07/05/2021
നന്മ ഉപഭോക്തക്കളോട്,
ഏപ്രിൽ 22ന് തൊട്ടടുത്ത പഞ്ചായത്തിൽ നിന്ന് വന്നിരുന്ന ഡെലിവറി ബോയ്സിൽ ഒരാൾക്ക് കോൾഡിൻറെ ലക്ഷണങ്ങൾ കണ്ടതിനാൽ, ഉടനെ തന്നെ ടെസ്റ്റ് ചെയ്യുകയും, റിസൽറ്റ് കോവിഡ് പൊസിറ്റീവ് ആയി കാണിക്കുകയും ചെയ്തു.
ഉടനെ തന്നെ ഷോപ്പ് അടച്ചു പൂട്ടുകയും, മറ്റു തൊഴിലാളികളും, പാർട്ണേഴ്സും എല്ലാം സെൽഫ് ക്വറണ്ടൈനിൽ പോവുകയും ചെയ്തു.
മുഴുവൻ സമയം കൂടെ വർക്ക് ചെയ്തിരുന്ന ആരിലും ലക്ഷണങ്ങൾ കാണാഞ്ഞിട്ട് പോലും സമൂഹ നന്മ മാത്രം ലക്ഷ്യമിട്ട്, മറ്റ് നഷ്ടങ്ങളൊന്നും ഓർക്കാതെ ഇത്രയും നാൾ ഞങ്ങൾ കടയടച്ചിടുകയായിരുന്നു.
മാത്രവുമല്ല ഉപഭോക്താക്കളിലോ, മറ്റു സുഹൃത്തുകളിലോ അനാവശ്യമായ ഭീതിയുണ്ടാകാതിരിക്കാനും പരമാവധി ശ്രമിച്ചു.
പ്രൈമറി കോണ്ടാക്റ്റ്സ് ആയ എല്ലാവരേയും കൃത്യമായി തന്നെ മോണിറ്റർ ചെയ്തു. ഭാഗ്യത്തിന് മറ്റൊരാളും ഇൻഫെക്റ്റഡ് ആയില്ല.അതുകൊണ്ട് തന്നെ സെക്കൻഡറി കോണ്ടാക്റ്റ്സ് ആയ ആളുകളിൽ അനാവശ്യമായ ഭീതിയുണ്ടാക്കുന്നത് ശരിയല്ലെന്നും തോന്നി.
ഇപ്പോൾ ഡെലിവറി ബോയ്സ് രണ്ടു പേരുടേയും അസുഖം മാറി. എന്നിട്ടും കുറച്ച് ദിവസം വിശ്രമത്തിന് വേണ്ടി നിർബന്ധിത അവധി നൽകിയിരിക്കുകയാണ്.
ഫ്രെഷ് മീനുകളുടെ ദൗർലഭ്യവും, സമ്പൂർണ്ണ ലോക്ഡൗണും കാരണം നന്മ ഫിഷ് ഹബ്ബ് കുറച്ചു ദിവസം കൂടി അടച്ചിടുകയാണ്.
ഞങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കുമ്പോൾ വീണ്ടും നിങ്ങൾ എല്ലാവരേയും വ്യക്തിപരമായി തന്നെ അറിയിക്കുന്നതാണ്.
ഇതുവരെ നിങ്ങൾ നൽകിയ എല്ലാ സഹായസഹകരണങ്ങൾ തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്.
വിശ്വസ്തയോടെ,
നന്മ ഫിഷ് ഹബ്ബ്,