Kerala Astrology

Kerala Astrology we are providing all about astrology you need

24/06/2025

ശ്രീരാമചന്ദന്റെ അവതാരലക്ഷ്യം:::::
7/19/2015

വശ്രവസിന്റെ പുത്രനും ലങ്കാധിപനുമാണ് രാക്ഷകുലജാതനായ രാവണന്‍‍. ഒരിക്കല്‍‍ രാവണന്‍‍‍ കൊടുംതപസ്സു ചെയ്‍ത് ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി. ദേവന്മാര്‍‍, ഗന്ധര്‍‍വന്‍മാര്‍‍, യക്ഷന്‍‍മാര്‍‍, അസുരന്‍‍മാര്‍‍, രാക്ഷസന്‍‍മാര്‍‍‍, ഇവര്‍‍ക്കാര്‍‍ക്കും തന്നെ വധിക്കുവാന്‍‍ സാധിക്കരുതെന്ന വരം വാങ്ങിച്ചു. ആ വരവലത്തിന്റെ പിന്‍‍ബലത്തില്‍‍ അഹങ്കാരിയായിമാറിയ രാവണന്‍‍‍ കണ്ണില്‍‍‍കണ്ടവരെയൊക്കെ ഉപദ്രവിച്ചുവന്നു. ദേവരാജാവായ ദേവേന്ദ്രനെവരെ അപമാനിക്കുകയും ഋഷിമാരെയും ബ്രാഹ്മണരേയും അതികഠിനമായിത്തന്നെ രാവണന്‍‍ ദ്രോഹിക്കുകയും ചെയ്‌തു.. ഭൂമിയിലും രാവണന്റെ പരാക്രമങ്ങളാല്‍‍ പൊറുതിമുട്ടിയപ്പോള്‍‍‍ ഭൂമിദേവിതന്നെ മുന്‍‍കൈ എടുത്ത് ദേവേന്ദ്രനോടൊപ്പം ബ്രഹ്മദേവനോടു പോയി പരാതിപ്പെട്ടു.

താന്‍‍കൊടുത്ത വരബലത്തിലൊരു പഴുതുണ്ടെന്നും അതിയായ അഹന്ത നിമിത്തം അവനതു വിസ്മരിക്കുകയാണെന്നും ബ്രഹ്മാവുപറഞ്ഞു. മനുഷ്യകുലത്തെ, അവജ്ഞമൂലം വെറും കേവലന്‍മാരായിക്കണ്ട രാവണന്റെ അന്ത്യത്തിന് ഒരു മനുഷ്യനാണാവശ്യം. അങ്ങനെ എല്ലവരും കൂടി കൈലാസത്തിലെത്തുകയും മഹാദേവനോടു കാര്യങ്ങള്‍‍ പറയുകയും ഛെയ്തു. പക്ഷേ, ദുഷ്ടനാണെങ്കിലും രാവണന്‍‍‍ നല്ലൊരു ശിവഭക്തനായിരുന്നു. ഭക്തനെ വധിക്കന്‍‍ മഹാദേവനു പറ്റുമായിരുന്നില്ല. മഹാദേവനിര്‍‍ദ്ദേശപ്രകാരം പാലാഴിയിലെത്തി യോഗനിദ്രയില്‍‍‍ ശയിച്ചിരുന്ന മഹാവിഷ്‍ണുവിനെ കണ്ടു സങ്കടം ഉണര്‍‍‍ത്തിച്ചു:

"ഇതിനുമുമ്പ്, ലോകസ‍ംരക്ഷണത്തിനായി പല അവതാരങ്ങള്‍ കൈകൊണ്ടിട്ടുള്ള ഭഗവാന്‍‍ ഒരു മനുഷ്യനായി ജനിച്ച് രാവണനിഗ്രഹം നടത്തി ഞങ്ങളുടെ ഇപ്പോഴത്തെ സങ്കടത്തില്‍‍ നിന്നും രക്ഷിച്ചാലും"

ഭഗവാന്‍‍ അവര്‍‍ക്കു സമാധാനമരുളി: "പേടിക്കേണ്ട, വേണ്ടതുടനേ ചെയ്യുന്നുണ്ട്, എന്റെ ചൈതന്യത്തെ നാലായി പകുത്ത് മക്കളില്ലതെ വിഷമിച്ചിരിക്കുന്ന അയോദ്ധ്യാപതിയായ ദശരഥമഹാരാജാവിന്റെ പത്നിമാരില്‍‍ പുത്രഭാവത്തില്‍‍‍ ഭൂമിയില്‍‍‍ ജന്മം കൊള്ളുന്നതായിരിക്കും. രാവണനേയും കൂട്ടരേയും വധിച്ചു ഭൂമിദേവിയെ പരിപാലിക്കുന്നതായിരിക്കും."(തുടരും...)

26/05/2022
15/03/2018

തുലാം (ലിബ്ര) രാശി ഫലം 2018
തുലാംരാശി2018 ജ്യോതിഷ പ്രവചനം തുലാംരാശിയ്ക്കായി പ്രവചിക്കുന്നത് വർഷാരംഭം ഊർജ്ജസ്വലമായിരിക്കുമെന്നാണ്, എന്നാൽ കലഹങ്ങൾ ഉണ്ടാകും, ഗാർഹിക ജീവിതവും കൂടാതെ ദാമ്പത്യ സുഖവും ആനന്ദകരമാക്കാൻ ഇവയെ നിയന്ത്രിക്കേണ്ടതാണ്. ജനുവരി മുതൽ മാർച്ച് വരെ നിങ്ങളുടെ ആരോഗ്യം മോശമായിരിക്കും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക, കാരണം അത് ചിലപ്പോൾ മറ്റുള്ളവരുടെ മനോവികാരത്തെ വേദനിപ്പിച്ചുവെന്നു വരാം. നിങ്ങളുടെ ആശയങ്ങൾ പ്രാവർത്തികമാവുകയും നിങ്ങൾക്ക് അനുകൂലമായ രീതിയിൽ കാര്യങ്ങൾ നിയന്ത്രിക്കുവാൻ സാധിക്കുകയും ചെയ്യുന്ന ഒരു നല്ല സ്ഥലമായിരിക്കും ജോലി സ്ഥലം. അലസത ഒഴിവാക്കേണ്ടതാണ്. സഹപ്രവർത്തകർ നിഷ്പക്ഷരായിരിക്കും. അതിനാൽ, നിങ്ങളുടെ സ്വന്തം കഴിവുകളിൽ നിങ്ങൾ ആശ്രയിക്കേണ്ടിവരും. ജനുവരി മുതൽ മാർച്ച് വരെ ആദായം കൂടുവാനുള്ള സാധ്യതയുണ്ട്. അതിനുശേഷം, നിങ്ങളുടെ സ്വന്തം പ്രയത്നത്താൽ പുതിയ സംരംഭങ്ങൾ ആരംഭിക്കും. ഗാർഹിക ജീവിതത്തിന് ആവശ്യമായ സമയം നൽകുവാൻ നിങ്ങൾക്ക് കഴിയാത്തതിനാൽ നിങ്ങൾക്ക് അകൽച്ച അനുഭവപ്പെടുകയും ഗാർഹിക ജീവിതത്തിൽ സംതൃപ്തിക്കുറവും സന്തോഷമില്ലായ്മയും ഉണ്ടാവുകയും ചെയ്യും. ഇത് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യമാണ്. ചെറിയ യാത്രകൾ കൂടാതെ കുറച്ച് ദൂരയാത്രയോ എല്ലെങ്കിൽ വിദേശയാത്രയോ നടത്തപ്പെടാമെന്ന് കാണുന്നു. കുട്ടികൾ നന്നായിരിക്കുകയും സുഖ ജീവിതം ആസ്വദിക്കുകയും ചെയ്യും. വിദ്യാർത്ഥികൾ കഠിനമായി പ്രയന്തിക്കുകയും അതിന്റെ ഫലം അവർ ആസ്വദിക്കുകയും ചെയ്യും. മാർച്ചിനു ശേഷം, ദാമ്പത്യ ജീവിതം മുന്നേറും. മൊത്തത്തിൽ, നിങ്ങൾക്ക് പുരോഗമനപരമായ വർഷമായിരിക്കും. വരുമാന സ്രോതസുകൾ വർദ്ധിപ്പിക്കുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്.

