21/03/2020
അടുത്ത ഒരാഴ്ച എല്ലാ ഭക്തജനങ്ങളും നാമജപത്തിൽ ഇരിക്കണം
--------------------------------------------
ലോകാ:സമസ്താ:
സുഖിനോഭവന്തു !
ഈശ്വരനിൽ നിന്ന് അകലുംതോറും ഭയവും പ്രകൃതിയിൽ നിന്ന് അകലുംതോറും ദുഃഖവും ഇപ്പോളിതു രണ്ടും ചേർന്ന ഒരു അവസ്ഥയാണ് ഇതിന് ഒരു പ്രതിവിധി ഈശ്വര ഉപാസനയും പ്രകൃതിയിലേക്ക് മടങ്ങലുമാണ് .
ജ്യോതിശ്ശാസ്ത്രപ്രകാരം ഗ്രഹങ്ങളുടെ സ്ഥിതി അനുസരിച്ച് ഈ സമയത്ത് അനവധി ദോഷങ്ങൾ ഭൂമിയും ജീവജാലങ്ങളും അനുഭവിക്കേണ്ടി വരും എന്നാണല്ലോ എത്രയോ കാലം മുൻപേ പ്രവചിച്ചിരിക്കുന്നത് . അതുപോലെ ചില ആധുനികരും ഇന്ന് നമുക്ക് അനുഭവിക്കേണ്ടിവരുന്ന ഈയൊരു പ്രശ്നത്തെ കുറിച്ച് മുൻകൂട്ടി പറഞ്ഞിരിക്കുന്നു .ഇതിനു പരിഹാരം മറ്റുള്ളവരെ കുറ്റപ്പെടുത്തൽ അല്ല ഇതിനെ അതിജീവിക്കുക അതാണു നാം ചെയ്യേണ്ടത്.
ഏകദേശം ജൂൺ 30 വരെ ഉള്ള സമയം വളരെ ദോഷകരം എന്നാണ് വിദഗ്ധ ജ്യോതിഷികളുടെ അഭിപ്രായം . ഈ ബാധ കൂടാൻ സാധ്യതയുണ്ടെന്നും അതീവ ശ്രദ്ധയും മുൻ കരുതലും വേണമെന്ന് ഇപ്പോൾ ആരോഗ്യ വിദഗ്ധർ പറയുന്നൂ , ചിലർ പറയുന്നൂ ഇപ്പോൾ ചൂടുള്ള കാലാവസ്ഥയാണു ഈ കാലാവസ്ഥയിൽ ഇതു പടരൽ കുറയുന്നത് സമാധാനമാണെന്ന് പക്ഷെ ഇനി വരുന്ന മഴക്കാലത്തിനു മുൻപ് ഇതിനെ പൂർണ്ണമായും തുടച്ചു നീക്കിയില്ലെങ്കിലുള്ള അവസ്ഥയെ ചിന്തിച്ച് നോക്കൂ , മഴക്കാലത്ത് സാധാരണ ഉണ്ടാകുന്ന രോഗങ്ങളും പകർച്ച വ്യാധികളും കൂടെ ഇതു കൂടി ചേർന്നാലുള്ള ഭയാനകാവസ്ഥ..
ജ്യോതിഷപ്രവചനമെന്നാൽ മുന്നറിയിപ്പ് അങ്ങിനെയാണെടുക്കേണ്ടത് ,അടുത്ത ഗ്രഷണം വരെ സൂക്ഷിക്കണമെന്നും ഇപ്പോൾ വസുന്ധര യോഗമാണെന്നും ആ സമയത്ത് ഭൂമിയോ ജീവജാലങ്ങളോ ഇപ്പോളത്തെ സംഖ്യയിലെ മൂന്നിലൊന്നായി കുറഞ്ഞേക്കാമെന്നും പറയുന്നൂ.
