KADS Thodupuzha

KADS Thodupuzha കാഡ്‌സ് കർഷക ഓപ്പൺ മാർക്കറ്റ് KADS is a voluntary organization of farmers registered in 2001 under the Charitable Society Act, 1955 of Kerala.

The mission of KADS is securing fair price to farm produces by avoiding middlemen, promotion of quality organic produce production, and assistance in sustainable management of natural resources through awareness campaign, promotion and practicing of eco-friendly agriculture.

KADS GREENFEST 2026
20/04/2026

KADS GREENFEST 2026

KDAS പ്രാദേശികരായ കർഷകരിൽ നിന്നും നേരിട്ട് ഗുണമേന്മ ഉറപ്പു വരുത്തി ആണ് ഉത്പന്നങ്ങൾ ശേഖരിക്കുന്നത്, നമ്മുടെ പ്രാദേശികരായ ...
08/08/2025

KDAS പ്രാദേശികരായ കർഷകരിൽ നിന്നും നേരിട്ട് ഗുണമേന്മ ഉറപ്പു വരുത്തി ആണ് ഉത്പന്നങ്ങൾ ശേഖരിക്കുന്നത്,
നമ്മുടെ പ്രാദേശികരായ കർഷകർ ആയതുകൊണ്ടു തന്നെ ഉയർന്ന തോതിൽ ഉള്ള രാസപ്രയോഗം കുറവാണ്,
കാഡ്‌സിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ആരോഗ്യകരമായ ഒരു തീരുമാനം എടുക്കുന്നതോടൊപ്പം പ്രാദേശികരായ കർഷകരെ പിന്തുണക്കുക കൂടി ചെയ്യാൻ കഴിയുന്നു.

ശരീരത്തെ ഉന്മേഷത്തോടെ നിലനിർത്തുന്നതിന് കർക്കിടക കഞ്ഞി ബെസ്ററ് അല്ലേ? ഈ കർക്കിടകത്തിൽ ആരോഗ്യത്തോടെ ഇരിക്കാൻ കാഡ്‌സിൽ നിന...
17/07/2025

ശരീരത്തെ ഉന്മേഷത്തോടെ നിലനിർത്തുന്നതിന് കർക്കിടക കഞ്ഞി ബെസ്ററ് അല്ലേ? ഈ കർക്കിടകത്തിൽ ആരോഗ്യത്തോടെ ഇരിക്കാൻ കാഡ്‌സിൽ നിന്നും കർക്കിടക കഞ്ഞി ഇന്ന് തന്നെ വാങ്ങൂ

12/06/2025
27/05/2025

KADS GREEN FEST 2025

നൂറ് വ്യത്യസ്ത ഇനം വാഴക്കുലകളുടെ അപൂർവ്വ കാഴ്ചയുമായി കാർഡ് ഗ്രീൻ ഫെസ്റ്റ് 2025തൊടുപുഴ: കേരളത്തിൽ നടക്കുന്ന കാർഷിക മേളകളി...
27/05/2025

നൂറ് വ്യത്യസ്ത ഇനം വാഴക്കുലകളുടെ അപൂർവ്വ കാഴ്ചയുമായി കാർഡ് ഗ്രീൻ ഫെസ്റ്റ് 2025

തൊടുപുഴ: കേരളത്തിൽ നടക്കുന്ന കാർഷിക മേളകളിൽ നിന്നും വൈവിധ്യമാർന്ന വാഴക്കുലകളുടെ പ്രദർശനത്തിലൂടെ കാഡ്സ് ഗ്രീൻ ഫെസ്റ്റ് ശ്രദ്ധേയമാകുകയാണ്. മേളയുടെ പ്രവേശന കവാടത്തിൽ തന്നെ ഒരുക്കിയിട്ടുള്ള വാഴക്കുലകളുടെ പ്രദർശനം എണ്ണം കൊണ്ടും വൈവിധ്യം കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ വാഴക്കുലകളുടെ പ്രദർശനമായി മാറിയിരിക്കുന്നു. തിരുവനന്തപുരം വാഴഗ്രാമത്തിന് നേതൃത്വം കൊടുക്കുന്ന വിനോദിന്റെ നേതൃത്വത്തിലാണ് ഈ പ്രദർശനം ഒരുക്കിയിട്ടുള്ളത്. കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിൽ പോലും 50ൽ താഴെ വാഴകൾ ഉള്ളപ്പോഴാണ് നൂറിനും വാഴകളുമായി പ്രദർശനം ഒരുക്കിയിട്ടുള്ളത് വാഴക്കുലകളുടെ വ്യത്യസ്തത മാത്രമല്ല 12 ഇനം പഴം പായസവും 10 വ്യത്യസ്ത ഇനം സർബത്തും അവിടെ ലഭ്യമാണ്. താല്പര്യമുള്ള കർഷകർക്ക് അവയുടെ വാഴ കന്നുകളും ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട് പഴവർഗ്ഗങ്ങൾക്കുള്ള വലിയ വിപണന സാധ്യതയും കയറ്റുമതി സാധ്യതയും മുന്നിൽ കണ്ടു കൊണ്ടാണ് പതിവിനങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടുള്ള ഇനങ്ങൾ മേളയിൽ എത്തിച്ചിട്ടുള്ളത്. കുലകളിൽ വലിപ്പവും നിറവും കായ്കളുടെ എണ്ണവും അതിൻറെ ക്രമീകരണവും എല്ലാം കർഷകർക്ക് ഏറെ കൗതുകം ഉണർത്തുന്നുണ്ട്. ഈ പ്രദർശനം കാണുന്നതിന് വിവിധ ജില്ലകളിൽ നിന്നും നൂറുകണക്കിന് കർഷകരാണ് എത്തിക്കൊണ്ടിരിക്കുന്നത് ജൂൺ 1 വരെ പ്രദർശനം തുടരും.

