നിരിക്കലിൻ്റെ സ്നേഹ രാജ്യവും.

ഇവിടത്തുകാർക്കിടയിൽ അകൽച്ചയുടെ വിത്തിടാൻ ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. പെരും നുണകളും വിദ്വേഷത്തിൻ്റെ കെട്ടുകഥകളുമാണ് അതിനായി നിങ്ങൾ മെനഞ്ഞത്. സകല അന്തകവിത്തുകളും നിർവീര്യമാക്കിയത് ഇവിടത്തെ മനുഷ്യർ പെയ്യിച്ച സ്നേഹ മഴയാണ്. പെരും നുണയിൽ പൊതിഞ്ഞ് നിങ്ങൾ ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള വിഷവിത്തും ഇവിടത്തെ മനുഷ്യർ ചേർന്ന് കരിയിച്ചുകളയും.

അകറ്റാൻ വരുന്നവരോട് ഈ നാട് പ്രകടമാക്കുന്നൊരു മന്ത്രികതയുണ്ട്. അത് ചേർത്തു നിറുത്തലിൻ്റെതാണ്. കവി പാടിയതിങ്ങനെ:
"മർത്യനെ അവൻ്റെതാം
മാർഗ്ഗത്തിൽ ചേർക്കാനായി
പുത്തനാമൊരു പളളി
പണിയാമൊ പൊന്നാനിയിൽ.
പാറമേലല്ല;
ചുട്ടുപൊള്ളുന്ന മണൽ കാട്ടിലല്ല.
മാനവ ഹൃദയത്തിൽ."
മനുഷ്യരുടെ ആകെ ഉള്ളത്തിൽ സ്നേഹത്തിൻ്റെ പള്ളി പണിതവരാണ് പൊന്നാനിക്കാർ. ആ ഹൃദയങ്ങളിൽ വിദ്വേഷത്തിൻ്റെ വിത്തിന് മുളപൊട്ടില്ല. വളരില്ല. കായ്ക്കില്ല.

നുണകൾ കൊണ്ട് കോട്ട കെട്ടി അതിൽ വിദ്വേഷത്തിൻ്റെ സിംഹാസനം പണിത ഇടങ്ങളുണ്ടാകാം. അങ്ങനെയെന്നാണ് ഇവിടെ സ്വപ്നം കാണുന്നതെങ്കിൽ നിങ്ങൾക്കു തെറ്റി. അതിവിടെ വിലപ്പോകില്ല. വിഭാഗീയതയുടെ വക്കാലത്ത് മൊത്തമായെടുത്തവരെ നിങ്ങളീ നാടിനു മുന്നിൽ നിഷ്പ്രഭരാകും. തീർച്ച.

(((കെ വി നദീർ)))

പെരുമ്പടപ്പിലെ രണ്ടര വയസ്സുകാരിയുടെ മരണം: മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്പെരുമ്പടപ്പ് പട്ടേരിയിൽ രണ്ടര വയസ്സുള്ള മകളോ...
17/01/2024

പെരുമ്പടപ്പിലെ രണ്ടര വയസ്സുകാരിയുടെ മരണം: മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

പെരുമ്പടപ്പ് പട്ടേരിയിൽ രണ്ടര വയസ്സുള്ള മകളോടൊപ്പം കിണറ്റിൽ ചാടിയ സംഭവത്തിൽ മാതാവ് ഹസീനക്കെതിരെ പെരുമ്പടപ്പ് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പെരുമ്പടപ്പ് പട്ടേരി പേരോത്തയിൽ റഫീക്കിന്റെ ഭാര്യ ഹസീനയാണ് മകളുമായി കിണറ്റിൽ ചാടിയതിനെത്തുടർന്ന് രണ്ടര വയസ്സുകാരിയായ മകൾ മരണപ്പെടുകയും ഹസീന പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു. പെരുമ്പടപ്പ് പോലീസും പൊന്നാനി ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.

