25/04/2026
തൃശ്ശൂർ പൂരം 2026 - ഗതാഗത നിയന്ത്രണങ്ങൾ
2026 എപ്രിൽ 26, 27 തിയതികളിൽ നടക്കുന്ന തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് തൃശ്ശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പൊതു നിർദ്ദേശങ്ങൾ
സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വടക്കുംനാഥ ക്ഷേത്ര പരിസരത്തും 25.04.2026 ശനിയാഴ്ച അർദ്ധരാത്രി മുതൽ 27.04.2026 തിങ്കൾ പകൽപൂരം കഴിയുന്നതുവരെ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.
ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി, അത്യാവശ്യഘട്ടങ്ങളിലൊഴികെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ നഗരത്തിലേക്ക് വരുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.
എറണാകുളത്ത് നിന്ന് തൃശ്ശൂരിലേക്ക്: പാലിയേക്കര ടോൾ പ്ലാസ വഴി വരുന്ന എല്ലാ വാഹനങ്ങളും തലോർ ബൈപ്പാസിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തലോർ - ഒല്ലൂർ - കുരിയച്ചിറ - മുണ്ടുപാലം - ശക്തൻ വഴി തൃശൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.
തൃശ്ശൂരിൽ നിന്ന് എറണാകുളത്തേക്ക്: മനോരമ ജംഗ്ഷനിൽ നിന്നും
വലത്തോട്ട് തിരിഞ്ഞ് മുണ്ടുപാലം - കരിയച്ചിറ - ഒല്ലൂർ വഴി തലോർ ബൈപ്പാസിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് പോകേണ്ടതാണ്.
മാന്ദാമംഗലം, പുത്തൂർ, വലക്കാവ് ഭാഗങ്ങളിൽ നിന്ന്: മാർ അപ്രേം ജൂബിലി മിഷൻ റോഡിലൂടെ വന്ന് മിഷ്യൻ ക്വാട്ടേഴ്സ് - ശക്തൻ വഴി തൃശൂർക്ക് പോകേണ്ടതാണ്.
കോഴിക്കോട് ഭാഗത്തേക്ക്: ഈസ്റ്റ്
ഫോർട്ട് എത്തി വലത്തേക്ക് തിരിഞ്ഞ് ഗുരുവായൂർ, പട്ടാമ്പി, കോഴിക്കോട് ഭാഗത്തേക്കും ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ വഴിയും തൃശൂർക്ക് പോകേണ്ടതാണ്. തൃശ്ശൂരിലേക്ക് വരുന്ന ബസുകൾ പുളിക്കൻ മാർക്കറ്റ് സെൻററിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന്, മാർ അപ്രേം, ഫാത്തിമനഗർ, ITC ജംഗ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, 'കാട്ടൂക്കാരൻ ജംഗ്ഷൻ, ശവക്കോട്ട, ഫാത്തിമനഗർ ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.
വടക്കൻ, പടിഞ്ഞാറൻ മേഖലകൾ:
കോഴിക്കോട്, ഗുരുവായൂർ, കന്ദംകുളം, അടാട്ട് ഭാഗങ്ങളിൽ നിന്ന്: ലുലു ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് അയ്യന്തോൾ വഴി വെസ്റ്റ് ഫോർട്ടിൽ സർവ്വീസ് അവസാനിപ്പിക്കണം. പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട്. ലുലു ജംഗ്ഷൻ വഴി തിരികെ പോകേണ്ടതാണ്.
വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി (പടിഞ്ഞാറേ കോട്ട വഴി):
വെസ്റ്റ് ഫോർട്ടിൽ നിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻ മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേക്കോട്ട വഴി സർവ്വീസ് നടത്തേണ്ടതാണ്.
മറ്റ് ലോക്കൽ റൂട്ടുകൾ:
മണ്ണുത്തി, മുക്കാട്ടുക്കര, നെല്ലങ്കര: മുക്കാട്ടുകര നെല്ലങ്കര വഴി
പെൻഷൻമൂലയിൽ എത്തി ചെമ്പൂക്കാവ്, രാമനിലയം, അശ്വനി ജംഗ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ് ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്ലാമല, മെഡിക്കൽ കോളേജ്, അത്താണി, കൊട്ടേക്കാട്: പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ
വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്.
