System Motor Driving School & Auto Consultancy

System Motor Driving School & Auto Consultancy Happy Driving!! Love Your Drive

07/09/2022

സിസ്റ്റം മോട്ടോർ ഡ്രൈവിങ് സ്ക്കൂളിന്റെ എല്ലാ വിദ്യാർത്ഥികൾക്കും, അഭ്യുദയകാംക്ഷികൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏

Welcome to System Motor Driving School Ramapuram 🙏We are happy to Assist you!!!
07/09/2022

Welcome to System Motor Driving School Ramapuram 🙏

We are happy to Assist you!!!

നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന...
18/07/2022

നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികള്‍ അല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച്‌ തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക.

1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക

2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക

3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക

4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക.

5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക

6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക

7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക

8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക

ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്ബ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നും

ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ഒരേ താളത്തില്‍ ജോലി ചെയ്യുമ്ബോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ. അതിനാല്‍ ഈ ലക്ഷണങ്ങളൊക്ക തോന്നിയാല്‍ ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച്‌ തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക എന്നതുതന്നെയാണ് പ്രധാനം. കുറഞ്ഞത് 20 മുതല്‍ 30 മിനിറ്റ് വരെയെങ്കിലും നിര്‍ബന്ധമായും ഉറങ്ങണം.

ദൂരയാത്രക്ക് ഇറങ്ങും മുമ്ബ് ഉറക്കത്തെക്കുറിച്ച്‌ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ഓര്‍മ്മിക്കുക

1. ദൂരയാത്രാ ഡ്രൈവിംഗിന് മുന്‍പായി നന്നായി ഉറങ്ങുക

2. ദീര്‍ഘ ഡ്രൈവിംഗിന് മുമ്ബ് ഏഴോ എട്ടോ മണിക്കൂര്‍ നിര്‍ബന്ധമായും ഉറങ്ങുക

3. ഡ്രൈവിംഗ് അറിയുന്ന ഒരാളെ ഇത്തരം യാത്രകളില്‍ ഒപ്പം കൂട്ടുക

4. രാത്രി ഏറെ വൈകിയും പുലര്‍ച്ചെ 5.30 വരെയും കഴിയുമെങ്കില്‍ വാഹനം ഓടിക്കാതിരിക്കുക. സ്വാഭാവികമായും ഉറങ്ങാനുള്ള ഒരു പ്രവണത ശരീരത്തിനുണ്ടാകുന്ന സമയമാണിത്

5. കഫൈന്‍ അടങ്ങിയ പാനീയങ്ങളോ, പദാര്‍ത്ഥങ്ങളോ യാത്രയില്‍ ഒപ്പം കരുതുക. തലച്ചോറിനെ ഊര്‍ജ്ജസ്വലമാക്കാന്‍ കഫൈനിനു കഴിയും.

6. ഡ്രൈവിംഗില്‍ അമിതമായ ആവേശവും ആത്മവിശ്വാസവും ഒഴിവാക്കുക. ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കുക

ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുന്നു ഉറക്കം വരുന്നുണ്ടെങ്കില്‍ ദയവു ചെയ്‍ത് ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വയ്ക്കുക. അല്‍പ്പം ഉറങ്ങിയിട്ടു മാത്രം യാത്ര തുടരുക. ഓരോ ജീവനും വിലപ്പെട്ടതാണ്.!

മഴയത്ത് വാഹനം തെന്നി നീങ്ങുന്ന ഹൈഡ്രോപ്ലെയിനിങ്നിരത്തുകളിൽ വാഹനത്തിന്റെ മുന്നോട്ടുള്ള കുതിപ്പും (Traction) ബ്രേക്കിങ്ങും...
09/07/2022

മഴയത്ത് വാഹനം തെന്നി നീങ്ങുന്ന ഹൈഡ്രോപ്ലെയിനിങ്

നിരത്തുകളിൽ വാഹനത്തിന്റെ മുന്നോട്ടുള്ള കുതിപ്പും (Traction) ബ്രേക്കിങ്ങും സ്‌റ്റീയറിങ് ആക്‌ഷനുകളുമെല്ലാം വാഹനത്തിലെ യന്ത്രഭാഗങ്ങളുടെ പ്രവർത്തനം മൂലമാണെങ്കിലും വാഹനം റോഡിലൂടെ കൃത്യമായി ചലിക്കുന്നത് ടയറും റോഡും തമ്മിലുള്ള ഘർഷണം മൂലമാണ് (ഓർക്കുക, മിനുസമുള്ള തറയിൽ എണ്ണ ഒഴിച്ചാൽ നമുക്ക് നടക്കാൻ പോലും കഴിയാത്തതും ഈ ഘർഷണത്തിന്റെ അഭാവമാണ്).

വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വേഗത്തിൽ വാഹനം ഓടിക്കുമ്പോൾ ടയറിന്റെ പമ്പിങ് ആക്‌ഷൻ മൂലം ടയറിനു താഴെ വെള്ളത്തിന്റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയിൽ ടയർ റോഡിൽ സ്പർശിക്കുന്നിടത്തെ ജലം ടയറിന്റെ ത്രെഡിന്റെ സഹായത്തോടെ (Impeller action) ചാലുകളിൽ കൂടി (Spill way)പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള കോൺടാക്ട് നിലനിർത്തും എന്നാൽ ടയറിന്റെ വേഗം (Peripheral speed) കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാൻ കഴിയുന്ന അളവിനേക്കാൾ കൂടുതൽ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമർദ്ദത്തിൽ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിൾ അല്ലാത്തതുകൊണ്ടു തന്നെ ഈ മർദ്ദം മൂലം ടയർ റോഡിൽനിന്ന് ഉയരുകയും ചെയ്യും.