വൃശ്ചിക (സ്കോർപിയോ) രാശി ഫലം 2018
വൃശ്ചികരാശിവൃശ്ചികരാശിയുടെ 2018 രാശി ഫലം അനുസരിച്ച്, ഈ വർഷം നിങ്ങൾക്ക് ചില വെല്ലുവിളികളോടെ വരും നിങ്ങൾ അതിന് തയ്യാറാവുകയാണെങ്കിൽ, വിജയം നിങ്ങൾക്ക് സുനിശ്ചിതമായിരിക്കും. ജനുവരി മുതൽ മാർച്ച് മാസം വരെ നിങ്ങളുടെ ആരോഗ്യസ്ഥിതി മോശമായിരിക്കും; അതിനു ശേഷം ഇത്തരം പ്രശ്നങ്ങൾ ഒഴിവാകുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യും. നിങ്ങളുടെ എതിരാളികളിൽ നിങ്ങൾ പ്രബലനായിരിക്കും. സാമ്പത്തിക കാര്യത്തിൽ, ഈ വർഷം പ്രത്യേകിച്ചും ഒക്ടോബർ വരെ, നിങ്ങളെ സാമ്പത്തികമായി ബാധിക്കാവുന്ന തരത്തിൽ അധികമായ ചിലവുകൾ നിങ്ങൾക്ക് ഉണ്ടാകും. ഒക്ടോബറിനു ശേഷം, കൂടുതൽ സമർത്ഥമായ നല്ല ഫലങ്ങൾ കാണപ്പെടും. നിക്ഷേപങ്ങൾ നടത്തുന്നതിനു മുമ്പ് നിങ്ങൾ പരിശോധിക്കേണ്ടതാണ്. നല്ല ആദായം ലഭിക്കുന്നതിനായി മനസ്സിരുത്തി നല്ലരീതിയിൽ പ്രയത്നിക്കുവാൻ തായ്യാറാകേണ്ട വർഷമാണിത്. പഠനത്തിനായി വിദേശത്ത് പോകുവാൻ താൽപര്യമുള്ളവർക്ക്, ഈ വർഷം ഉത്തമമാണ്. കുട്ടികൾ ജീവിതം ആസ്വദിക്കുകയും വികൃതിയാവുകയും ചെയ്യും, ശ്രദ്ധക്കുറവ് മൂലമുള്ള ചില പ്രശ്നങ്ങൾ ഉണ്ടായേക്കും. വർഷം മുഴുവനും ഗാർഹിക ജീവിതം ഐക്യമുള്ളാതായിരിക്കും. ദാമ്പത്യ ജീവിതം നല്ല ഫലങ്ങൾ കൊണ്ടുവരും. ജീവിതപങ്കാളി പരിശ്രമശാലിയും നിങ്ങളുടെ എല്ലാ പ്രയത്നങ്ങളിലും പിന്തുണയ്ക്കുകയും ചെയ്യും. ജോലിസ്ഥലത്ത് നല്ല വെല്ലുവിളികൾ ഉണ്ടാകുമെങ്കിലും പുരോഗമനമുണ്ടാകും. മൊത്തത്തിൽ, സമ്മിശ്ര ഫലങ്ങൾ കാണാം.

ധനു (സജിറ്റാരിയസ്) രാശി ഫലം 2018
ധനുരാശി ധനു രാശി ഫലം 2018 പ്രവചനം അനുസരിച്ച്, ജീവിതത്തിൽ കൂടുതൽ വളരുന്നതിനായി നിരവധി അവസരങ്ങൾ ഈ വർഷം നിങ്ങൾക്ക് നൽകും. ഈ വർഷം സമ്പൂർണ്ണമാക്കുന്നതിന് നിങ്ങളുടെ നിശ്ചയദാർഢ്യം മാത്രം മതിയാവും. മാർച്ച് മാസം വരെ സമ്പത്തിന്റെ വരവ് വർദ്ധിച്ചു കൊണ്ടിരിക്കും. അതിനുശേഷം മെയ് മാസം വരെ, നിങ്ങളുടെ ചിലവുകൾ വർദ്ധിക്കും, എന്നാൽ അതിനുശേഷം നിങ്ങൾ വീണ്ടും തിരിച്ചു ശരിയായ ദിശയിൽ വർഷാവസാനം വരെ തുടരും. അതിനാൽ, സാമ്പത്തികം വേവലാതിപ്പെടുന്നതിന് ഒരു കാരണമാകുകയില്ല. സമ്പാദിക്കുവാനുള്ള വഴികൾ കൂട്ടുന്നതിൽ നിങ്ങൾ താത്പര്യപ്പെടുകയും ഒന്നിലധികം സ്രോതസ്സുകളിലൂടെ നിങ്ങൾ സമ്പാദിക്കുകയും ചെയ്യും. കഠിനമായി പ്രയത്നിക്കുന്നതിന് ശനി നിങ്ങളെ തയ്യാറാക്കും. എന്നിരുന്നാലും, അമിതമായി ജോലിയിൽ വ്യാപൃതനാകുന്നത് ഒഴിവാക്കുക, കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. മാർച്ച് മുതൽ മെയ് വരെ കുറച്ച് മോശമായിരിക്കുകയും ഒക്ടോബറിനു ശേഷം, ചില ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. സൂക്ഷിച്ച് വണ്ടി ഓടിക്കുക. കുട്ടികൾക്ക് കഠിനാധ്വാനം ആവശ്യമായി വരുകയും വിദ്യാർത്ഥികൾ നല്ല പ്രകടനം കാഴ്ച്ചവയ്ക്കുകയും ചെയ്യും. ഇടയ്ക്കിടയ്ക്കുള്ള ചില പ്രശ്നങ്ങൾ ഒഴിച്ചാൽ ഗാർഹിക ജീവിതം സുഖകരവും പൊരുത്തമുള്ളതും ആയിരിക്കും. എന്തുതന്നെ ആയാലും, ഗാർഹിക ജീവിതത്തിൽ അകൽച്ച അനുഭവപ്പെടുന്നതും അല്ലെങ്കിൽ സംതൃപ്തിക്കുറവോ നിങ്ങൾ ഒഴിവാക്കേണ്ടതാണ് മാത്രമല്ല മോശമായ വാക്കുകളും ഒഴിവാക്കുക. ദാമ്പത്യ ജീവിതം നല്ല ഫലങ്ങൾ സൃഷ്ടിക്കും, പക്ഷെ ജീവിത പങ്കാളിയുടെ ആരോഗ്യസ്ഥിതി നിങ്ങളെ അസ്വസ്ഥനാക്കിയേക്കും. പ്രണയ ജീവിതം ശക്തി ആർജിക്കും. എതിരാളികളിന്മേൽ ആധിപത്യം സ്ഥാപിക്കപ്പെടും. മൊത്തത്തിൽ നിങ്ങൾക്ക് ഒരു നല്ല വർഷമാണ്, ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടതാണ്.

മകര (കാപ്രിക്കോൺ) രാശി ഫലം 2018
മകരരാശി ജീവിതത്തെ കുറിച്ച് നിങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരു വർഷമായിരിക്കും 2018. ഒരു വശത്ത്, നിങ്ങളുടെ ചിലവുകൾ അമിതമാവുകയും നിങ്ങളുടെ സമ്പാദ്യം ക്ഷയിക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും. മറുവശത്ത്, നിങ്ങളുടെ ആരോഗ്യസ്ഥിതി നിങ്ങളെ അസ്വസ്ഥനാക്കും. എന്നാൽ, നിങ്ങൾക്ക് ചില വിദേശ ബന്ധങ്ങൾ ലഭിക്കുകയും അവർ മുഖാന്തരം നിങ്ങളുടെ ആദായം വർദ്ധിക്കുകയും ചെയ്യും. നിങ്ങൾക്ക് ആദ്ധ്യാത്മികമായ താല്പര്യം വളരുകയും കുറച്ചു കാലം അനാത്മീയ ലോകത്തു നിന്നും അകൽച്ച അനുഭവപ്പെടുകയും ചെയ്യുമെന്ന് വേദ ജ്യോതിശാസ്ത്രം 2018 പ്രവചിക്കുന്നു. ജോലിസ്ഥലത്ത്, നിങ്ങൾ അധികാരം നേടും, പക്ഷെ എല്ലാ തരത്തിലുമുള്ള വിവാദങ്ങളിൽ നിന്നും അകന്നു നിൽക്കുക. ജോലിസ്ഥലത്ത് നിങ്ങളെ കുറിച്ചുള്ള അഭിപ്രായവും യശസ്സും വർദ്ധിക്കുകയും ഒരു പുതിയ കർത്തവ്യമോ അല്ലെങ്കിൽ പ്രധാനപ്പെട്ട പ്രോജക്ടോ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. വിദ്യാർത്ഥികൾ നല്ലതായിരിക്കുകയും വിദ്യാഭ്യാസത്തോടും പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോടും കൂടുതലായി താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യും. സീനിയേഴ്സുമായി നല്ല ബന്ധങ്ങൾ നിലനിർത്തുക, കാരണം മാർച്ച് മെയ് മാസങ്ങളിൽ പ്രത്യേകിച്ചും അവർ സഹായിക്കുവാൻ സജ്ജരാകും. ഗാർഹിക ജീവിതം പുഷ്ടിപ്പെടുകയും ഒത്തൊരുമയോടുള്ള സ്നേഹബന്ധം ബലപ്പെടുകയും ചെയ്യും. ദാമ്പത്യജീവിതത്തിൽ, ചില തെറ്റിദ്ധാരണകൾ ഉണ്ടായേക്കും ഇത് നിങ്ങൾ ഒഴിവാക്കേണ്ടതാണ്. ഒക്ടോബറിനുശേഷം, നിങ്ങളുടെ വൈവാഹിക ജീവിതം മെച്ചപ്പെടുകയും നിങ്ങൾ നല്ല വ്യക്തി ജീവിതം ആസ്വദിക്കുകയും ചെയ്യും. മൊത്തത്തിൽ, ജീവിതത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ച്ചവയ്ക്കുവാനും നിങ്ങളുടെ ദൗർബല്യങ്ങൾ മെച്ചപ്പെടുത്തുവാനുമുള്ള വർഷമാണ്.