ചേറൂർ, പള്ളി, മാറ്റാനാം, കക്കാട്: ബാലഭവൻ വഴി ടൗൺ ഹാൾ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം - സ്റ്റേഡിയം ജംഗ്ഷൻ വഴി അശ്വനി ജംഗ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും, സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സർവ്വീസ് നടത്തേണ്ടതുമാണ്.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് (കൂർക്കഞ്ചേരി വഴി):
ബാല്യ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്നു തിരികെ കൂർക്കഞ്ചേരി വഴി സർവ്വീസ് നടത്തേണ്ടതാണ്. വെസ്റ്റ് ഫോർട്ട് വഴി പോകേണ്ട വാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്നും ഇടത്തോട്ട് തിരഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകേണ്ടതാണ്.
ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി മുണ്ടുപാലം ജംഗ്ഷനിൽ എത്തി
ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരൻ ജംഗ്ക്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.
കെ.എസ്.ആർ.ടി.സി (K.S.R.T.C) സർവ്വീസുകൾ
ചാലക്കുടി, എറണാകുളം
ഭാഗത്തേക്ക്: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നുള്ള ബസ്സുകൾ കൂർക്കഞ്ചേരി ചിയ്യാരം വഴി പോകേണ്ടതാണ്. തിരിച്ചുവരുന്നവ ഒല്ലൂർ, കുരിയച്ചിറ വഴി മുണ്ടുപാലം എത്തി ഇടത്തോട്ട് തിരിഞ്ഞ് മാതൃഭൂമി ജംഗ്ഷൻ വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതാണ്.
അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഓർഡിനറി ബസ്സുകൾ:
ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്നുതന്നെ സർവ്വീസ് നടത്തേണ്ടതാണ്.
പടിഞ്ഞാറൻ മേഖലയിൽ നിന്നുള്ളവ ലുലു ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് വെസ്റ്റ് ഫോർട്ട് - കാൽവരി റോഡ് - പൂത്തോൾ വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരികെ ഇതുവഴി തന്നെ സർവ്വീസ് നടത്തേണ്ടതുമാണ്
ഷൊർണ്ണൂർ, വഴിക്കടവ്, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽ നിന്നുള്ളവ പാട്ടുരായ്ക്കൽ, പൂങ്കുന്നം വഴി ലുലു ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് അയ്യന്തോൾ - വെസ്റ്റ് ഫോർട്ട് - കാൽവരി റോഡ് - പൂത്തോൾ വഴി സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും തിരികെ ഇതുവഴി തന്നെ സർവ്വീസ് നടത്തേണ്ടതുമാണ്..
മറ്റ് ചെറിയ വാഹനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ
ഭാഗത്തേക്ക് പോകുന്ന മണ്ണുത്തി, പാലക്കാട്, എറണാകുളം ചെറുവാഹനങ്ങൾ: പെൻഷൻ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി പോകേണ്ടതാണ്.
കുന്നംകുളത്തുനിന്ന് പാലക്കാട്ടേക്ക് (ബസ്സ്, ട്രെയിലർ എന്നിവ ഒഴികെ): മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ പാലം വഴി പവർ ഹൗസിൽ വന്ന് പൊങ്ങണംക്കാട്, ചിറക്കോട് - മുടിക്കോട് വഴി പോകേണ്ടതാണ്.
കുന്നംകുളത്തുനിന്ന് എറണാകുളത്തേക്ക് (ബസ്സ്, ട്രെയിലർ എന്നിവ ഒഴികെ): മുണ്ടൂരിൽ നിന്നും തിരിഞ്ഞ് കൊട്ടേക്കാട് - വിയ്യൂർ പാലം വഴി പവർ ഹൗസിൽ വന്ന് പൊങ്ങണംക്കാട്, മുക്കാട്ടുക്കര പോകേണ്ടതാണ്.
മേൽ പറഞ്ഞ റോഡുകളിൽ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാർക്കിങ് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. പൊതുജനങ്ങൾ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കുകയും ട്രാഫിക് പോലീസിൻെറ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
(സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, ട്രാഫിക് എൻഫോഴ്സ്‌മെൻ്റ് യൂണിറ്റ്, തൃശ്ശൂർ സിറ്റി)