A&S Rubber Traders

A&S Rubber Traders Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from A&S Rubber Traders, Business service, Puthuppally, Kottayam Sub-District, Puthuppally.

03/12/2020

*റ​ബ​ര്‍ വി​ല; വി​ദേ​ശ​ത്തും ഉ​ണ​ര്‍​വ്, 163 രൂ​പ ക​ട​ന്നു*

കോ​​​ട്ട​​​യം: റ​​​ബ​​​ര്‍ വി​​​ല ആ​​​ര്‍​​​എ​​​സ്‌എ​​​സ് നാ​​​ല് ഗ്രേ​​​ഡി​​​ന് 163 രൂ​​​പ​​​യും ആ​​​ര്‍​​​എ​​​സ്‌എ​​​സ് അ​​​ഞ്ച് ഗ്രേ​​​ഡി​​​ന് 155 രൂ​​​പ​​​യു​​​മാ​​​ണ് നി​​​ര​​​ക്ക്. വി​​​ദേ​​​ശ വി​​​ല ഉ​​​യ​​​ര്‍​​​ന്നു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ 164 രൂ​​​പ​​​യ്ക്കു വ​​​രെ വ്യാ​​​പാ​​​രം ന​​​ട​​​ന്നു.

വ​​​ര്‍​​​ഷ​​​ങ്ങ​​​ള്‍​​​ക്കു​​​ശേ​​​ഷം വി​​​ല 160 രൂ​​​പ ക​​​ട​​​ന്ന​​​തോ​​​ടെ പ്ര​​​മു​​​ഖ ട​​​യ​​​ര്‍ ക​​​ന്പ​​​നി​​​ക​​​ള്‍ ഇ​​​ന്ന​​​ലെ മാ​​​ര്‍​​​ക്ക​​​റ്റി​​​ല്‍​​​നി​​​ന്നു വി​​​ട്ടു​​​നി​​​ന്ന​​​ത് വ്യാ​​​പാ​​​രി​​​ക​​​ള്‍​​​ക്ക് ആ​​​ശ​​​ങ്ക​​​യു​​​ള​​​വാ​​​ക്കി. വി​​​ദേ​​​ശ​​​ത്ത് ഇ​​​ന്ന​​​ലെ 183.43 രൂ​​​പ​​​യാ​​​യി വി​​​ല ക​​​യ​​​റി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​ന്നും നാ​​​ളെ​​​യും ക​​​ന​​​ത്ത മ​​​ഴ​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന സൂ​​​ച​​​ന​​​യി​​​ല്‍ ഉ​​​ത്പാ​​​ദ​​​നം മെ​​​ച്ച​​​പ്പെ​​​ടാ​​​നി​​​ട​​​യി​​​ല്ല. വി​​​ദേ​​​ശ​​​ത്തും റ​​​ബ​​​ര്‍ ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ല്‍ മാ​​​ന്ദ്യം തു​​​ട​​​രു​​​ക​​​യാ​​​ണ്. കോ​​​വി​​​ഡ് ആ​​​ശ​​​ങ്ക മാ​​​റാ​​​ത്ത​​​തി​​​നാ​​​ല്‍ താ​​​യ് ലാ​​ന്‍​​ഡ്, വി​​​യ​​​റ്റ്നാം, ഇ​​​ന്തോ​​​നേ​​​ഷ്യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വ​​​ന്‍​​​കി​​​ട തോ​​​ട്ട​​​ങ്ങ​​​ള്‍ ഇ​​​ക്കൊ​​​ല്ലം തു​​​റ​​​ന്നി​​​ട്ടി​​​ല്ല.

നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഈ ​​​തോ​​​ട്ട​​​ങ്ങ​​​ളി​​​ല്‍ അ​​​ടു​​​ത്ത​​​വ​​​ര്‍​​​ഷം ജൂ​​​ണി​​​നു ശേ​​​ഷ​​​മേ ടാ​​​പ്പിം​​​ഗ് പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നി​​​ട​​​യു​​​ള്ളു. ഒ​​​രു മാ​​​സ​​​ത്തെ മാ​​​ന്ദ്യ​​​ത്തി​​​നു​​​ശേ​​​ഷം ചൈ​​​ന ന​​​ന്നാ​​​യി ച​​​ര​​​ക്ക് വാ​​​ങ്ങി​​​ത്തു​​​ട​​​ങ്ങി​​​യ​​​താ​​​യി വ്യാ​​​പാ​​​ര​​​വൃ​​​ത്ത​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞു.

റ​ബ​ർ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു   കോ​​ട്ട​​യം: റ​​ബ​​ർ ക​​ർ​​ഷ​​ക​​രു​​ടെ ര​​ണ്ടു വാ​​ര​​ങ്ങ​​ളി​​ലെ പ്ര​​തീ​​ക്ഷ​​ക​​ൾ ...
04/11/2020

റ​ബ​ർ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു
കോ​​ട്ട​​യം: റ​​ബ​​ർ ക​​ർ​​ഷ​​ക​​രു​​ടെ ര​​ണ്ടു വാ​​ര​​ങ്ങ​​ളി​​ലെ പ്ര​​തീ​​ക്ഷ​​ക​​ൾ ത​​ക​​ർ​​ത്ത് വി​​ല കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു. ശ​​നി​​യാ​​ഴ്ച അ​​ന്താ​​രാ​​ഷ്ട്ര​​വി​​ല ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡ് കി​​ലോ​​യ്ക്ക് 200 രൂ​​പ​​യാ​​യി​​രു​​ന്ന​​ത് ഇ​​ന്ന​​ലെ 175.50 രൂ​​പ​​യി​​ലേ​​ക്ക് കൂ​​പ്പു​​കു​​ത്തി. അ​​താ​​യ​​ത് കി​​ലോ​​യ്ക്ക് 25 രൂ​​പ​​യു​​ടെ താ​​ഴ്ച. ഇ​​തി​​ന്‍റെ ചു​​വ​​ടു​​പി​​ടി​​ച്ച് ആ​​ഭ്യ​​ന്ത​​ര വി​​ല 160 രൂ​​പ​​യി​​ൽ​​നി​​ന്ന് ഇ​​ന്ന​​ലെ 155 രൂ​​പ നി​​ര​​ക്കി​​ലെ​​ത്തി.
വി​​ല​​ക്കു​​തി​​പ്പ് തു​​ട​​രു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ൽ ക​​ഴി​​ഞ്ഞ​​യാ​​ഴ്ച പ്ര​​ഖ്യാ​​പി​​ത വി​​ല​​യേ​​ക്കാ​​ൾ കൂ​​ട്ടി 170 രൂ​​പ​​യ്ക്കു വ​​രെ വ്യാ​​പാ​​രി​​ക​​ൾ ഷീ​​റ്റ് വാ​​ങ്ങി​​യി​​രു​​ന്നു. റ​​ബ​​ർ ക​​ർ​​ഷ​​ക​​രെ ടാ​​പ്പിം​​ഗി​​ൽ സ​​ജീ​​വ​​മാ​​ക്കാ​​ൻ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ ന​​ട​​ത്തി​​യ നീ​​ക്ക​​മാ​​യി​​രു​​ന്നു താ​​ൽ​​ക്കാ​​ലി​​ക വി​​ല​​ക്ക​​യ​​റ്റം.
ചൈ​​ന ച​​ര​​ക്ക് വാ​​ങ്ങ​​ലി​​ൽ​​നി​​ന്നു പി​​ൻ​​വാ​​ങ്ങി​​യ​​താ​​ണു വി​​ദേ​​ശ വി​​ല ഇ​​ടി​​വി​​നു കാ​​ര​​ണ​​മാ​​യ​​ത്. ഇ​​ത​​നു​​സ​​രി​​ച്ച് ടാ​​പ്പിം​​ഗ് പു​​ന​​രാ​​രം​​ഭി​​ച്ച ഘ​​ട്ട​​ത്തി​​ൽ​​ത​​ന്നെ വി​​ല താ​​ഴു​​ക​​യും ചെ​​യ്തു. വി​​ല താ​​ഴു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വ്യാ​​പാ​​രി​​ക​​ൾ ഇ​​ന്ന​​ലെ കാ​​ര്യ​​മാ​​യി
ച​​ര​​ക്ക് വാ​​ങ്ങി​​യി​​ല്ല.

