Humine Circle

Humine Circle 'Humine Circle' s a logo created by AYANIKA ( A people's mental health initiative from kerala india ). This logo is using for Mental Health and its awareness .

First time in world history. Humine Circle
Mental Health Logo
AYANIKA

28/04/2023

08/10/2021

എറണാകുളം : ജനകീയ മാനസീകാരോഗ്യ രംഗത്ത് അഞ്ചു വര്‍ഷത്തോളം സജീവമായി പ്രവൃത്തിച്ചുവരുന്ന അയനിക സൊസൈറ്റിയുടെ മാനസ...

28/08/2020

ഗുഡ് മോര്‍ണിംഗ്...

ഇന്ന് ഒരല്‍പ്പം നേരത്തെയാണ് ജനകീയ മാനസീകാരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങളുമായി *അയനിക* അഞ്ചാം വര്‍ഷത്തിലേക്കുള്ള യാത്രയിലാണ്...

മുന്‍വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും മാനസീകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി *66* ദിവസത്തെ മുന്നൊരുക്കങ്ങള്‍ നടക്കുകയാണ്...

അവബോധ പ്രചരണങ്ങളുടെ ഭാഗമായി ഒരു ഓണ്‍ലൈന്‍ ചോദ്യാവലി ഇവിടെ ചേര്‍ക്കുന്നു...

വായിച്ചു നോക്കി അതിനോട് പ്രതികരിക്കുക...

പറ്റാവുന്നവരിലേക്ക് ഈ സര്‍വ്വേ എത്തിക്കാന്‍ ശ്രമിക്കുക.

ആദ്യ ഘട്ടമെന്ന നിലയില്‍ മലയാളത്തിലും തുടര്‍ന്ന് ഇംഗ്ലീഷ് മറ്റു സാധ്യമായ പ്രാദേശിക ഭാഷകളിലേക്കും ഈ സര്‍വ്വേ മൊഴിമാറ്റം നടത്തി ജനങ്ങളുടെ റെസ്പോണ്‍സ് അറിയാനുള്ള ശ്രമത്തിലാണ്...

നിരവധി വലുതും ചെറുതും ഇഷ്ടമുള്ളതും അല്ലാത്തതും ആയ കാര്യങ്ങള്‍ ചെയ്യുന്നതിനിടയില്‍ വളരെ പ്രധാനപ്പെട്ട ഈ സര്‍വ്വേയില്‍ നിങ്ങള്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഗൂഗിള്‍ ഫോം ല്‍ ആണ് ഈ ചോദ്യാവലി തയ്യാറിക്കിയിട്ടുള്ളത്...

ഈ ഉദ്യമത്തോട് സഹകരിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു..

*ഡയറക്ടര്‍*
*അയനിക*

2016 മുതല്‍ ജനകീയ മാനസീകാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് അയനിക ഓരോ വര്‍ഷവും മാനസീകാരോഗ്യ ദിന.....

27/08/2020

ഒക്ടോബര്‍ 10
ലോക മാനസീകാരോഗ്യ ദിനമാണ്.

മുന്നൊരുക്കങ്ങള്‍ നടത്തുക
മാനസീകാരോഗ്യം ഒരു സാമൂഹിക അജണ്ടയാണ്.

27/07/2020

ഒക്ടോബര്‍ 10
ലോകമാനസികാരോഗ്യ ദിനമാണ്

ഇത്തവണയെങ്കിലും ഈ ദിനം അതിന്റെ പ്രാധനാന്യത്തോടെ സര്‍ക്കാരുകളും ജനതയും ഏറ്റെടുക്കുമെന്ന് കരുതുന്നു.

30/06/2020

മാനസീകാരോഗ്യ വര്‍ത്തമാനങ്ങളും ഇടപെടലുകളും ജനകീയവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി രൂപീകരിക്കപ്പെട്ട ഒരു കൂട്ടായ്മയാണ് അയനിക കഴിഞ്ഞ 4 വര്‍ഷങ്ങളായി ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

ഓരോ വര്‍ഷവും 100 ദിവസം മുന്‍പെങ്കിലും മാനസികാരോഗ്യ ദിനത്തിനായി മുന്നൊരുക്കങ്ങള്‍ നടത്തുന്ന സംഘടനയാണിത്. ഇതുവരെയും മാനസീകാരോഗ്യ വര്‍ത്തമാനങ്ങള്‍ക്‌ക് തയ്യാറാകാതിരുന്നവരേക്കൊണ്ട് വരെ കൊറോണ പതിനായിരം വട്ടമെങ്കിലും മാനസീകാരോഗ്യം എന്ന് പറയിച്ചു കഴിഞ്ഞു.

