Jafclacs group

Jafclacs group cunsultancy for construction, stocks, advocacy, realty, agriculture, and hardware

31/05/2022
ഭൂമിയുടെ തരം മാറ്റം.*നിലം പുരയിടമായി പരിവർത്തനം ചെയ്യുന്നവർ അറിയേണ്ട കാര്യങ്ങൾ* ===================2008 ന് മുമ്പ് നികത്ത...
30/05/2022

ഭൂമിയുടെ തരം മാറ്റം.
*നിലം പുരയിടമായി പരിവർത്തനം ചെയ്യുന്നവർ അറിയേണ്ട കാര്യങ്ങൾ*

===================

2008 ന് മുമ്പ് നികത്തപ്പെട്ട ഭൂമികള്‍ പരിവര്‍ത്തനപ്പെടുത്തുന്നതിന് ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമികള്‍ വീട് നിര്‍മ്മിക്കുന്ന ആവശ്യത്തിനും വാണിജ്യാവശ്യത്തിനും തരംമാറ്റുന്നതിന് റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്.

1. ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമികള്‍ക്കും ഉള്‍പ്പെടാത്ത ഭൂമികള്‍ക്കും ഈ ചട്ടം പ്രകാരം അപേക്ഷ നല്‍കാന്‍ കഴിയുമോ?

ഇല്ല. ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമികള്‍ പരിവര്‍ത്തനപ്പെടുത്തുന്നതിന് പഴയ നടപടിക്രമം തന്നെയാണ് നിലവിലുള്ളത്. അതായത് പ്രാദേശിക നിരീക്ഷണസമിതി മുമ്പാകെ ഫോറം 1 ല്‍ അപേക്ഷ നല്‍കുക. തുടര്‍ന്ന് അതില്‍ ജില്ലാതല അധികൃത സമിതി (ആര്‍.ഡി.ഒ) ഉത്തരവ് പുറപ്പെടുവിക്കും. എന്നാൽ ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമികളുടെ അതായത് 2008 ന് മുമ്പ് തരംമാറ്റപ്പെട്ട ഭൂമികള്‍ക്കാണ് പുതിയ വ്യവസ്ഥ പ്രകാരം അപേക്ഷ നല്‍കാന്‍ സാധിക്കുക.

2. അപേക്ഷാഫീസ് ഉണ്ടോ?
ഉണ്ട്. 0029-00-800-88-Receipts collected under Rule 12(9) of the Kerala Conservation of Paddy land and Wetland (Amendment) Act 2018 എന്ന ശീര്‍ഷകത്തില്‍ 1,000/- രൂപ അടവാക്കിയ രശീതി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ ഓൺലൈനായി തന്നെ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട് .

3. ആര്‍.ഡി.ഒ യ്ക്ക് സമര്‍പ്പിക്കുന്ന എല്ലാ തരം മാററ അപേക്ഷയോടൊപ്പവും 1,000/- രൂപ അപേക്ഷാഫീസ് നിര്‍ബന്ധമാണോ?

ആണ്

4. അപേക്ഷയ്ക്ക് നിശ്ചിത ഫോറം ഉണ്ടോ?

ഉണ്ട്. 20.23 ആര്‍ (50 സെന്‍റ്) വരെ വിസ്തീര്‍ണ്ണമുള്ള ഭൂമിയുടെ പരിവര്‍ത്തനത്തിന് ഫോറം 6 ലും 20.23 ആറോ അതില്‍ കൂടുതലോ ഉള്ള വിസ്തീര്‍ണ്ണമുള്ള ഭൂമിയുടെ പരിവര്‍ത്തനത്തിന് ഫോറം 7 ലും ആണ് അപേക്ഷ തയ്യാറാക്കേണ്ടത്.

5. അപേക്ഷയോടൊന്നിച്ച് സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തെല്ലാമാണ്? ആയിരം രൂപ അടവാക്കിയ ചലാന്‍ രശീതി, ആധാരത്തിന്‍റെ . പകര്‍പ്പ്, കൈവശ സർട്ടിഫിക്കറ്റ്, ലൈസൻസ് ഡ് സർവേയർ തയറാക്കിയ സ്കെച്ച് , നികുതിരശീതിയുടെ പകര്‍പ്പ്, കെട്ടിടത്തിന്‍റെ പ്ലാനിന്‍റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊന്നിച്ച് ഉള്ളടക്കം ചെയ്യേണ്ടതാണ്.

6. ഡാറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത ഭൂമിയാണെങ്കില്‍ എല്ലാ കേസ്സുകള്‍ക്കും ആര്‍ഡിഒ യുടെ അനുമതി ആവശ്യമാണോ?

ആവശ്യമില്ല. പരമാവധി 4.04 ആര്‍ വിസ്തൃതിയുള്ള ഭൂമിയില്‍ 120 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിനും പരമാവധി 2.02 ആര്‍ വിസ്തൃതിയിലുള്ള ഭൂമിയില്‍ 40 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാണിജ്യകെട്ടിടം നിര്‍മ്മിക്കുന്നതിനും തരംമാറ്റാനുമതി ആവശ്യമില്ല. നേരിട്ട് പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ക്ക് അപേക്ഷ നല്‍കി കെട്ടിടനിര്‍മ്മാണത്തിന് അനുമതി ലഭ്യമാക്കാവുന്നതാണ്.

