Ymc Groups

Ymc Groups Contractors,suppliers,builders, and restaurants,

Our service
20/10/2017

Our service

29/09/2017

ഇത് സനിൻ അബ്ദുൽ ലത്തീഫ്...... നമ്മൾ ഓരോ കവ്വായിക്കാരനും അഭിമാനിക്കാവുന്ന നിമിഷം.... കുന്നുമ്മൽ ലത്തീഫ് ഭായിയുടെ മകൻ..... ഇന്ന് ലോക ക്രിക്കറ്റിന്റ നെറുകയിൽ വിരാചിക്കുമ്പോഴും സാന്ദ്വനത്തിന്റെ, പ്രകൃതിയുടെ കാവലാൾ ആയ കണ്ടൽ ചെടി വെച്ച് പിടിപ്പിക്കാൻ, അറിവിന്റെ അടിസ്ഥാന ശിലകളിൽ പെട്ട വായന സ്കൂൾ കുട്ടികളിൽ എത്തിക്കൽ..... അങ്ങനെ ഈ ചെറുപ്രായത്തിൽ തന്നെ സാമൂഹിക പ്രവർത്തന മേഘലയിൽ തങ്കലിപികളാൽ എഴുതി ചേർക്കപ്പെട്ടു ഈ കൊച്ചു മിടുക്കന്റെ പേര്.... എങ്ങനെ എഴുതാതിരിക്കും,, പുലിയുടെ ചോര പൂച്ചയുടേത് ആവില്ലലോ,,,,,, നമ്മുടെ സ്വന്തം കുന്നുമ്മൽ ലത്തീഫ്ഭായ്,, ഇദ്ദേഹത്തെ കുറിച്ച് പറയുക ആണെങ്കിൽ ക്രിക്കറ്റ്........ കളിതലയ്ക്കുപിടിച്ചനാളുകളിൽ സ്വപ്നങ്ങളിൽപോലും കവ്വായി ഗ്രൗണ്ടും ക്രിക്കറ്റും ആയിരുന്നു,,,,2 രൂപയുടെ നീല ബോൾ പെട്ടെന്നുപൊട്ടാതിരിക്കാൻഅതിലിട്ട സൂചിപ്പഞ്ചർ.ചീകിമിനുക്കിയ തടി ബാറ്റിൽ സ്കെച്ച്പേനകൊണ്ടെഴുതിയ ആ മൂന്നക്ഷരങ്ങൾ - M R Fസ്ഥലപരിമിതികൾ പുതുക്കിയെഴുതിയനാടൻ ക്രിക്കറ്റ്നിയമങ്ങൾ.അവിടെ LBW നു സ്ഥാനമില്ലായിരുന്നു.. സിക്സറുകൾ ഓരോ അതിരു വെച്ച് നിയന്ത്രിക്കപ്പെട്ടിരുന്നു...ആദ്യം ബാറ്റ് ചെയ്തവന് ആദ്യം ബോൾ ചെയ്യാനുള്ളഅവകാശം നിഷേധിക്കപ്പെട്ടിരുന്നു.വലം കൈയ്യൻമാർക്കുവേണ്ടി മാത്രം ഒരുക്കിയപിച്ചുകളിൽ ബാറ്റ് ചെയ്യാൻ നന്നേ വിഷമിച്ച ഒരു ഇടംകൈയ്യൻ എല്ലാ കൂട്ടത്തിലും ഉണ്ടായിരുന്നു.കുറ്റിക്കാട്ടിലും മതിലിനപ്പുറവും പൊങ്ങിപ്പോവാതെ അവൻ നേടിയബൌണ്ടറികളായിരുന്നു യഥാർത്ഥ ബാറ്റിംഗ് സ്കിൽ.എല്ലായിടത്തും അവന്റെ കൂടെ പത്തായപ്പുരയിൽ റഫീഖ് ഭായ്, അക്കാള്ത് റഫീഖ്, ചേനോത് ജലീൽക, പി പി നസീർക,പത്തായ പുരയിൽ ആരിഫ്ക്ക (അദ്ദേഹത്തിന്റെ ഖബർ അള്ളാഹു വിശാല മാക്കി കൊടുക്കട്ടെ ) പി പി ഹകീം, എ പി ദുൽഖർനൈൻ, പ്രജിത്, പ്രശാന്ത്, ( വി ഹെല്പ് ക്ലബ് ) ശംസുദ്ധീൻ കെ എം,,കോളേത് ഷംസു,,, ഇസ്മായിൽ ഇ എം പി, ഇസ്മായിൽ വാടിപ്പുറം ,,, കുതിരുമ്മൽ സാദിക്കും, ഇസ്മാലി ബഷീർ, കൊച്ചൻ യൂസഫ് ..ETC...ഇവരൊക്കെ കൂടെ ഉണ്ടായിരുന്നു ഒരു 'മാങ്ങയേറ്' കാരനും കാനപ്പുറം ഇബ്രാഹിം ,ജെ കെ യുടെ ചായ കട, പടിഞ്ഞാറെ, ചേരിയിലെ കൂട്ടുകാർ, അന്ന് നാടിന്റെ സ്നേഹവും വെറുപ്പും ഒരുപോലെ സമ്പാദിച്ചവർ,,,,, ഇന്ന് അന്താരാഷ്ട്ര നിലവാരമുള്ള കമ്പനികളിൽ ഏറ്റവും മുകൾത്തട്ടിൽ വിരാജിക്കുന്ന എന്റെ സ്വന്തം ജേഷ്ടന്മാർ അങ്ങനെ സന്തോഷത്തിന്റെ നാളുകൾ ..