18/11/2026
ആദരാഞ്ജലികൾ 💐
നിറപുഞ്ചിരിയോടെ ഓഫീസിൽ എത്തുമ്പോൾ ഞങ്ങളെ സ്വീകരിച്ചിരുന്ന, ഞങ്ങളുടെ ഓഫീസിലെ സെക്യൂരിറ്റി ഓഫീസർ മുഹമ്മദ് ഹുസൈൻ .
ജനങ്ങളുടെ ഹുസൈൻ അങ്കിൾ ഒരു വാക്കുപോലും പറയാതെ ഞങ്ങളെ വിട്ടുപിരിഞ്ഞു പോയി.
ഇനി ആ പുഞ്ചിരി ഓർമ്മകളിൽ മാത്രം.
ഹൃദയാഘാതത്തെ തുടർന്ന് അല്പസമയം മുൻപ് അദ്ദേഹം നിര്യാതനായി.
ഞങ്ങൾക്ക് മാത്രമല്ല, നാടിനും സമൂഹത്തിനും എന്നും അദ്ദേഹം ഒരു മുതൽക്കൂട്ടായിരുന്നു. വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബത്തോടൊപ്പം ചേർന്നുകൊണ്ട്, അദ്ദേഹത്തിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
പ്രാർത്ഥനകളോടെ Euroview Consultants & Academy🙏