03/11/2020
ഏലം ലേലത്തിന് കർഷകരുടെ കമ്പനികൾ.    കട്ടപ്പന∙:കർഷകർക്കു മെച്ചപ്പെട്ട വില ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഏലം ലേലത്തിനായി കർഷകരു...
31/10/2020

ഏലം ലേലത്തിന് കർഷകരുടെ കമ്പനികൾ.
കട്ടപ്പന∙:കർഷകർക്കു മെച്ചപ്പെട്ട വില ലഭ്യമാക്കാൻ ലക്ഷ്യമിട്ട് ഏലം ലേലത്തിനായി കർഷകരുടെ നേതൃത്വത്തിൽ പുതിയ കമ്പനികൾ. വണ്ടൻമേട് ഗ്രീൻ ഗോൾഡ് കാർഡമം പ്രൊഡ്യൂസർ കമ്പനി(വിജിസിപിസി), വണ്ടൻമേട് കാർഡമം ഗ്രോവേഴ്‌സ് അസോസിയേഷൻ എന്നിവരാണ് ഓൺലൈൻ ലേലക്കമ്പനികൾ ആരംഭിച്ചത്.
വിജിസിപിസി ഇന്ന് ഓൺലൈൻ ലേലം തുടങ്ങും. 25700 കിലോ ഏലമാണു ലേലത്തിന് എത്തിക്കുന്നത്. ബോഡിനായ്ക്കന്നൂരിലെ സിപിഎ ഹാളിലും കമ്പനിയുടെ വണ്ടൻമേട്ടിലെ ഓഫിസിലുമായാണ് സാംപിൾ പ്രദർശിപ്പിക്കുക. കേന്ദ്ര സർക്കാരിന്റെ ഫാമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ്(പ്രെമോഷൻ ആൻഡ് ഫെസിലിറ്റേഷൻ) ഓർഡിനൻസ് പ്രകാരമാണു പുതിയ ലേലക്കമ്പനികൾ തുടങ്ങിയത്.
നിലവിലുള്ള ലേല സംവിധാനം വഴി കർഷകർക്ക് ഉൽപന്നത്തിന്റെ വില ലഭിക്കണമെങ്കിൽ 21 ദിവസം വരെ കാത്തിരിക്കണം. പണം നേരത്തേ ആവശ്യപ്പെടുന്നവർക്ക് 24% വരെ പലിശ ഈടാക്കിക്കൊണ്ടാണു ലേലക്കമ്പനികൾ പണം നൽകുക. പുതിയ കമ്പനി വന്നതോടെ, 3 ദിവസത്തിനകം കർഷകന്റെ അക്കൗണ്ടിൽ പണമെത്തും. ഡിസംബർ ആദ്യവാരത്തോടെ ലേലം ആരംഭിക്കാനാണു ഗ്രേവേഴ്സ് അസോസിയേഷൻ ലക്ഷ്യമിടുന്നത്.

റ​ബ​ർവി​ല ഉയരങ്ങളിലേക്ക്.കോ​​​​ട്ട​​​​യം: ഒ​​​​ക്ടോ​​​​ബ​​​​ർ പി​​​​ന്നി​​​​ടു​​​​ന്പോ​​​​ൾ റ​​​​ബ​​​​ർ ഷീ​​​​റ്റി​​​...
29/10/2020

റ​ബ​ർവി​ല ഉയരങ്ങളിലേക്ക്.
കോ​​​​ട്ട​​​​യം: ഒ​​​​ക്ടോ​​​​ബ​​​​ർ പി​​​​ന്നി​​​​ടു​​​​ന്പോ​​​​ൾ റ​​​​ബ​​​​ർ ഷീ​​​​റ്റി​​​​ന് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വി​​​​ല 170 വ​​​​രെ എ​​​​ത്തി​​​​യേ​​​​ക്കു​​​​മെ​​​​ന്നു മാ​​​​ർ​​​​ക്ക​​​​റ്റ് വൃ​​​​ത്ത​​​​ങ്ങ​​​​ൾ. മാ​​​​സ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ ആ​​​​ർ​​​​എ​​​​സ്എ​​​​സ് നാ​​​​ല് ഗ്രേ​​​​ഡി​​​​ന് 133.50 രൂ​​​​പ​​​​യും അ​​​​ഞ്ചാം ഗ്രേ​​​​ഡി​​​​ന് 129.50 രൂ​​​​പ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. ഏ​​​റെ​​​നാ​​​ള​​​ത്തെ കാ​​​​ത്തി​​​​രി​​​​പ്പി​​​​നു​​​​ശേ​​​​ഷം വി​​​ല 140 രൂ​​​​പ ക​​​ട​​​ന്ന​​​ത് എ​​​​ട്ടു ദി​​​​വ​​​​സം മു​​​​ന്പാ​​​​ണ്. ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ റ​​​​ബ​​​​ർ വി​​​​ല​​​​യി​​​ൽ കി​​​​ലോ​​​​യ്ക്ക് 15 രൂ​​​​പ​​​​യു​​​ടെ വ​​​ർ​​​ധ​​​ന. ഇ​​​​ന്ന​​​​ലെ ചി​​​ല​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ 170 രൂ​​​​പ​​​​യ്ക്കു വ​​​​രെ ക​​​​ച്ച​​​​വ​​​​ടം ന​​​​ട​​​​ന്ന​​​​താ​​​​യി വ്യാ​​​​പാ​​​​രി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു.

ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വി​​​​ല​​​​യേ​​​​ക്കാ​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന കു​​​​തി​​​​പ്പാ​​​​ണു വി​​​​ദേ​​​​ശ​​​​വി​​​പ​​​ണ​​​യി​​​ൽ. ആ​​​​ർ​​​​എ​​​​എ​​​​സ് നാ​​​​ല് ഗ്രേ​​​​ഡി​​​​ന് ഇ​​​​ന്ന​​​​ലെ വി​​​​ദേ​​​​ശ​​​​വി​​​​ല 204 രൂ​​​​പ ക​​​​ട​​​​ന്നു. അ​​​​ഞ്ചാം ഗ്രേ​​​​ഡി​​​​ന് 202 രൂ​​​​പ​​​​യു​​​​മാ​​​​യി. ചൊ​​​​വ്വാ​​​​ഴ്ച​​​ത്തെ 187 രൂ​​​​പ​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ഒ​​​​രു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ കി​​​​ലോ​​​​യ്ക്ക് 15 രൂ​​​​പ​​​​യു​​​​ടെ വ​​​ർ​​​ധ​​​ന. മാ​​​​സ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ നാ​​​​ലാം ഗ്രേ​​​​ഡി​​​​ന് 144 രൂ​​​​പ​​​​യും ഗ്രേ​​​​ഡ് അ​​​​ഞ്ചി​​​​ന് 143 രൂ​​​​പ​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു ബാ​​​​ങ്കോ​​​​ക്കി​​​ലെ വി​​​​ല. വി​​​​ദേ​​​​ശ​​​ത്തെ വി​​​​ല ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 60 രൂ​​​​പ​​​​യി​​​​ലേ​​​​റെ കൂ​​​​ടി. വി​​​​ദേ​​​​ശ​​​​വി​​​​ല​​​​യി​​​​ൽ അ​​​​തി​​​​വേ​​​​ഗ​​​​മു​​​​ണ്ടാ​​​​കു​​​​ന്ന വ​​​​ർ​​​​ധ​​​​ന​​​​യു​​​​ടെ ചു​​​​വ​​​​ടു​​​​പി​​​​ടി​​​​ച്ച് ആ​​​ഭ്യ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ ഇ​​​ന്നും വി​​​ല ഉ​​​​യ​​​​രാ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത. ഷീ​​​​റ്റ് റ​​​​ബ​​​​റി​​​​ന് ക്ഷാ​​​​മ​​​​മു​​​​ള്ള​​​​തി​​​​നാ​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ത വി​​​​ല​​​​യേ​​​​ക്കാ​​​​ൾ ര​​​​ണ്ടു രൂ​​​​പ വ​​​​രെ ഉ​​​​യ​​​​ർ​​​​ത്തി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വ്യാ​​​​പാ​​​​രം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്.