പിന്നെ ബോളിങ്ങ് എൻഡിലെ ഒറ്റക്കുറ്റിയിൽഎപ്പോളുംകൃത്യമായി എറിഞ്ഞു കൊള്ളിക്കുന്ന ഒരുവൻ,ഔട്ടായാലുംസമ്മതിച്ചു തരാത്ത ഒരുവൻ,എല്ലാ ഓവറിലും ഒരു ബോൾ കുറച്ച്എറിഞ്ഞിട്ട് അതിനുവേണ്ടി തർക്കിക്കുന്ന ഒരുവൻ.സ്വന്തം ടീമിന്റെ ക്യാച്ച് മനപ്പൂർവം വിട്ടുകളയുന്നവിക്കറ്റ് കീപ്പർ..അത് ബാറ്റിൽ കൊണ്ടില്ലെന്നു വരുത്താൻ ബാറ്റിന്റെ പിടി കുലുക്കി സൌണ്ട്കേൾപ്പിക്കുന്ന ബാറ്റ്സ്മാൻ..ഇവൻ എങ്ങനേലും ഔട്ടാവണേ ന്നു പ്രാർത്ഥിക്കുന്നഅടുത്തവൻ..വിജയത്തിനരികെ ക്രീസിൽ 'തുഴച്ചിൽ' നടക്കുമ്പോൾ"സ്റ്റമ്പിലടിച്ച് ഔട്ടാകെടാ" എന്ന് ആക്രോശിക്കുന്നടീമംഗങ്ങൾ..ലാസ്റ്റ് ബോളിൽ സിംഗിളെടുത്താൽ ഞാനെങ്ങും ഓടില്ലഎന്നു പറഞ്ഞ് ബാറ്റിൽ കുത്തിയിരിക്കുന്നനോൺസ്റ്റ്രൈക്കർ..ക്യാമറകൾ ഒപ്പിയെടുക്കാതെപോയ ഫീൽഡിംഗ്പാടവങ്ങൾ,ഡൈവിംഗ് ക്യാച്ചുകൾ..തർക്കങ്ങൾ പലതും റണ്ണൌട്ടുകളെ ചൊല്ലിയായിരുന്നു.ഒരുമാതിരിപ്പെട്ട ഔട്ടുകളൊന്നും സമ്മതിച്ചുകൊടുത്തചരിത്രമില്ല!തർക്കിക്കുന്ന സമയത്ത് ടീമിലെ 'സത്യസന്ധൻ' തെണ്ടിയോപുറത്തുനിന്നൊരാളോ ഔട്ടിനെ അനുകൂലിച്ചാൽ പിന്നെമാറിക്കൊടുക്കാതെ നിവൃത്തിയില്ല.മഴപെയ്തു ചെളിഞ്ഞ പിച്ചുകൾ വൃത്തിയാക്കുന്നതിൽകാണിച്ചിട്ടുള്ളആത്മാർത്ഥത ലത്തീഫ് വേറൊരു ജോലിയിലുംകാണിച്ചിട്ടില്ല.ബാറ്റിംഗ് കഴിഞ്ഞ് കടയിൽ പോണം എന്നുംപറഞ്ഞു ഫീൽഡ്ചെയ്യാതെ മുങ്ങുന്ന വിരുതൻമാരും ഉണ്ടായിരുന്നു നമ്മുടെ ഈ കൂട്ടത്തിൽ, സ്റ്റമ്പർ ബോളുകൾ തകർത്ത ജനൽചില്ലുകൾ(ആനക്കാരൻ)മൂസാക്കാന്റെ പീടിക, മിഷീൻ ഇബ്രായിച്ചാന്റെ പീടിക ഇതൊക്കെ പലപ്പോഴുംപിറ്റേ ദിവസത്തെ കളിയും മുടക്കിയിട്ടുണ്ട്.
ബൌണ്ടറി ലൈനിൽ നിന്നും ക്യാച്ചെടുത്തിട്ട് മുന്നോട്ടുകയറി ഫ്രീസായി നിന്നു കാണിക്കൽ,
സിക്സാണെന്ന്കാണിക്കാൻ ആരുടെയോ കാല്പാടു കാട്ടി ബോൾ കുത്തിയപാടാണെന്ന് വരുത്തിത്തീർക്കൽ..
ഇതൊക്കെ അന്നത്തെസ്ഥിരം കലാപരിപാടികളിൽ ചിലതുമാത്രമായിരുന്നു.
വെയിലും മഴയും തളർത്താത്ത ആവേശം നിറഞ്ഞപോരാട്ടങ്ങൾക്കുപലദിവസങ്ങളിലും തിരശീലയിടുന്നതു കുറ്റിക്കാടുകളിലും മതിലകങ്ങളിലും പോയി ഒളിച്ചിരിക്കുന്ന ബോളുകൾ ആയിരിക്കും.
അതും നമ്മളൊന്ന് ഫോമായിവരുമ്പോ........
ബാല്യം നൊസ്റ്റാൾജിയയുടെ പര്യായമാണ്.
ഓർമ്മകളിൽ പച്ചവിരിച്ചു നിന്ന പറമ്പുകളിൽ പലതും ഇന്ന്നാമാവശേഷമായി.
മണ്ണിനുമീതെ കെട്ടിടങ്ങളുയർന്നപ്പോൾ ആ സ്മാരകങ്ങൾഓർമ്മകളായിപക്ഷേ, ഓർമ്മകൾക്ക് മരണമില്ലല്ലോ....
ഏതു വേനലിലു ഹൃദയത്തിന്റെ അടിത്തട്ടിൽ അവയങ്ങനെപൂത്തു തളിർത്തു നിൽക്കും !! Ymc... എഴുതാൻ ആരേലും വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം..... അറിവിന്റെ പരിമിതികൾ മറികടക്കാൻ ഞാൻ ഒരു സാഹിത്യകാരൻ അല്ല.....

