Amarzon

Amarzon For those who do not yet have their own source of income, we are creating a new opportunity to earn through Amarzon — a step toward financial independence.

Amarzon

11/04/2026

ഗുജറാത്തിലെ,സൂറത്തിൽ മലയാളികൾക്ക് ഒരു കാവലായിമാറുന്ന ഓഫീസ് സംവിധാനം നിലവിൽ കൊണ്ടുവരും. വസ്ത്രവ്യാപാര രംഗത്ത് മലയാളികൾ വഞ്ചിതരവാൻ പാടില്ല. നിങ്ങൾക്ക് വേണ്ടി നിങ്ങളിൽ ഒരാളായി നമ്മുടെ ഓഫീസ് സംവിധാനം അവിടെ ഉണ്ടാവും. നേരിൽ പോകുന്നവർക്ക് എല്ലാ സംവിധാനവും അവിടെ ഒരുക്കും. നമ്മൾ ഒരുമിച്ചുള്ള പദ്ധതിയാണ്.നമ്മുടെ വീഡിയോ കാര്യങ്ങളും അതും വന്നുകൊണ്ടേയിരിക്കും...!!

Amarzon

07/04/2026

ഓരോ നാടുകളിൽ നിന്ന് നാടുകളിലേക്ക്. ഒരുപാട് പേര് ഒരുപാട് സാധനങ്ങൾ കണ്ടെത്താൻ പറഞ്ഞു. മിഷീൻസ്, കാർപെറ്റ്സ്, ഓർണമെൻറ്സ്, അങ്ങിനെ പലതും. തേടി കണ്ടു പിടിക്കാൻ നമ്മൾ തയ്യാർ. അത് എവിടെയാണെങ്കിലും അതിന്റെ യഥാർത്ഥ സ്ഥലത്ത് നിന്ന്

01/04/2026

Amarzon പ്ലാറ്റ് ഫോമിലൂടെ നമ്മുടെ സാധനങ്ങളും ജനങ്ങളിലേക്ക് എത്തിക്കണം എന്ന് പറഞ്ഞു നിരവധി ആളുകളാണ് ദിവസവും ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നത്. പലരും നേരിൽ വന്ന് കാണുന്നു. ആയിരകണക്കിന് ആളുകൾ വലിയ സുപ്പോര്ട്ടും, പ്രാർത്ഥനയും നൽകുന്നു. വാട്സ്ആപ്പ് ഗ്രുപ്പുകൾ വളരെ വേഗത്തിൽ 1024 പേര് ആകുന്നു ഒന്നിൽ കൂടുതൽ ഗ്രുപ്പുകൾ വരുന്നു. ഈ ആളുകൾ എല്ലാം നമ്മോടൊപ്പം ചേർന്ന് നിൽക്കാൻ തയ്യാറാണ് എന്ന് അറിയുമ്പോൾ നമ്മുടെ പദ്ധതി പകുതി വിജയം കണ്ടു എന്ന് തന്നെ ഉറപ്പിക്കാം പടച്ചോന്റെ സഹായത്താൽ, ഒരുപാട് പേരുടെ പ്രാർത്ഥനയാൽ. ഈ പദ്ധതി ഒരുപാട് കുടുംബങ്ങൾക്ക് വേണ്ടിയാണ്. ഈ പദ്ധതി വിജയിക്കേണ്ടത് ഒരുപാട് കുടുബങ്ങളുടെ ആവശ്യമാണ്..!!