നെല്ലിശ്ശേരി സി, എഛ് സെന്റർ, പാലിയേറ്റീവ് ദിനത്തിലെ കാരുണ്യ സ്പർശം :***********************എടപ്പാൾ -നെല്ലിശ്ശേരിയിൽ പണി ...
16/01/2024

നെല്ലിശ്ശേരി സി, എഛ് സെന്റർ, പാലിയേറ്റീവ് ദിനത്തിലെ കാരുണ്യ സ്പർശം :
***********************
എടപ്പാൾ -നെല്ലിശ്ശേരിയിൽ പണി കഴിപ്പിച്ച സി, എഛ്, സെന്റർ ഖാഇദെ മില്ലത് സ്മാരക സൗധം പൂക്കോയ തങ്ങൾ ഹോസ്പിസ് തുടങ്ങിയ സ്ഥാപനങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന വനിതാവിഭാഗം വിംഗ്, ഷംനാ ഹൈദർബിൻ മൊയ്‌ദുവിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനത്തിൽ നമ്മുടെ പ്രദേശത്തെ കേൾവി നഷ്ടപ്പെട്ട ഒരു കുട്ടി ക്കു 80000, രൂപ സമാഹരിച്ചു ഇന്ന് ആ കുടുംബത്തിന് കൈമാറി.
സി, എഛ്, സെന്റർ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വീൽ ചെയർ, കട്ടിൽ തുടങ്ങിയവ വിതരണം ചെയ്യുന്നതോടൊപ്പം തന്നെ റിലീഫ് പ്രവർത്തനങ്ങളും, കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളി ലുമെല്ലാം വളരെ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ഈ പദ്ധതി വളരെ മഹത്തായ രീതിയിൽ തന്നെ ഇന്നത്തെ പാലിയേറ്റീവ് ദിനത്തിൽ സമർപ്പിക്കാൻ കഴിഞ്ഞു.
പ്രത്യേകിച്ച് വനിതകൂട്ടായ്മ വളരെ ആവേശം നൽകിക്കൊണ്ട് ഈ പദ്ധതിക്കു വേണ്ടി പ്രവർത്തിച്ച ഷംനയുടെ നേതൃത്വത്തിലുള്ള വനിതാ വിങ്ങിന് എല്ലാവിധ അഭിനന്ദനങ്ങളും നേർന്നുകൊണ്ട് സി, എഛ്, സെന്റർ രക്ഷാ ധികാരിയായ മൊയ്‌ദുബിൻ കുഞ്ഞുട്ടി, കുട്ടിയുടെ ചികിത്സക്കുള്ള നൂതന ഉപകരണം വാങ്ങാനുള്ള സാമ്പത്തിക സഹായവിതരണത്തോടെ ഉദ്ഘാടനം നിർവഹിച്ചു. സി, എഛ്, സെന്റർ ചെയർമാൻ മജീദ്കഴുങ്കിൽ അധ്യക്ഷത വഹിച്ചു. എം, കെ എം അലി, ശാഖ പ്രെസിഡൻറ് അബ്ദുറസാഖ്, എം, കെ, ഹസൈനാർ നെല്ലിശ്ശേരി, യു വി ഷൈജു എന്ന മുഹമ്മദാലി, സുബ്രഹ്മണ്യൻ തടത്തിൽ, എം, വി മുഹമ്മദാലി, ടി കെ റഷീമോൻ, എം കെ അലി , ഇബ്രാഹിം കഴുങ്കിൽ , എം കെ ബാവ എന്നിവർ സംബന്ധിച്ചു.

*സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് മാറഞ്ചേരി ഗവ: എച്ച്. എസ്. എസ് എൻ.എസ്.എസ് യൂണിറ്റ്*മാറഞ്ചേരി : മാറഞ്ചേരി ഗവ: ഹയർസ...
11/12/2023

*സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് മാറഞ്ചേരി ഗവ: എച്ച്. എസ്. എസ് എൻ.എസ്.എസ് യൂണിറ്റ്*
മാറഞ്ചേരി : മാറഞ്ചേരി ഗവ: ഹയർസെക്കൻഡറി സ്‌കൂൾ എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബ്ലഡ് ഡോണേർസ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയുമായും പെരിന്തൽമണ്ണ ഗവ: ബ്ലഡ് സെൻ്ററുമായും സഹകരിച്ചു കൊണ്ട് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി തലത്തിൽ നടത്തി വരുന്ന ജീവദ്യുതി രക്തദാന ക്യാമ്പയിന്റെ ഭാഗമായാണ് ഡിസംബർ 10 ഞായറാഴ്ച മാറഞ്ചേരി ഗവ: ഹയർ സെക്കൻഡറി സ്കൂളില്‍ വെച്ച് ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ 70 പേർ രജിസ്റ്റർ ചെയ്യുകയും 6 വനിതകളും 19 ആദ്യ രക്തദാതാക്കളുമടക്കം 50 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് പ്രസാദ് ചക്കലാക്കൽ നിർവഹിച്ചു.
കുറഞ്ഞ ദിവസം കൊണ്ട് മികച്ച രീതിയിൽ ഒരുക്കങ്ങൾ നടത്തി നൂറിലധികം പേരെ ക്യാമ്പിലേക്ക് എത്തിക്കുകയും ക്യാമ്പിന് വേണ്ട എല്ലാ സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്ത പ്രോഗ്രാം ഓഫീസർ
ഡോ: നിഷ ടീച്ചറുടെ നേതൃത്വത്തിലുള്ള എൻ.എസ്.എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെ ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു.
രക്തത്തിന്റെ ആവശ്യകതയും രക്തദാനത്തിന്റെ പ്രസക്തിയും വളർന്ന് വരുന്ന വിദ്യാർഥികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിൽ നാഷണൽ സർവീസ് സ്‌കീം വിഭാവനം ചെയ്ത ജീവദ്യുതി പദ്ധതിക്ക് വലിയ പ്രാധാന്യം ഉണ്ടെന്നും ഇത് യുവ സമൂഹത്തെ രക്തദാന രംഗത്തേക്ക് കൈ പിടിച്ചുയർത്തതുന്നതിന് ഏറെ സഹായകരമാണെന്നും ബി.ഡി.കെ പ്രവർത്തകർ അഭിപ്രായപ്പെട്ടു. ക്യാമ്പിന് അധ്യാപകരായ ഇബ്രാഹിം കുട്ടി സി.വി, റിനീഷ എന്നിവരും ബ്ലഡ് ഡോണേഴ്‌സ് കേരള പ്രവർത്തകരായ അമീൻ മാറഞ്ചേരി, ബാദുഷ പുതു പൊന്നാനി, ജുനൈദ് നടുവട്ടം, അലി ചേക്കോട് എന്നിവരും എയ്ഞ്ചൽസ് വിങ് പ്രവർത്തകരായ ആരിഫ മാറഞ്ചേരി, രജിത എടപ്പാൾ, ഷബ്ന വടമുക്ക്, ജസീന കമറുദ്ധീൻ, അസ്ന മാറഞ്ചേരി എന്നിവരും ചേർന്ന് നേതൃത്വം നൽകി.

എടപ്പാളിൽ കണ്ടിരുന്ന മൂന്ന്  മുഖങ്ങൾ യാത്രയായി.. ആദരാഞ്ജലികൾ.ഗ്രീൻലാൻ്റ് ഹോട്ടലിൽ കണ്ടിരുന്ന മുഖം.....എടപ്പാൾ വെങ്ങിനിക്...
05/12/2023

എടപ്പാളിൽ കണ്ടിരുന്ന മൂന്ന് മുഖങ്ങൾ യാത്രയായി..
ആദരാഞ്ജലികൾ.

ഗ്രീൻലാൻ്റ് ഹോട്ടലിൽ കണ്ടിരുന്ന മുഖം.....
എടപ്പാൾ വെങ്ങിനിക്കരയിൽ വള്ളത്തോൾ കോളേജിന് സമീപം പരേതനായ ചക്കമ്പുള്ളി കുഞ്ഞാപ്പു ഹാജി എന്നവരുടെ മകൻ സഫറു ഭായ് 72 വയസ്സ് (ബോംബെ കോട്ടേജ്) നിര്യാതനായി. ഭാര്യ സഫിയ. മക്കൾ...... ഷരീഫ് ബിസിനസ്, ഷമീർ ഖത്തർ, രഹ്ന ,ഫാത്തിമ ഷഹനാത്ത്...... മരുമക്കൾ.. ഫൈറൂസ, ഫൈസി ........................................... സൈക്കിളിൽ ലോട്ടറിയുമായി എടപ്പാളിൽ വന്നിരുന്ന മുഖം......ചരമം: എടപ്പാൾ തറക്കൽ മോതിരവളപ്പിൽ പരേതനായ നാരായണൻ്റെ മകൻ ശിവദാസൻ 50 വയസ്സ് (ലോട്ടറി കച്ചവടം ) അന്തരിച്ചു. ഭാര്യ ..രജനി മക്കൾ... അജയ് ദാസ്, ആര്യാദാസ്................ദീർഘകാലം ചങ്ങരംകുളം കൃഷ്ണ തീയറ്ററിൽ മാനേജറായിരുന്ന മോഹൻദാസ് നിര്യാതനായി ...........
കൃഷ്ണാ തിയറ്ററിൽ സിനിമക്ക് പോയിരുന്ന സമയങ്ങളിൽ കണ്ടിരുന്ന മുഖം.....
:എടപ്പാൾ തുയ്യം സ്വദേശിയും ചങ്ങരംകുളത്ത് താമസക്കാരനുമായ പരേതനായ കാരത്തു കുളങ്ങര മാധവന്റെ മകൻ മോഹൻദാസ്(62)നിര്യാതനായി .ദീർഘകാലം ചങ്ങരംകുളം കൃഷ്ണ തീയറ്ററിൽ മാനേജറായിരുന്നു.ഭാര്യ ഷീജ.മക്കൾ.ഷിമ,അർജ്ജുൻ,മരുമകൻ ശിഥിൻ.സംസ്കാരം ബുധനാഴ്ച ഐവർമഠത്തിൽ നടക്കും.......