27/02/2017

കവ്വായി പൊതി ചോറ് ആവിഷ്കാര സ്വാതന്ത്ര്യം ഒട്ടും ചോരാത്ത ഒരു കൂട്ടായിമയുടെ ഒത്തുചേരൽ ഇന്ന് കവ്വായിൽ നടന്നു വിശേഷം വിശപ്പകറ്റാൻ ഒരു കൈതാങ് ,,,,,,,,,,,,,,,,,,,,,,,,, ജാതി മത അതിര്‍ വരമ്പുകള്‍ മനുഷ്യനെ വേര്‍തിരിച്ചിട്ട് കാലമേറെയായി. ജനകീയമായ ആഘോഷങ്ങള്‍ വരെ ഇന്ന് സാമുദായിക വേലിക്കെട്ടിനുള്ളില്‍ കിടന്നു വീര്‍പ്പു മുട്ടുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുണ്ടയിരുന്ന ആത്മബന്ധം ഇന്ന് ഹിന്ദുവും ഹിന്ദുവും മുസല്‍മാനും മുസല്‍മാനും എന്ന രീതിയിലേക്ക് വളരെ വേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ അവസാനത്തേതാണ് ഭക്ഷ്യ വസ്തുക്കളെ മതത്തിന്റെ പേരില്‍ സ്വന്തമാക്കാനും അകറ്റി നിറുത്താനുമുള്ള ഫാസിസ്റ്റ് ഇടപെടല്‍. ഹിന്ദു മുരിങ്ങത്തോരന്‍, മുസ്ലിം ബീഫ് ഫ്രൈ, ക്രിസ്ത്യന്‍ കോഴിക്കറി എന്നിങ്ങനെ ഓരോന്നിനേയും പ്രത്യേകം പ്രത്യേകം വിളിക്കേണ്ടി വരുന്ന കാലം വിദൂരമല്ല. ഒപ്പം തന്നെ ഓരോ മതവിഭാഗത്തിനും പ്രത്യേകം ഹോട്ടല്‍ കൂടി തുടങ്ങിയാല്‍ നമ്മള്‍ ഊറ്റം കൊള്ളുന്ന മതേതരത്വത്തിലേക്ക് അവസാന ആണി കൂടി അടിച്ചു കയറ്റാം. ഈ ഒരു കാലഘട്ടത്തിൽ ആണ് കവ്വായിലെ ഒരുകൂട്ടം സന്മനസ്സുകളുടെ സാദാരണ നേരമ്പോക്കിന്റെ സംസാരവിഷയത്തിനിടയിൽ കടന്നുവന്ന ആവശ്യത്തിൽ അധികം ആവുന്ന ഭക്ഷണം സ്വരൂപിച്ചു ആവശ്യക്കാർക് എത്തിച്ചു കൊടുക്കുക എന്നൊരു ധൗത്യത്തിന് മുൻ‌തൂക്കം നൽകി ഒരു കൂട്ടായിമ ഉണ്ടാക്കാൻ തീരുമാനിച്ച വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു YMC കവ്വായി