ഒ​​​​ക്ടോ​​​​ബ​​​​ർ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ കി​​​​ലോ​​​​യ്ക്ക് 98 രൂ​​​​പ​​​​യ്ക്ക​​​​ടു​​​​ത്താ​​​​യി​​​​രു​​​​ന്ന ലാ​​​​റ്റ​​​​ക്സ് വി​​​​ല​​​​യും കു​​​​ത്ത​​​​നെ ഉ​​​​യ​​​​ർ​​​​ന്ന് 145 വ​​​​രെ എ​​​​ത്തി​​​​യ​​​​തും നേ​​​​ട്ട​​​​മാ​​​​യി. നി​​​​ല​​​​വി​​​​ൽ 150 രൂ​​​​പ​​​​യ്ക്കും ചി​​​​ല​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഈ ​​​​സീ​​​​സ​​​​ണി​​​​ൽ ലാ​​​​റ്റ​​​​ക്സ് വ്യാ​​​​പാ​​​​രം ന​​​​ട​​​​ന്നു.

വി​​​​ല ഉ​​​​യ​​​​ർ​​​​ന്നു നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ർ ഏ​​​​റ്റ​​​​വും മെ​​​​ച്ച​​​​പ്പെ​​​​ട്ട ഷീ​​​​റ്റ് ത​​​​യാ​​​​റാ​​​​ക്കി വി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​ണ് നേ​​​​ട്ട​​​​മെ​​​​ന്ന് റ​​​​ബ​​​​ർ ബോ​​​​ർ​​​​ഡ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. ചൈ​​​​ന കൂ​​​​ടു​​​​ത​​​​ലാ​​​​യി ച​​​​ര​​​​ക്ക് വാ​​​​ങ്ങാ​​​​ൻ താ​​​​ൽ​​​​പ​​​​ര്യ​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​വും ആ​​​​ഭ്യ​​​​ന്ത​​​​ര മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലു​​​​ണ്ടാ​​​​യ ഡി​​​​മാ​​​​ൻ​​​​ഡ് വ​​​​ർ​​​​ധ​​​​ന​​​​യും മു​​​​ൻ​​​​നി​​​​റു​​​​ത്തി ഉ​​​​ത്പാ​​​​ദ​​​​നം പ​​​​ര​​​​മാ​​​​വ​​​​ധി വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​നും നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ട്. വി​​​​ല​​​​വ​​​​ർ​​​​ധ​​​​ന​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്നു ചെ​​​​റു​​​​കി​​​​ട ക​​​​ർ​​​​ഷ​​​​ക​​​​ർ ആഴ്ച​​​​യി​​​​ൽ ഒ​​​​ന്നി​​​​ട​​​​വി​​​​ട്ട ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ടാ​​​​പ്പിം​​​​ഗ് ന​​​​ട​​​​ത്താ​​​​നും താ​​​​ൽ​​​​പ​​​​ര്യ​​​​പ്പെ​​​​ടു​​​​ന്നു.

28/10/2020

റബർ കർഷകർക്കു നല്ലകാലം വരുന്നോ?
ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ന​​​മ്മു​​​ടെ റ​​​ബ​​​ർ വി​​​പ​​​ണി ഉ​​​ണ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്നു.റ​​​ബ​​​ർ ഷീ​​​റ്റി​​​ന്‍റെ വി​​​ല 150 രൂ​​​പ​​​യി​​​ൽ എ​​​ത്തി. ആ​​​റു കൊ​​​ല്ല​​​ത്തെ ക​​​ഠി​​​ന​​​മാ​​​യ വി​​​ല​​​ത്ത​​​ക​​​ർ​​​ച്ച ക​​​ഴി​​​ഞ്ഞ് റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ന​​​ല്ല​​​കാ​​​ലം പി​​​റ​​​ക്കു​​​ക​​​യാ​​​ണോ?
സ്വ​​​ത​​​ന്ത്ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന വി​​​പ​​​ണി​​​യി​​​ൽ ഉ​​​ത്പ​​​ന്ന​​​ത്തി​​​ന്‍റെ ആ​​​വ​​​ശ്യം, ല​​​ഭ്യ​​​ത എ​​​ന്നീ ഘ​​​ട​​​ക​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ച്ചു വി​​​ല​​​നി​​​ർ​​​ണ​​​യം ന​​​ട​​​ക്കും. പ​​​ക്ഷേ, കേ​​​ര​​​ള​​​ത്തി​​​ലെ റ​​​ബ​​​ർ വി​​​പ​​​ണി ട​​​യ​​​ർ വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ പ​​​രി​​​പൂ​​​ർ​​​ണ​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ണ്. ആ​​​ഴ്ച​​​തോ​​​റും ട​​​യ​​​ർ ക​​​ന്പ​​​നി​​​ക്കാ​​​ർ ഒ​​​ത്തു​​​കൂ​​​ടി അ​​​ടു​​​ത്ത​​​യാ​​​ഴ്ച എ​​​ന്തു​​​മാ​​​ത്രം റ​​​ബ​​​ർ വാ​​​ങ്ങ​​​ണം, എ​​​ന്തു​​​വി​​​ല കൊ​​​ടു​​​ക്ക​​​ണം എ​​​ന്നു നി​​​ശ്ച​​​യി​​​ക്കു​​​ന്നു. സ്ഥി​​​രം ഏ​​​ജ​​​ന്‍റു​​​മാ​​​രാ​​​യ വ​​​ൻ​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ൾ ത​​​ങ്ങ​​​ളു​​​ടെ കീ​​​ഴി​​​ലു​​​ള്ള ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ളെ വി​​​ളി​​​ച്ച് ട​​​യ​​​ർ ക​​​ന്പ​​​നി​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച വി​​​ല​​​യി​​​ൽ​​​നി​​​ന്നു ത​​​ങ്ങ​​​ളു​​​ടെ മാ​​​ർ​​​ജി​​​ൻ കു​​​റ​​​ച്ച് ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​​നി​​​ന്നു റ​​​ബ​​​ർ വാ​​​ങ്ങി​​​യെ​​​ത്തി​​​ക്കാ​​​ൻ ഏ​​​ർ​​​പ്പാ​​​ട് ചെ​​​യ്യു​​​ന്നു.

