Terracon Tiles

Terracon Tiles News about Thrissur uptodate. Thrissur is a city in the south Indian state of Kerala. It's known for sacred sites and colorful festivals.

In the center is Vadakkumnathan Temple, dedicated to Lord Shiva and adorned with murals. The ornate, Indo-Gothic Our Lady of Dolours Basilica is nearby. To the north, Thiruvambady Temple is home to several elephants. Sakthan Thampuran Palace houses an archaeology museum with bronze statues and ancient coins.This is a page to know up to date news about Thrissur.

03/08/2022

നാളെയും അവധി ....

ആലപ്പുഴ ജില്ലയിലെ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും
അവധി പ്രഖ്യാപിച്ച് ജില്ലകളക്ടർ ...
പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെ അവധി ബാധകം.

12/06/2022

*🪪ആധാർ അപ്ഡേറ്റ് ചെയ്യണോ.. പോസ്റ്റുമാൻ വീട്ടിലെത്തും..*

വീടുതോറുമുള്ള ആധാര്‍ സേവനം ആരംഭിക്കാന്‍ യുനീക് ഐഡന്റിഫികേഷന്‍ അതോറിറ്റി ഓഫ് ഇന്‍ഡ്യ പദ്ധതിയിടുന്നു. ഇനി മുതല്‍ ഒരു സര്‍കാര്‍ ഓഫീസിലും ഇതിനായി കയറിയിറങ്ങേണ്ട. പോസ്റ്റ്മാന്‍ നിങ്ങളുടെ വീട്ടിലെത്തി ആധാര്‍ സേവനങ്ങള്‍ നല്‍കും. യു.ഐ.ഡി.എ.ഐ ഇതിനായി ഇന്‍ഡ്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിലെ 48,000 പോസ്റ്റ്മാന്‍മാര്‍ക്ക് പരിശീലനം നല്‍കുന്നു.
രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി മൊബൈല്‍ ഫോൺ നമ്പരുമായി ആധാര്‍ നമ്പറുകള്‍ ബന്ധിപ്പിക്കുന്നതിനും വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും കുട്ടികളെ ചേര്‍ക്കുന്നതിനും പരിശീലനം നല്‍കും. ആധാര്‍ കാര്‍ഡ് ഉടമകളുടെ ആവശ്യമായ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് ഡെസ്‌ക്ടോപ് അല്ലെങ്കില്‍ ലാപ്ടോപ് അടിസ്ഥാനമാക്കിയുള്ള ആധാര്‍ കിറ്റുകള്‍ പോലുള്ള ആവശ്യമായ ഡിജിറ്റല്‍ ടൂളുകള്‍ യു.ഐ.ഡി.എ.ഐ പോസ്റ്റ്മാന്‍മാര്‍ക് നല്‍കും. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ പൊതു സേവന കേന്ദ്രവുമായി നിലവില്‍ പ്രവര്‍ത്തിക്കുന്ന 13,000 ബാങ്കിംഗ് കറസ്പോണ്ടന്റുമാരെ ബന്ധിപ്പിക്കാനും യു.ഐ.ഡി.എ.ഐ പദ്ധതിയിടുന്നുണ്ട്. ഐ.പി.പി.ബി പോസ്റ്റ്മാന്‍മാര്‍കും സിഎഎസ്സി ബാങ്കിംഗ് കറസ്പോണ്ടന്റുകള്‍ക്കും ആധാര്‍ വിശദാംശങ്ങള്‍ ശേഖരിക്കാനും അപ്ഡേറ്റ് ചെയ്യാനും കഴിയുന്ന തരത്തില്‍ രാജ്യത്തെ 755 ജില്ലകളിലും ആധാര്‍ സേവാ കേന്ദ്രങ്ങള്‍ തുറക്കാനും പദ്ധതിയുണ്ട്. നിലവില്‍ 72 നഗരങ്ങളിലായി 88 യു.ഐ.ഡി.എ.ഐ സേവാ കേന്ദ്രങ്ങളുണ്ട്.
▂▂▂▂▂▂▂▂▂▂▂▂▂▂

12/06/2022

തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തി. മുഖ്യമന്ത്രി രാത്രി തങ്ങിയ രാമനിലയത്തിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയത്. ഇവരെ രാമനിലയത്തിൽ നിന്നും അകലെയായി സാഹിത്യ അക്കാദമിക്ക് സമീപം ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പ്രവർത്തകർക്ക് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രി എത്തുന്നതിന് മണിക്കുറുകൾക്ക് മുൻപ് തന്നെ തൃശൂർ നഗരത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. അതിനിടെ മുഖ്യമന്ത്രി തൃശ്ശൂരിലേക്ക് വരുന്നതിനിടെ ദേശീയപാത പുതുക്കാട് വെച്ച് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

27/05/2022

*സാഹിത്യ അക്കാദമിയിൽ വിജിലൻസ് പരിശോധന.*

തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഓഫീസിലാണ് പരിശോധന.