27/03/2026

കുഞ്ഞ് മാലാഖക്ക്‌ എല്ലാവരും ഒരു ജന്മദിനാശംസകൾ പറയണം. കാരണം നിങ്ങൾ എല്ലാവരും സഹായിച്ചത് കൊണ്ട് മാത്രമാണ് ഈ പൊന്നുമോൻ ജീവിതത്തിലേക്ക് തിരികെ വന്ന് ഇന്ന് ജന്മദിനം ആഘോഷിക്കാൻ സാധിച്ചത്. ഇതൊക്കെയാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ഇങ്ങനെ എത്ര, എത്ര ജീവനുകൾ നിങ്ങളുടെ എല്ലാവരുടെയും സഹായത്തോടെ നമുക്ക് രക്ഷിക്കാൻ സാധിച്ചു

#കോട്ടയം #പൊൻകുന്നം സ്വദേശത്തു താമസിക്കുന്ന പൊന്നുമോനായ വിഹാൻ ഇന്ന് ജീവിതത്തിലേക്ക് തിരികെ വന്നത് നിങ്ങൾ എല്ലാവരുടെയും സഹായം ലഭിച്ചത് കൊണ്ട് മാത്രമാണ്..!!

ഇങ്ങനെയുള്ള ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എന്നും, എന്നും നിങ്ങളുടെ എല്ലാവരുടെയും സുപ്പോർട്ടും, പ്രാർത്ഥനയും ഉണ്ടാവണം..!!

എന്ത് പ്രവർത്തനങ്ങൾ ചെയ്യുമ്പോളും ഏത് നാട്ടിൽ ആയാലും ആ നാട്ടിലെ ഒരാളായി മാറി പ്രവർത്തിക്കുബോൾ വലിയൊരു സന്തോഷമാണ് മനസ്സ് നിറയെ...!!

26/03/2026

ഒരുപാട് പാവപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടി ഞാൻ മുന്നിൽ നിന്ന് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നു എന്ന് മാത്രം. എത്ര പാവപ്പെട്ട കുടുംബങ്ങൾ ഉണ്ട് നമ്മുടെ ചുറ്റിലും ഗതികേട് കൊണ്ട് കൈ നീട്ടേണ്ട അവസ്ഥ വരുന്നു..!!

25/03/2026

മലയാളികൾ നൽകുന്ന സപ്പോർട്ട്. എത്രപേരാണ് ഒരു ദിവസം വിളിക്കുന്നത്‌, വന്നു നേരിൽ കാണുന്നത്, പിന്തുണ നൽകുന്നത്. നമ്മൾ ഒരുമിച്ചുള്ള പദ്ധതിയാണ്.

21/03/2026

ഒരു രൂപപോലും ലാഭം ആഗ്രഹിക്കാതെ ഒരു പദ്ധതിയുമായി നിങ്ങളുടെ മുന്നിലേക്ക്‌ വന്നാൽ നിങ്ങൾ കൂടെ നിൽക്കുമോ. നിങ്ങളുടെ അഭിപ്രായം അറിഞ്ഞുവേണം മുന്നോട്ടേക്ക് പോകാൻ. എന്റെ ബന്ധങ്ങൾ മാത്രമാണ് എന്റെ മുതൽമുടക്ക്‌. ആ ബന്ധങ്ങൾ നിങ്ങൾക്കും ഉപയോഗപ്പെടുത്താം..!! ഈ പേജ് ഫോള്ളോ ചെയ്യാൻ മറക്കരുത്

Amarzon
Amarshan
9544955553

21/03/2026
21/03/2026
17/03/2026

1 കോടി 5 ലക്ഷത്തി 15232 രൂപ 5 ദിവസം കൊണ്ട് സമാഹരിച്ചു

പാലക്കാട്‌ ജില്ലയിലെ, മാണിക്കപറമ്പ് പ്രദേശത്തെ ഷൈജൽ, റിയാസ് എന്ന രണ്ട് ചെറുപ്പക്കാരുടെ ജീവൻ രക്ഷിക്കാൻ ഈ വലിയ പ്രതുസന്ധി നിങ്ങൾ എല്ലാവരുടെയും സഹായ, സഹകരണത്തോടെ സാധിച്ചു അൽഹംദുലില്ലാഹ്..!!

ഇതൊരു നാടിന്റെയും, നാട്ടുകാരുടെയും വിജയമാണ്. ഈ പ്രതിസന്ധി സമയത്തും ഇത്രയും വേഗത്തിൽ ഈ തുക നമുക്ക് കണ്ടെത്താൻ സാധിച്ചെങ്കിൽ അത് നമ്മുടെ പ്രവർത്തനത്തിൽ പടച്ചവന്റെ കാവൽ ഉള്ളത് കൊണ്ട് മാത്രമാണ്..!!

