27/05/2019
മാലിന്യ സംസ്കരണത്തിന് ഒരു ശാശ്വത പരിഹാരം
ആധുനിക ജീവിത സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടെങ്കിലും നാം ഇന്ന് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് മാലിന്യസംസ്കരണം, സ്ഥല പരിമിതികൾ കൊണ്ട് വീടുകളിലും ഫ്ളാറ്റുകളിലും ദിവസേന വരുന്ന ഭക്ഷണാവശിഷ്ടങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും, ഭക്ഷണാവശിഷ്ടങ്ങൾ കവറുകളിൽ കെട്ടി വലിച്ചെറിയുന്നത് ഇന്ന് നിത്യ കാഴ്ചയാണ്, മാലിന്യങ്ങൾ ശേഖരിക്കാൻ എത്തുന്നവർ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിച്ചു കടന്നു കളയുകയാണ് പതിവ്. ഇത് വരുത്തിവെക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ ചെറുതല്ല തെരുവ്നായ്ക്കളുടെ ഗണ്യമായ വർദ്ധനവിനും കാരണം മറ്റൊന്നല്ല. ഇതിനു വേണ്ടത് ശാശ്വതമായ ഒരു പരിഹാരമാണ്.
നിത്യേന വരുന്ന ഭക്ഷണാവശിഷ്ടങ്ങളും, പച്ചക്കറികൾ, മത്സ്യം, ഇറച്ചി എന്നിവയുടെ അവശിഷ്ടങ്ങൾ എല്ലാം തന്നെ സിങ്കിനുള്ളിൽ തന്നെ നിക്ഷേപിച്ചു നിമിഷ നേരം കൊണ്ട് അരച്ച് പുറം തള്ളുന്ന ഉപാധിയാണ്, ദുർഗന്ധമോ മറ്റു പ്രശ്നങ്ങളോ ഒന്നും തന്നെ ഇതിനില്ല ഒറ്റത്തവണ മുതൽ മുടക്കിയാൽ കുറഞ്ഞത് പത്തുവർഷം വരെ മാലിന്യപ്രശ്നം നിങ്ങളെ അലട്ടുകയില്ല.