27/02/2017

അകലുന്ന ബന്ധങ്ങള്‍

Ymc

"ഉപ്പാ...... അത് നോക്കിക്കേ, അമ്പിളി മാമന്‍.
മോളുടെ വിളി കേട്ടാണ് ഞാനും അത് കണ്ടത്.
ദൂരെ സൂര്യന്‍ അസ്തമിക്കുന്നത് നോക്കിയാണ് അവള്‍ പറഞ്ഞത്.
വെറുതെ കവ്വായി കടല്‍ തീരത്ത് ഭാര്യയേയും കുട്ടികളെയും കൂട്ടി നടക്കാനിറങ്ങിയതാ.
മക്കളെ കളിക്കാന്‍ വിട്ടു ഇത്തിരി മാറി ഇരുന്നു ഞാന്‍.
"ഉം എന്താ ഇത്ര ആലോചന, പുതിയ ബ്ലോഗിനുള്ള വകയായിരിക്കും.
അല്ലേല്‍ ഒന്നുമില്ല, നിങ്ങളോട് മിണ്ടിയാല്‍ അത് ബ്ലോഗാക്കും, ഞാനും മോളെ അടുത്തേക്ക് പോവുകയാ" എന്റെ പ്രാണ പ്രേയസി.
"ഉപ്പാ വാ നമുക്ക് ഓടിക്കളിക്കാം, ഇവിടെ നല്ല രസമുണ്ട്" എന്റെ മൂന്നാമത്തെ കുട്ടി പറഞ്ഞു
തല്‍ക്കാലം ചിന്തകള്‍ക്കും മറ്റുള്ള എല്ലാ പരിപാടികള്‍ക്കും വിട പറഞ്ഞു ഞാനും അവളുടെ കൂടെ കൂടി.
ഓടാനും വെള്ളത്തിനടുത്തേക്ക്‌ ചാടി ഇറങ്ങാനും, തിരകളെ നോക്കി നില്‍ക്കാനും.
ഇടയ്ക്കു തിരമാലകള്‍ ആര്‍ത്തലച്ചു വരുമ്പോള്‍ പേരെഴുതി കളിക്കാനും.
അത് മായുമ്പോള്‍ സങ്കടത്തോടെ, അയ്യോ അത് പോയല്ലോ എന്ന് പറയാനും.
വാശിയോടെ പിന്നെയും പേരെഴുതാനും.. അങ്ങിനെ ഞാനും എന്റെ ഭാര്യയും മക്കളുടെ കൂടെ കൂടി ഞങ്ങൾ ആ കുറച്ചു നേരം കുഞ്ഞുങ്ങളായി മാറുകയായിരുന്നു.
എത്ര സന്തോഷമാണ് ആ മുഖത്ത് ആ സമയത്ത് കണ്ടതെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.
കുറച്ചപ്പുറത്ത് ഞങ്ങളുടെ ഈ കളികളെല്ലാം നോക്കി ഒരു കുടുംബം ഇരിക്കുന്നത് കണ്ടു. ഇടയ്ക്കു അവര്‍ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ഒരു പക്ഷെ കളിയാക്കി ചിരിക്കുകയാവാം. ഇവരെന്താ ഈ കുട്ടികളെ പോലെ എന്ന്.
കുഞ്ഞുങ്ങളെ അനങ്ങാന്‍ വിടാതെ, ഇവര്‍ പിന്നെ എന്തിനാ ഇവിടെ വന്നതെന്നു ഞാന്‍ ചിന്തിക്കാതിരുന്നില്ല.
ഒടുവില്‍ സൂര്യാസ്തമയം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍, എന്റെ മൌനം കണ്ടു, "ഉം നിങ്ങള്‍ക്ക് ആലോചിക്കാന്‍ വകുപ്പായി അല്ലെ" എന്നായി സഹധര്‍മിണി.