അങ്ങിനെ ടയറിന്റെയും റോഡിന്റെയും ബന്ധം വിച്ഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലെയിനിങ് അഥവാ അക്വാപ്ലെയിനിങ്.

റോഡും ടയറുമായുള്ള സമ്പർക്കം വേർപെടുന്നതോടു കൂടി ബ്രേക്കിന്റെയും സ്റ്റിയറിങ്ങിന്റെയും ആക്സിലറേറ്ററിന്റെയും പ്രവർത്തനം സാദ്ധ്യമല്ലാതെ വരികയും വാഹനത്തിന്റെ നിയന്ത്രണം പൂർണമായും ഡ്രൈവർക്കു നഷ്ടമാകുകയും ചെയ്യും. അത് വാഹനം നിയന്ത്രണം നഷ്ടപ്പെട്ടു തെന്നി മറിയാൻ ഇടയാക്കും.

വാഹനത്തിന്റെ വേഗം വർധിക്കുന്നതോടെ ഹൈഡ്രോപ്ലെയിനിങ് സാധ്യതയും കൂടുന്നു. മാത്രമല്ല ടയർ തേയ്മാനം മൂലം ടയറിന്റെ സ്പിൽവേയുടെ കനം (groove) കുറയുന്നതോടെ പമ്പിങ് കപ്പാസിറ്റി കുറയുന്നതും അക്വാപ്ലെയിനിങ്ങിനു കാരണമാകും.

ത്രെഡ് ഡിസൈൻ അനുസരിച്ചും വാഹനത്തിന്റെ തൂക്കം കൂടുന്നതനുസരിച്ചും ഹൈഡ്രോപ്ലെയിനിങ്ങിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.

ഹൈഡ്രോപ്ലെയിനിങ്ങിനെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്.

∙ വേഗത- ഇതു തന്നെയാണ് ഏറ്റവും പ്രധാന ഘടകം

∙ ത്രെഡ് ഡിസൈൻ-ചില ത്രെഡ് ഡിസൈനുകൾ ഹൈഡ്രോപ്ലെയിനിങ്ങിന് സഹായകരമാകും.

∙ ടയർ സൈസ്-സർഫസ് ഏരിയ കൂടുന്നത് ഹൈഡ്രോപ്ലെയിനിങ് കുറയ്ക്കും.

∙ എയർ പ്രഷർ-ഓവർ ഇൻ ഫ്ളേഷൻ അക്വാപ്ലെയിനിങ്ങിന് സാധ്യത കൂട്ടും.

∙ ജലപാളിയുടെ കനം

∙ വാഹനത്തിന്റെ തൂക്കം- ഇതു കൂടുന്നതിനനുസരിച്ച് ഹൈഡ്രോ പ്ലെയിനിങ് കുറയും.

∙ റോഡ് പ്രതലത്തിന്റെ സ്വഭാവം-മിനുസവും ഓയിലിന്റെ സാന്നിധ്യവും ഹൈഡ്രോപ്ലെയിനിങ് വർധിപ്പിക്കും..

∙ നിയന്ത്രണം നഷ്ടമായാൽ

ഹൈഡ്രോപ്ലെയിനിങ് മൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായാൽ ഡ്രൈവർ ഉടൻ ആക്സിലറേറ്ററിൽനിന്ന് കാല് പിൻവലിക്കേണ്ടതും സഡൻ ബ്രേക്കിങ്ങും സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും ഒഴിവാക്കേണ്ടതുമാണ്.

ജലപാളി പ്രവർത്തനം (ഹൈഡ്രോപ്ലെയിനിങ്) തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രധാനം, വാഹനത്തിന്റെ വേഗം കുറയ്ക്കുക എന്നതു തന്നെയാണ്, പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുകയും ഒഴുകുകയും ചെയ്യുന്ന റോഡുകളിൽ (നല്ല വേഗതയ്ക്ക് സാധ്യതയുള്ള ഹൈവേകളിലെ ചില ഭാഗത്തു മാത്രമുള്ള വെള്ളക്കെട്ട് വളരെയധികം അപകടകരമാണ്), കൂടാതെ ജലത്തിന്റെ സ്പിൽവേയ്ക്ക് സഹായിക്കുന്ന ത്രെഡ് പാസ്സേജുകൾക്കു തേയ്മാനം സംഭവിച്ച ടയറുകൾ ഒഴിവാക്കുക തന്നെ വേണം. ശരിയായി ഇൻഫ്ളേറ്റ് ചെയ്യുകയും നനഞ്ഞ റോഡിൽ ക്രൂസ് കൺട്രോൾ ഒഴിവാക്കുകയും ചെയ്യണം.

24/06/2022

Smooth gear shifting tips

10 golden rules of driving
15/06/2022

10 golden rules of driving

എല്ലാവരും അറിഞ്ഞിരിക്കണം
14/06/2022

എല്ലാവരും അറിഞ്ഞിരിക്കണം

14/06/2022

4 Stroke പെട്രോൾ എൻജിൻ

Thanks to informative engineer

Address

Ramapuram

Opening Hours

Monday 6:30am - 6pm
Tuesday 6:30am - 6pm
Wednesday 6:30am - 6pm
Thursday 6:30am - 6pm
Friday 6:30am - 6pm
Saturday 6:30am - 6pm
Sunday 7am - 4pm

Telephone

+918289911442

Alerts

Be the first to know and let us send you an email when System Motor Driving School & Auto Consultancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to System Motor Driving School & Auto Consultancy:

Share