പുസ്തകങ്ങൾ അച്ചടിയ്ക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ അന്വേഷണമാണ് നടക്കുന്നത്.

27/05/2022

*സ്വർണ്ണ കള്ളകടത്ത് തടയാൻ നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്ത് പോലീസ് പരിശോധന ശക്തമാക്കി.*

വിദേശ രാജ്യങ്ങളിൽ നിന്നും എയർപോർട്ട് വഴി സ്വർണ്ണ കടത്ത് വ്യാപകമാകുന്നതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തു വരുന്ന യാത്രക്കാർക്ക് എയർപോർട്ടിനു വെളിയിൽ വച്ചാണ് പോലീസിന്‍റെ പരിശോധന ശക്തമാക്കിയിട്ടള്ളത്.

ഇതിനു വേണ്ടി അന്താരാഷ്ട്ര ടെർമിനലിൽ പോലീസിന്‍റെ ഇരുപത്തിനാല് മണിക്കുറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം തുടങ്ങുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു.

കള്ളക്കടത്തിനെ പറ്റി വിവരം ലഭിക്കുന്നവർക്ക് അത് പോലീസിനെ അറിയിക്കാവുന്നതാണ്. ഇവരെ പറ്റിയുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നെടുമ്പാശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ - 9497987128, ആലുവ ഡി.വൈ.എസ്.പി - 9497990077, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി – 9497990073 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.

27/05/2022

*ദേവസ്വം ഫണ്ടിൽ നിന്നും സംഭാവന പാടില്ല; ഹൈക്കോടതി.*

ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പാടില്ലെന്ന് ഹൈക്കോടതി.

ഡിവിഷൻ ബെഞ്ച് ഉത്തരവ് പുന:പരിശോധിക്കണമെന്ന ഗുരുവായൂർ ദേവസ്വത്തിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി.

27/05/2022

*തൃശ്ശൂരിലും ഷിഗെല്ല*

തൃശ്ശൂർ ഗവ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.

ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിക്കാണ് രോഗബാധ

27/05/2022

*സംസ്ഥാനത്ത് 43 ലക്ഷം കുട്ടികള്‍ സ്‌കൂളിലേക്ക്*
▂▂▂▂▂▂▂▂▂▂▂▂▂▂▂
കോവിഡ് ഘട്ടം പിന്നിട്ട് സംസ്ഥാനത്തെ സ്‌കൂളുകള്‍ ബുധനാഴ്ച മുതല്‍ സജീവമാകും. 42,90,000 കുട്ടികളാകും പൊതുവിദ്യാലയങ്ങളിലേക്ക് എത്തുക.
സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ ഒന്നിനു രാവിലെ 9.30-ന് കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. എല്ലാ സ്‌കൂളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും മന്ത്രി വി. ശിവന്‍കുട്ടിⁿᵉʷˢ ᵃⁿᵈ ⁱⁿᶠᵒʳᵐᵃᵗⁱᵒⁿˢ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്‌കൂളുകളുടെ അറ്റകുറ്റപ്പണികള്‍ 27-നകം പൂര്‍ത്തിയാക്കും. കുട്ടികള്‍ക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂര്‍ത്തിയായി വരുന്നു. ക്ലാസ് തുടങ്ങുംമുമ്പുതന്നെ യൂണിഫോം വിതരണം പൂര്‍ത്തിയാക്കും. മേയ് 26, 27, 28 തീയതികളില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിച്ചിട്ടുണ്ട്.

