CP Builders

CP Builders Builders

-----വാസ്തുശാസ്ത്രം-----വാസ്തുപുരുഷനിൽ കേന്ദ്രീകരിച്ചാണ് വാസ്തുശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ഏത് സ്ഥലത്തിന്റേയും ...
28/10/2020

-----വാസ്തുശാസ്ത്രം-----

വാസ്തുപുരുഷനിൽ കേന്ദ്രീകരിച്ചാണ് വാസ്തുശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ഏത് സ്ഥലത്തിന്റേയും അധിപനാണ് വാസ്തു പുരുഷൻ. വാസ്തുപുരുഷന്റെ സങ്കൽപസ്ഥാനത്തിനാണ് ഇവിടെ പ്രധാന്യം. വാസ്തുശാസ്ത്രം അനുസരിച്ച് സമചതുരത്തിലുള്ള ഇരിപ്പിടത്തിൽ വടക്ക് കഴിക്കായി തലയും തെക്ക് പടിഞ്ഞാറായി കാലുകളും വരുന്ന രീതിയിലാണ് വാസ്തുപുരുഷന്റ് ഇരിപ്പ്. വാസ്തു സങ്കൽപമനുസരിച്ച് പലതരം ഊർജങ്ങൾ എല്ലാ സ്ഥലത്തുമുണ്ട്. ഈ ഊർജത്തെ ഒരു നേർധാരയിൽ കൊണ്ടു വരുന്നതിനാണ് വാസ്തു പൂജയും വാസ്തുബലിയുമൊക്കെ കഴിക്കുന്നത്.

വടക്കു കിഴക്കായി തലവച്ചിരിക്കുന്ന വാസ്തുപുരുഷന്റെ പാദഭാഗത്താണ് കല്ലുവയ്ക്കലും കുറ്റിയിടലും നടത്തുന്നത്, നാട്ടുഭാഷയിലെ ഈ ഭാഗത്തെ കന്നിമൂല എന്നാണ് പറയാറ്. മനുഷ്യന്റെ ശരീരവുമായി ഈ ഭാഗം താരതമ്യപ്പെടുത്തിയാൽ ആദ്യ ജീവ സ്പർശം ഉണ്ടാകുന്നതും ഇവിടെയാണ്, അത്രയ്ക്കുണ്ട് ഈ ഭാഗത്തിനുള്ള സ്ഥാനം. വാസ്തുശാസ്ത്രത്തിലെ പ്രാധാന്യമുളള മറ്റൊന്നാണ് അഞ്ച് ഭൂതങ്ങളായ വായു, അഗ്നി, ജലം, ഭൂമി, ആകാശം എന്നിവ. പഞ്ചമഹാ ഭൂതങ്ങളെന്നാണ് ഇവ അറിയപ്പെടുന്നത്. ഇവ കേന്ദ്രീകരിച്ചാണ് ജീവന്റേയും ജീവിതത്തിന്റേയും അടിസ്ഥാനം നിലനിൽക്കുന്നത്. ഒരു സ്ഥലത്ത് താമസിക്കുന്ന ആൾക്കാരുടെ സന്തോഷവും സമാധാനവും ഈ പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വാസ്തുശാസ്ത്രം പറയുന്നു. പഞ്ചഭൂതങ്ങളുടെ സ്ഥാനവും സഞ്ചാരവും അതിനാൽ വാസ്തുശാസ്ത്രത്തിൽ പ്രധാനപ്പെട്ടതാണ്.
വാസ്തുശാസ്ത്രപ്രകാരം വസ്തുവിന്റെ എട്ട് ദിക്കിലുമായി എട്ട് ദേവൻമാർ കുടി കൊള്ളുന്നു.
വടക്ക് - കുബേരൻ (ധനദേവത)
തെക്ക് - യമൻ ( മരണദേവന്)
കിഴക്ക് - സൂര്യദേവൻ (സാക്ഷി)
പടിഞ്ഞാറ് - വരുണദേവൻ
തെക്ക് കിഴക്ക് - ശിവന്
വടക്ക് കിഴക്ക് - അഗ്നി (ഊർജം)
തെക്ക് പടിഞ്ഞാറ് - വായു
വടക്ക് പടിഞ്ഞാറ് - പിതൃക്കൾ
വാസ്തുശാസ്ത്രത്തിൽ ദിക്കനുസരിച്ച് ഓരോ മുറിയ്ക്കും അതിന്റേതായ പ്രാധാന്യം കല്പ്പിക്കുന്നുണ്ട്.
കിഴക്ക് - കുളിമുറി
പടിഞ്ഞാറ് - ഡൈനിങ് റൂം
തെക്ക് - വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കാനുള്ള മുറി
വടക്ക് - കിടപ്പ്മുറി
തെക്ക് കിഴക്ക് - പൂജാമുറി
വടക്കു കിഴക്ക് - അടുക്കള
തെക്ക് പടിഞ്ഞാറ് - ധാന്യപ്പുര
വടക്ക് പടിഞ്ഞാറ് - ആയുധപ്പുര
എന്നിങ്ങനെയാണ് വാസ്തുശാസ്ത്രത്തിൽ മുറികളുടെ സ്ഥാനം നിർണയിച്ചിരിക്കുന്നത്. ഓരോ മുറിക്കുമുള്ള ഊർജ്ജപ്രവാഹത്തിന്റെ തോതനുസരിച്ചാണ് മുറികളുടെ സ്ഥാനം നിർദ്ദേശിച്ചിരിക്കുന്നത്