കുംഭ (അക്വാറിയസ്) രാശി ഫലം 2018
കുംഭരാശി ഈ വർഷം കുംഭരാശിക്കാർക്കുള്ളതാണ്, രാശി ഫലം 2018 പ്രവചിക്കുന്നു. ഈ വർഷം നിങ്ങളുടെ തീരുമാനങ്ങൾ നിങ്ങളുടെ വളർച്ചയുടെ അടിസ്ഥാനമിടും. നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നതിലായിരിക്കും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല നിങ്ങളുടെ കഠിന പ്രയത്നം കൊണ്ട്, ഈ വർഷം ആദായകരമാക്കുവാൻ നിങ്ങൾക്ക് സാധിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി അഭിവൃദ്ധിപ്പെടുകയും ചെയ്യും. ദൂരയാത്രകൾ ഉണ്ടാകും. സമൃദ്ധവും ഫലപ്രദവുമായ തീരുമാനങ്ങൾ നിങ്ങൾ എടുക്കും. നിങ്ങളുടെ ആരോഗ്യസ്ഥിതി ബലവത്താവുകയും പഴയ അസുഖങ്ങളിൽ നിന്നും നിങ്ങൾ സുഖം പ്രാപിക്കുകയും ചെയ്യും. സീനിയേഴ്സ് നിങ്ങളെ അഭിനന്ദിക്കും. നിങ്ങൾ ധർമ്മപരമായ അനുഷ്ഠാനങ്ങളിൽ ഏർപ്പെടും. ദാമ്പത്യ ജീവിതത്തിൽ പ്രണയവും വാത്സല്യവും ഉണ്ടാകും. എന്നാലും, ചില പരിഭവങ്ങളോ അല്ലെങ്കിൽ പങ്കാളിയുടെ ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടോ ആദ്യത്തെ രണ്ടു മാസം കുറച്ച് പ്രയാസകരമായിരിക്കും. പ്രണയ ബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്, ഈ വർഷം അവർ കൂടുതൽ ശ്രദ്ധിക്കേണ്ടതും പരസ്പരം നല്ല രീതിയിൽ മനസ്സിലാക്കേണ്ടതും ആവശ്യമാണ്. വിദ്ദ്യാർത്ഥികൾ കഠിനമായി പരിശ്രമിക്കും കുട്ടികൾക്ക് ചില അസ്വസ്ഥതകൾ ഉണ്ടാകും, എന്നാൽ അവരോടുള്ള നിങ്ങളുടെ സ്നേഹവും സംരക്ഷണവും പുഷ്ടിക്കും. മൊത്തത്തിൽ, നിങ്ങൾക്ക് അനുകൂലവും പുരോഗമനപരവുമായ വർഷമാണ്.

മീന (പൈസീസ്) രാശി ഫലം 2018
മീനരാശി2018ന്റെ രാശി ഫലം അനുസരിച്ച്, ലോലമായ മനസ്സുള്ള മീനരാശിക്കാർ വർഷം മുഴുവനും അവരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്, പ്രത്യേകിച്ചും ഒക്ടോബർ വരെ, അതിനുശേഷം അവർക്ക് സുഖ ജീവിതം ആസ്വദിക്കുവാൻ കഴിയുന്നതാണ്. അമിത ആയാസവും സദാസമയം ജോലിയിൽ മുഴുകുന്നതും നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും. ജോലിസ്ഥലത്ത്, ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നതിനായി അമിതമായി പ്രയത്നിക്കണമെന്ന് നിങ്ങൾ വിശ്വസിക്കുന്നു. മേൽഉദ്യോഗസ്ഥർ നിഷ്കർഷരായിരിക്കും; അതിനാൽ, ഒരേസമയം നിങ്ങൾക്ക് ഇവയെല്ലാം കൈകാര്യം ചെയ്യേണ്ടിവരും. ജനുവരി സാമ്പത്തികമായി വെല്ലുവിളികൾ നേരിടും അതിനാൽ; ഏതെങ്കിലും വലിയ വ്യവഹാരങ്ങൾ ഫെബ്രുവരിയിലേക്ക് മാറ്റുക; അതിനുശേഷം നല്ല ഒഴുക്കോടുകൂടി നിങ്ങളുടെ ആദായം വർദ്ധിക്കും. ആഗ്രഹിക്കാത്ത യാത്രകൾ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതം നല്ല ഭാവത്തിലായിരിക്കുകയും നിങ്ങളുടെ ജീവിതപങ്കാളി നിങ്ങളുടെ എല്ലാ ഉദ്യമങ്ങളിലും സഹായിക്കുവാൻ അവരുടെ കഴിവിന്റെ പരമാവധി പരിശ്രമിക്കുകയും ചെയ്യുന്നതാണ്. ഔദ്യോഗിക ചുമതലകൾ കാരണം നിലവിലുള്ള താമസസ്ഥലം നിങ്ങൾക്ക് മാറ്റേണ്ടതായി വരും. കുട്ടികൾ വികൃതികൾ ആയിരിക്കുകയും അവരെ നല്ല രീതിയിൽ നയിക്കുവാൻ നിങ്ങൾ അവരിൽ സമ്മർദ്ദം ചെലുത്തേണ്ടതായും വരും. പഠനത്തിൽ വിദ്യാർത്ഥികൾ കുറുക്കുവഴികൾ വികസിപ്പിക്കുകയും അവർ വിഷണ്ണരായിരിക്കുകയും ചെയ്യും. നിങ്ങളും ജീവിതത്തിൽ കുറുക്കുവഴികളുടെ പിറകെ പോവുകയും അവ നല്ല ഫലം നൽകുകയും ചെയ്യും എന്നാൽ പിന്നീട്, നിങ്ങൾക്ക് അത് നിർത്തേണ്ടതായി വരും. ഒക്ടോബറിനു ശേഷം ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ നിങ്ങൾക്ക് കാണാം. മൊത്തത്തിൽ, നിങ്ങളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകേണ്ടതും ജീവിതത്തിന്റെ എല്ലാ തലങ്ങളിലും സമതുലിതാവസ്ഥ നിലനിർത്തേണ്ടതുമായ ഒരു വർഷമാണ് ഇത്.

അങ്ങനെ, 2018ൽ ഇവയെല്ലാമാണ് നിങ്ങൾക്കായി ഞങ്ങൾക്ക് നൽകുവാനുള്ളത്. ഈ സൗജന്യ പ്രവചനങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുകയും ഈ വർഷം ഫലപ്രദമാക്കുകയും ചെയ്യുക.

15/03/2018

മേട (ഏരീസ്) രാശി ഫലം 2018
മേടരാശിവർഷാരംഭം ഉന്മേഷവും ആത്മവിശ്വാസവും നിറഞ്ഞതായിരിക്കുമെന്ന് മേടരാശി ഫലം 2018 പ്രവചിക്കുന്നു. വിവേകത്തോടെയുള്ള തീരുമാനങ്ങൾ വർഷം മുഴുവനും നിങ്ങൾക്ക് നല്ല വാർത്തകൾ നൽകും. കടുത്ത ജോലിതിരക്കും ഭക്ഷണം ഒഴിവാക്കുന്നതും മൂലം നിങ്ങളുടെ കുടുംബ ജീവിതത്തിൽ തൃപ്തികേടും സന്തോഷക്കുറവും അനുഭവപ്പെടുകയും, ഗാർഹിക ജീവിതം താറുമാറാവുകയും ചെയ്തേക്കാം. ആദ്യത്തെ രണ്ടു മാസങ്ങൾ ആരോഗ്യപരമായി അത്ര നല്ലതായിരിക്കില്ല. വരുമാനം വർദ്ധിക്കും; തൊഴിൽപരമായി നിങ്ങൾക്ക് ഉയർച്ച ഉണ്ടാകും. ദൂരയാത്രകൾ ഫലപ്രദമാവുകയും നല്ല ഗുണങ്ങൾ ഉളവാകുകയും ചെയ്യും. ഒക്ടോബർ പകുതിക്ക് ശേഷം, ആദായം അല്പം കുറയുകയും കഠിനാധ്വാനം ആവശ്യമായി വരുകയും ചെയ്യും. കുട്ടികളുടെ ആരോഗ്യ നില ചഞ്ചലമായിരിക്കും, ദാമ്പത്യ ജീവിതത്തിൽ നിങ്ങളുടെ ഏറെ സമയവും പ്രതിബദ്ധതയും ആവശ്യമായിവരും; ക്രമേണ നിങ്ങൾക്ക് മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റുവാൻ കഴിയും. ഇടയ്ക്കിടെ ജോലിയിൽ നിന്നും വിട്ടുനിൽക്കുവാനുള്ള സാധ്യതയുണ്ട്. മൊത്തത്തിൽ, നിങ്ങൾക്ക് സമൃദ്ധിയും അഭിവൃദ്ധിയും ഉള്ള വർഷമാണ്.

ഇടവ (ടോറസ്സ്) രാശി ഫലം 2018
ഇടവരാശിനിങ്ങളെ വിപരീതമായി ബാധിക്കാവുന്ന ചില സമാധാനക്കേടുകളോടെ തുടങ്ങുന്നു, നിങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ആവശ്യമാണ്. ക്രമേണ, നിങ്ങൾക്ക് ഇച്ഛാശക്തി വർദ്ധിക്കുകയും എന്തെങ്കിലുമൊക്കെ നേടണം എന്ന ആഗ്രഹം ഉണ്ടാവുകയും ചെയ്യും. വർഷം മുഴുവനും, വിജയം നേടുന്നതിനായി നിങ്ങൾ കഠിനമായി പ്രയത്നിക്കേണ്ടിവരും. ജോലിയിൽ ചില നിരാശകൾ ഉണ്ടായേക്കാം. ഒക്ടോബറിനു ശേഷം, നിങ്ങളുടെ സമ്പത്ത് വർദ്ധിക്കുകയും ദാമ്പത്യ ജീവിതം അനുഗ്രഹീതമാകുകയും ചെയ്യും. ഇടവരാശി ഫലം 2018 പ്രകാരം, ചില ചെറു യാത്രകൾ നല്ല ഫലങ്ങൾ ഉളവാക്കും; നിങ്ങൾ തീർത്ഥയാത്രയ്ക്ക് പോകാം. കുട്ടികൾ സമൃദ്ധരാവുകയും നല്ല പ്രകടനം കാഴ്ച്ചവയ്ക്കുകയും ചെയ്യും. വാഗ്വാദങ്ങളും ഏറ്റുമുട്ടലുകളും നിങ്ങൾ ഒഴിവാക്കേണ്ടതാണ്, കാരണം അവ നിങ്ങൾക്ക് ധനനഷ്ടത്താൽ ഉള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. ആദ്യത്തെ രണ്ടുമാസം, വിവാദങ്ങളിലും ആക്ഷേപങ്ങളിലും നിന്നും മാറി നിൽക്കുക, കാരണം ഇവ നിങ്ങളുടെ പ്രതിച്ഛായയ്ക്ക് ദോഷകരമായേക്കാം. എന്തുതന്നെയായാലും, ജീവിതത്തിൽ നിങ്ങൾ വളരെ വേഗത്തിൽ വെല്ലുവിളികളെ നേരിടും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത ഉള്ളതിനാൽ, നിങ്ങളുടെ ഭക്ഷണം ക്രമം ശ്രദ്ധിക്കുക, എന്തെന്നാൽ നിങ്ങളുടെ ശരീരഭാരം കൂടിയേക്കാം. നിങ്ങളുടെ ജീവിതപങ്കാളിയ്ക്കായും മതപരമായ അനുഷ്ഠാനങ്ങളിലും നിങ്ങൾ പണം ചിലവാക്കും. മൊത്തത്തിൽ, നിങ്ങൾ പുതിയതായി ധാരാളം കാര്യങ്ങൾ പഠിക്കുന്ന ഒരു ശരാശരി വർഷമാണ്. നിങ്ങൾക്ക് നല്ല ദാമ്പത്യജീവിതവും സാമ്പത്തിക നിലയും ഉണ്ടാകും.

