01/04/2022
പ്രഥമ പി ടി സി മെമ്മോറിയൽ അവാർഡ് ദാനവും മെഡിക്കൽ ക്യാമ്പും, കേരളം സർക്കാർ സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള പൂജപ്പുര ആശാഭവനിൽ നടത്തപ്പെട്ടു. മെഡിക്കൽ ക്യാമ്പിന് Dr. ശ്രീനാഥ് (മെഡിക്കൽ കോളേജ് തിരുവന്തപുരം) നേതൃത്യം നൽകി . തുടർന്നു നടന്ന അനുസ്മരണ സമ്മേളനത്തിൽ ശ്രി Dr. പുനലൂർ സോമരാജൻ (ഗാന്ധിഭവൻ പത്തനാപുരം ) , ബഹുമാനപെട്ട വിദ്യാഭാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രി വി ശിവൻകുട്ടി -യിൽ നിന്നും പുരസ്‌കാരം സ്വീകരിച്ചു. Rt. Rev. Joseph Mar Barnabas Suffragan Metropolitan, അനുഗ്രഹപ്രഭാഷണം നടത്തുകയും, ശ്രി Adv. വി വി രാജേഷ് (കൗസിലർ), മുൻ MLA ശ്രി കെ സ് ശബരീനാഥൻ , ശ്രീമതി ശാന്തമ്മ ചാക്കോ, PTC ഗ്രൂപ്പ് ചെയർമാൻ ശ്രി ബിജു ജേക്കബ്, മാനേജിങ് ഡയറക്ടർ ശ്രി നിതിൻ ജേക്കബ് ബിജു എന്നിവരും പങ്കെടുത്തു