ഒന്ന്, രണ്ട് ക്ലാസുകളിലെ മലയാളം പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ മലയാളം അക്ഷരമാല അച്ചടിക്കുമെന്ന് മന്ത്രി. പുസ്തകത്തില്‍ത്തന്നെയാകും അച്ചടിക്കുക. സ്‌കൂള്‍ തുറക്കുമ്പോള്‍ നല്‍കേണ്ട ഒന്നാംഭാഗത്തിന്റെ അച്ചടി പൂര്‍ത്തിയായതിനാലാണ് അടുത്തഭാഗത്തില്‍ അച്ചടിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

27/05/2022

*വിലക്കയറ്റത്തിൽ നടപടിയുമായി കേന്ദ്രം: അരി കയറ്റുമതി നിയന്ത്രിച്ചേക്കും.*
▂▂▂▂▂▂▂▂▂▂▂▂▂▂▂

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. അരി കയറ്റുമതി നിയന്ത്രിച്ചേക്കും. ജിഎസ്ടി നികുതി പരിഷ്ക്കരണം വൈകിപ്പിക്കാനും നീക്കമുണ്ട്. മരുന്നു വില കുറയ്ക്കാന്‍ ഉല്‍പാദക, വിതരണ രംഗത്തെ സംഘടനകളുമായി ചര്‍ച്ച നടത്തി. വിഭവസമാഹരണത്തിന് പൊതുമേഖല സ്ഥാപനങ്ങളുടെ ഒാഹരി വില്‍പ്പന വേഗത്തിലാക്കും.

പ്രധാനമന്ത്രിയുടെ ഒാഫീസിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതി അവശ്യവസ്തുക്കളുടെ വിലയും ലഭ്യതയും നിരീക്ഷിച്ചുവരികയാണ്. വിലയില്‍ വലിയ ഏറ്റക്കുറച്ചിലുണ്ടായാല്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അരിയുടെ കയറ്റുമതി നിയന്ത്രിച്ചേക്കും. അരി ഉല്‍പ്പാദനത്തില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഗോതമ്പിന്‍റെയും പഞ്ചസാരയുടെയും കയറ്റുമതി നിയന്ത്രിച്ചിരുന്നു. വിലക്കയറ്റ സാഹചര്യത്തില്‍ ജിഎസ്ടി നികുതി പരിഷ്ക്കരണം നടപ്പാക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നാണ് ധനമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. ചില ഉല്‍പ്പന്നങ്ങളുടെ നികുതിയും വിലയും കൂടും. നിരക്ക് മാറ്റുന്നത് നീട്ടിവയ്ക്കാന്‍ അടുത്തമാസം ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം മുന്നോട്ടുവയ്ക്കും. ഇന്ധന നികുതി കുറച്ചതിന്‍റെ ബാധ്യത ലഘൂകരിക്കാന്‍ റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യാനുള്ള നടപടി ഇന്ത്യ വേഗത്തിലാക്കി.

റഷ്യന്‍ റൂബിളില്‍ ഇടപാട് നടത്തുന്നതിനുള്ള നിര്‍ദേശത്തിനൊപ്പം മറ്റു വിനിമയ മാര്‍ഗങ്ങളും പരിഗണനയിലുണ്ട്. സിഇഎല്‍, പവന്‍ ഹന്‍സ് എന്നിവയുടെ ഒാഹരി വില്‍പ്പന വേഗത്തിലാക്കും. ഹിന്ദുസ്ഥാന്‍ സിങ്കില്‍ സര്‍ക്കാരിന്‍റെ കൈവശമുള്ള 29.5 ശതമാനം ഒാഹരി വില്‍പനയ്ക്ക് സാമ്പത്തികകാര്യസമിതി അനുമതി നല്‍കി. രണ്ടു പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുമെന്ന ബജറ്റ് പ്രഖ്യാപനം വൈകാതെ യാഥാര്‍ഥ്യമാക്കും. മൊത്ത, ചില്ലറ വില്‍പ്പനയിലെ ലാഭ നിരക്ക് പരിഷ്ക്കരിച്ച് മരുന്നിന്‍റെ വില കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ ചര്‍ച്ചയായി.

27/05/2022

*പ്രൈവറ്റ് ബസ് 15,000ത്തിൽ നിന്ന് 7000 ആയി, കെഎസ്ആർടിസി 3500; കുട്ടികളുടെ യാത്ര ദുരിതത്തിലാകും.*
▂▂▂▂▂▂▂▂▂▂▂▂▂▂▂

പുതിയ അധ്യയനവർഷത്തിൽ പൊതു യാത്രാവാഹനങ്ങളുടെ കുറവ് വിദ്യാർഥികളുടെ യാത്ര ദുരിതത്തിലാക്കും. യാത്രാനിരക്കിളവിൽ മാറ്റംവരുത്തിയില്ലെങ്കിലും ചെലവും ഉയരും. കോവിഡിനുമുമ്പ് 5500 ബസുകൾ ഓടിച്ചിരുന്ന കെ.എസ്.ആർ.ടി.സി., 3500-ൽ താഴെയായി ചുരുക്കി. 15,000 സ്വകാര്യബസുകൾ ഉണ്ടായിരുന്നത് ഏഴായിരത്തിൽ താഴെയായി. വിദ്യാർഥികൾക്ക് ആവശ്യമായ ബസുകൾ നിരത്തിലുണ്ടാകില്ലെന്ന് വ്യക്തം.

