VIVA Internet & DTP Center

VIVA Internet & DTP Center Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from VIVA Internet & DTP Center, Business service, Mallor Road, Vanchiyoor, Thiruvananthapuram.

DTP English, Malayalam, Project Work, Photocopy, Online Work, We will create post for social media (Fb, insta, whats)
online applications, internet works.......

Pagemaker, Book Typing, Copy Paste, any type of DTP & Typing work undertaken from anywhere

24/12/2021

Happy X'mass

സ്വാതന്ത്ര്യദിനാശംസകൾ
14/08/2021

സ്വാതന്ത്ര്യദിനാശംസകൾ

ടൈപ്പിംഗ്‌........
11/04/2021

ടൈപ്പിംഗ്‌........

24/12/2020
👍👍👍
12/12/2020

👍👍👍

27/08/2020
02/12/2019

എംപ്ലോയ്‌മെന്റ് റെജിസ്ട്രേഷൻ ഇന്നുമുതൽ* *(01/12/2019)*
*പുതുക്കാം

എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കാവുന്നതാണ്‌. തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.

01-01-1999 മുതല്‍ 20-11-2019 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാം.

രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 2020 ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

1998 ജനുവരി ഒന്നു മുതല്‍ രജിസ്‌ട്രേഷന്‍ പുതുക്കാതിരുന്നവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 2018 ഒക്‌ടോബര്‍ 31 വരെ സമയം നല്‍കിയിരുന്നു. ഇതിനുശേഷവും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരവധി അപേക്ഷകള്‍ ഗവണ്‍മെന്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത് കണക്കിലെടുത്താണ് വീണ്ടും അവസരം നല്‍കുന്നത്.

===============

02/12/2019
സൈനിക് സ്‌കൂൾ പ്രവേശനത്തിന്  സെപ്റ്റംബർ 23 വരെ  അപേക്ഷിക്കാംതിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രവേശനത്തിനായുള്ള ഓൾ ...
04/09/2019

സൈനിക് സ്‌കൂൾ പ്രവേശനത്തിന് സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം

തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്‌കൂൾ പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യാ സൈനിക് സ്‌കൂൾസ് എൻട്രൻസ് എക്‌സാമിനേഷൻ -2020 ന് അപേക്ഷിക്കാം. സെപ്റ്റംബർ 23 വരെ www.sainikschooladmission.in വഴി അപേക്ഷ സമർപ്പിക്കാം.

പരീക്ഷ 2020 ജനുവരി അഞ്ചിന് നടക്കും. ആറ്, ഒമ്പത് ക്ലാസുകളിലേക്ക് ആൺകുട്ടികൾക്കാണ് പ്രവേശനം നൽകുന്നത്. ആറാം ക്ലാസ് പ്രവേശനം നേടുന്നവർ 2008 ഏപ്രിൽ ഒന്നിനും 2010 മാർച്ച് 31നും ഇടയിൽ ജനിച്ചവരാകണം. ഒമ്പതാം ക്ലാസ് പ്രവേശനത്തിന് 2005 ഏപ്രിൽ ഒന്നിനും 2007 മാർച്ച് 31 നും ഇടയിൽ ജനിച്ച, അംഗീകൃത സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

പൊതുവിഭാഗത്തിനും സൈനികവിഭാഗത്തിനും 400 രൂപയും എസ്. സി. എസ്. ടി. വിഭാഗത്തിന് 250 രൂപയുമാണ് പരീക്ഷാഫീസ്.