മിഥുന (ജമിനി) രാശി ഫലം 2018
മിഥുനരാശിമിഥുനരാശിയുടെ പ്രകടിപ്പിക്കുവാനുള്ള ശക്തി വർഷം മുഴുവൻ നിങ്ങളെ സഹായിക്കും. എന്നിരുന്നാലും, ആദ്യ മാസം, നിങ്ങൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക, കാരണം അവ നിങ്ങളെ കലഹത്തിൽ എത്തിച്ചേക്കും. നിങ്ങളുടെ പ്രവർത്തനം വിപുലീകരിക്കുവാനായി വീടുവിട്ട് ദൂരെ പോകേണ്ടി വരുകയും അവിടെ നല്ല രീതിയിൽ സമ്പാദിക്കുകയും ചെയ്യും. എന്നാൽ, അത് പ്രിയപ്പെട്ടവരിൽ നിന്നും നിങ്ങളെ അകറ്റും. അതിനാൽ, സ്വകാര്യ ജീവിതവും ഔദ്യോഗിക ജീവിതവും തമ്മിൽ സംതുലനം ആവശ്യമായി വരും. മിഥുനരാശിയുടെ 2018 ജ്യോതിഷ പ്രവചനപ്രകാരം, കുട്ടികൾ വികൃതികളായിരിക്കും, എന്നാലും പുതിയ കാര്യങ്ങൾ അറിയുവാൻ ആഗ്രഹമുള്ളവരും അവരുടെ മേഖലകളിൽ മികച്ചതാവുകയും ചെയ്യും. അവിവാഹിതനാണെങ്കിൽ, ഈ വർഷം ഡിസംബർ പകുതിക്കുള്ളിൽ, നിങ്ങൾ ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ നിങ്ങൾ താലികെട്ടും. വർഷത്തിന്റെ അവസാന ത്രൈമാസം ചിലവുകൾ വളരെ അധികമായിരിക്കും. നിങ്ങളുടെ ആരോഗ്യം ചഞ്ചലമായിരിക്കുകയും വായു സംബന്ധമായ രോഗങ്ങൾ, സന്ധി വേദന മുതലായവയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയും ചെയ്യും. ദഹിക്കുവാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. ഈ വർഷം ബിസിനസിൽ നിന്നും നല്ല നേട്ടങ്ങൾ ഉണ്ടാകും. കഴിഞ്ഞ കാലത്തെ നിങ്ങളുടെ കഠിനാധ്വാനങ്ങൾ തൊഴിൽപരമായ നിങ്ങളുടെ വിജയത്തിന് അടിത്തറയിടും. മൊത്തത്തിൽ, ഈ വർഷം നിങ്ങൾക്ക് വളരുവാനും വിജയിക്കുവാനും ധാരാളം അവസരങ്ങൾ നൽകും.

കർക്കിടക (കാൻസർ) രാശി ഫലം 2018
മിഥുനരാശിരാശി ഫലം 2018 അനുസരിച്ച് കർക്കിടക രാശിക്കാർക്ക്, നിങ്ങൾക്ക് ചുറ്റും കൂടുതൽ ഊർജ്ജം അനുഭവപ്പെടുകയും മറ്റുള്ളവർക്ക് നേതൃത്വം നൽകുവാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യും. നിങ്ങളുടെ പ്രിയപ്പെട്ടവരിൽ ചിലർ നിങ്ങളെ നല്ലരീതിയിൽ മനസ്സിലാക്കിയെന്ന് വരില്ല, ഇത് ബന്ധങ്ങൾക്ക് മുഷിച്ചിലുണ്ടാകുവാൻ കാരണമാകും. ഇടയ്ക്കിടെ ചില ചെറിയ വഴക്കുകളോടെ ഗാർഹിക ജീവിതം ശ്രുതിമധുരമായിരിക്കും. നിങ്ങൾക്ക് യശസ്സുണ്ടാവുകയും ജോലിസ്ഥലത്ത് നിങ്ങളുടെ പ്രശസ്തി വർദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ സാമൂഹിക സ്ഥിതിയും ഉയരും. മാരക രോഗങ്ങൾ പിടിപെടുവാനുള്ളാ സാധ്യത ഉള്ളതിനാൽ, പ്രധാനമായും ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷമില്ലായ്മ നിങ്ങൾക്ക് അനുഭവപ്പെടാം. നിങ്ങളുടെ ദാമ്പത്യ ജീവിതം നിലനിർത്തുന്നതിനായി, ക്ഷോഭകരമായ വാദപ്രതിവാദങ്ങൾ നിങ്ങൾ ഒഴിവാക്കണം. ചിലവുകൾ അമിതമായിരിക്കും. വരുമാനം ഉണ്ടായിരിക്കും, എന്നാൽ നിങ്ങളുടെ സമ്പത്തിൽ അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കാമെന്നതിനാൽ, അമിതമായ ചിലവുകൾ നിങ്ങൾ നിയന്ത്രിക്കേണ്ടതാണ്. വിദ്യാർത്ഥികൾ നല്ല പ്രവർത്തനം കാഴ്ച്ചവയ്ക്കുകയും കുട്ടികൾ നിശ്ചയദാർഢ്യം നേടുകയും ചെയ്യും. വർഷം മുഴുവനും ജീവിതം ആസ്വദിക്കുവാനും ചിലവാക്കുവാനും നിങ്ങൾ ഉദ്ദേശിക്കുന്നതിനാൽ, നിങ്ങൾ ആഡംബരത്തോടെയുള്ള ജീവിതം ആസ്വദിക്കും. ഇതിനുവേണ്ടി, നിങ്ങൾ കഠിനമായി പ്രയത്നിക്കും. മൊത്തത്തിൽ, ഈ വർഷം ചില വെല്ലുവിളികളോടെ വളരെ തൃപ്തികരമായിരിക്കും.

ചിങ്ങ (ലിയോ) രാശി ഫലം 2018
ചിങ്ങരാശി ചിങ്ങരാശിയുടെ 2018 ജ്യോതിഷ പ്രവചനം അനുസരിച്ച്, മതപരവും ധാർമ്മികവുമായ കാര്യങ്ങൾ പിന്തുടരുവാൻ നിങ്ങൾക്ക് താത്പര്യം ഉണ്ടാകും; മാത്രമല്ല നിങ്ങൾ തീർത്ഥയാത്രയും നടത്തും. ജനുവരി ഫെബ്രുവരി മാസങ്ങളിൽ കൂടപ്പിറപ്പുകളുടെ ആരോഗ്യസ്ഥിതി ക്ലേശകരമായിരിക്കും, എന്നാൽ നിങ്ങൾക്ക് മികച്ച മന:ശക്തി ഉണ്ടായിരിക്കും. പ്രണയ ജീവിതം സമ്മിശ്ര ഘട്ടങ്ങൾ അഭിമുഖീകരിക്കും. ഒരു ഭാഗത്ത്, നിങ്ങൾക്ക് ചില തെറ്റിദ്ധാരണകൾ ഉണ്ടാവുകയും, എന്നാൽ മറുവശത്ത്, സ്നേഹിക്കുന്നവരുടെ പ്രണയത്തിന്റെ ആശ്വാസം നിങ്ങൾ ആസ്വദിക്കുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തികൾ നിങ്ങളെ വിജയ പാതയിലേക്ക് നയിക്കും. എന്നിരുന്നാലും, നിങ്ങൾ അലസത ഒഴിവാക്കണം. ദാമ്പത്യ ജീവിതസുഖം വർദ്ധിക്കും. നിങ്ങളുടെ ജീവിതം മുന്നേറുന്നതായും സാഹചര്യങ്ങളൊക്കെ നിങ്ങൾക്ക് അനുകൂലമായി വരുന്നതായും നിങ്ങൾക്ക് അനുഭവപ്പെടുകയും സാമ്പത്തികമായി നിങ്ങൾ അഭിവൃദ്ധിപ്പെടുകയും ചെയ്യും. കുട്ടികൾക്ക് അധികമായി പ്രയത്നിക്കേണ്ടി വരും കൂടാതെ നിങ്ങൾ അവരെ ശ്രദ്ധിക്കേണ്ടതുമാണ്; മാത്രമല്ല അവരുടെ പരിശ്രമങ്ങളിൽ അവരെ പിന്തുണയ്ക്കേണ്ടതുമാണ്. വിദേശയാത്രകൾക്കുള്ള സാധ്യത വളരെ ഏറെയാണ്. ഗർഭിണികളായ സ്ത്രീകൾ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ സൂക്ഷിക്കേണ്ടതാണ്. ഒക്ടോബർ പകുതിക്കു ശേഷം, ഗാർഹിക ജീവിതത്തിലും വ്യക്തിഗത ജീവിതത്തിലും അനുകൂലമായ മാറ്റങ്ങൾ കാണും. ജനസമൂഹത്തിൽ നിങ്ങൾ അന്തസ്സ് നേടും.