ഇ​​​പ്പോ​​​ൾ പെ​​​ട്ടെ​​​ന്നു വി​​​ല കൂ​​​ടാ​​​ൻ എ​​​ന്താ​​​ണു കാ​​​ര​​​ണം?
സ്ഥാ​​​യി​​​യാ​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളൊ​​​ന്നും ഇ​​​തി​​​ന്‍റെ പി​​​റ​​​കി​​​ലി​​​ല്ല. ഏ​​​റ്റ​​​വും അ​​​ധി​​​കം റ​​​ബ​​​ർ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന രാ​​​ജ്യ​​​മാ​​​യ താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ 2014ലെ ​​​കൊ​​​ട്ടാ​​​ര വി​​​പ്ല​​​വ​​​ത്തി​​​നു​​​ശേ​​​ഷം സൈ​​​ന്യം അ​​​ധി​​​കാ​​​രം ഏ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നു. അ​​​തു​​​ക​​​ഴി​​​ഞ്ഞ് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ മാ​​​റി​​​മ​​​റി​​​ഞ്ഞെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ഴും പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ട്. വി​​​ദ്യാ​​​ർ​​​ഥി​​​പ്ര​​​ക്ഷോ​​​ഭം ഇ​​​പ്പോ​​​ഴും ന​​​ട​​​ക്കു​​​ന്നു. അ​​​തി​​​നി​​​ട​​​യ്ക്ക് കോ​​​വി​​​ഡ്-19 ന്‍റെ വ​​​ര​​​വ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ടാ​​​പ്പ​​​ർ​​​മാ​​​രാ​​​യ ബം​​​ഗ്ലാ​​​ദേ​​​ശു​​​കാ​​​ർ നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി. ഇ​​​തു റ​​​ബ​​​ർ ഉ​​​ത്പാ​​​ദ​​​ന​​​ത്തെ ബാ​​​ധി​​​ച്ചു.
മ​​​റ്റൊ​​​രു വ​​​ലി​​​യ റ​​​ബ​​​ർ ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​മാ​​​യ വി​​​യ​​​റ്റ്നാ​​​മി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മ​​​ഴ​​​യാ​​​യി​​​രു​​​ന്നു വി​​​ല്ല​​​ൻ! കോ​​​വി​​​ഡി​​​ന്‍റെ പ്ര​​​ശ്നം ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലും ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യാ​​​ൻ ഇ​​​ട​​​യാ​​​ക്കി. ചു​​​രു​​​ക്ക​​​ത്തി​​​ൽ വി​​​പ​​​ണി​​​യി​​​ൽ റ​​​ബ​​​ർ സ​​​പ്ലൈ കു​​​റ​​​ഞ്ഞു​​​പോ​​​യി.
അ​​​തേ​​​സ​​​മ​​​യം, ഡി​​​മാ​​​ൻ​​​ഡ് വ​​​ർ​​​ധി​​​ച്ചു. കോ​​​വി​​​ഡ്-19 മ​​​ഹാ​​​മാ​​​രി​​​യെ ചൈ​​​ന സാ​​​മാ​​​ന്യം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നി​​​യ​​​ന്ത്രി​​​ച്ചു​​​ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ അ​​​വ​​​രു​​​ടെ വ്യാ​​​വ​​​സാ​​​യി​​​ക ഉ​​​ത്പാ​​​ദ​​​നം "മു​​​ഴു​​​മൂ​​​ച്ചോ​​​ടെ' തു​​​ട​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞു. അ​​​തോ​​​ടെ ചൈ​​​ന​​​യു​​​ടെ റ​​​ബ​​​ർ ഡി​​​മാ​​​ൻ​​​ഡ് ഉ​​​യ​​​ർ​​​ന്നു. അ​​​ങ്ങ​​​നെ​​​യാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​ല​​​ക്ക​​​യ​​​റ്റം ഉ​​​ണ്ടാ​​​യ​​​ത്.