ശരിക്കും നമ്മള്‍ക്കെന്താ സംഭവിച്ചത്. കുടുംബ ബന്ധങ്ങളും സ്നേഹവും എല്ലാം എവിടെ പോയി? മലയാളി ഇന്ന് തിരക്കുകളുടെ ലോകത്തായി മാറിയിരിക്കുന്നു.
കുടുംബങ്ങള്‍ ചെറു കുടുംബങ്ങളായി മാറി ഫ്ലാറ്റുകള്‍ക്ക് അകത്തേക്ക് ഒതുങ്ങിയിരിക്കുന്നു. അടുത്ത വീട്ടിലുള്ളവര്‍ ആരെന്നു പോലും അറിയാത്ത വിധം നാം മാറിയിരിക്കുന്നു.

പണ്ടൊക്കെ രാത്രികളില്‍ വീട്ടിലെ സ്ത്രീകള്‍ ഭക്ഷണം കഴിക്കാന്‍ കുടുംബ നാഥന്‍ വരാന്‍ കാത്തിരിക്കുമായിരുന്നു. എല്ലാരും ഒരുമിച്ചു ഭക്ഷണം കഴിക്കും.
ഇന്നോ? വരുന്നവര്‍ ഓരോരുത്തരും അവരവരുടെ ലോകത്ത് തിരക്കിലായിരിക്കും.

തീന്‍ മേശയിലെ ആ ഇരുത്തത്തിനു പ്രത്യേകത ഉണ്ടായിരുന്നു. മക്കളും അച്ഛനമ്മമാരും തമ്മിലുള്ള പ്രത്യേക ബന്ധം.
കുട്ടികള്‍ക്ക് ചോറ് വിളമ്പി കൊടുത്തു, അവരെ ഊട്ടിച്ചു, അവര്‍ കഴിക്കുമ്പോള്‍ അത് വെറുമൊരു ഇരുപ്പായിരുന്നില്ല. മാതാ പിതാക്കളും കുട്ടികളും, സഹോദരങ്ങള്‍ തമ്മിലും ഉള്ള ബന്ധത്തിന്റെ മറ്റൊരു ഊട്ടി ഉറപ്പിക്കല്‍ കൂടെ ആയിരുന്നത്.
കുഞ്ഞിനെ മാറോടടക്കി പിടിച്ചു എടുക്കുന്ന എത്ര അമ്മമാരുണ്ടിപ്പോള്‍?
കുഞ്ഞുങ്ങളുടെ സ്ഥാനം, അമ്മമാരുടെ ഒക്കത്ത് നിന്നും, തള്ളി കൊണ്ട് നടക്കുന്ന കൈ വണ്ടികള്‍ ഏറ്റെടുത്തിരിക്കുന്നു. അവരെ എടുത്താല്‍ ഇട്ട വസ്ത്രങ്ങള്‍ ചുളിവു വരില്ലേ, സമൂഹം കണ്ടാല്‍ മോശമല്ലേ.
കാലം മാറി തുടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങളെ വേലക്കാരികളും, ആയമാരും കൊണ്ട് നടക്കുന്ന കാലമായിരിക്കുന്നു.
മാറോടടക്കി പിടിച്ചു, മുലയൂട്ടി വളര്‍ത്തിയ കുഞ്ഞുങ്ങളുടെ സ്നേഹം, ഒരിക്കലും ആയമാരാലും, വേലക്കാരികളാലും നോക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക്‌, മാതാപിതാക്കളോട് ഉണ്ടാവുന്നില്ല എന്ന് ശാസ്ത്രീയമായ അപഗ്രഥനങ്ങള്‍ തെളിയിച്ചിരിക്കുന്നു.
പിന്നെ, അച്ഛനമ്മമാരെ വൃദ്ധ സദനങ്ങളില്‍ കൊണ്ടിടുന്നതിനു നമ്മള്‍ എന്തിനു അവരെ പഴിക്കണം. ഒരിക്കലും വൈകാരികമായ ഒരു ബന്ധം ഈ കുട്ടികള്‍ക്ക് മാതാപിതാക്കളോട് ഉണ്ടാവുന്നില്ല.സ്നേഹം കൊണ്ടും സ്നേഹം കൊടുത്തും കുട്ടികളുടെ ഇടയിൽ ബന്ധങ്ങളുടെ മാഹാത്മ്യം പഠിപ്പിച്ചു കൊടുത്താൽ നാളെ നമുക്ക് വല്ലതും പ്രതീക്ഷിക്കാം...

2017
18/01/2017

2017

12/03/2016

Address

Payyanur
670307

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 12pm

Telephone

00919496520355

Alerts

Be the first to know and let us send you an email when Ymc Groups posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share