കന്നി (വിർഗോ) രാശി ഫലം 2018
ചിങ്ങരാശി കന്നിരാശിക്കാരുടെ രാശി ഫലം 2018 അനുസരിച്ച്, ഇത് നിങ്ങൾക്ക് ഉന്നത നേട്ടങ്ങൾ ഉണ്ടാകുന്ന വർഷമായിരിക്കും. ധാരാളം അവസരങ്ങൾ നിങ്ങൾക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. നിങ്ങളുടെ സാമൂഹിക ബന്ധങ്ങളുടെ വലയം നല്ലരീതിയിൽ സജ്ജമാവുകയും സമൂഹത്തിലെ നിങ്ങളുടെ അന്തസ്സ് ഉയരുകയും ചെയ്യും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായി നല്ല സമയം ചിലവഴിക്കും. വുദ്യാർത്ഥികൾക്ക് ശ്രദ്ധകുറവ് അനുഭവപ്പെടും. അതിനാൽ, വിജയത്തിലേക്കുള്ള പ്രശ്നപരിഹാരം കഠിന പ്രയത്നം ആയിരിക്കും. ചില ആരോഗ്യ പ്രശ്നങ്ങളും അസ്വസ്ഥതകളും അനുഭവപ്പെടാം എന്നതിനാൽ, നിങ്ങളുടെ കുട്ടികളെ നിങ്ങൾ സൂക്ഷിക്കേണ്ടതായുണ്ട്. നിങ്ങൾ ഒരു നല്ല ഔദ്യോഗിക ജീവിതം ആസ്വദിക്കും. നിങ്ങളുടെ വ്യവഹാരങ്ങളെല്ലാം വിജയിക്കും. ഏറെ കാലമായി നിങ്ങൾ പ്രതീക്ഷിച്ചിരുന്ന ഏതെങ്കിലും ആഗ്രഹങ്ങൾ സഫലമാകും. വർഷം മുഴുവൻ സമ്പത്ത് നല്ലരീതിയിൽ വന്നുകൊണ്ടിരിക്കും. ജനുവരിയിൽ, അപ്രതീക്ഷിതമായ എന്തെങ്കിലും നേട്ടം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ഒക്ടോബറിനു ശേഷം, ഈ വർദ്ധനവ് കൂടുതലായിരിക്കും. നിങ്ങളുടെ ജീവിതപങ്കാളിയാലും നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകും, എന്നാൽ അവൻ/അവൾക്ക് ഒക്ടോബർ വരെ ഉന്മേഷകുറവ് അനുഭവപ്പെടുകയോ അല്ലെങ്കിൽ ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്തേക്കാം. എന്തുതെന്നെയായാലും, നിങ്ങൾക്ക് അവർ പൂർണ്ണ പുന്തുണ ലഭ്യമാക്കും. ചില ഔദ്യോഗിക കാരണങ്ങളാലോ അല്ലെങ്കിൽ ദൂരെയുള്ള ജോലിയാലോ നിങ്ങൾക്ക് കുടുംബത്തിൽ നിന്നും അകന്നു നിൽക്കേണ്ടി വരും. കുടുബത്തിൽ ഏതെങ്കിലും ദൈവിക ചടങ്ങുകൾ നടന്നേക്കും. ചില പുതിയ കൂടിച്ചേരലിനുള്ള സാധ്യതയും ഉണ്ട്. എന്തുതന്നെ ആയാലും, എല്ലാ അർത്ഥത്തിലും നിങ്ങൾക്ക് കൂടുതൽ പ്രയോജനകരമായിരിക്കും ഈ വർഷം. ഗാർഹിക ജീവിതത്തിൽ കലഹങ്ങൾ ഒഴിവാക്കി സമാധാനം നിലനിർത്തുകയാണ് ആകെ നിങ്ങൾ ചെയ്യേണ്ടത്.

11/06/2017

Motion Visiting card

ഇന്നു കർക്കടകം ഒന്ന്. ഭക്തിയുടെ മന്ത്രധ്വനികളുമായി രാമായണമാസത്തിനു തുടക്കം. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ രാമായണ മാസത്...
16/07/2016

ഇന്നു കർക്കടകം ഒന്ന്.

ഭക്തിയുടെ മന്ത്രധ്വനികളുമായി രാമായണമാസത്തിനു തുടക്കം. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ രാമായണ മാസത്തോടനുബന്ധിച്ചു രാമായണ പാരായണം, പ്രത്യേ പൂജകൾ എന്നിവ നടക്കും.

ഹൈന്ദവ ഭവനങ്ങളിലും രാമായണ പാരായണം നടക്കും. ഇന്നാരംഭിക്കുന്ന രാമായണ പാരായണം കർക്കടകത്തിന്റെ അവസാനദിവസം ശ്രീരാമപട്ടാഭിഷേക വായനയോടെ അവസാനിപ്പിക്കുന്നതാണു രീതി. ഓഗസ്റ്റ് 16ന് ആണു കര്‍ക്കിടകം അവസാനിക്കുന്നത്.

29/05/2016

ഭാഗവതം (ചതുര്ത്ഥ :സ്‌കന്ദം )

മനുകന്യാ വംശ ചരിതം, യജ്ഞ്യാവതാരം, ദത്താ ത്രേയാവതാരം

മൈത്രേയ മഹര്ഷി, വിദുര മഹാശയനോടായി തന്റെ ഭാഗവതാഖ്യാനം തുടര്ന്നു, ആദി പുരുഷനായ സ്വായം ഭു മനുവിന്, തന്റെ പത്‌നിയും, ആദി സ്ത്രീയുമായ ശതരൂപയില്‍ മൂന്നു പുത്രിമാരും. രണ്ടു പുത്രന്മാരും ഉണ്ടായി. പുത്രികാ ധര്മ്മ വിധി പ്രകാരം മനു തന്റെ പെണ്മനക്കളെ വിധി പ്രകാരം വിവാഹം ചെയ്തയച്ചു.

ആകൃതിയെ രുചി പ്രജാപതിക്കും
ദേവാഹുതിയെ കര്‍ധമ പ്രജാപതിക്കും
പ്രസൂതിയെ ദക്ഷ പ്രജാപതിയും വിവാഹം ചെയ്തു .
( പുത്രികാ ധര്‍മ്മ വിധി പുത്രിക്കുണ്ടാകുന്ന പുത്രനെ കന്യകയുടെ പിതാവിനു നല്‍കുക എന്ന ആചാരം )

ആകൃതിക്ക്, രുചി പ്രജാപതിയില്‍, യജ്ഞ്യന്‍ എന്ന പുത്രനും, ദക്ഷിണ എന്ന പുത്രിയും ഉണ്ടായി. അവര്‍ യഥാക്രമം വിഷ്ണുവിന്റെയും, ലക്ഷ്മിയുടെയും അമ്ശാവതാരങ്ങലായിരുന്നു. പുത്രികാ ധര്‍മ്മ വിധി പ്രകാരം യജ്ഞന്‍ സ്വായംഭു മനുവിനോടൊപ്പം പോയി. യുവാവായ യജ്ഞന്‍ തന്നെ കാമിക്കുന്ന ദക്ഷിണയെ പാണിഗ്രഹണം ചെയ്തു. അവര്‍ക്ക് പന്ത്രണ്ടു പുത്രന്മാര്‍ ജനിച്ചു . അവര്‍ യഥാക്രമം ഈ പേരുകളില്‍ അറിയപ്പെട്ടു. തോഷന്‍, പ്രതോഷന്‍, സന്തോഷന്‍, ഭദ്രന്‍, ശാന്തി, ഇളസ്പതി, ഇധ്മന്‍, കവി, വിഭു, സ്വന്വ്ന്‍,സുദേവന്‍, രോചനന്‍. തുഷിതന്മാര്‍ എന്നപേരില്‍ അറിയപെട്ടിരുന്ന ഇവര്‍ സ്വായംഭു മന്വതരത്തിലെ ദേവന്മാരായിരുന്നു. ഈ മന്വതരത്തില്‍ മരീചി മുതലായവര്‍ സപ്തര്ഷികളും, യജ്ഞന്‍ ദേവേന്ദ്രനുമായിരുന്നു.സ്വായം ഭു മനുവിന് രണ്ടുപുത്രന്മാര്‍ കൂടി ഉണ്ടായിരുന്നു. അവര്‍ പ്രിയവൃതനും, ഉതാനപാദനുമായിരുന്നു. മനുവിറെ രണ്ടാമത്തെ പുത്രിയെ കര്‍ധമ പ്രജാപതി വിവാഹം ചെയ്തു, മുന്നാമത്തെ കന്യക പ്രസുതിയെ ദക്ഷ പ്രജാപതി പാണിഗ്രഹണം ചെയ്തു. ലോകത്തിലെ സമസ്ത ജീവജാലങ്ങളുടെയും ഉല്പത്തി അവരുടെ സന്താനങ്ങളിലുടെയാണ്.

ദേവാഹുതിയുടെയും, കര്‍ധമന്റെയും പുത്രിയായ കലയെ മരീചി മഹര്‍ഷി വിവാഹം ചെയ്തു . അവര്‍ക്ക് രണ്ടു സന്താനങ്ങള്‍ ഉണ്ടായി. കശ്യപനും, പൂര്‍ണ്ണിമയും. ഇതില്‍ പൂര്‍ണ്ണിമക്കു കാലാന്തരത്തില്‍ വിരജന്‍,വിശ്വഗന്‍ എന്നീ പുത്രന്മാരും, ദേവകുല്യ എന്ന പുത്രിയും ജനിച്ചു.