7. തരംമാറ്റത്തിനുള്ള ഫീസ് എപ്രകാരമാണ്?
അപേക്ഷാ ഫീസ് 1000 രൂപ കൂടാതെ
തരംമാറ്റം അനുവദിക്കുന്ന അപേക്ഷകളില്‍ താഴെ പറയുന്ന നിരക്കില്‍ ഫീസ് അടവാക്കേണ്ടതുണ്ട്.
1. 25 സെൻറ് വരെ തരം മാറ്റം സൗജന്യമാണ്.
2. 1 ഏക്കർ വരെ . സമീപസ്ഥപുരയിടത്തിന്റെ ന്യായവിലയുടെ 10% .
3 . 1 ഏക്കറിന് മുകളിൽ സമീപ പുരയിടത്തിൻറെ ന്യായവിലയുടെ 20% .

തരംമാറ്റം അനുവദിച്ച് ആര്‍.ഡി.ഒ യില്‍ നിന്ന് അറിയിപ്പ് കിട്ടിയ ശേഷം ഫീസ് അടവാക്കിയാല്‍ മതിയാവും. തുടർന്ന് അന്തിമ ഉത്തരവ് ലഭിക്കും.

8. തരംമാറ്റത്തിനുള്ള ഫീസില്‍ ഇളവ് ലഭ്യമാണോ?

കേരള ഭൂവിനിയോഗ ഉത്തരവിന്‍റെ പ്രാരംഭത്തീയതിയായ 04/07/1967 ന് മുമ്പ് നികത്തപ്പെട്ട ഭൂമിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ യാതൊരു ഫീസും അടവാക്കേണ്ടതില്ല.

2018 ലെ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് (15/12/2018), 1967 ലെ ഭൂവിനിയോഗ ഉത്തരവ് പ്രകാരം തരംമാറ്റാനുമതി കേസ്സുകളില്‍ ഉത്തരവ് ഹാജരാക്കുന്ന പക്ഷം മുകളില്‍ പ്രസ്താവിച്ച ഫീസിന്‍റെ 25% അടവാക്കിയാല്‍ മതി.

9. ആര്‍.ഡി.ഒ. യില്‍ നിന്ന് അനുമതി ലഭിച്ചാല്‍ കെട്ടിടം നിര്‍മ്മിക്കാന്‍ സാധിക്കുമോ?

ഇല്ല. വില്ലേജ് രേഖകളില്‍ ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് മാറ്റം വരുത്തേണ്ടതുണ്ട്. സബ് ഡിവിഷന്‍ ആവശ്യമില്ലാത്ത കേസ്സുകളില്‍ വില്ലേജ് ഓഫീസറും ആവശ്യമുള്ള കേസ്സുകളില്‍ തഹസിൽദാരും വില്ലേജ് രേഖകളില്‍ മാറ്റം വരുത്തിയ ശേഷം കെട്ടിടനിര്‍മ്മാണാനുമതിക്കായി തദ്ദേശ സ്ഥാപനത്തിന്‍റെ സെക്രട്ടറിക്ക് അപേക്ഷ നല്‍കാവുന്നതാണ്.

10. 2008 മുമ്പ് നികത്തപ്പെട്ടതും എന്നാല്‍ ഡാറ്റാബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ടതുമായ ഭൂമിയുടെ തരംമാറ്റത്തിന് ഈ വകുപ്പ് പ്രകാരം അപേക്ഷ നല്‍കാന്‍ സാധിക്കുമോ?

ഇല്ല. തെറ്റായി ഉള്‍പ്പെട്ടതാണെങ്കില്‍ പ്രസ്തുത ഭൂമി ഡാറ്റാബാങ്കില്‍ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. ‍നീക്കം ചെയ്യുന്നതിന് പ്രാദേശികതല നിരീക്ഷണസമിതിക്ക് .അധികാരമുണ്ട്.

11. ഫാറം 5 അപേക്ഷ റവന്യു ഡിവിഷണല്‍ ഓഫീസര്‍ നിരസിക്കുന്ന പക്ഷം അടുത്ത നടപടി എന്താണ്?

വകുപ്പ് 27 ബി പ്രകാരം ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. കളക്ടര്‍ അപ്പീല്‍ നിരസിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മുമ്പാകെ റിവിഷന്‍‌ ഹരജി സമര്‍പ്പിക്കാവുന്നതാണ്.

12. എനിക്ക് 27 സെൻറ് നിലം ഉണ്ട് . ഇതിൽ 25 സെൻറ് സൗജന്യ തരം മാറ്റത്തിന് അപേക്ഷിക്കാൻ ആകുമോ ?
നിർദിഷ്ട ഫീസ് അടയ്ക്കേണ്ടി വരും.

കോപ്പി...