പൊങ്കാനൂർ പശുക്കുട്ടി കാർത്തുമ്പി താരമായി തൊടുപുഴ: കാഡ്സ് ഗ്രീൻ ഫെസ്റ്റ് നഗരിയിൽ എത്തിയ ഇന്ത്യയിലെ ഏറ്റവും ചെറുതും ഓമനത്...
27/05/2025

പൊങ്കാനൂർ പശുക്കുട്ടി കാർത്തുമ്പി താരമായി

തൊടുപുഴ: കാഡ്സ് ഗ്രീൻ ഫെസ്റ്റ് നഗരിയിൽ എത്തിയ ഇന്ത്യയിലെ ഏറ്റവും ചെറുതും ഓമനത്തമുള്ളതുമായ പൊങ്കാനൂർ പശുക്കുട്ടി താരമായി മാറി. ഒരു വയസ്സ് മാത്രം പ്രായമുള്ള പൊങ്കാനൂർ പശുക്കുട്ടിയുടെ ഒപ്പം നിന്ന് സെൽഫി എടുക്കുന്നതിനും അതിനെ താലോലിക്കുന്നതിനും കുട്ടികളും മുതിർന്നവരും ഒരുപോലെ താൽപര്യം കാണിക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ വളർത്തുന്ന പൊങ്കാനൂർ പശുക്കളുടെ ഇനത്തിൽ പെട്ടിട്ടുള്ളതാണ് തൊടുപുഴയിൽ എത്തിയിട്ടുള്ള ഈ പശുക്കുട്ടിയും. ഇടുക്കി ജില്ലയിൽ പൊങ്കാനൂർ പശുക്കളെ വളർത്തുന്ന കുടയത്തൂർ സ്വദേശികളായ രാജു ,അജിത അധ്യാപക ദമ്പതികൾ ആണ് അവരുടെ ഓമനയായ കാർത്തുമ്പിയെ മേളനഗരിയിൽ എത്തിച്ചത്. പാലുൽപാദനം കുറവാണെങ്കിലും ഔഷധഗുണവും രോഗപ്രതിരോധശക്തി ഉള്ളതുമായ ഇവയുടെ പാലിനും നെയ്ക്കും ധാരാളം ആവശ്യക്കാർ ആണ് ഉള്ളത്. അഞ്ചുവർഷമായി ഈ പശുക്കുട്ടികളെ വളർത്തുന്ന രാജു അജിത ദമ്പതികൾ അവയുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ആവശ്യക്കാരായ കർഷകർക്ക് വിതരണം ചെയ്യുന്നതിനുമുള്ള തയ്യാറെടുപ്പിലാണ്.

കാഡ്സ് ഗ്രീൻ ഫെസ്റ്റ് 202525 വർഷം വിജയകരമായി പൂർത്തിയാക്കിയ കാർഡ്സിന്റെ പ്രവർത്തനം മൂല്യ വർദ്ധിത മേഖലയിലേക്ക് വഴി തിരിച്...
27/05/2025