ദേവകുല്യ, വിഷ്ണുവിന്റെ ത്രുപാദങ്ങളെ നിരന്തരം ക്ഷാളനം ചെയ്കയാല്‍, ആകാശ ഗംഗയായി തീര്‍ന്നു. അത്രി മഹര്‍ഷിക്ക്, അനസുയയില്‍, ബ്രഹ്മ, വിഷ്ണു, മഹേശാംശജരായി സോമന്‍, ദത്തന്‍, ദുര്‍വ്വാസാവ് എന്നീ പുത്രന്മാര്‍ ജനിച്ചു.

വിദുരമഹാശ യന്‍, സംശയ നിവര്തിക്കായി മൈത്രെയനോട് ചോദിച്ചു 'ത്രിമൂര്‍ത്തികള്‍ എന്തിനു വേണ്ടിയാണ് അത്രി മഹര്‍ഷിയുടെ പുത്രരായി ജന്മമെടുതതെന്നു വ്യക്തമാക്കിയാലും'.

മൈത്രേയ മഹര്‍ഷി തന്റെ ആഖ്യാനം തുടര്ന്നു ' അത്രി മഹര്ഷി സല്പുത്രലബ്ദിക്കായി, ബ്രഹ്മാവിന്റെ ഉപദേശ പ്രകാരം ഋക്ക്ഷ കുലാദ്രിയില്‍ ചെന്ന് ഒറ്റക്കാലില്‍ കഠിന തപ സ്സനുഷ്ടിച്ചു 'യാതൊരുശക്തിയാണോഈ വിശ്വത്തില്‍ മുഴുവന്‍ നിറഞ്ഞിരിക്കുന്നത്, അദ്ധേഹത്തെ ഞാന്‍ ആത്മ തുല്യനായ പുത്ര സിദ്ധിക്കായി ഭജിക്കുന്നു'. മുനിയുടെ തപസ്സിന്റെ ഫലമായി ,ആ ശിരസ്സില്‍ നിന്നുയര്ന്നു പോങ്ങുന്ന 'പ്രാണായാമാഗ്‌നിയില്‍'വിശ്വം മുഴുവന്‍ ചുട്ടു പോള്ളുന്നതായി ത്രിമൂര്‍ത്തികള്‍ മനസ്സിലാക്കി. അവര്‍ സിദ്ധവിദ്യാധര സ്തുതി ഗീതങ്ങളാല്‍ ആനയിക്കപെട്ട് മഹര്‍ഷിയുടെ മുന്നിലെത്തി. ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യംഅറിഞ്ഞ മഹര്‍ഷി അവരുടെ പാദാരവിന്ദങ്ങളില്‍ വീണ് സ്തുതിക്കാന്‍ തുടങ്ങി. 'വിശ്വം നിറഞ്ഞരുളുന്ന ചൈതന്യ മൂര്‍ത്തികളായ നിങ്ങള്‍ എന്റെ തപസ്സില്‍ സന്തുഷ്ടരായതില്‍ ഞാന്‍ ധന്യനായി. ഇതില്‍ഏതൊരു ശക്തിയെയാണ് ഞാന്‍ പുത്ര രൂപേണ ധരിക്കേണ്ടതെന്ന് കല്പിച്ചരുളിയാലും' മൈത്രേയ മഹര്‍ഷി പറഞ്ഞു,

അത്രി മഹര്‍ഷിയുടെ സ്തുതികളില്‍ പ്രസന്നരായ ത്രിമൂര്‍ത്തികള്‍ ഈ വിധം അരുളി. 'ഭവാന്റെ സത്യ സങ്കല്പത്തിന്റെ പ്രതീകമായാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. അങ്ങയുടെ സങ്കല്‍പപൂര്‍തീകരണതിനായി ഞങ്ങള്‍ മൂവരും അമ്ശരൂപികളായി, അങ്ങയുടെ പുത്രന്മാരായി ജനിക്കും.'. അത്രി പുത്രനായ ബ്രന്മാംശം , സോമനെന്നും , വൈഷ്ണവാംശം ,ദത്താത്രേയ നെന്നും , ശിവാംശം ദുര്‍വ്വാസാവ് എന്നും അറിയപെട്ടു.

കര്‍ധമ പുത്രിയായ ശ്രദ്ധയെ വേട്ട അംഗിരസ്സിനു, സ്വപത്‌നിയില്‍ നാലു പുത്രിമാര്‍ ജനിച്ചു. അവര്‍,കുഹു രാകാ, സീനാവലി, അനുമതി എന്നപേരില്‍ അറിയപെട്ടു. ഇവര്‍ക്ക് പുറമേ രണ്ടു പുത്രന്മാര്‍ കൂടി അവര്‍ക്ക് ഉണ്ടായി. ഉതധ്യനും, ദേവഗുരുവായ ബൃഹസ്പതിയും. ഇവര്‍ സാരോചിഷ മനുവിന്റെ കാലത്ത് പ്രസിദ്ധരായിരുന്നു. കര്‍ധമ പുത്രിയായ ഹവിര്‍ഭുവിനു, പുലസ്ത്യ മഹര്‍ഷിയില്‍ ജഡരാഗ്‌നിയുടെ അവതാരമായ 'അഗസ്ത്യനും'വിശ്രവസ്സും ജനിച്ചു. ഇവരില്‍ വിശ്രവസ്സിന്, ഇഡവിഡ എന്ന ഭാര്യയില്‍ കുബേരനും, കൈകസിയില്‍, രാവണ നും കുംഭകര്‍ണ്ണനും, വിഭീഷണന്‍ എന്ന മൂന്നു പുത്രന്മാരും, ശു ര്‍പ്പണഖ എന്ന പുത്രിയും ജനിച്ചു.

പുലഹന് തന്റെ പത്‌നിയായ 'ഗതിയില്‍' കര്‍മ്മ ശ്രേഷ്ടന്‍, വരിയാന്‍, സഹിഷ്ണു എന്നു മൂന്നു പുത്രന്മാര്‍ ജനിച്ചു. മറ്റൊരു കര്‍ധമ പുത്രിയായ ക്രിയക്ക്, ക്രതു മഹര്‍ഷിയില്‍ ബ്രഹ്മ തേജസ്സോടു കൂടിയ 'ബാലഖില്യമാര്‍ ' അറുപതിനായിരം പുത്രന്മാരായി ഭവിച്ചു. വസിഷ്ടന് ഊര്‍ജ്ജ എന്ന പത്‌നിയില്‍ ചിത്രകേതു, സുരോചിസ്, വിരജന്‍, മിത്രന്‍, ഉല്‍ബണന്‍, വസുഭുദ്യാനന്‍, ദ്യുമാന്‍ എന്ന എഴു പുത്രന്മാരും, മറ്റൊരു ഭാര്യയില്‍ നിന്ന് ശക്തി തുടങ്ങിയ പുത്രന്മാരും ജനിച്ചു. ചിത്തി എന്ന കര്‍ധമ പുത്രിക്ക് അഥര്‍വാവില്‍, അശ്വ ശിരസ്സോടു കുടിയ മഹാ തപസ്വിയായ 'ദധ്യങ്ങ് ' എന്ന പുത്രന്‍ ജനിച്ചു. ഭ്രുഗുവിന്, ഖ്യാതിയില്‍ വിധാതാവ്, ധാതാവ് എന്നീ പുത്രന്മാരും, ശ്രീ എന്ന പുത്രിയും ജനിച്ചു.വിധാതാവും, ധാതാവും കാലാന്തരത്തില്‍ 'മേരു' പുത്രിമാരായ അയാതി , നിയതി എന്നിവരെ വിവാഹം ചെയ്തു .അവരുടെ പുത്രന്മാരായിരുന്നു യഥാക്രമം 'മൃകണ്ടുവും .പ്രാണനും.

മൃകണ്ടുവിന്റെ പുത്രനായിരുന്നു മഹായശസ്സ്വി യായ 'മാര്‍ക്കണ്ഠയന്‍'. പ്രാണന്റെ പുത്രനായിരുന്നു വേദശിരസ്. ഭ്രുഗുവിന് മറ്റൊരു ഭാര്യയില്‍ ജനിച്ച പുത്രനാണ് കവി. കവിക്ക് ഉശിനസ്സ് എന്നൊരു പുത്രന്‍ ജനിച്ചു .കര്‍ധമ വംശ പരമ്പര ഇങ്ങനെ ഞാന്‍ ചുരുക്കുന്നു ,മൈത്രേയ മഹര്‍ഷി പറഞ്ഞു. ഇനി ദക്ഷ പത്‌നിയായ പ്രസുതിയുടെ വംശ പരമ്പര പറയാം .പ്രസുതി പതിനാറു പെണ്മക്കള്‍ക്കു ജന്മം നല്‍കി. ഇതില്‍ പതിമുന്നു പേരെ 'ധര്‍മ്മ ദേവനും 'ശേഷിച്ച മൂവരില്‍ ഒരാളെ അഗ്‌നി, അടുത്തയാളെ പിതൃക്കളും, ഇളയ പുത്രിയെ ശിവനും വിവാഹം ചെയ്തു.

ധര്‍മ്മദേവ പത്‌നിമാരായ ദക്ഷ പുത്രികള്‍,
1,ദയ 2. ശ്രദ്ധ 3,ശാന്തി 4. തുഷ്ടി 5. മൈത്രി 6. ഹ്രി 7. പുഷ്ടി .8 .ഉന്നതി 9. ക്രിയാ 10. മേധാ 11. മൂര്‍ത്തി 12. ബുദ്ധി 13. ക്ഷമ.