Land Conversion. ഭൂമി തരം മാറ്റം ഫോറം 5 വേണ്ട എന്ന കോടതി വിധി. REALUTIONZ properties 9447464502.How can I convert my land Nilam to Puryidom.Tharam mattomth...

28/05/2022

നികത്ത് ഭൂമി - തരം മാറ്റുന്നതിന് ജലസംരക്ഷണ നടപടികൾ എപ്പോഴും പാലിക്കണമോ ?

2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം (Kerala conservation of paddy land and wetland Act) 2018 ൽ ഭേദഗതി ചെയ്തതിനുശേഷം ഭൂമി തരം മാറ്റുന്നതിന് സമൂലമായ മാറ്റങ്ങളും പുതിയ നടപടിക്രമങ്ങളും ഉണ്ടായി. അതേസമയം ഭേദഗതിക്ക് മുമ്പ് ഭൂവിനിയോഗ ഉത്തരവ് (Kerala Land Utilisation Order) പ്രകാരം നേടിയിരുന്ന നടപടിക്രമങ്ങളിൽ പുതിയ ഭേദഗതി പ്രകാരമുള്ള തുക കൊടുക്കേണ്ടതുമില്ല.

വർഷങ്ങളായി കൈവശംവെച്ചിരിക്കുന്ന സ്വന്തം ഭൂമി തരം മാറ്റാനും ഉടമസ്ഥർ സർക്കാറിലേക്ക് ഫീ നൽകണം. എന്നാൽ നെൽവയൽ തണ്ണീർത്തട നിയമപ്രകാരം സർക്കാരിന് ലഭിച്ചിരുന്ന നല്ലൊരു വരുമാനം 25 സെൻറ് വരെയുള്ള ഭൂമിക്ക് പണം വാങ്ങാൻ ആവില്ല എന്ന ഉത്തരവിലൂടെ ഇല്ലാതായി. ഉത്തരവിന് മുന്നെ അപേക്ഷ നൽകി കാത്തിരിക്കുന്നവർക്കും അതിന്റെ ആനുകൂല്യം നൽകി കോടതി ഉത്തരവിറക്കി. 25 സെന്റിന് മുകളിലുള്ള ഭൂമിക്കും ഭൂമി നിയമഭേദഗതിക്ക് മുന്നേ നടപടിക്രമങ്ങൾ നടത്തിയതാണെങ്കിൽ പണം ഒടുക്കേണ്ടതില്ല.

നടപടിക്രമങ്ങൾ എന്നു തുടങ്ങി എന്നത് പ്രസക്തമായ കാര്യമാണ്. അതിന് ആവശ്യമായ അപേക്ഷ സമർപ്പിച്ചിട്ടുണ്ട് എന്നുള്ളതും തിട്ടപ്പെടുത്തണം. അത്തരമൊരു കേസിൽ നിയമാനുസൃതം നൽകേണ്ടതായ കൃത്യമായ അപേക്ഷ നിയമഭേദഗതിക്ക് മുമ്പ് നൽകിയിരുന്നില്ല എന്ന് സർക്കാർ വാദിച്ചെങ്കിലും ഉത്തരവുകളുടെ / നടപടികളുടെ വിശകലനത്തിൽ അപേക്ഷകൻ ഉദ്ദേശിച്ചിരുന്നതും സർക്കാർ നടത്തിയിരുന്ന നടപടിക്രമങ്ങൾ വ്യക്തമാക്കുന്നതും കാർഷികേതര ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തന്നെയായിരുന്നു എന്ന് കേരള ഹൈക്കോടതി വിലയിരുത്തി. മാത്രമല്ല ഭൂമി നികന്ന്കിടക്കുന്നത് ആണെന്നും സമീപപ്രദേശങ്ങൾ കെട്ടിടങ്ങൾ ഉള്ളതാണെന്നും കൃഷിക്ക് അനുയോജ്യമല്ല എന്നും റിപ്പോർട്ടുണ്ട്.

അത്തരം സാഹചര്യങ്ങളിൽ നെൽവയൽ തണ്ണീർത്തട നിയമത്തിലെ വകുപ്പ് 27 എ 4 പ്രകാരമുള്ള 10 ശതമാന ഭൂമി- ജല സംരക്ഷണ നടപടികൾ ആർ ഡി ഓ മാരുടെ ഉത്തരവിൽ പറയുന്നത് ശരിയല്ല. വകുപ്പ് 27 എ 4 പ്രകാരമുള്ള നടപടി ആണെങ്കിലും കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം ഉള്ളതാണെങ്കിലും തരം മാറ്റുന്നത് കൃഷിയെയോ വെള്ളമൊഴുക്കിനെയോ തടസ്സപ്പെടുത്തില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിൽ 10 ശതമാനം ഭൂമി ജലസംരക്ഷണത്തിനായി മാറ്റി വെക്കേണ്ടതില്ല.
(WPC 21664.2021)
Adv sherry J Thomas

Address

Pathanamthitta

Telephone

+917907842603

Website

Alerts

Be the first to know and let us send you an email when Jafclacs group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share