ടയർ മുതലാളിമാരുടെ തന്ത്രം.
വി​​​ദേ​​​ശ​​​വി​​​പ​​​ണി​​​ക​​​ളി​​​ൽ ഇ​​​പ്പോ​​​ൾ ഷീ​​​റ്റ് റ​​​ബ​​​റി​​​ന് 160 രൂ​​​പ വി​​​ല​​​യു​​​ണ്ട്. അ​​​വി​​​ടെ ഷീ​​​റ്റ് വാ​​​ങ്ങി ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്പോ​​​ഴേ​​​ക്ക് 210 രൂ​​​പ​​​യെ​​​ങ്കി​​​ലും ചെ​​​ല​​​വാ​​​കും. അ​​​തേ​​​സ​​​മ​​​യം ഗു​​​ണ​​​നി​​​ല​​​വാ​​​രം കു​​​റ​​​ഞ്ഞ ക്രം​​​ബ് റ​​​ബ​​​റി​​​ന് അ​​​വി​​​ടെ ഇ​​​പ്പോ​​​ൾ 120 രൂ​​​പ വി​​​ല. അ​​​തി​​​വി​​​ടെ എ​​​ത്തി​​​ക്കു​​​ന്പോ​​​ഴേ​​​ക്കും മു​​​ട​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത് 155-160 രൂ​​​പ. നേ​​​ര​​​ത്തേ​​​ത​​​ന്നെ ന​​​മ്മു​​​ടെ ട​​​യ​​​ർ ക​​​ന്പ​​​നി​​​ക്കാ​​​ർ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും വി​​​ല​​​യും കു​​​റ​​​ഞ്ഞ ക്രം​​​ബ് റ​​​ബ​​​ർ ഉ​​​ദ്ദേ​​​ശം 90 രൂ​​​പ​​​യ്ക്കു വാ​​​ങ്ങി 120 രൂ​​​പ​​​യ്ക്ക് ഇ​​​വി​​​ടെ എ​​​ത്തി​​​ച്ച് സ്റ്റോ​​​ക്ക് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​തു ട​​​യ​​​ർ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ന​​​ല്ല ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള ഷീ​​​റ്റ് റ​​​ബ​​​ർ വാ​​​ങ്ങി, ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത ക്രം​​​ബ് റ​​​ബ​​​റു​​​മാ​​​യി ക​​​ല​​​ർ​​​ത്തി, ഒ​​​ന്നി​​​ച്ച​​​ര​​​ച്ച് റ​​​ബ​​​ർ മി​​​ശ്രി​​​ത​​​മു​​​ണ്ടാ​​​ക്ക​​​ണം. അ​​​പ്പോ​​​ൾ ഷീ​​​റ്റ് റ​​​ബ​​​ർ വാ​​​ങ്ങ​​​ൽ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല.
ത​​​രം കു​​​റ​​​ഞ്ഞ ക്രം​​​ബ് റ​​​ബ​​​ർ വാ​​​ങ്ങി നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ മു​​​ട​​​ക്കു​​​ന്ന തു​​​ക​​​യ്ക്ക് ഇ​​​വി​​​ടെ ന​​​ല്ല ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള ഷീ​​​റ്റ് വാ​​​ങ്ങി​​​യെ​​​ടു​​​ക്കു​​​ക-​​​ഇ​​​താ​​​ണ് അ​​​വ​​​രു​​​ടെ ന​​​യ​​​വും ത​​​ന്ത്ര​​​വും. കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ണ്ടു കൊ​​​ല്ലം മു​​​ന്പ് റ​​​ബ​​​ർ ബോ​​​ർ​​​ഡ് ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ൽ റ​​​ബ​​​റി​​​ന്‍റെ ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വ് 172 രൂ​​​പ എ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​ത്രേ. ഈ ​​​ഷീ​​​റ്റാ​​​ണ് ട​​​യ​​​ർ ക​​​ന്പ​​​നി​​​ക്കാ​​​ർ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് 125, 130 രൂ​​​പ ന​​​ല്കി ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ധ​​​ന​​​സ​​​ഹാ​​​യം​​​കൂ​​​ടി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​ന്പോ​​​ൾ രൂ​​​പ 150 കി​​​ട്ടു​​​മ​​​ല്ലോ എ​​​ന്നു ക​​​രു​​​തി​​​യ ക​​​ർ​​​ഷ​​​ക​​​ർ ഇ​​​വ​​​ർ​​​ക്ക് 125 രൂ​​​പ​​​യ്ക്കു ഷീ​​​റ്റ് ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ങ്ങ​​​നെ 150 രൂ​​​പ കൊ​​​ടു​​​ത്ത് ട​​​യ​​​ർ വ്യ​​​വ​​​സാ​​​യി ക​​​ർ​​​ഷ​​​ക​​​രി​​​ൽ​​​നി​​​ന്നു വാ​​​ങ്ങേ​​​ണ്ട റ​​​ബ​​​ർ ഷീ​​​റ്റ് അ​​​വ​​​ർ 125 രൂ​​​പ​​​യ്ക്ക് നേ​​​ടി​​​യെ​​​ടു​​​ത്തു. കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​ർ​​​ഷ​​​ക​​​സ​​​ഹാ​​​യ​​​പ​​​ദ്ധ​​​തി​​​യെ അ​​​വ​​​ർ ട​​​യ​​​ർ വ്യ​​​വ​​​സാ​​​യി സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​യാ​​​ക്കി മാ​​​റ്റി​​​യെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
സാ​​​ധാ​​​ര​​​ണ​​​യാ​​​യി ക​​​ർ​​​ക്ക​​​ട​​​ക മാ​​​സാ​​​വ​​​സാ​​​ന​​​ത്തോ​​​ടെ ന​​​മ്മു​​​ടെ ഇ​​​ട​​​വ​​​പ്പാ​​​തി അ​​​വ​​​സാ​​​നി​​​ക്കും. പി​​​ന്നീ​​​ടു ചി​​​ങ്ങം, ക​​​ന്നി മാ​​​സ​​​ങ്ങ​​​ളി​​​ൽ വെ​​​യി​​​ൽ. തു​​​ലാ​​​മാ​​​സ​​​ത്തി​​​ൽ തു​​​ലാ​​​വ​​​ർ​​​ഷം. പ​​​ക്ഷേ ഇ​​​ക്കൊ​​​ല്ലം സം​​​ഭ​​​വി​​​ച്ച​​​തു മ​​​റ്റൊ​​​ന്ന്. ക​​​ർ​​​ക്ക​​​ട​​​കം ക​​​ഴി​​​ഞ്ഞു ചി​​​ങ്ങ​​​ത്തി​​​ലും ക​​​ന്നി​​​യി​​​ലും മ​​​ഴ തു​​​ട​​​ർ​​​ന്നു. ഓ​​​ഗ​​​സ്റ്റ് 15 മു​​​ത​​​ൽ ഒ​​​ക്‌​​​ടോ​​​ബ​​​ർ 15 വ​​​രെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മ​​​ഴ. സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും റ​​​ബ​​​ർ ടാ​​​പ്പിം​​​ഗ് ന​​​ട​​​ന്നി​​​ല്ല. അ​​​ങ്ങ​​​നെ ഇ​​​വി​​​ടെ​​​യും ഷീ​​​റ്റി​​​ന്‍റെ ല​​​ഭ്യ​​​ത കു​​​റ​​​ഞ്ഞു. ഇ​​​പ്പോ​​​ഴ​​​ത്തെ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ന് ഇ​​​തും ഒ​​​രു കാ​​​ര​​​ണം.
പ​​​ക്ഷേ, ന​​​വം​​​ബ​​​ർ-​​​ഡി​​​സം​​​ബ​​​ർ-​​​ജ​​​നു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​ഴ​​​യു​​​ണ്ടാ​​​കാ​​​നി​​​ട​​​യി​​​ല്ല. ടാ​​​പ്പിം​​​ഗ് നി​​​ർ​​​ബാ​​​ധം ന​​​ട​​​ക്കും. കൂ​​​ടു​​​ത​​​ൽ ഷീ​​​റ്റ് വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ന്ന​​​തോ​​​ടെ ട​​​യ​​​ർ ക​​​ന്പ​​​നി​​​ക്കാ​​​ർ വി​​​ല കു​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്യും. താ​​​ത്കാ​​​ലി​​​ക​​​മാ​​​യ ഈ ​​​ഉ​​​യ​​​ർ​​​ച്ച ക​​​ണ്ടു നാം ​​​പ്ര​​​തീ​​​ക്ഷ പു​​​ല​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ കാ​​​ര്യ​​​മി​​​ല്ല. ചൈ​​​നീ​​​സ് ട​​​യ​​​റി​​​ന്‍റെ പാ​​​ശ്ചാ​​​ത്യ​​​വി​​​പ​​​ണി​​​ക​​​ൾ ഉ​​​ണ​​​രാ​​​ൻ താ​​​മ​​​സ​​​മു​​​ണ്ടാ​​​കും. അ​​​ങ്ങ​​​നെ വ​​​ന്നാ​​​ൽ റ​​​ബ​​​റി​​​നു ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഡി​​​മാ​​​ൻ​​ഡും നീ​​​ണ്ടു​​​നി​​​ൽ​​​ക്കി​​​ല്ല. ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ടാ​​​പ്പ​​​ർ​​​മാ​​​ർ കോ​​​വി​​​ഡ് ക​​​ഴി​​​ഞ്ഞ് മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന​​​തോ​​​ടെ താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ തോ​​​ട്ട​​​ങ്ങ​​​ളും സ​​​ജീ​​​വ​​​മാ​​​കും.

വിദേശവില കുറയാം
ചു​​​രു​​​ക്ക​​​ത്തി​​​ൽ വി​​​ദേ​​​ശ വി​​​പ​​​ണി​​​യി​​​ലെ റ​​​ബ​​​ർ വി​​​ല​​​യും കു​​​റ​​​യാ​​​നാ​​​ണു സാ​​​ധ്യ​​​ത. ന​​​മ്മു​​​ടെ വി​​​പ​​​ണി​​​യി​​​ലും ട​​​യ​​​ർ ക​​​ന്പ​​​നി​​​ക​​​ൾ ഷീ​​​റ്റി​​​ന്‍റെ വി​​​ല 130-140 രൂ​​​പ​​​യി​​​ലേ​​​ക്കു കു​​​റ​​​ച്ചു​​​കൊ​​​ണ്ടു​​​വ​​​ന്നേ​​​ക്കും.

കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടും വ്യ​​​ക്ത​​​മാ​​​ണ്. റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രോ​​​ട് അ​​​വ​​​ർ പു​​​ല​​​ർ​​​ത്തു​​​ന്ന ചി​​​റ്റ​​​മ്മ​​​ന​​​യം തു​​​ട​​​രും. ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു​​​മു​​​ള്ള വി​​​ല കു​​​റ​​​ഞ്ഞ ട​​​യ​​​ർ ഇ​​​വി​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​നെ​​​തി​​​രേ ട​​​യ​​​ർ ക​​​ന്പ​​​നി​​​ക​​​ൾ പ​​​രാ​​​തി​​​പ്പെ​​​ട്ടു. ഉ​​​ട​​​ൻ​​​ത​​​ന്നെ ചൈ​​​നീ​​​സ് ട​​​യ​​​റി​​​ന്‍റെ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം ഉ​​​യ​​​ർ​​​ത്തി സ​​​ർ​​​ക്കാ​​​ർ അ​​​വ​​​രെ സ​​​ഹാ​​​യി​​​ച്ചു.ജ​​​ർ​​​മ​​​ന​​​യി​​​ൽ​​​നി​​​ന്നും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന കൃ​​​ത്രി​​​മ റ​​​ബ​​​ർ ഇ​​​വി​​​ടെ വി​​​ല കു​​​റ​​​ച്ചു​​​വി​​​റ്റ് ത​​​ങ്ങ​​​ളെ ബു​​​ദ്ധി​​​മു​​​ട്ടി​​​ലാ​​​ക്കു​​​ന്നു എ​​​ന്നു കൃ​​​ത്രി​​​മ റ​​​ബ​​​ർ ഉ​​​ത്പാ​​​ദ​​​ക​​​രാ​​​യ റി​​​ല​​​യ​​​ൻ​​​സും മ​​​റ്റും പ​​​രാ​​​തി​​​പ്പെ​​​ട്ടു. ത​​​ൽ​​​ക്ഷ​​​ണം കൃ​​​ത്രി​​​മ റ​​​ബ​​​റി​​​ന്‍റെ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം ഉ​​​യ​​​ർ​​​ത്തി കേ​​​ന്ദ്രം അ​​​വ​​​രെ സ​​​ന്തു​​​ഷ്ട​​​രാ​​​ക്കി.
അ​​​തേ​​​സ​​​മ​​​യം, ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു കൊ​​​ല്ല​​​മാ​​​യി സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റി​​​ന്‍റെ ഇ​​​റ​​​ക്കു​​​മ​​​തി​​​യു​​​ടെ കു​​​ത്തൊ​​​ഴു​​​ക്കി​​​നെ​​​തി​​​രേ ക​​​ർ​​​ഷ​​​ക​​​രും അ​​​വ​​​രെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​വ​​​രും തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ​​​രാ​​​തി​​​പ്പെ​​​ടു​​​ന്നു. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​പ്ര​​​സ​​​ക്ത​​​മാ​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി ന​​​മ്മു​​​ടെ ചെ​​​റു​​​കി​​​ട റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​രെ ര​​​ക്ഷി​​​ക്കാ​​​ൻ വേ​​​ണ്ടി, സ്വാ​​​ഭാ​​​വി​​​ക റ​​​ബ​​​റി​​​ന്‍റെ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം ഉ​​​യ​​​ർ​​​ത്താ​​​ൻ ത​​​ങ്ങ​​​ൾ ത​​​യാ​​​റ​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്നു. ഈ ​​​സ്ഥി​​​തി​​​ക്കു മാ​​​റ്റ​​​മു​​​ണ്ടാ​​​കാ​​​ത്തി​​​ട​​​ത്തോ​​​ളം കാ​​​ലം റ​​​ബ​​​ർ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഒ​​​ന്നും പ്ര​​​തീ​​​ക്ഷി​​​ക്കാ​​​നി​​​ല്ല.ട​​​യ​​​ർ ക​​​ന്പ​​​നി​​​ക​​​ൾ ഇ​​​വി​​​ടെ റ​​​ബ​​​ർ​​​വി​​​ല ഇ​​​ടി​​​ച്ചു​​​താ​​​ഴ്ത്തി നി​​​ർ​​​ത്തും.
റീ​​​പ്ലാ​​​ന്‍റിം​​​ഗി​​​നു സ​​​മ​​​യ​​​മാ​​​കു​​​ന്ന ന​​​മ്മു​​​ടെ തോ​​​ട്ട​​​ങ്ങ​​​ളി​​​ൽ നാ​​​ലാം കൊ​​​ല്ലം വ​​​രു​​​മാ​​​നം കി​​​ട്ടു​​​ന്ന പ​​​റ​​​ങ്കി​​​മാ​​​വ്, കൊ​​​ക്കോ, എ​​​ണ്ണ​​​പ്പ​​​ന (ഇ​​​വ മൂ​​​ന്നി​​​നും ഭൂ​​​പ​​​രി​​​ധി​​​നി​​​യ​​​മ ഇ​​​ള​​​വു​​​ണ്ട്) ന​​​ടു​​​ക; ര​​​ക്ഷ​​​പ്പെ​​​ടു​​​ക.

ദീപാവലി- നവരാത്രി: കുരുമുളകിനു നേട്ടം  ദീപാവലി- നവരാത്രി ഡിമാന്‍ഡില്‍ ഉത്തരേന്ത്യയില്‍ കുരുമുളകിന്‌ ആവശ്യക്കാര്‍ കൂടിയതേ...
27/10/2020

ദീപാവലി- നവരാത്രി: കുരുമുളകിനു നേട്ടം
ദീപാവലി- നവരാത്രി ഡിമാന്‍ഡില്‍ ഉത്തരേന്ത്യയില്‍ കുരുമുളകിന്‌ ആവശ്യക്കാര്‍ കൂടിയതോടെ കഴിഞ്ഞവാരം ക്വിന്റലിന്‌ 300 രൂപ കൂടി. സംസ്‌ഥാനത്ത്‌ കുരുമുളകിന്റെ ഉല്‍പാദനം കുറഞ്ഞതു മൂലം വില വീണ്ടും കൂടിയേക്കും. ആഭ്യന്തര ആവശ്യങ്ങള്‍ക്കായി 5000 ടണ്‍ കുരുമുളകിന്റെ ആവശ്യമുണ്ട്‌. ഉല്‍പാദനം കുറഞ്ഞിരിക്കെ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി കുരുമുളക്‌ ഇറക്കുതി ചെയ്യുമെന്നാണ്‌ കയറ്റുമതിക്കാര്‍.
ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ സാധാരണക്കാരും കുരുമുളക്‌ വാങ്ങിത്തുടങ്ങി. ഇറക്കുമതി മുളകിനേക്കാള്‍ വലിയതോതില്‍ ഉപയോക്‌താക്കള്‍ ആവശ്യപ്പെടുന്നത്‌ നാടന്‍ കുരുമുളകിനെയാണ്‌. കഴിഞ്ഞ രണ്ടാഴ്‌ചയായി വിലയിടിഞ്ഞ കുരുമുളകിന്‌ വിലകൂടിയത്‌ കര്‍ഷകര്‍ക്ക്‌ ആശ്വാസമായി. രാജ്യാന്തര വിപണിയില്‍ കുരുമുളക്‌ ടണ്ണിന്‌ 5000 ഡോളറില്‍ വില മാറ്റമില്ല. ശ്രീലങ്ക 3500, വിയറ്റ്‌നാം 2500, ബ്രസീല്‍ 2300-2400, ഇന്തോനേഷ്യ 3500 ഡോളര്‍ വില രേഖപ്പെടുത്തി.
കഴിഞ്ഞവാരം കൊച്ചിയില്‍ 77 ടണ്‍ കുരുമുളകാണ്‌ വില്‍പനക്കെത്തിച്ചത്‌. തുലാവര്‍ഷം തുടങ്ങിയാല്‍ ഉല്‍പാദനത്തെ ബാധിക്കും. കുരുമുളക്‌ വള്ളികളില്‍ പിടിച്ചുവരുന്ന മൂപ്പെത്താത്ത കുരുമുളകുകള്‍ മഴയില്‍ നിലംപൊത്തുമെന്നാണ്‌ കര്‍ഷകര്‍ പറയുന്നത്‌.
വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാള്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 32200, ഗാര്‍ബിള്‍ഡ്‌ മുളക്‌ 34200 രൂപ.