വാസ്തുശാസ്ത്രവും മുറികളുടെ സ്ഥാനവുംവാസ്തുപുരുഷനിൽ കേന്ദ്രീകരിച്ചാണ് വാസ്തുശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ഏത് സ്ഥലത...
28/10/2020

വാസ്തുശാസ്ത്രവും മുറികളുടെ സ്ഥാനവും

വാസ്തുപുരുഷനിൽ കേന്ദ്രീകരിച്ചാണ് വാസ്തുശാസ്ത്രം രൂപപ്പെടുത്തിയിരിക്കുന്നത്. ഏത് സ്ഥലത്തിന്റേയും അധിപനാണ് വാസ്തു പുരുഷൻ. വാസ്തുപുരുഷന്റെ സങ്കൽപസ്ഥാനത്തിനാണ് ഇവിടെ പ്രധാന്യം. വാസ്തുശാസ്ത്രം അനുസരിച്ച് സമചതുരത്തിലുള്ള ഇരിപ്പിടത്തിൽ വടക്ക് കഴിക്കായി തലയും തെക്ക് പടിഞ്ഞാറായി കാലുകളും വരുന്ന രീതിയിലാണ് വാസ്തുപുരുഷന്റ് ഇരിപ്പ്. വാസ്തു സങ്കൽപമനുസരിച്ച് പലതരം ഊർജങ്ങൾ എല്ലാ സ്ഥലത്തുമുണ്ട്. ഈ ഊർജത്തെ ഒരു നേർധാരയിൽ കൊണ്ടു വരുന്നതിനാണ് വാസ്തു പൂജയും വാസ്തുബലിയുമൊക്കെ കഴിക്കുന്നത്.

വടക്കു കിഴക്കായി തലവച്ചിരിക്കുന്ന വാസ്തുപുരുഷന്റെ പാദഭാഗത്താണ് കല്ലുവയ്ക്കലും കുറ്റിയിടലും നടത്തുന്നത്, നാട്ടുഭാഷയിലെ ഈ ഭാഗത്തെ കന്നിമൂല എന്നാണ് പറയാറ്. മനുഷ്യന്റെ ശരീരവുമായി ഈ ഭാഗം താരതമ്യപ്പെടുത്തിയാൽ ആദ്യ ജീവ സ്പർശം ഉണ്ടാകുന്നതും ഇവിടെയാണ്, അത്രയ്ക്കുണ്ട് ഈ ഭാഗത്തിനുള്ള സ്ഥാനം. വാസ്തുശാസ്ത്രത്തിലെ പ്രാധാന്യമുളള മറ്റൊന്നാണ് അഞ്ച് ഭൂതങ്ങളായ വായു, അഗ്നി, ജലം, ഭൂമി, ആകാശം എന്നിവ. പഞ്ചമഹാ ഭൂതങ്ങളെന്നാണ് ഇവ അറിയപ്പെടുന്നത്. ഈ അഞ്ച് ഭൂതങ്ങളെ കേന്ദ്രീകരിച്ചാണ് ജീവന്റേയും ജീവിതത്തിന്റേയും അടിസ്ഥാനം നിലനിൽക്കുന്നത്. ഒരു സ്ഥലത്ത് താമസിക്കുന്ന ആൾക്കാരുടെ സന്തോഷവും സമാധാനവും ഈ പഞ്ചഭൂതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വാസ്തുശാസ്ത്രം പറയുന്നു. പഞ്ചഭൂതങ്ങളുടെ സ്ഥാനവും സഞ്ചാരവും അതിനാൽ വാസ്തുശാസ്ത്രത്തിൽ പ്രധാനപ്പെട്ടതാണ്.

വാസ്തുശാസ്ത്രപ്രകാരം വസ്തുവിന്റെ എട്ട് ദിക്കിലുമായി എട്ട് ദേവൻമാർ കുടി കൊള്ളുന്നു. അവർ അഷ്ടദിക്ക്പാലകർ എന്നറിയപ്പെടുന്നു.

വടക്ക് - കുബേരൻ (ധനദേവത)
തെക്ക് - യമൻ ( മരണദേവന്)
കിഴക്ക് - സൂര്യദേവൻ (സാക്ഷി)
പടിഞ്ഞാറ് - വരുണദേവൻ
തെക്ക് കിഴക്ക് - ശിവന്
വടക്ക് കിഴക്ക് - അഗ്നി (ഊർജം)
തെക്ക് പടിഞ്ഞാറ് - വായു
വടക്ക് പടിഞ്ഞാറ് - പിതൃക്കൾ

വാസ്തുശാസ്ത്രത്തിൽ ദിക്കനുസരിച്ച് ഓരോ മുറിയ്ക്കും അതിന്റേതായ പ്രാധാന്യം കല്പ്പിക്കുന്നുണ്ട്.

കിഴക്ക് - കുളിമുറി
പടിഞ്ഞാറ് - ഡൈനിങ് റൂം
തെക്ക് - വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിക്കാനുള്ള മുറി
വടക്ക് - കിടപ്പ്മുറി
തെക്ക് കിഴക്ക് - പൂജാമുറി
വടക്കു കിഴക്ക് - അടുക്കള
തെക്ക് പടിഞ്ഞാറ് - ധാന്യപ്പുര
വടക്ക് പടിഞ്ഞാറ് - ആയുധപ്പുര

എന്നിങ്ങനെയാണ് വാസ്തുശാസ്ത്രത്തിൽ മുറികളുടെ സ്ഥാനം നിർണയിച്ചിരിക്കുന്നത്.

31/07/2020

Address

Nanminda
673613

Alerts

Be the first to know and let us send you an email when CP Builders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CP Builders:

Share