ഇവരില്‍ ധര്‍മ്മദെവനുണ്ടായ സന്താനങ്ങള്‍
മൈത്രിക്ക് പ്രസാദന്‍
ദയക്ക് അഭയന്‍
ശ്രദ്ധക്ക് ശുഭന്‍
ശാന്തിക്ക് സുഖന്‍
തുഷ്ടിക്ക് മോദന്‍
പുഷ്ടിക്ക് സ്മയന്‍
ക്രിയക്ക് യോഗനും
ഉന്നതിക്ക് ദര്‍പ്പനും
ബുദ്ധിക്ക് അര്ധനും
മേധക്ക് സ്മൃതി
ക്ഷമക്ക് ക്ഷേമനും
ലജ്ജക്ക് (ഹ്രി )പ്രശ്രയന്‍
മൂര്‍ത്തിക്ക് നര നാരയണന്മാരും
സന്തതികളായി ജനിച്ചുമൂര്‍ത്തിയുടെ പുത്രന്മാരായ നരനാരായണന്മാരെ കണ്ട് ലോകര്‍ ആനന്ദത്തില്‍ ആറാടി. അവരുടെ ചൈതന്യ പ്രഭയില്‍ ദിക്കുകള്‍ തിളങ്ങി. ബ്രഹ്മ, ഗന്ധര്‍വ്വാദികള്‍ സ്തുതി ഗീതങ്ങള്‍ ആലപിച്ചു. നദികള്‍ ശാന്തമായി ഒഴുകി. ദേവന്മാര്‍ എങ്ങനെ സ്തുതിച്ചു ' യാതൊരു ദേവന്റെ കൃപാ കടാക്ഷതാലാണോ ലോകസൃഷ്ടി സംജാതമായത്, ആ ദേവന്‍ ഇതാ അവതാരമെടുത്തിക്കുന്നു! താമര പൂവിനെ പോലും വെല്ലുന്ന, കരുണാര്‍ദ്രമായ നോട്ടത്താല്‍, അങ്ങ് ഞങ്ങളില്‍ കാരുണ്യം പൊഴിക്കുന്നു. ആ ദേവനായ്‌കൊണ്ട് നമസ്‌ക്കാരം!!

ദേവന്മാരുടെ സ്തുതി ഗീതങ്ങളില്‍ സന്തുഷ്ടരായ ' നരനാരായണന്മാര്‍ ' തപസ്സിനായി ഗന്ധമാദന പര്‍വതതിലേക്ക് പോയി. വിഷ്ണാംശ ജാതരായ ഇവര്‍ ദ്വാപര യുഗത്തില്‍ കൃഷ്ണാര്‍ജുനന്മാരായി ജന്മമെടുത്തു. അഗ്‌നിദേവന്റെ പത്‌നിയായ 'സ്വാഹക്ക് മൂന്ന് പുത്രന്മാരുണ്ടായി പാവകന്‍, പവമാനന്‍, ശുചി ഇവരില്‍നിന്ന് 45 അഗ്‌നി സ്വരൂപങ്ങള്‍ ഉണ്ടായി. ഈ 49 അഗ്‌നി രൂപങ്ങള്‍ വൈദിക കര്മ്മത്തിലെ ആവാഹനീയ ദേവന്മാരായി.

പിതൃക്കള്‍ നാലു ഗണത്തില്‍ അറിയപ്പെടുന്നു അഗ്‌നിഷാത്ന്മാര്‍, രിബര്‍ഹിഷതുകള്‍, സൌമ്യര്‍, ആജ്യപന്മാര്‍ ഇവരുടെ പത്‌നിയായ ദക്ഷ പുത്രി 'സ്വധാ' നാലു മക്കള്‍ക്ക് ജന്മം നല്‍കി . ആദ്യത്തെ രണ്ടുപേര്‍ സ്വാഗ്‌നികളും,(അഗ്‌നിയില്‍ കര്‍മ്മമുള്ളവര്‍ ), അടുത്ത രണ്ടു പേര്‍ അനഗ്‌നികളും ആണ്. സ്വധയുടെ പുത്രിമാരായ വയുനാ, ധാരിണി ഇവര്‍ ശാസ്ത്ര ജ്ഞാനം കൊണ്ട് ജീവന്‍ മുക്തരായി. ശിവ പത്‌നിയായ സതി പില്‍ക്കാലത്ത് യോഗശക്തി കൊണ്ട് ദേഹം വെടിഞ്ഞു .

2. .ദക്ഷ വിദ്വേഷംവിദുരന്‍ മൈത്രേയനോട് ചോ ദിച്ചു 'സ്വ പുത്രിയുടെ ഭര്‍ത്താവായിട്ടു പോലും ദക്ഷന്‍ ശിവനോട് എന്തിനാണ് വൈരം പുലര്‍ത്തിയത് ? മൈത്രേയന്‍ തുടര്ന്നു 'പണ്ട് ദേവന്മാര്‍ ഒരുമിച്ചു കൂടി ഒരു വലിയ യാഗം നടത്തുക ഉണ്ടായി. സര്‍വ്വ ദേവന്മാരും, ഋഷിമാരും യാഗത്തില്‍ സംബന്ധിച്ചിരുന്നു. ആ യാഗശാലയിലേക്ക് അതുല്യ പ്രഭയോടെ കടന്നു വന്ന ദക്ഷനെ കണ്ട് ബ്രഹ്മാവും, ശിവനും ഒഴികെ സകലരും എഴുന്നേറ്റു നിന്ന് ആദരിച്ചു പിതാവായ ബ്രഹ്മദേവനെ വണങ്ങിയ ശേഷം ' ദക്ഷന്‍ ' ഉത്തമാസനത്തില്‍ ഉപവിഷ്ടനായി. തന്നെ തെല്ലും കൂസാതെയിരുന്ന ശിവന്റെ' പ്രവര്ത്തി ദക്ഷനെ ചൊടിപ്പിച്ചു. അദ്ദേഹം ഇപ്രകാരം പറഞ്ഞു 'പ്രജാപതിയായ എന്റെ വാക്കുകളില്‍ മദ, മാത്സര്യങ്ങള്‍ ലവലേശം ഇല്ല. എന്നാല്‍ ഞാന്‍ പറയുന്നത് ലോകഹിതത്തെ ഊന്നിയാണ്, ഒരു പ്രജാപതി എന്നനിലയില്‍ ഇതെന്റെ ധര്മ്മമാണ്. 'എന്റെ മകളെ വിവാഹം ചെയ്കയാല്‍ ഈ ശിവന്‍ ഭാര്യാ പിതാവെന്ന നിലയിലെങ്കിലും എന്നെ മാനിക്കേണ്ടതാണ്, ശിവനെന്നു വിളിക്കുന്ന ഇയാള്‍ക്ക് സഭ്യത എന്തന്ന് അറിയില്ല, ഇവനില്‍ ശിവമായ ഒന്നും തന്നെ ഇല്ല. ആചാര മര്യാദകളെ കുറിച്ചും ബോധമില്ല. ശരീരം മുഴുവന്‍ ഭസ്മ ലേപനം നടത്തി, ഭൂതഗണങ്ങളോടോത്ത് ശ്മശാനത്തില്‍ അല്ലേ ഇയാളുടെ വാസം.

ദക്ഷന്റെ കളിയാക്കല്‍ കേട്ടിട്ടും ശിവന്‍ ഒന്നും ഉരിയാടാതെ ഇരുന്നു. ഇത് ദക്ഷനെ ചൊടിപ്പിച്ചു. അദ്ദേഹം ഇപ്രകാരം ശപിച്ചു 'ഇനിമുതല്‍ ദേവന്മാരോടൊപ്പം യജ്ഞ ഭാഗം ഭുജിക്കാന്‍ ഇയാള്‍ക്ക് അര്‍ഹതയില്ല'. ഈ സാഹസത്തില്‍ നിന്ന് പിന്തിരിയണമെന്ന് ദേവന്മാര്‍ അപേക്ഷിച്ചിട്ടും ഗര്‍വിഷ്ടനായ ദക്ഷന്‍ ചെവിക്കൊണ്ടില്ല, കോപത്തോടെ യജ്ഞ ശാല വിട്ടു പോയി.

തന്റെ പ്രഭുവിനെ ശപിച്ച ദക്ഷനെ നന്ദീശ്വരനും ശപിച്ചു. 'സ്വാര്‍ത്ഥതയാല്‍ മത്തനായ നീ സര്‍വ്ജ്ഞനെന്നു നടിക്കുന്നു. പുറം മോടിയിലാണ് ആഡ്യത്വം എന്ന മിഥ്യാ ധാരണ കീഴ്‌പെടുത്തിയ നിന്റെ മനസ്സ് ഇനിയും മേനി കാണിക്കാന്‍ യജ്ഞത്തിന് തുനിയും. ആ യജ്ഞം പൂര്‍ത്തിയാക്കുന്നത് നീ 'അജ മുഖ രൂപിയായിട്ടായിരിക്കും 'ദക്ഷനെ ഇന്നഭിനന്ദിച്ചവരെല്ലാം ക്രമേണ സംസാര ചക്രത്തില്‍ പെട്ടുഴലും .

'നന്ദീശ്വരന്‍ ഇപ്ര കാരം മുനിമാരെ ശപിച്ചപ്പോള്‍ ഭൃഗു മുനിയും പ്രതി ശാപം നല്‍കി ,'ശിവ വൃതത്തിലും, ശിവാരാധനയിലും തല്പരരായവര്‍ വേദ വിദ്വേഷികളായ 'പാഖന്ടന്മാര്‍ ' ആയി ഭവിക്കട്ടെ. അവര്‍ ജട കെട്ടി, ഭസ്മവും പൂശി, അസ്ഥിയും ധരിച്ച് നടക്കാനിടവരും. ഇവര്‍ സ്‌നാനാദികള്‍ ഇല്ലാത്തവരും, മദ്യത്തെ ദൈവമായി കരുതുന്നവരുമായി ഭവിക്കട്ടെഅന്നുമുതല്‍ ശൈവരും, വൈഷ്ണവരും എന്ന രണ്ടു വിഭാഗം ഉണ്ടായി.

