KRIPA Advertising

KRIPA Advertising Advertising Consultant: Print & visual Medias

വള്ളുവനാടൻ പൂരങ്ങളുടെ പരിസമാപ്തി കുറിച്ചു കൊണ്ടുള്ള പോർക്കൊരിക്കൽ ഭഗവതി ക്ഷേത്ര താലപ്പൊലി ഇന്ന്*ഏവർക്കും സ്വാഗതം*
21/05/2024

വള്ളുവനാടൻ പൂരങ്ങളുടെ പരിസമാപ്തി കുറിച്ചു കൊണ്ടുള്ള പോർക്കൊരിക്കൽ ഭഗവതി ക്ഷേത്ര താലപ്പൊലി ഇന്ന്

*ഏവർക്കും സ്വാഗതം*

21/08/2022
https://m.facebook.com/story.php?story_fbid=435474258595287&id=100063981483186
02/08/2022

https://m.facebook.com/story.php?story_fbid=435474258595287&id=100063981483186

പാലക്കാട് ജില്ലയിൽ നാളെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ
(ആഗസ്റ്റ് 3) പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ , അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

https://m.facebook.com/story.php?story_fbid=428363835972996&id=100063981483186
23/07/2022

https://m.facebook.com/story.php?story_fbid=428363835972996&id=100063981483186

ബഹളങ്ങൾ കെട്ടടങ്ങി......
തെരുവ് നായ ഭീഷണി മാത്രം ബാക്കി

മണ്ണാർക്കാട്:പതിവു വിഷയങ്ങൾ പോലെ പരിഹാരമില്ലാതെ മണ്ണാർക്കാട്ടെ തെരുവ് നായ് ഭീഷണി വിഷയവും. നഗരവാസികൾക്കു നേരെ നായ്ക്കളുടെ ആക്രമണം പതിവായതോടെ രൂക്ഷമായ പ്രതികരണം ഉണ്ടായതിനെ തുടർന്ന് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും രംഗത്ത് വന്നിരുന്നു.നഗരസഭ ഉപരോധവും ജില്ലാ ഭരണകൂടത്തിന് കത്തയക്കലും നഗരസഭയിൽ അടിയന്തിര പ്രമേയവും എല്ലാം മുറക്ക് നടന്നു.ഒടുവിൽ എല്ലാം കെട്ടടങ്ങുമ്പോഴും നഗര-ഗ്രാമ വ്യത്യാസമില്ലാതെ തെരുവ് നായ്ക്കൾ വിഹരിക്കുന്നു.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭീഷണിയായ.......

https://m.facebook.com/story.php?story_fbid=419611200181593&id=100063981483186
10/07/2022

https://m.facebook.com/story.php?story_fbid=419611200181593&id=100063981483186

പ്രതിഷ്ഠാദിനത്തിൽ ക്ഷേത്ര പരിസരത്ത് ഹൈമാസ്റ്റ് തെളിയിച്ച എം എൽ എ ക്ക് നോമ്പുതുറ സൗകര്യമൊരുക്കി
ക്ഷേത്ര ഭാരവാഹികൾ

കോട്ടോപ്പാടം:പ്രതിഷ്ഠാദിനത്തിൽ ക്ഷേത്രപരിസരത്ത് ഹൈമാസ്റ്റ് ലൈറ്റ് തെളിയിച്ച എം എൽ എ ക്ക് നോമ്പുതുറ സൗകര്യമൊരുക്കി അമ്പല കമ്മിറ്റി.
കോട്ടോപ്പാടം കാട്ടിൽ അയ്യപ്പ ക്ഷേത്ര പരിസരമാണ് മതസൗഹാർദ്ദ വേദിയായി മാറിയത്.അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്നുമാണ് അയ്യപ്പ ക്ഷേത്ര പരിസരത്തേക്ക് ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചത്.ഇന്നലെ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായിരുന്നു. പ്രാർത്ഥനാ നിർഭരമായ
പ്രതിഷ്ഠാദിനത്തിൽ തന്നെ ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം എം എൽ എ നിർവ്വഹിച്ചത് ക്ഷേത്രഭാരവാഹികൾക്കും ഭക്തർക്കും ഒരുപോലെ സന്തോഷം നൽകുന്നതായി.അതോടൊപ്പം ഇന്നലെ
അറഫാദിന നോമ്പ് കൂടിയായതിനാൽ
എം എൽഎ ക്കും ഒപ്പമുള്ളവർക്കും നോമ്പു തുറക്കാനുള്ള സൗകര്യവും കൂടി ഒരുക്കിയാണ് ക്ഷേത്ര ഭാരവാഹികൾ സന്തോഷം പങ്കു വച്ചത്.ക്ഷേത്രത്തിൽ വച്ച് തന്നെ ക്ഷേത്ര ഭാരവാഹികളോടും ഭക്തർക്കുമൊപ്പം ഭക്ഷണം കഴിച്ച് നോമ്പ് തുറന്നാണ് ഷംസുദ്ദീൻ എം എൽ എയും കൂടെയുള്ളവരും മടങ്ങിയത്.വാർഡ് മെമ്പർ കെ.വിനീത സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ,ഗ്രാമപഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അദ്ധ്യക്ഷ റഫീന മുത്തനിൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പ്രീത,ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.വിനീത,മുൻ പ്രസിഡണ്ടുമാരായ കല്ലടി അബൂബക്കർ,പാറശ്ശേരി ഹസ്സൻ,സി.ജെ. രമേഷ്,അസൈനാർ മാസ്റ്റർ,റഷീദ് മുത്തനിൽ,പി.മുസ്തഫ,പി. പ്രസാദ്,അമ്പല കമ്മറ്റി ഭാരവാഹികളായ ശിവനാരായണൻ , രാജേഷ് മാസ്റ്റർ,എൻ.വിജയൻ, വേണുഗോപാലൻ,സുകുമാരൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

https://www.facebook.com/100063981483186/posts/416268740515839/
05/07/2022

https://www.facebook.com/100063981483186/posts/416268740515839/

അട്ടപ്പാടി മുള്ളി വഴി ഊട്ടിയിലേക്കുള്ള റോഡ് തടസ്സപ്പെടുത്തിയതിനെതിരെ നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ച് എൻ. ഷംസുദ്ദീൻ എം എൽ എ

മണ്ണാർക്കാട് : ഊട്ടിയിലേക്കുള്ള മുള്ളി റോഡ് തമിഴ്നാട് അടച്ചതിനെ തുടർന്ന് മണ്ണാർക്കാട് മേഖലയിലെ വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങളും പ്രയാസങ്ങളും സഭയുടെ ശ്രദ്ധയിൽപ്പെടുത്തി എൻ. ഷംസുദ്ദീൻ എം എൽ എ. നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ച് സംസാരിക്കുകയായിരുന്നു എം എൽ എ. രണ്ട് സംസ്ഥാനങ്ങൾ ബന്ധപ്പെട്ട വിഷയമായതു കൊണ്ട് തന്നെ തമിഴ്നാട്ടിലെ വനം വകുപ്പ്മായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ഉചിതമായ മാർഗത്തിൽ ചർച്ച ചെയ്ത് കാലതാമസമില്ലാതെ നടപടി സ്വീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബഹുമാനപ്പെട്ട വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മറുപടി നൽകി.

Address

KRIPA ADVERTISING
Mannarkkad
678582

Telephone

9497351125

Website

Alerts

Be the first to know and let us send you an email when KRIPA Advertising posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KRIPA Advertising:

Share