കാഡ്സ് ഗ്രീൻ ഫെസ്റ്റ് 2025

25 വർഷം വിജയകരമായി പൂർത്തിയാക്കിയ കാർഡ്സിന്റെ പ്രവർത്തനം മൂല്യ വർദ്ധിത മേഖലയിലേക്ക് വഴി തിരിച്ചു വിടണം എന്നും അതിലൂടെ യുവജനങ്ങൾ കൃഷിയിലേക്ക് ആകർഷിക്കപ്പെടുമെന്നും പിജെ ജോസഫ് എംഎൽഎ പ്രസ്ഥാവിച്ചു. കാഡ്സ് ഗ്രീൻ ഫെസ്റ്റ് 2025ന്റെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം കൃഷി ആവേശം ആനന്ദം അലായാസം എന്ന മുദ്രാവാക്യം വർത്തമാന കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ മുദ്രാവാക്യമാണ് യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക മേഖലയെ സജീവമാക്കുന്നതിനും ഈ മുദ്രാവാക്യം സയാസഹായകരമാണെന്ന് മുൻസിപ്പൽ ചെയർമാൻ കെ ദീപക് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു കൊണ്ട് പറഞ്ഞു നൂറിലധികം വ്യത്യസ്തങ്ങളായ ഇനങ്ങളിൽപ്പെട്ട വാഴക്കുലകളും 40 ഇനം കാച്ചിലുകളും മികച്ച കർഷകരുടെ നൂറുകണക്കിന് ഉൽപ്പന്നങ്ങളും അടങ്ങിയ വിള പ്രദർശനത്തിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു കാർഡ്സിന്റെ സിൽവർ ജൂബിലി സ്മാരകമായി ആരംഭിച്ച ഹോസ്പിറ്റൽ എക്യുമെന്‍റ് ബാങ്കിന്റെ ഉദ്ഘാടനം കോതമംഗലം ബിഷപ്പ് മാർ ജോർജ് മടത്തിക്കണ്ടത്തിൽ നിർവഹിച്ചു. മനുഷ്യസ്നേഹപരമായ ഏറ്റവും മികച്ച സേവന പ്രവർത്തനമാണ് വയോജനങ്ങൾക്കായി കാഡ്സ് ഏർപ്പെടുത്തിയിട്ടുള്ളത് എന്ന് ബിഷപ് പറഞ്ഞു. കാഡ്സ് ഗ്രീൻ ലീവ് ഫാം സ്കൂൾ ഉദ്ഘാടനം ഡോക്ടർ പയസ് മലേകണ്ടവും ഉപ്പുകുന്നു ഹിൽ ടൂറിസം പ്രോഗ്രാം ഉദ്ഘാടനം ടോമി കാവാലവും കാഡ്സ് നാടൻ കുത്തരിയുടെ വിതരണ ഉദ്ഘാടനം കെജി രാധാകൃഷ്ണനും നിർവഹിച്ചു മുനിസിപ്പൽ കൗൺസിലർമാരായ നിധി മനോജ്, അഡ്വക്കേറ്റ് ജോസഫ് ജോൺ, മുഹമ്മദ് അഫ്സൽ,പി ജി രാജശേഖരൻ, കെ എം എ ഷുക്കൂർ, മുഹമ്മദ് ഫൈസൽ, രാജു തരണിയിൽ, എം അരുൺ, സണ്ണി കടുത്തഴേ, മനോജ് കുന്നേൽ,ലിസിയമ്മ സാമൂവൽ, എന്നിവർ ആശംസകൾ നേർന്നു . കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ യോഗത്തിന് സ്വാഗതവും ഡയറക്ടർ അഡ്മിനിസ്ട്രേറ്റർ ജെകബ് മാത്യു കൃതജ്ഞതയും അർപ്പിച്ചു.
നാളെ ചൊവ്വാഴ്ച 11 മണിക്ക് കുട്ടികളുടെ മത്സരങ്ങൾ നടക്കും മൂന്നുമണിക്ക് പച്ചക്കറി തോട്ടവിള സുഗന്ധവ്യഞ്ജന കൃഷിയും പരിപാലനം മുറകളും എന്ന വിഷയത്തിൽ റിട്ടയേർഡ് കൃഷി ഡയറക്ടർ സൂസൻ ബെഞ്ചമിൻ ക്ലാസ് നയിക്കും.

27/05/2025

ജൈവ രീതിയിൽ കൃഷി ചെയ്ത് വിഷരഹിതമായി പഴുപ്പിച്ച മഗോസിറ്റി യിൽ നിന്നുള്ള മാമ്പഴങ്ങൾ സ്റ്റാൾ 28ൽ ലഭിക്കും.... ഏവർക്കും സ്വാഗതം

ഏവർക്കും സ്വാഗതം...
25/05/2025

ഏവർക്കും സ്വാഗതം...

Address

Thodupuzha
685584

Opening Hours

Monday 7:30am - 8:30pm
Tuesday 7:30am - 8:30pm
Wednesday 7:30am - 8:30pm
Thursday 7:30am - 8:30pm
Friday 7:30am - 8:30pm
Saturday 7:30am - 8:30pm
Sunday 7:30am - 7pm

Telephone

+914862223717

Alerts

Be the first to know and let us send you an email when KADS Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KADS Thodupuzha:

Share