പ്രവേശനപരീക്ഷയ്ക്ക് ഒബ്ജക്ടീവ് മാതൃകയിലുള്ള ഒ. എം. ആർ. ഷീറ്റിൽ ഉത്തരം നൽകേണ്ട ചോദ്യങ്ങൾ ഉണ്ടാകും. ആറാം ക്ളാസ് പ്രവേശനം തേടുന്നവർക്ക് കണക്ക്, ഭാഷാപരിജ്ഞാനം, പൊതുവിജ്ഞാനം (സയൻസ്, സാമൂഹികശാസ്ത്രം), ബൗദ്ധികശേഷി എന്നിവയിലും എട്ടാം ക്ളാസ് പ്രവേശനം തേടുന്നവർക്ക് കണക്ക്, ഇംഗ്ളീഷ്, സയൻസ്, സാമൂഹികശാസ്ത്രം, ബൗദ്ധികശേഷി എന്നിവയിലും പ്രാവീണ്യം വിലയിരുത്തുന്നതിനുള്ള ചോദ്യങ്ങളുണ്ടാകും.

ആറാം ക്ലാസ് ചോദ്യ പേപ്പർ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ (അപേക്ഷയിൽ നൽകിയതനുസരിച്ച്) ലഭ്യമാക്കും. ഒമ്പതാം ക്ലാസ് ചോദ്യ പേപ്പർ ഇംഗ്ലീഷിൽ മാത്രമായിരിക്കും. തിരുവനന്തപുരം (കഴക്കൂട്ടം സൈനിക് സ്‌കൂൾ), കോട്ടയം (ഗവ.ഹയർസെക്കൻഡറി സ്‌കൂൾ, കാരാപ്പുഴ), എറണാകുളം (ഗവ.ഹയർസെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസ്, എറണാകുളം) കോഴിക്കോട് (ഗവ.വിഎച്ച് എസ് സ്‌കൂൾ ഫോർ ഗേൾസ്, നടക്കാവ്), പാലക്കാട് (കണ്ണാടി ഹയർസെക്കൻഡറി സ്‌കൂൾ, പാലക്കാട്) എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ.

പ്രവേശനം നേടുന്നവർക്ക് കാറ്റഗറി, രക്ഷിതാക്കളുടെ മാസവരുമാനം എന്നിവ പരിഗണിച്ചുള്ള സ്‌കോളർഷിപ്പുകൾ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നൽകുന്നുണ്ട്. വിശദവിവരങ്ങൾക്ക് www.sainikschooladmission.in, www.sainikschooltvm.nic.in സന്ദർശിക്കുക.

04/09/2019

സൗജന്യ തൊഴിൽ പരിശീലനം

കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും, കേരള സർക്കാരും, കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ദീൻദയാൽ ഉപാദ്ധ്യയ ഗ്രാമീണ കൗശല്യ യോജന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയിൽ 18-35 നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്. മുൻഗണനാ വിഭാഗം, ന്യൂനപക്ഷം, പട്ടികജാതി/വർഗം വിഭാഗങ്ങളിലുള്ളവർക്കും കോഴ്‌സിനു ചേരാം. ഫ്രണ്ട് ഓഫീസ് ആൻഡ് ഹൗസ് കീപ്പിംഗ് എക്‌സിക്യൂട്ടീവ്, സെക്യൂരിറ്റി സൂപ്പർവൈസർ, സിസിടിവി സൂപ്പർവൈസർ ആൻഡ് അൺ ആംഡ് സെക്യൂരിറ്റി ഗാർഡ് എന്നിവയാണ് കോഴ്‌സുകൾ.

സോഫ്റ്റ് സ്‌കിൽ, കമ്പ്യൂട്ടർ/ഇംഗ്ലീഷ് ക്ലാസ്സുകളും കോഴ്‌സിനൊപ്പമുണ്ട്. പ്ലസ് ടു ആണ് യോഗ്യത. പഠിതാക്കൾക്ക് നിബന്ധനകൾക്ക് വിധേയമായി സ്വദേശത്തും/വിദേശത്തും ജോലി സാധ്യതകൾ ഉറപ്പുവരുത്തുന്നതോടൊപ്പം, സെക്ടർ സ്‌കിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളും ലഭിക്കും. ഫോൺ: 9048088100, 9048181100, 9562010100.

Address

Mallor Road, Vanchiyoor
Thiruvananthapuram

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 5pm

Website

Alerts

Be the first to know and let us send you an email when VIVA Internet & DTP Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share