*കെ.എം അബ്ദുർ ഗഫൂർ മാസ്റ്റർക്ക് അംബേദ്കർ പുരസ്കാരം*എടപ്പാൾ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ.എം അബ്ദുൽ ഗഫൂർ മാസ്റ്റ...
02/12/2023

*കെ.എം അബ്ദുർ ഗഫൂർ മാസ്റ്റർക്ക് അംബേദ്കർ പുരസ്കാരം*

എടപ്പാൾ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ.എം അബ്ദുൽ ഗഫൂർ മാസ്റ്റർക്ക് ഡോ.അംബേദ്ക്കർ നാഷണൽ ഫെല്ലോഷിപ്പ് അവാർഡ്.
നേരത്തെ ഗുരുശ്രേഷ്ഠ അവാർഡ് നേടിയ അധ്യാപകനാണ്. ലഹരി വിരുദ്ധ പ്രവർത്തകൻ, ഹയർ സെക്കന്ററി സോഷ്യോളജി ടെക്സ്റ്റ്‌ ബുക്ക്‌ നിർമ്മാണ സമിതിയംഗം, സൈക്കോളജിസ്റ്റ്, പെയിൻ പാലിയേറ്റിവ് വർക്കർ ,സൈക്കോളജിസ്റ്, തുടങ്ങി ഒട്ടനവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ ഈ അധ്യാപകന് കഴിഞ്ഞിട്ടുണ്ട്, നല്ലൊരു മോട്ടിവേഷൻ സ്‌പീക്കറും, പരിസ്ഥിതി സംരക്ഷണ പ്രവർത്തകരുടെ മുൻ നിര സംഘടനയായ വോയിസ്ക്ക ഇന്റർനാഷണൽ അംഗവും, ക്യാരീർ ആപ്റ്റിട്യൂട് ട്രെയ്നറും കൗൺസിലറും, കരിയർ &സൗഹൃദയുടെ തീരുർ വിദ്യാഭ്യാസ ജില്ലാ കോഡിനേറ്റർ എന്നി നിലയിലും ശ്രീ ഗഫൂർ മാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട് പ്രളയ കാലത്തെ ദുരിതശ്വ സ ക്യാംബി ന്റെ ചുമാതല വഹിച്ചു നടത്തിയ പ്രവർത്തനങ്ങൾ , കോവിഡ് കാല ത്തെ മാതൃകാ പ്രവർത്തനങ്ങൾ ,സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെ ഉയര്‍ത്തി കൊണ്ടു വരുവാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലെ സേവന മികവ് മാനിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത് .

നല്ലൊരു കൃഷിക്കാരനും ബാഡ്മിന്റൺ പ്ലയെർ കൂടെയാണ് ഗുരു ശ്രേഷ്ഠ പുരസ്‌കാരം നേടിയ
പാലക്കാട് ജില്ലയിലെ കുമ്പിടി സ്വദേശിയാണ്.
അധ്യാപികയായ ഷെറീനയാണ് ഭാര്യ. മക്കൾ : ഷാന, മുഹമ്മദ്‌ ഷെമിൽ.