റ​ബ​ർ വി​ല 152 രൂ​​പ; മാ​ർ​ക്ക​റ്റി​ൽ ക്ഷാ​മം.         കോ​​ട്ട​​യം: അ​​ന്താ​​രാ​​ഷ്‌ട്ര വി​​ല​​യു​​ടെ അ​​തേ കു​​തി​​പ്പ...
27/10/2020

റ​ബ​ർ വി​ല 152 രൂ​​പ; മാ​ർ​ക്ക​റ്റി​ൽ ക്ഷാ​മം.
കോ​​ട്ട​​യം: അ​​ന്താ​​രാ​​ഷ്‌ട്ര വി​​ല​​യു​​ടെ അ​​തേ കു​​തി​​പ്പി​​ൽ റ​ബ​റി​ന്‍റെ ആ​​ഭ്യ​​ന്ത​​ര​​വി​​ല​​യും മെ​​ച്ച​​പ്പെ​​ടു​​ന്നു. ആ​​ഭ്യ​​ന്ത​​ര​​വി​​ല ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് ഇ​​ന്ന​​ലെ 152 രൂ​​പ​​യും അ​​ഞ്ചാം ഗ്രേ​​ഡി​​ന് 148 രൂ​​പ​​യു​​മാ​​യി. അ​​ന്താ​​രാ​​ഷ്‌ട്രവി​​ല 180 രൂ​​പ ക​​ട​​ന്നു.
ഒ​​രു വ​​ർ​​ഷ​​ത്തെ കാ​​ത്തി​​രി​​പ്പി​​നു​​ശേ​​ഷ​​മാ​​ണ് ആഭ്യ​​ന്ത​​ര​​മാ​​ർ​​ക്ക​​റ്റി​​ൽ വി​​ല 150 ക​​ട​​ക്കു​​ന്ന​​ത്. ച​​ര​​ക്കി​​ന് ഡി​​മാ​​ൻ​​ഡ് വ​​ർ​​ധി​​ച്ച​​തോ​​ടെ ഇ​​ന്ന​​ലെ 152 രൂ​​പ നി​​ര​​ക്കി​​ൽ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ ഷീ​​റ്റ് വാ​​ങ്ങി.
ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേഡ് ഷീ​​റ്റി​​ന് ക​​ടു​​ത്ത ക്ഷാ​​മം നേ​​രി​​ടു​​ന്ന​​തി​​നാ​​ൽ വി​​ല 160 ക​​ട​​ക്കു​​മെ​​ന്നാ​​ണ് സൂ​​ച​​ന. നാ​​ളെ തു​​ലാ​​മ​​ഴ തു​​ട​​ങ്ങു​​മെ​​ന്ന​​തി​​നാ​​ൽ റ​​ബ​​റി​​ന് വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ലും ഉ​​ത്പാ​​ദ​​നം കു​​റ​​യും.
30 ശ​​ത​​മാ​​നം തീ​​രു​​വ അ​​ട​​ച്ച് ഷീ​​റ്റ് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന​​ത് വ​​ൻ​​ന​​ഷ്ട​​മാ​​യ​​തി​​നാ​​ൽ മെ​​ച്ച​​പ്പെ​​ട്ട വി​​ല ന​​ൽ​​കി റ​​ബ​​ർ ഷീ​​റ്റ് വാ​​ങ്ങാ​​ൻ ക​​ന്പ​​നി​​ക​​ൾ താ​​ൽ​​പ​​ര്യ​​പ്പെ​​ടും.

റബര്‍ വിലയില്‍ കുതിച്ചുകയറ്റം.                  ഉല്‍പാദനം കുറഞ്ഞതാണു  റബര്‍വില കുതിച്ചു കയറാന്‍ കാരണം. രാജ്യാന്തരവിപണിയി...
26/10/2020

റബര്‍ വിലയില്‍ കുതിച്ചുകയറ്റം.

ഉല്‍പാദനം കുറഞ്ഞതാണു റബര്‍വില കുതിച്ചു കയറാന്‍ കാരണം. രാജ്യാന്തരവിപണിയില്‍ റബര്‍ വിലയിലെ കയറ്റം ആഭ്യന്തരവിപണിയിലും വില ഉയരാന്‍ ഇടയാക്കി. ആഗോളതലത്തില്‍ റബറിന്റെ ഉല്‍പാദനം കുറഞ്ഞത്‌ സംസ്‌ഥാനത്തെ കര്‍ഷകര്‍ക്ക്‌ നേട്ടമായി.
കഴിഞ്ഞവാരം റബര്‍ വിറ്റ ഇടനിലക്കാര്‍ ചെറുകിട കര്‍ഷകര്‍ക്ക്‌ ആര്‍.എസ്‌.എസ്‌. നാല്‌ കിലോക്ക്‌ 12 രൂപവരെ വിലകൂടി കിട്ടി. കമ്പോഡിയ, മ്യാന്‍മാര്‍, ചൈന, തായ്‌ലന്‍ഡ്‌, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ റബറിന്റെ ഉല്‍പാദനം കുറഞ്ഞത്‌ വീണ്ടും വില കയറ്റത്തിന്‌ സാധ്യതയുണ്ട്‌. ചൈനയില്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോക്ക്‌ 136 രൂപയില്‍ വിറ്റ്‌ നിര്‍ത്തിയത്‌ വാരാന്ത്യം ഷാങ്‌ഹായ്‌ എക്‌സ്‌ചേഞ്ചില്‍ 150 രൂപയായി അവധി കച്ചവടക്കാര്‍ വില ഉയര്‍ത്തി. ടോക്കിയോ മാര്‍ക്കറ്റില്‍ 160ല്‍ വിറ്റ്‌ നിര്‍ത്തിയത്‌ അവധി കച്ചവടക്കാര്‍ 170 രൂപയായി വില ഉയര്‍ത്തി. ബാങ്കോക്കില്‍ തയാര്‍ നിരക്കില്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോക്ക്‌ 12 രൂപയാണ്‌ വില കൂടിയത്‌. 133 രൂപയില്‍ റെഡിമാര്‍ക്കറ്റില്‍ വിറ്റ ബാങ്കോക്കില്‍ വാരാന്ത്യം 165 രൂപയിലാണ്‌ വ്യാപാരം നടന്നത്‌. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ വാഹനങ്ങള്‍ക്ക്‌ ആവശ്യക്കാര്‍ കൂടിയതോടെ ടയറിന്‌ ഡിമാന്റായി. ഇരുചക്രവാഹനങ്ങള്‍ക്കാണ്‌ കൂടുതലായും ഡിമാന്റുണ്ടായത്‌.
അവധി കച്ചവടക്കാര്‍ വിപണി വിട്ടതോടെ ടയര്‍ കമ്പനികള്‍ വില ഉയര്‍ത്തിവാങ്ങി തുടങ്ങി. ആര്‍.എസ്‌.എസ്‌. നാല്‌ കിലോക്ക്‌ 152 രൂപവരെ വില ഉയര്‍ത്തി ആവശ്യക്കാരായ ടയര്‍ കമ്പനികള്‍ വാങ്ങി. ഉല്‍പാദനകുറവാണു വില ഉയര്‍ത്തിയതെങ്കിലും വന്‍കിട ഇടനിലക്കാര്‍ റബര്‍ പിടിച്ച്‌വച്ചു തുടങ്ങി. വിലകൂടിയാല്‍ വില്‍ക്കാനാണ്‌ ഇടനിലക്കാരും വന്‍കിട കര്‍ഷകരും റബര്‍ സ്‌റ്റോക്ക്‌ ചെയ്‌ത്‌ തുടങ്ങിയത്‌. അടുത്ത മൂന്നുമാസം റബര്‍ ഉല്‍പാദനത്തിന്റെ സീസണാണ്‌. തുലാവര്‍ഷം തുടങ്ങിയാലും ഉല്‍പാദനരംഗത്തെ ബാധിക്കില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്‌.
കഴിഞ്ഞ നാല്‌ ആഴ്‌ചകളിലായി റബറിന്‌ കിലോക്ക്‌ 19 രൂപ വരെ വില കൂടിയത്‌ കര്‍ഷകര്‍ക്ക്‌ നേട്ടമായി. ആഭ്യന്തര വിലയെക്കാള്‍ രാജ്യാന്തരവില ഉയര്‍ന്നിരിക്കെ ഇറക്കുമതിക്ക്‌ സാധ്യതയില്ലെന്നാണു റബര്‍ വ്യാപാരികള്‍ പറയുന്നത്‌. കൊച്ചിയില്‍ കഴിഞ്ഞവാരം ആയിരം ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ടയര്‍ കമ്പനികള്‍ക്ക്‌ വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ 3,000 ടണ്‍ റബര്‍ വാങ്ങി. വാരാന്ത്യവില റബര്‍ ഐ.എസ്‌.എസ്‌. ക്വിന്റലിന്‌ 14,600, ആര്‍.എസ്‌.എസ്‌. നാല്‌ 14,900 രൂപ.