35,612 അംഗീകൃത സ്കൂൾവാഹനങ്ങളുണ്ടെങ്കിലും ലോക്ഡൗണിൽ ഒതുക്കിയിട്ടിരുന്ന ഇവയെല്ലാം അറ്റകുറ്റപ്പണിതീർത്ത് ഇറക്കിയിട്ടില്ല. ഒരു ബസ് അറ്റകുറ്റപ്പണിക്ക് കുറഞ്ഞത് ഒന്നേകാൽലക്ഷം വേണ്ടിവരും. പലയിടത്തും സർക്കാർ സ്കൂൾ അധ്യാപക - രക്ഷാകർത്തൃസമിതിക്ക് ഇതിനുള്ള തുക കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സാമ്പത്തികബാധ്യത കാരണം സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളും ബസുകളെല്ലാം ഇറക്കിയിട്ടില്ല.

രക്ഷകർത്താക്കൾ കൂട്ടുചേർന്ന് വാഹനങ്ങൾ ഏർപ്പെടുത്തേണ്ടിവരും. ഇന്ധന വിലവർധനയെത്തുടർന്ന് മിനി വാൻ, കാർ, ഓട്ടോറിക്ഷ എന്നിവയുടെ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഒരു വിദ്യാർഥിക്ക് മുൻവർഷത്തെ അപേക്ഷിച്ച് 200 മുതൽ 300 രൂപയുടെവരെ വർധനയ്ക്ക് സാധ്യതയുണ്ട്.

27/05/2022

*ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ലോകബാങ്ക്.*
▂▂▂▂▂▂▂▂▂▂▂▂▂▂▂

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുന്നത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വിലയിരുത്തി. (world bank warns about financial crisis)

റഷ്യയുടെ യുക്രൈന്‍ അധിനിവേശം പ്രതിസന്ധി വര്‍ധിപ്പിച്ചെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍. കൊവിഡിനെത്തുടര്‍ന്ന് ചൈനയില്‍ തുടരുന്ന ലോക്ക്ഡൗണും സമ്പദ്വ്യവസ്ഥയെ മന്ദഗതിയിലാക്കുന്നുണ്ടെന്നും ഡേവിഡ് മാല്‍പാസ് പറഞ്ഞു. കഴിഞ്ഞ മാസം ലോകബാങ്ക് ഈ വര്‍ഷത്തെ ആഗോള സാമ്പത്തിക വളര്‍ച്ചാ പ്രവചനം 3.2 ശതമാനമായി കുറച്ചിരുന്നു.

യൂറോപ്പില്‍ ജര്‍മ്മനി ഉള്‍പ്പെടെ പലഭാഗങ്ങളിലും ഊര്‍ജ പ്രതിസന്ധി രൂക്ഷമാണ്. ഇന്ധനത്തിന് വില ഉയരുന്നത് വലിയ സാമ്പത്തിക രംഗങ്ങളെപ്പോലും സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. ഭക്ഷണത്തിന്റേയും ഊര്‍ജത്തിന്റേയും ഇന്ധനത്തിന്റേയും ക്ഷാമം വികസ്വര രാജ്യങ്ങളേയും വലയ്ക്കുന്നുണ്ടെന്ന് ലോകബാങ്ക് വിലയിരുത്തി.

കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നുള്ള തിരിച്ചുവരവ് തൃപ്തികരമല്ലെന്നാണ് ലോകബാങ്കിന് മുന്നിലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണുകള്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടു. ഇന്ധനത്തിനായി റഷ്യയെ പൂര്‍ണമായും ആശ്രയിച്ച യൂറോപ്പ് അധിനിവേശവും അതേത്തുടര്‍ന്നുള്ള ഉപരോധവും മൂലം സമ്മര്‍ദത്തിലാണെന്നും ഡേവിഡ് മാല്‍പാസ് പറഞ്ഞു.

Address

Thrissur

Website

Alerts

Be the first to know and let us send you an email when Terracon Tiles posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share