27/05/2020
ജോബ് ഹണ്ടിങ്ങിനിടയിലേ മൂന്ന് മിസ്റ്റേക്കുകൾ
1. ഏറ്റവും യോജിച്ചതിനെ തെരഞ്ഞെടുക്കണോ?
ആദ്യം മുതൽ അവസാനം വരെയുള്ള എല്ലാ ജോബ് ലിസ്റ്റിംഗ്‌സും പരതി നോക്കിയ ശേഷം തനിക്കു ഏറ്റവും യോജിച്ചതെന്ന് തോന്നുന്ന ഒന്നോ രണ്ടോ വേക്കൻസികൾക്ക് മാത്രം അപേക്ഷിക്കുന്നതിന് പകരം ഏകദേശം സിമിലർ ആയി തോന്നുന്ന അഞ്ചോ ആറോ വേക്കൻസികൾക്ക് ഒരേ സമയം അപ്ലൈ ചെയ്യുന്നതാണ് നല്ലത്.
2. ഏറ്റവും വേഗത്തിൽ സീ വീ അയക്കണോ?
ചില ജോബ് സൈറ്റുകൾ ഉപദേശിക്കുന്ന പോലെ early applicants ന്റെ ലിസ്റ്റിൽ പെടാൻ പെട്ടെന്ന് അപേക്ഷിക്കുന്നതിലും നല്ലത് ആ വേക്കൻസിയുടെ എല്ലാ വശങ്ങളും മനസ്സിലാക്കിയ ശേഷം നന്നായി prepare ചെയ്ത സീ വീ സെൻറ് ചെയ്യുന്നതാണ്
3. ജോബ് പൊസിഷൻ important അല്ലേ ?
ദയവായി താഴെ അറ്റാച്ച് ചെയ്ത എന്റെ സീ വീ ഒന്ന് നോക്കി പറ്റിയ വല്ല ജോലിയുമുണ്ടെങ്കിൽ അറിയിക്കണേ എന്ന ഇമെയിലുകളും കാണാറുണ്ട് പലപ്പോഴും, എന്നാൽ താരതമ്യേന ഒരു എച്ആർ വിദഗ്ദ്ധനും ഇത്തരം സീ വീകളേ ഇഴ കീറി പഠിച്ചു ഉദ്യോഗാർഥിയെ അറിയാൻ മെനക്കെടില്ല എന്നറിയുക , ആയതിനാൽ ഇപ്പോഴും ഉദ്ദേശിക്കുന്ന ജോബ് പൊസിഷൻ നിർബന്ധമായും സീ വീ യിൽ ഉൾപ്പെടുത്തുക
സ്നേഹാശംസകളോടെ
ടീം മൻസൂ