അതുകൊണ്ട് ആരോഗ്യരംഗത്തുള്ളവരുടേയും ഭരണാധികാരികളുടേയും നിർദ്ദേശങ്ങൾ അംഗീകരിച്ച് പ്രവർത്തിക്കുന്നതോടൊപ്പം പരമാവധി സൽക്കർമ്മങ്ങൾ നമുക്ക് ചെയ്യാം അതേ വഴിയുള്ളൂ.എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഇതിൽ അനവധി ആളുകൾ ഒത്തുചേരുന്നത് ഒഴിവാക്കേണ്ടി വരുന്നതിനാൽ പുരാണ പാരായണം ഉത്സവാഘോഷങ്ങൾ മുതലായ ഭക്തജനസംഗമങ്ങൾ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കും എന്നതിനാൽ സ്വ ഗൃഹങ്ങളിൽ ഇരുന്ന് ഈശ്വര ഉപാസന ചെയ്യുക. അതുപോലെ പോലെ കൃത്രിമങ്ങൾ ആയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി പരമാവധി പ്രകൃതിയിൽ നിന്നും കിട്ടുന്ന നല്ലതുകളെ സ്വീകരിച്ച് ആരോഗ്യം ഉണ്ടാക്കുക. മടിപിടിച്ചിരിക്കാതെ ജാഗ്രതയോടെ പ്രവർത്തിക്കൂ ശാരീരിക മാനസിക ആരോഗ്യ വർദ്ധനവിനുള്ള അവസരമാക്കി മാറ്റുക.
രോഗപ്രതിരോധശക്തി വർധിപ്പിക്കുക.
പച്ച ചാണകം, മാവില വേപ്പില മുതലായവ പുറത്തുള്ള വ്യാധി കാരണങ്ങളേയും ഭക്ഷണത്തിൽ മഞ്ഞൾ കുരുമുളക് ഇഞ്ചി മുതലായവ അകത്തുള്ള വ്യധികളേയും അകറ്റാൻ നല്ലതെന്ന് പറയപ്പെടുന്നല്ലോ അതുപോലെ പച്ചമരുന്നുകളിട്ട് പുകക്കുന്നതും ഒരു കവചംപോലെയാണു.
ഈശ്വരസേവ കൊണ്ട് മനസ്സിലെ ഭീതി മാറ്റി സ്വസ്ഥരാകുക , നല്ല ചിന്തയും നല്ലകർമ്മങ്ങളും ആവട്ടെ
ആപത്തുകളും ദുരിതങ്ങളും മാറാൻ നമ്മുടെ പൂർവികർപറഞ്ഞു തന്ന വഴി അതാണല്ലോ .
ഈ വൈറസിനെ പോലെ പോലെ പണ്ടും പല വിധങ്ങൾ ആയിട്ടുള്ള ഉള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു അത് രക്തബീജൻ അയാളുടെ ഒാരോ തുള്ളി ചോരയിൽ നിന്നും സംഹാര അതേ ശക്തിയുള്ള അസുരന്മാർ , കൃത്തിക എന്ന ദുർഭൂതം ,ചില ജ്വരങ്ങൾ ഇങ്ങനെ പല പല പേരുകളിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത് എന്ന് മാത്രം ഇന്നു പേരുകളേ മാറിയുള്ളൂ അനുഭവം അതു തന്നെയല്ലേ .
അന്ന് ആ പ്രശ്നങ്ങളെ മാറ്റിയത് ഈശ്വര ഉപാസനയും ഈശ്വരനെ അനുസരിക്കലും കൊണ്ടാണ് നമുക്ക് ഈശ്വരസേവ ചെയ്യാം വൈദ്യോ നാരായണാ ഹരി: വൈദ്യൻ്റെ രൂപത്തിൽ വന്നതും ഈശ്വരൻ തന്നെയാണ് എന്നുറപ്പിച്ച് അദ്ദേഹത്തിൻ്റെ നിർദേശങ്ങളെയും അംഗീകരിക്കാം
പലസ്ഥലങ്ങളിൽ ഇരുന്ന് ആയാലും ഒരേ മനസ്സോടുകൂടി കൂടി ഒരുപോലെ ഈശ്വരഭജനം ചെയ്യാം
ബാധകളേതായാലും മൂന്നു വിധത്തിലെന്നാണല്ലോ...