ഇന്നുവരെ ഏറ്റെടുത്ത ഒരു രോഗിയും പരാജയപ്പെടാതെ മുന്നോട്ടുപോകുന്ന ഈ ഒരു ജീവകാരുണ്യ യാത്രക്ക് നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയും, സുപ്പോര്ട്ടും എന്നും ഉണ്ടാവണം..!!

സഹായിച്ച, സഹകരിച്ച, പ്രാർത്ഥനയോടെ കൂടെ നിന്ന എല്ലാവർക്കും പടച്ചോൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ഈ പുണ്യ നാളിൽ നിങ്ങൾ നൽകിയ ഈ സഹായം എന്നും നിങ്ങളുടെ ജീവിതത്തിൽ ഒരു കാവലാകും..!!

മാണിക്കപറമ്പ് നാട് അവരുടെയും, ഷൈജൽ, റിയാസ് കമ്മിറ്റിയുടെയും വലിയ വിജയമാണ് ഈ ഒരു ഫണ്ട്‌ സമാഹരണം. ആ നാടിന്റെയും, കമ്മിറ്റിയുടെയും ഈ വിജയം രണ്ട് ജീവനുകൾ രക്ഷിക്കാൻ ആവശ്യമായ തുക സമാഹരിക്കാൻ സാധിച്ചതാണ്..!!

നാട്ടുകാർ സമാഹരിച്ച തുകയും, നമ്മുടെ വീഡിയോ കണ്ട് വന്ന തുകയും ചേർത്താണ് ഈ ഒരു തുകയിൽ എത്തിയത്..!!

മുഴുവൻ അക്കൗണ്ടുകൾ ക്ലോസ് ചെയ്തിട്ടുണ്ട്. ഇതുവരെ ലഭിച്ച സ്റ്റേറ്റ്മെന്റ് ഇതിന്റെ കൂടെ ലിങ്ക് ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ട എന്ത് കാര്യങ്ങൾ ഉണ്ടെങ്കിലും ആർക്കും കമ്മിറ്റിയെ ബന്ധപ്പെട്ടു ചോദിക്കാവുന്നതാണ്. ചികിത്സ, ചിലവ്, എല്ലാ കാര്യങ്ങളും കമ്മിറ്റിയിൽ വ്യക്തമായ കണക്കുകൾ കൃത്യമായും സുതാര്യമായും കൈകാര്യം ചെയ്യുന്ന ജനകീയ കമ്മിറ്റിയാണ് മാണിക്കപറമ്പിലെ എന്നുള്ളത് ഇതോടൊപ്പം രേഖപെടുത്തുന്നു..

ആവശ്യത്തിനുള്ള തുക ലഭിച്ചു. ഇനി വേണ്ടത് നിങ്ങൾ എല്ലാവരുടെയും പ്രാർത്ഥനയാണ്.

സ്റ്റേറ്റ്മെന്റ് ലിങ്ക് 👇
➖➖➖➖➖

https://drive.google.com/drive/folders/1IAefIksW1hASGPJg3Hfcuyi0Exq7Wyoj

15/03/2026

ഓരോ ദിവസവും നമ്മുടെ മുന്നിൽ കണ്ണീരോടെ വരുന്ന രോഗികൾ ദിനപ്രതി കൂടിവരികയാണ്.. എന്തെങ്കിലും ഒരു മാർഗം ഉണ്ടാകുമോ എന്ന് ചോദിച്ചാണ് നമ്മുടെ മുന്നിലേക്ക്‌ കടന്നുവരാറുള്ളത്..!!

പറ്റാവുന്നവരെ എല്ലാവരെയും ചേർത്ത് പിടിക്കാറുണ്ട്. ഈ പാവത്തിനെയും ചേർത്തു പിടിക്കും..!!

Address

Thalassery
670671

Alerts

Be the first to know and let us send you an email when Amarzon posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share