കുറച്ചു നാള്കള്‍ക്ക് ശേഷം ബ്രഹ്മാവ്‌ ദക്ഷനെ പ്രജാപതിമാരുടെ പതിയായി അവരോധിച്ചു. അഭിമാനിതനായ ദക്ഷന്‍ തന്റെ അംഗീകാരം ലോകസമക്ഷം അറിയിക്കാനായി ഒരു മഹായജ്ഞം നടത്താന്‍ നിശ്ചയിച്ച്, വിളംബരം ഉണ്ടായി .അദ്ദേഹം ശൈവാനുകുലികളെ ഒഴിവാക്കി 'വാജപേയ' യാഗം നടത്തി. തുടര്‍ന്ന്അദ്ദേഹം ' ബ്രുഹസ്പതി സവം' എന്ന യാഗത്തിനും തുടക്കം കുറിച്ചു, ക്ഷണ പത്രികകള്‍ ഏല്ലാ ദേവന്മാര്‍ക്കും, ഋഷികള്‍ ക്കും, ഗന്ധര്‍വ്വ സിദ്ധ വിദ്യാ ചാരണന്മാര്‍ക്കും അയച്ചു, ശിവനെ മനപുര്‍വ്വം ഒഴിവാക്കി ദക്ഷ പ്രജാപതിയുടെ യാഗശാലയിലേക്ക് ക്ഷണിതാക്കളായ എല്ലാവരും പോകുന്നതു കണ്ട 'സതീദേവി ' ആകുലയായി. പിതാവു നടത്തുന്ന യാഗത്തില്‍ പങ്കെടുക്കുന്നതിന് പ്രത്യേക ക്ഷണത്തിന്റെ ആവശ്യമില്ലെന്ന് ദേവിക്കു തോന്നി. എന്നാല്‍ ശിവന്‍, ദേവിയുടെ ആഗ്രഹം ബാലിശമാണന്നു ശഠിച്ചു, പോയാല്‍ നിന്ദിതയാകേണ്ടി വരുമെന്നും കല്പിച്ചു.സതീദേവിയുടെ മനസ്സ് ചഞ്ചലമായി, ആ മനസ്സില്‍ ക്രമേണ ഭര്‍ത്താവിന്റെ വാക്കുകളേക്കാള്‍ സ്ഥാനം ബന്ധു ജനങ്ങളോട് ഒത്തു ചേരാനുള്ള അടങ്ങാത്ത ത്വരയായി. ദേവി, സ്വന്തം പതിയെ ധിക്കരിച്ച് പിതൃ സന്നിധിയിലേക്ക് മിടിക്കുന്ന ഹൃദയത്തോടെ തിരിച്ചു തുടങ്ങി. ശിവന്റെ മൌനാനുവാദത്തോടെ 'നന്ദീ ശ്വരന്‍ ' തുടങ്ങിയ ഭുതഗണങ്ങള്‍ , സതീദേവിക്കു അകമ്പടിയായി പിന്നാലെ തിരിച്ചു.

ശിവ പാര്‍ഷ്വദന്മാര്‍ സതീദേവിയെ കാള പുറത്തിരുത്തി, വെണ്‍കൊറ്റകുട, മാല, ശാരിക, ആലവട്ടം, താമര, വാദ്യയന്ത്രങ്ങള്‍ ഇവ കയ്യിലെടുത്ത് ദേവിയെ അനുഗമിച്ചു. യജ്ഞമന്ത്രങ്ങളാല്‍ മുഖരിതവും,സര്‍വ്വദേവന്മാരും ഉപവിഷ്ടരായിരിക്കുന്നതുമായ യജ്ഞ കവാടത്തില്‍ ദേവിയും, പരിവാരങ്ങളും എത്തി. പിതൃ ഗൃഹത്തിലെത്തിയ ദേവിയെ കണ്ട് ബന്ധുജനങ്ങള്‍ സന്തോഷിചെങ്കിലും, ദക്ഷനെ ഭയന്ന് അവര്‍ ദേവിയെ സ്വീകരിക്കാന്‍ മടിച്ചു. പിതാവ് തന്നെ അവഗണിക്കുന്നതായി കണ്ട ദേവിയുടെ മനസ്സില്‍ ഭര്‍തൃ വാക്യം ലംഘിച്ചതിന്റെ വേദന കഠിനമായി. ദേവിയുടെ കോപം കണ്ട ഭൂതഗണങ്ങള്‍, ദക്ഷനെ നിഗ്രഹിക്കനോരുങ്ങിയെങ്കിലും ദേവി തടഞ്ഞു. കോപ താപങ്ങളോടെ സതീ ദേവി ഇപ്രകാരം ഉരച്ചു,
'ന യസ്യ ലോകേ അസ്ത്യ തിശായന : പ്രിയാ സ്തധാ പ്രിയോ ദേഹ ഭ്രുതാം പ്രിയാത്മന :
തസ്മിന്‍ സമസ്താത്മ്‌നി മുക്ത വൈരകെ
ഋതേ ഭവന്തം കതമ :പ്രതീപയേത്
യതൊരുവനാണൊ മിത്രങ്ങളോ ,ശത്രുക്കളോ ആയി ആരുമില്ലാത്തത്, അങ്ങനെയുള്ള എന്റെ പതിയോട് ആരാണ് വൈരം വെച്ചു പുലര്ത്തുക. എന്നാല്‍ എന്റെ പിതാവ്, അന്യരുടെ ദോഷം മാത്രമേ കാണുകയുള്ളു.അങ്ങയെ പോലൊരു പിതാവിനെ, ഉത്തമ, മദ്ധ്യമ ഗുണദൃക്കായി കാണാന്‍ കഴിയില്ല. അങ്ങ് സജ്ജന നിന്ദയില്‍ ആനന്ദം കണ്ടെത്തുന്നു. ശിവനാമം അറിയാതെ ഉച്ചരിച്ചാല്‍ പോലും മോക്ഷം ലഭിക്കും .ഭഗവാന്‍ ശിവന്‍ അനന്തഗുണ സ്വരൂപിയാണ്. അദ്ദേഹത്തെ നിന്ദിക്കുന്നവര്‍ ശിവം നശിച്ചവര്‍ തന്നെ. സര്‍വ്വ ലോക ബന്ധുവായ എന്റെ പ്രിയനെ ആര്‍ക്കാണ് വെറുക്കാനാവുക! അദ്ദേഹം ഭൂതപ്രേതാദികളോട് കൂടി ചുടലയില്‍ വെണ്ണീറണിഞ്ഞു, ജടാദികളോടെ, കപാലഹാരം ധരിച്ച് കഴിയുന്നവനാണങ്കിലും, സമസ്ത ദേവര്‍ക്കും പൂജനീയനാണ്. ശിവ നിന്ദകനായ അങ്ങയുടെ പുത്രിയായി ജനിക്കാന്‍ ഇടവന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. ദേവി അതിരറ്റ ദുഖത്തോടെ സ്വന്തം ദേഹം വെടിഞ്ഞു .ദേവിയുടെ യോഗാവസ്തയിലുള്ള ദേഹമുക്തി കണ്ട ദേവന്മാര്‍ ഹാഹാരവം മുഴക്കി. 'ശിവ പ്രിയയായ ഭവതിക്ക്, പിതാവിന്റെ പതിനിന്ദ മൂലം ദേഹം വെടിയേണ്ടി വന്നല്ലോ? ചരാചരങ്ങളുടെ പാലകനാണങ്കിലും ദക്ഷന്‍,മദം മൂലം അന്ധനായി തീര്‍ന്നിരിക്കുന്നു. പുത്രിയെ മൃത്യുവില്‍ നിന്ന് വിലക്കാത്ത ഇദ്ധേഹം അപകീര്തിക്ക് അര്‍ഹനായിരിക്കുന്നു'.

സതിയുടെ വിയോഗത്തില്‍ കുപിതരായശിവ പാര്‍ഷ്വദന്മാര്‍ ,ദക്ഷനെ കൊല്ലുവാനായി പാഞ്ഞടുത്തു. ഇതുകണ്ട ഭ്രുഗു മുനി ദക്ഷനെ രക്ഷിക്കാനായി ദക്ഷിണാഗ്‌നിയില്‍ ഹോമം ചെയ്തു.ഹോമാഗ്‌നിയില്‍ നിന്ന് ഉയര്‍ന്നു പൊങ്ങിയ എണ്ണമറ്റ ഋ ഭുക്കള്‍ എന്നപേരോടുകുടിയ ദേവന്മാര്‍ തീക്കൊള്ളി കയ്യിലെടുത്ത് ശിവ പാര്‍ഷ്വദന്മാരൊട് ഏറ്റുമുട്ടി . ശിവപാര്ശ്വ ദന്മാര്‍ക്കു തോറ്റു പിന്‍വാങ്ങേണ്ടി വന്നു .

20/05/2016

An Important Note About Signs, Symbols and Their Meanings

Signs and symbols cultivate their meanings according to culture, context, passage of time in society as well as mass societal opinion. What's cool and highly important is that signs and symbols earn their most powerful meanings from our own personal perspectives.

This website strives to provide you with the best, time-honored information when defining signs and symbols. However, in the final analysis, "Beauty (and symbolism) is in the eye of the beholder."

Having said that, it's in our best interest to invest the time to do personal research on symbolic events happing to us. This website is just one perspective in an ocean of variety and diversity in the realm of symbolism. So dive it! There is a whole universe of deeper meanings to explore! You can start your research by clicking on the links at the end or to the side of this page. Odds are good I've got a follow-up article about this symbolic topic.
wink emoticon

As always, thanks for your willingness to learn more about the language of symbolism. It's a language that is universal and everywhere. It's super-groovy to travel with you on your symbolic path, and maybe offer a little translation along the way. Thanks for reading and exploring!

Address

Mannampatta, Sreekrishnapuram
Palghat
678633

Alerts

Be the first to know and let us send you an email when Kerala Astrology posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Astrology:

Share