അപമൃത്യു അകാലമൃത്യു മുതലായ ദുരിതങ്ങൾ തീരാൻ പരമാവധി ആളുകൾ മഹാദേവനെ ഉപാസിക്കുക മൃത്യുഞ്ജയ ഹവനം ചെയ്യാൻ കഴിയുന്നവരാണെങ്കിൽ ലോകക്ഷേമ സങ്കല്പത്തിൽ നമുക്ക് ഒരാഴ്ച അതു നടത്താം , അതിനു സാധിക്കാത്തവർ പരമാവധി മൃത്യുഞ്ജയ മന്ത്രം അഥവാ നമ:ശിവായ എന്ന പഞ്ചാക്ഷര മന്ത്രം ജപിച്ച് ഇതിൽ പങ്കെടുക്കുക. അടുത്ത ഒരാഴ്ച ധന്വന്തരി ഭാവത്തിലുള്ള മഹാവിഷ്ണുവിനെ നമുക്ക് സേവിക്കാം
അച്യുതാനന്ത ! ഗോവിന്ദ !
വിഷ്ണോ ! നാരായണാമൃത !
രോഗാൻ മേ നാശയാശേഷാൻ
ആശു ധന്വന്തരേ ! ഹരേ !
എന്ന ധന്വന്തരി മൂർത്തിയുടെ മന്ത്രത്തേയും അച്യുതാനന്ത ഗോവിന്ദ എന്ന നാമത്രയത്തെയും ജപിക്കാം ,അതുപോലെ ധന്വന്തര ഹോമം നടത്താം
അടുത്ത ഒരാഴ്ചയെങ്കിലും നമുക്ക് ദേവിയെ ഭജിക്കാം എല്ലാ ആപത്തുകളിൽ നിന്നും നമ്മളെ രക്ഷിക്കാൻ വേണ്ടി
യാ ദേവി സർവ്വ ഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ:
തൃകാലപൂജ ചെയ്യാം അമംഗളങ്ങളെ തീർക്കാൻ
സർവ്വമംഗള മംഗല്യേ എന്ന മന്ത്രം
ജപിച്ച് അമ്മയെ സേവിക്കാം
അതോടൊപ്പം സൂര്യ ഭഗവാനെ സേവിക്കാം
രാവിലേയും വൈകീട്ടും ഒാരോ മണിക്കൂറെങ്കിലും മറ്റെല്ലാം മാറ്റി വെച്ച് ഉപാസന ചെയ്യാം
ഇത് ഒരാഴ്ച മാത്രം ചെയ്യുക എന്നല്ല ഒരാഴ്ച എന്നുള്ളതും സമയവും പറഞ്ഞിരിക്കുന്നത് അത് ഒരേ സമയത്ത് നമ്മൾ എല്ലാവരും ചേർന്ന് ജപിച്ചാൽ അതിന് ഫലസിദ്ധി കൂടുതൽ കിട്ടും എന്നത് കൊണ്ടാണ് ...
അതുകൊണ്ട് പരമാവധി ആളുകൾ ചെയ്യുക ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിച്ച് നമുക്ക് തന്നെ വിജയിപ്പിക്കാൻ സാധിക്കണം.
ഒരുമിച്ച് ഉള്ള നാമജപത്തിനും ഉപാസനക്കും ശക്തിയും ഫലപ്രാപ്തിയുമുണ്ടെന്ന് അടുത്തകാലത്തുപോലും അനുഭവിച്ചറിഞ്ഞവരാണു നമ്മൾ
ഇന്നത്തെ അനർത്ഥത്തിനും പരിഹാരം അതുതന്നെ
ഇതിനു പ്രചാരം നൽകൂ നമുക്ക് ഈ പ്രശ്നത്തേയും അതിജീവിക്കണം.
സർവ്വേപി സുഖിന:സന്തു സർവ്വേ സന്തു നിരാമയാ: സർവ്വേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദു:ഖഭാഗ്ഭവേത്
ഓം ശാന്തി ശാന്തി ശാന്തി: