Ldf shoranur

Ldf shoranur B2B AND B2C

30/03/2016
30/03/2016

വിഷുവിന് വിഷമില്ലാത്ത പച്ചക്കറി കേരളത്തിന് സമ്മാനിക്കാനുള്ള ജനകീയസംരംഭം വിജയമാവുകയാണ്.
ഇത്തവണത്തെ വിഷുവിനെ കേരളത്തിൽ ഉടനീളം സി പി ഐ എം പ്രവർത്തകർ വിഷമില്ലാത്ത പച്ചക്കറി വിതരണം ചെയ്യാൻ ഉണ്ടാകും.

ഒരുവര്‍ഷംമുമ്പ് സിപിഐ എം ആരംഭിച്ച ജനകീയപ്രസ്ഥാനത്തിന്റെ രണ്ടാംഘട്ടമാണ് പുതിയ ചുവടുവയ്പ്. ഓണത്തിന് വിഷരഹിത പച്ചക്കറിയുമായാണ് ശ്രമം തുടങ്ങിയത്. അതിന് മികച്ച പ്രതികരണമുണ്ടായി. കാര്‍ഷികമേഖലയില്‍ പുത്തനുണര്‍വിന് പദ്ധതി സഹായമായി. 2700 ഏക്കറില്‍ പുതുതായി പച്ചക്കറിക്കൃഷി തുടങ്ങി. 15,000 ടണ്‍ ജൈവപച്ചക്കറി ഉല്‍പ്പാദിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിപണനകേന്ദ്രങ്ങളിലൂടെ 17 കോടി രൂപയുടെ പച്ചക്കറി വിപണനംചെയ്തു. എല്ലാ വീട്ടിലും എല്ലാ കാലത്തും വിഷരഹിത പച്ചക്കറി എത്തിക്കുമെന്ന പ്രതിജ്ഞയാണ് കേരളം ഇനി ഏറ്റെടുക്കുന്നത്.

പച്ചക്കറിക്കൃഷിയിലേക്ക് എത്തുന്ന കര്‍ഷകര്‍ക്ക് അന്തസ്സായി ജീവിക്കാനുള്ള വരുമാനം ഉറപ്പാക്കുകയെന്ന ദൗത്യവും സിപിഐ എം ഏറ്റെടുക്കുന്നു. തദ്ദേശഭരണസ്ഥാപനങ്ങള്‍ കര്‍ഷകര്‍ക്ക് എല്ലാ സഹായവും എത്തിക്കും. ആവശ്യമായ ധനസഹായം പലിശരഹിത വായ്പയായി സഹകരണസ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കാന്‍ ശ്രമിക്കും. എല്ലാ പ്രദേശത്തും വിപണനകേന്ദ്രങ്ങളും ഉല്‍പ്പാദനമേഖലയില്‍നിന്ന് ഉപയോഗമേഖലയിലേക്ക് കൃത്യമായി ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങളും ഒരുക്കും.

വായനശാല പ്രവര്‍ത്തകര്‍, സഹകരണ പ്രസ്ഥാനങ്ങളുടെ അമരക്കാരും ജീവനക്കാരും, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങി നഗര- ഗ്രാമ വ്യത്യാസമില്ലാതെ ജനപ്രതിനിധികളൊന്നാകെ ഒരു മനസ്സോടെ അണി നിരന്ന പ്രവർത്തനമാണ് തുടരുന്നത്. ഇതിൽ പങ്കാളികളായ എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.

നാടിന്റെ നന്മ ലക്ഷ്യമാക്കിയിട്ടുള്ള ഈ പ്രവർത്തനം കൂടുതൽ കരുത്തോടെ തുടരാൻ പൊതു സമൂഹത്തിന്റെയാകെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.

#എൽഡിഎഫ്‌വരും #എല്ലാംശരിയാകും..

30/03/2016

ഇന്ന് രാവിലെ തലശ്ശേരിയിൽ ട്രെയിൻ ഇറങ്ങിയപ്പോൾ നിരവധി സഖാക്കൾ സ്വീകരിക്കാൻ എത്തിയിരുന്നു.
നാളെ മുതൽ ധർമ്മടം മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും സഞ്ചരിക്കുന്നുണ്ട്. ഓരോ ബൂത്ത്‌ അതിർത്തിയിലും ആ മേഖലയിലെ ജനങ്ങളുമായി കണ്ടു സംസാരിക്കുക എന്ന നിലയിലാണ് പരിപാടി പ്ലാൻ ചെയ്തിട്ടുള്ളത്.
പരിചിതമായ പ്രദേശങ്ങളും മുഖങ്ങളും ആണ്.എങ്കിലും പരമാവധി എല്ലായിടത്തും ചെല്ലാനും എല്ലാവരെയും കാനാനുമാണ് ശ്രമിക്കുന്നത്.

#എൽഡിഎഫ്‌വരും #എല്ലാംശരിയാകും..

30/03/2016

എൻ്റെ വോട്ട് എൽ.ഡി.എഫിന് ',,,,,,,,

30/03/2016

Pls like all

Official Page of Communist Party of India Marxist Palakkad District Committee

29/03/2016

മാർക്സിസ്റ്റുകാരെല്ലാം ഭീകരന്മാരാണത്രെ...
കമ്മ്യൂണിസ്റ്റുകാരെല്ലാം
കാട്ടാളന്മാരാണത്രെ...

ഭൂമിയില്ലാത്തവന്
കൂരയില്ലാത്തവന്
പട്ടിണിപ്പാവങ്ങൾക്ക്
രോഗബാധിതർക്ക്
നിരക്ഷരർക്ക്
നിരാലംബഹീനർക്ക്

ഒരു തുണ്ട് ഭൂമിക്കും
കയറിക്കിടക്കാൻ കൂരയ്ക്കും
പട്ടിണി മാറ്റാൻ
ആഹാരത്തിനും
പഠിക്കാനും
പണിയെടുക്കാനും
നട്ടെല്ല് നിവർത്തി നിന്ന്
നിർഭയം ജീവിക്കുവാൻ

നാട്ടുരാജാക്കന്മാരോട്
നേർക്കുനേരെ നിന്ന് പൊരുതി അടിമകളായിരുന്ന
മാനുഷനുവേണ്ടി
സംഘടിച്ച് സമരം നയിച്ച്
ജനങ്ങളുണ്ടാക്കിയ
പ്രസ്ഥാനാ
കമ്മ്യൂണിസ്റ്റ് പാർടി

ജനങ്ങളിൽ നിന്നുടലെടുത്ത
പാർടിയാ കമ്മ്യൂണിസ്റ്റ് പാർടി

ആ പാർടി എങ്ങനെയാടോ
ഭീകരന്മാരുടെ സംഘടനയാവുന്നേ...?

അടിമയെപ്പോലെ
ജീവിച്ച മനുഷ്യൻ
ഇന്നിന്റെ വർത്തമാനത്തിൽ
എത്തിച്ചേർന്നിരിക്കുമ്പോൾ
നാൾവഴികളിൽ അവനുവേണ്ടി ശബ്ദിക്കാൻ
അവനെ സംരക്ഷിക്കാൻ
മാർക്സിസ്റ്റ് പാർടി മാത്രെ ഉണ്ടായിരുന്നുള്ളൂ...

അവകാശപ്പോരാട്ടങ്ങളിൽ
സ്വന്തം ജീവൻ പോലും
ബലിയർപ്പിച്ച്
അധികാരവർഗത്തിനെതിരെ
പോരാടുവാൻ
കമ്മ്യൂണിസ്റ്റുകാരൻ മാത്രെ
ഉണ്ടായിരുന്നുള്ളൂ...

നാടിന്റെ ഉന്നമനത്തിനും
നാട്ടുകാരുടെ
സമാധാനത്തിനും വേണ്ടി
അക്ഷീണം
അഹോരാത്രം
പ്രവർത്തിക്കുന്നവൻ
ഭീകരനാണത്രെ....

പത്ത് രൂപയുടെ അരിക്ക്
പതിനഞ്ച് രൂപയാക്കി
കൂട്ടി ഭരണവർഗം ജനങ്ങളെ
കൊള്ളയടിക്കാനൊരുങ്ങുമ്പോൾ
പ്രതിഷേധിക്കാനും പ്രതികരിക്കാനും
അവർക്ക് ഒരേയൊരു കൊടിയേ ഉണ്ടായിരുന്നുള്ളൂ
അത് ഈ ചെങ്കൊടിയാ...

വിദ്യാലയങ്ങളിൽ പണത്തിന്റെ
തൂക്കം നോക്കി വിദ്യാഭ്യാസം
വില്പനച്ചരക്കാക്കുമ്പോൾ
പാവപ്പെട്ടവനും പഠിക്കാൻ
അവകാശപ്പോരാട്ടത്തിന്
അവർക്ക് ഒരേയൊരു കൊടിയേ ഉണ്ടായിരുന്നുള്ളൂ
അത് ഈ ചെങ്കൊടിയാ...

പട്ടിയെപ്പോലെ
പണിയെടുത്തിട്ടും
പിച്ചക്കാശ് നൽകി
പറ്റിക്കപ്പെടുന്ന
പാവപ്പെട്ടവന്
ന്യായമായ കൂലിക്ക് വേണ്ടി
ശബ്ദിക്കാൻ ഒരേയൊരു
പ്രസ്ഥാനേ ഉണ്ടായിരുന്നുള്ളൂ
അത് ഈ ചെങ്കൊടി പ്രസ്ഥാനാ...

ഞങ്ങളാരും ചൈനയിൽ നിന്നോ ക്യൂബയിൽ നിന്നോ
ചാരപ്പണിക്ക് വന്ന ഭീകരവാദികളല്ല...

ഈ നാട്ടിൽ ജനിച്ച്
ഈ നാട്ടിലെ
ജനങ്ങൾക്കിടയിൽ നിന്ന്
ഈ നാടിനുവേണ്ടി
പ്രവർത്തിക്കുവാൻ പിറന്ന
നട്ടെല്ലുള്ള ആമ്പിള്ളേരാ...

ആ ഞങ്ങളെങ്ങനാടോ
ഭീകരവാദികളായത്..?

പറയുന്നതാരാ...

മതവർഗീയത
വിഷം പാകി
ഈ മണ്ണിനെ
വെട്ടിക്കീറാൻ
കോപ്പുകൂട്ടി
നടക്കുന്ന
ആർ.എസ്‌.എസും

അച്ഛൻ
ആനപ്പാപ്പാനായതിന്റെ
തഴമ്പുണ്ടെന്ന് പറഞ്ഞ്
രാഷ്ട്രീയ പ്രവർത്തനം
കുതിരക്കച്ചവടമാക്കിയും
കുലത്തൊഴിലാക്കിയും
ജനങ്ങളെ കൊള്ളയടിച്ച്
കീശ വീർപ്പിക്കുന്ന
ഖദർ ധാരികളായ
കോൺഗ്രസ്സുകാരും......!

ഹിന്ദുവും
മുസൽമാനും
ക്രിസ്ത്യാനിയും
ജാതിമതഭേദമില്ലാതെ
ഒന്നായി ജീവിക്കുന്ന
മതേതരത്വം മുഖമുദ്രയായും
മുദ്രാവാക്യമായും
ഉയർത്തിപ്പിടിച്ച്
ഈ നാടിന് കാവലിരിക്കുന്ന
കമ്മ്യൂണിസ്റ്റുകാരെ
മതവർഗീയതയുടെ
വിത്ത് മുളപ്പിക്കാൻ
ഇരുളിന്റെ മറവിൽ നിന്ന്
കുത്തിവീഴ്ത്തിയവൻ
സമാധാനവാദി...?
വീണ്ടും വീണ്ടും
ഒന്നൊന്നായി അവർ അരിഞ്ഞ് വീഴ്തിയപ്പോഴും
നിങ്ങൾക്ക് അത് വെറുമൊരു
'രാഷ്ട്രീയ കൊലപാതകമായിരുന്നു.'.
വെറുമൊരു
രാഷ്ട്രീയ കൊലപാതകം മാത്രം...

പിന്നീടൊരിക്കൽ
നെഞ്ചിനുനേരെയുള്ള
കത്തിക്കുമുമ്പിൽ
മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച്
പ്രതിരോധിക്കാൻ തുനിഞ്ഞപ്പോൾ
ഒരു ക്രിമിനലും കാപാലികനുമായ
ആർ.എസ്‌.എസുകാരൻ
കൊല്ലപ്പെട്ടപ്പോൾ
അത് വലിയ വാർത്ത...!
വിലാപം...
ഭീകരത...
അത് പിന്നെ
'കൊലപാതകരാഷ്ട്രീയം'
എന്നറിയപ്പെട്ടു..
പ്രചരിക്കപ്പെട്ടു...

ആർ.എസ്‌.എസുകാരൻ
കമ്മ്യൂണിസ്റ്റുകാരനെ
കൊന്നാൽ
രാഷ്ട്രീയ കൊലപാതകം.!

ആർ.എസ്‌.എസുകാരൻ
കൊല്ലപ്പെട്ടാൽ
പ്രതിസ്ഥാനത്ത്
കമ്മ്യൂണിസ്റ്റുകാരനെന്നും
കൊലപാതക രാഷ്ട്രീയ മെന്നും...

രാഷ്ട്രീയ കൊലപാതകം,
കൊലപാതകരാഷ്ട്രീയം

രണ്ടും രണ്ടിന്റേയും അവതരണശൈലിയാൽ
മൂടിവെയ്ക്കപ്പെടാനും
മൂർച്ഛിക്കപ്പെടാനുമുള്ളതാണ്ം..

മനസ്സിലാക്കണം..

ആർ.എസ്‌.എസുകാരന്റെ
ജീവൻ വിലപ്പെട്ടതാണ്
അവന് അമ്മയും പെങ്ങന്മാരും
ഭാര്യയും കുട്ടിയുമൊക്കെയുണ്ടല്ലൊം.

കമ്മ്യൂണിസ്റ്റുകാരൻ.,
അവന് മരിക്കാം
അവൻ പണ്ടുമുതലേ
നാടിന് വേണ്ടി
മരിക്കാൻ പഠിച്ചവനല്ലേ...
ഒന്ന് പോയാൽ നൂറെണ്ണമില്ലേ
ബാക്കി
അവന് കുടുംബവും
കുട്ടികളും ഭാര്യയും അമ്മയും പെങ്ങന്മാരുമൊന്നുമില്ലല്ലൊ..

അവൻ ഈ തെരുവോരത്ത്
ആർക്കുവേണ്ടിയോ
ജനിച്ച്
ആർക്കുവേണ്ടിയോ ജീവിച്ച്
ആർക്കുവേണ്ടിയോ
മരിച്ച് വീണവനല്ലേ
അവൻ രക്തസാക്ഷിയാവേണ്ടവനല്ലേ
അത് അങ്ങനെയാണ്...

നിന്റെ ജീവന്
അവരിട്ടിരിക്കുന്ന വില അത്ര മാത്രം...!

നൂറെണ്ണം ഞങ്ങൾ മരിച്ചുവീണപ്പോൾ

ആർ.എസ്‌.എസുകാരൻ
ഒരൊറ്റയൊന്നേ കൊല്ലപ്പെട്ടുള്ളൂ...

അതും സഹിക്കാവുന്നതിലുമപ്പുറം
ക്ഷമിച്ച് സഹികെട്ട മൂർച്ഛയിൽ...
അതും കൊല്ലപ്പെട്ടവൻ
കൊലപാതകിയും ക്രിമിനലുമെങ്കിലും
നിങ്ങൾക്കവൻ പിഞ്ചോമനയല്ലേ....!?

നടക്കട്ടെ..

ഞങ്ങളെ കൊലപാതകികളും
ഭീകരന്മാരുമൊക്കെയാക്കി
ഈ നാട്ടിൽ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തുന്ന
സംഘപരിവാരവും
ബിജെപിയും
അവർക്കുവേണ്ടി കുഴലൂതുന്ന
മാധ്യമധർമ്മപരിപാലകരും
വാഴട്ടെ, വളരട്ടെ...

നാളെ
തട്ടമിട്ടവളും
കുരിശുമാലയിട്ടവളും
തെരുവിൽ
മാനഭംഗപ്പെടുമ്പോൾ

അമ്പലങ്ങളിൽ
ഗോഡ്സേയും
നരേന്ദ്രമോദിയും
പ്രതിഷ്ഠിക്കപ്പെടുകയും
പള്ളികളിൽ കൂട്ടക്കുരുതിയും
നിലവിളികളും ഉയരുമ്പോഴും

കലാലയങ്ങളിൽ രാമമന്ത്രവും കലാലയങ്ങൾക്ക്
കാവിനിറവും
അക്ഷരങ്ങൾക്കുപകരം
ആയുധം പഠിപ്പിക്കുമ്പോഴും
ആശയം പറഞ്ഞവന്റെ
ആമാശയം വെട്ടിപ്പൊളിക്കുമ്പോഴും

അടിമകളെപ്പോൽ
മതം തിന്ന്
വർഗീയം
ശ്വസിച്ച് ജാതീയതയിൽ
ജീവിക്കുമ്പോളും

നിങ്ങൾ പഠിക്കും....

പക്ഷേ
അങ്ങനെയുള്ള
ആ കിരാതനാളുകളിലേക്ക്
ഈ നാടിനെ
ഞങ്ങൾ
പറഞ്ഞയയ്ക്കില്ല
ജീവനുള്ള നാൾ വരെ
അനുവദിക്കില്ല...

ഈ നാട് മുഴുവൻ
കുത്തുവാക്കുകൾ ചൊല്ലി
നോവിച്ചാലും

ഞങ്ങൾ ഈ നാടിന്
കാവലിരുന്ന് മരിക്കാൻ
തീരുമാനിച്ചുറപ്പിച്ചവരാണ്...

കാരണം

നിങ്ങൾക്കുവേണ്ടി
മാത്രമല്ലല്ലൊ
നിങ്ങടെ കൂട്ടത്തിൽ
എന്റെ അമ്മയ്ക്കും
സഹോദരിക്കും
മക്കൾക്കുമാർക്കും
ഞങ്ങളല്ലാതെ മറ്റാരുമില്ലല്ലോ......!!!!

ഇങ്ക്വിലാബ് സിന്ദാബാദ്

Address

Post Office Road
Shoranur
679121

Alerts

Be the first to know and let us send you an email when Ldf shoranur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ldf shoranur:

Share