24/10/2020

ഒരു വർഷത്തിനുശേഷം റബ്ബറിന് 150 രൂപ

കോട്ടയം: ഒരു വർഷത്തിനുശേഷം റബ്ബർവില വീണ്ടും കിലോഗ്രാമിന് 150 രൂപയിലെത്തി. 2019 ജൂണിലാണ് ഇതിന് മുമ്പ് ഇൗ വില ലഭിച്ചത്. ആർ.എസ്.എസ്-4 ഇനത്തിന് ഈ വില കിട്ടിയത് കൃഷിക്കാർക്കും വ്യാപാരികൾക്കും ആശ്വാസം പകരുന്നു. തുടർച്ചയായ മഴയും കോവിഡ് നിയന്ത്രണങ്ങളുംമൂലം വിപണിയിൽ വേണ്ടത്ര റബ്ബർ വിൽപ്പനയ്ക്കെത്തുന്നില്ല.

റ​ബ​ർ വി​ല 150ലേ​ക്ക്; വി​ദേ​ശ​ വി​ല​യി​ലും ക​യ​റ്റം                കോ​​ട്ട​​യം: റ​​ബ​​ർ വി​​ല തു​​ട​​ർ​​ച്ച​​യാ​​യ നാ​...
23/10/2020

റ​ബ​ർ വി​ല 150ലേ​ക്ക്; വി​ദേ​ശ​ വി​ല​യി​ലും ക​യ​റ്റം

കോ​​ട്ട​​യം: റ​​ബ​​ർ വി​​ല തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ദി​​വ​​സ​​വും മെ​​ച്ച​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 146 രൂ​​പ​​യും അ​​ഞ്ചാം ഗ്രേ​​ഡി​​ന് 142 രൂ​​പ​​യു​​മാ​​ണ് റ​​ബ​​ർ ബോ​​ർ​​ഡ് വി​​ല. വി​​ദേ​​ശ വി​​ല 170 രൂ​​പ​​യോ​​ട് അ​​ടു​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ആ​​ഭ്യ​​ന്ത​​ര വി​​ല വൈ​​കാ​​തെ 150 ക​​ട​​ക്കും.
ച​​ര​​ക്ക് കി​​ട്ടാ​​നി​​ല്ലാ​​ത്ത​​തി​​നാ​​ൽ മേ​​ൽ​​ത്ത​​രം ഷീ​​റ്റ് ഇ​​ന്ന​​ലെ 147 രൂ​​പ​​യ്ക്ക് വ്യാ​​പാ​​രി​​ക​​ൾ വാ​​ങ്ങാ​​ൻ ത​​യാ​​റാ​​യി. ചൈ​​ന​​യി​​ൽ ഡി​​മാ​​ൻ​​ഡ് വ​​ർ​​ധി​​ച്ച​​തും കി​​ഴ​​ക്ക​​നേ​​ഷ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ൽ ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞ​​തു​​മാ​​ണു വി​​ദേ​​ശ​​വി​​പ​​ണി​​യി​​ൽ വി​​ല ഉ​​യ​​രാ​​ൻ പ്ര​​ധാ​​ന കാ​​ര​​ണം. മ​​ഴ ശ​​ക്തി​​പ്പെ​​ട്ട​​തും ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ എ​​ണ്ണം കു​​റ​​ഞ്ഞ​​തും ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം കു​​റ​​യാ​​നി​​ട​​യാ​​ക്കു​​ന്നു. വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ പൂ​​ജ അ​​വ​​ധി മു​​ന്നി​​ൽ ക​​ണ്ട് ക​​ന്പ​​നി​​ക​​ളും ഡീ​​ല​​ർ​​മാ​​രും പ​​ര​​മാ​​വ​​ധി ഷീ​​റ്റ് സം​​ഭ​​രി​​ക്കാ​​ൻ താ​​ൽ​​പ​​ര്യ​​പ്പെ​​ടു​​ന്നു.
കോ​​വി​​ഡി​​ന്‍റെ ര​​ണ്ടാം വ​​ര​​വി​​നെ​​ത്തു​​ട​​ർ​​ന്നു വി​​വി​​ധ യൂ​​റോ​​പ്യ​​ൻ രാ​​ജ്യ​​ങ്ങ​​ളും വീ​​ണ്ടും ലോ​​ക്ക് ഡൗ​​ണി​​ലേ​​ക്ക് നീ​​ങ്ങു​​ക​​യാ​​ണ്. സ്വ​​കാ​​ര്യ വാ​​ഹ​​ന ഉ​​പ​​യോ​​ഗം വ​​ർ​​ധി​​ച്ച​​തി​​നാ​​ൽ മൂ​​ന്നു മാ​​സ​​മാ​​യി ചെ​​റു കാ​​റു​​ക​​ളു​​ടെ വി​​ൽ​​പ​​ന​​യി​​ൽ വ​​ലി​​യ കു​​തി​​ച്ചു​​ചാ​​ട്ടം തു​​ട​​രു​​ക​​യാ​​ണ്. വി​​വി​​ധ ക​​ന്പ​​നി​​ക​​ൾ പു​​തി​​യ മീ​​ഡി​​യം ബ​​ജ​​റ്റ് കാ​​റു​​ക​​ൾ പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​തും ട​​യ​​ർ വി​​ൽ​​പ​​ന വ​​ർ​​ധി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യി.
ക​​ർ​​ഷ​​ക​​ർ ത​​നി​​യെ ടാ​​പ്പിം​​ഗ് ന​​ട​​ത്തു​​ന്ന തോ​​ട്ട​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണ് നി​​ല​​വി​​ൽ ഷീ​​റ്റ് ഉ​​ത്പാ​​ദ​​ന​​മു​​ള്ള​​ത്. കോ​​വി​​ഡും വി​​ല​​യി​​ടി​​വും​​കാ​​ര​​ണം ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ൾ ഈ ​​തൊ​​ഴി​​ലി​​ൽ​​നി​​ന്നു മാ​​റി​​യ​​ത് ഉ​​ത്പാ​​ദ​​നം കു​​റ​​യാ​​ൻ കാ​​ര​​ണ​​മാ​​യി.

Address

Puthuppally, Kottayam Sub-District
Puthuppally
686011

Telephone

+919846269905

Website

Alerts

Be the first to know and let us send you an email when A&S Rubber Traders posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share