കാൽനടയായി 18 അംഗ അയ്യപ്പഭക്തർ ശബരിമലയിലേക്ക് യാത്ര തിരിച്ചുഎടപ്പാൾ:കാനനവാസനെ കാണാൻ കാൽനടയായി 18 അംഗ അയ്യപ്പഭക്തർ കാലടിത്...
27/11/2023

കാൽനടയായി 18 അംഗ അയ്യപ്പഭക്തർ ശബരിമലയിലേക്ക് യാത്ര തിരിച്ചു

എടപ്പാൾ:കാനനവാസനെ കാണാൻ കാൽനടയായി 18 അംഗ അയ്യപ്പഭക്തർ കാലടിത്തറ വടക്കേ മണലിയാർ കാവിൽ നിന്നും പുറപ്പെട്ടു.കഴിഞ്ഞ എട്ട് വർഷമായി കാൽനടയായാണ് ഇവർ ശമ്പരി മലക്ക് പോകുന്നത്.ഓരോ ദിവസവും മുപ്പത്തി അഞ്ച് കിലോമീറ്ററോളം കാൽനടയായി യാത്ര ചെയ്യും. കാലത്ത് കുളി കഴിഞ്ഞ് ഏകദേശം അഞ്ച് മണിയോടെ യാത്ര തുടങ്ങും.കാലത്ത് പത്തിനുള്ളിൽ ഏകദേശം പതിനഞ്ച് കിലോമീറ്റർ യാത്ര ചെയ്യും. ഉച്ചഭക്ഷണവും വിശ്രമവും കഴിഞ്ഞ് വൈകീട്ട് മൂന്ന് മണിക്ക് ശേഷം യാത്ര തുടങ്ങി ഏകദേശം ഏഴ് മണിയോടെ അന്നത്തെ യാത്ര അവസാനിപ്പിക്കും.രാത്രിയിലെ താമസം ഏതെങ്കിലും ക്ഷേത്രാങ്കണത്തിൽ ആയിരിക്കും.ഈ വർഷത്തെ യാത്രയിൽ രണ്ട് മാളികപ്പുറങ്ങളും ഒപ്പമുണ്ട്.ഷനിൽ നെല്ലിശ്ശേരി,ലഗേഷ് നടുവട്ടം,സുനി പന്താവൂർ,സുബിനേഷ് നടുവട്ടം, ജിതേഷ് നടുവട്ടം,മണി നടുവട്ടം,സുധി വെങ്ങിനിക്കര,സജി കമ്പനിപ്പടി,ഗിരി കമ്പനിപ്പടി,ഹരിദാസ് പൊന്നാനി,ജിത്തു കുറ്റിപ്പുറം,സുജിത്ത് നടുവട്ടം,പ്രകാശൻ കമ്പനി പടി,ജിജീഷ് കമ്പനി പടി,മണി കല്ലാറ്റ് തിരുമാണിയൂർ,സന്തോഷ് ചേളാരി,മീന (മാളികപ്പുറം )പൊന്നാനി, കോമളംമാളികപ്പുറം പൊന്നാനി എന്നീ അയ്യപ്പഭക്തരാണ് കാലടിത്തറ വടക്കേ മണലിയാർക്കാവിൽ നിന്നും കാൽനടയായി അയ്യപ്പ സന്നിധിയിലേക്ക് യാത്ര തിരിച്ചത്

സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി;യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടുചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്...
14/09/2023

സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി;യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു

ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തി യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു.കുറ്റിപ്പുറം തൃശ്ശൂർ പാതയിൽ ചങ്ങരംകുളം താടിപ്പടിയിൽ ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.സിനിമ കണ്ട് മടങ്ങിയ ചാലിശ്ശേരി സ്വദേശികൾ സഞ്ചരിച്ച സ്വിഫ്റ്റ് കാറാണ് കത്തിയത്.ഓടിക്കൊണ്ടിരുന്ന കാറ് കത്തുന്നത് ശ്രദ്ധയിൽ പെട്ട മറ്റു വാഹനങ്ങളിലെ യാത്രക്കാരാണ് കാറ് തടഞ്ഞ് വിവരം അറിയിച്ചത്.ഉടനെ കാർ നിർത്തി എഞ്ചിൻ ഓഫാക്കി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു.മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഓടിക്കൂടിയ പ്രദേശവാസികളും ചേർന്ന് തീ അണച്ചു

Address

Near Police Station
Malappuram
676505

Alerts

Be the first to know and let us send you an email when Malappuram Cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share