യോഗദിനം വരെ മാനസീകാരോഗ്യവുമായി ബന്ധപ്പെടുത്തി സംസാരിച്ച നമ്മള്‍ ഒക്ടോബര്‍ 10 ലോകമാനസീകാരോഗ്യ ദിനത്തെ എങ്ങനെ സമീപിക്കുമെന്നറിയാന്‍ ആകാംക്ഷയുണ്ട്.

1 മാനസീകാരോഗ്യ ദിനം സാര്‍വ്വത്രികവും ജനകീയവുമായി ആചരിക്കുക
2 മാനസീകാരോഗ്യ ത്തിന് പ്ലാന്‍ ഫണ്ടില്‍ തുക വകയിരുത്തുകയും അവ ത്രിതല പഞ്ചായത്ത് സംവിധാനം വഴി നടപ്പിലാക്കുകയും ചെയ്യുക
3 മാനസീകാരോഗ്യം ഒരു സാമൂഹിക അജണ്ടയാക്കുക. ശിശുസ്ത്രീ പദ്ധതികളടക്കമുള്ള നമ്മുടെ പദ്ധതികളെ മാനസികാരോഗ്യത്തിന്റെ പശ്ചാത്തലത്തില്‍ പുനരാവീഷ്ക്കരിക്കുക.

ഇതൊക്കെ ആണ് കഴിഞ്ഞ 4 വര്‍ഷമായി ഞങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ . ഇത്തവണ ഈ കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ്.

ഇത്തവണയും മുന്‍വര്‍ഷങ്ങങളിലേപ്പോലെ അയനിക ഒരു ആശയം രൂപീകരിച്ച് മുന്നോട്ട് പോകുന്നു.'' Consider Others '' Live with our Uncertainties. എന്നതാണ് ആശയം.

അനിശ്ചിതത്വങ്ങളിലും മറ്റുള്ളവരേക്കൂടി പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോവുക എന്നതാണ് ഈ അവസരത്തില്‍ നമുക്ക് ചെയ്യാനാവുക.

മറ്റുള്ളവരുടെ പ്രായത്തെ മാനസീകാവസ്ഥയെ തൊഴില്‍ നഷ്ടത്തെ ജീവഹാനിയെ അങ്ങനെ പലതും പരിഗണിക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ചതിന്റെയും ക്വാറന്റൈനില്‍ ആയതിന്റെയും പേരില്‍ അവരെയും കുടുംബത്തെയും ഒറ്റപ്പെടുത്തുകയും കടന്നാക്രമിക്കപ്പെടുകയും ചെയ്യപ്പെട്ട സംഭവങ്ങള്‍ ഇനിയാവര്‍ത്തിക്കാതിരിക്കാന്‍.

മാനസികമായും സാമൂഹികമായും സാമ്പത്തികമായും തൊഴില്‍പരമായും ഒറ്റപ്പെട്ടവരെ പരിഗണിക്കാന്‍ നമുക്ക് കഴിയണം

കേരളത്തെ മാതൃകാപരമായി കോവിഡിനെ പ്രതിരോധിക്കാന്‍ സഹായിച്ച ആരോഗ്യപ്രവര്‍ത്തകരെയും മറ്റു സര്‍ക്കാര്‍ സര്‍ക്കാരിതര സംഘങ്ങളെയും വ്യക്തികളെയും അവരുടെ അഭിമാനകരമായ പ്രവര്‍ത്തനത്തെയും പരിഗണിക്കാന്‍ നമുക്ക് കഴിയണം.

ജൂലൈ 1 സഹന ദിനത്തിന് കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായ ഓരോരുത്തരെയും അഭിനന്ദിക്കുന്നതോടൊപ്പം. അയനിക ഈ വര്‍ഷത്തെ മാനസീകാരോഗ്യ ദിനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നു.

അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കണം പ്രവൃത്തനങ്ങളില്‍ ഒപ്പം ചേരണം.

07/06/2020

ഒക്ടോബര്‍ 10 ന് ആണ് ലോക മാനസികാരോഗ്യ ദിനം.

മുന്‍പത്തെ അപേക്ഷിച്ച് ഇത്തവണയെങ്കിലും സാര്‍വ്വത്രികവും ജനകീയവുമായി ഈ ദിനമൊന്നാചരിച്ച് കാണണമെന്ന് ആഗ്രഹമുള്ളവരുണ്ടെങ്കില്‍.

ഈ ദിവസത്തിനായുള്ള മുന്നൊരുക്കങ്ങള്‍ ഇന്നേ തുടങ്ങിവെക്കു...



10/05/2020
Humine Circle - Mental Health Logo Designed by Ayanika Used in Panchayath projects in wayanad 2017
01/05/2020

Humine Circle - Mental Health Logo Designed by Ayanika Used in Panchayath projects in wayanad 2017

Address

Odakkali
Perumbavoor

Website

Alerts

Be the first to know and let us send you an email when Humine Circle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category