19/05/2020
ഫ്രണ്ട്സ്, ആദ്യമേ ഒരു വലിയ നന്ദി എല്ലാവരോടും പറഞ്ഞു കൊള്ളട്ടെ എന്റെ പാട്ടുകാരുടെ ലൈവ് ഇരുകൈയും നീട്ടി സ്വീകരിച്ചതിനു. നന്ദി നന്ദി നന്ദി 😍🥰😍🥰
പിന്നെ എല്ലാവരും സേഫ് ആണെന്ന് കരുതുന്നു, ലോകം ഇപ്പോൾ ടെക്നോളജിയെ മാത്രം ആശ്രയിച്ചു മുന്നോട്ട് പോകുന്ന കാലഘട്ടം, യഥാർത്ഥത്തിൽ ദൃശ്യമാധ്യമങ്ങളുടെ ഇത്തരം വളർച്ചയാണ് ഈ മഹാമാരി സമയത്തും നാം മാനസികമായി താഴോട്ട് പോകാതെ കൂടുതൽ ഊർജത്തോടെ പിടിച്ചു നിൽക്കുന്നത്. നാം ഇനിയും ഒരുപാട് മുന്നേറെണ്ടതുണ്ടു. കൊറോണയോടൊപ്പം സൂഷ്മതയോടെ ജീവിക്കുക സാമൂഹിക അകലം പാലിച്ചു കൊണ്ട് ജീവിത സാഹചര്യങ്ങൾ മാറ്റിയെടുക്കുക. എല്ലാത്തിനെയും നേരിടാനുള്ള മനക്കരുത്തു നിലനിർത്തുക, ഇതെല്ലം ഇനിയങ്ങോട്ട് നമ്മുടെ കൂടെ ഇപ്പോഴും ഉണ്ടാവേണ്ട ഘടകങ്ങൾ ആവണം. ഈ മഹാമാരിയിൽ നിന്നും മുക്തിനേടി ലോകം പഴയപോലെയാവാൻ നമുക്ക് പ്രാർത്ഥിക്കാം, പ്രവർത്തിക്കാം ഒത്തുചേരാം.
പിന്നെ ഫ്രണ്ട്സ് പികെ പേജിൽ ഒരു പുതിയ ആശയത്തിന് തുടക്കമിടുന്നു പ്രത്യേകതകൾ ഒന്നുമില്ല പക്ഷെ ഒരു മാനസികസന്തോഷം എല്ലാവരിലും നൽകുക എന്നതാണ് ഈ ആശയത്തിന്റെ ഉദ്ദേശം. "PkTikTalk" chit chat with celebrities and talents. മലയാളത്തിലെ പ്രമുഖ താരങ്ങൾ, ആർ ജെസ്, സ്പോർട്സ് താരങ്ങൾ, സാഹിത്യകാരന്മാർ, സിനിമ സംവിധായകർ തുടങ്ങീ പലപ്രമുഖരും പികെ പേജിലൂടെ നിങ്ങളുമായി സംവദിക്കുന്നു ഒപ്പം പികെയുടെ 10 രസകരമായ ചോദ്യങ്ങൾക്ക് അവരുടെ രസകരമായ ഉത്തരങ്ങളും. കഴിവുറ്റ ചില പ്രതിഭകളുടെ ലൈവ് പരിപാടികളും ഉൾപ്പെടുത്തിയ ഒരു ലൈവ് സല്ലാപത്തിനു പികെ പേജ് തുടക്കം കുറിക്കുകയാണ്. എന്നത്തേയും പോലെ നിങ്ങളുടെ ഒക്കെ കട്ട പിന്തുണ ഉണ്ടാവും എന്നറിയാം എന്നാലും വീണ്ടും ചോദിക്കുകയാണ് കൂടെ ഉണ്ടാവില്ലേ ? ആദ്യത്തെ ലൈവ് ചെയ്യുന്നത് നമ്മുടെ എല്ലാം പ്രിയങ്കരനായ നടൻ സാജൻ സൂര്യ ചേട്ടനാണ്. സാജൻ ചേട്ടാ ഇങ്ങനെ ഒരുപരിപാടി തുടങ്ങുന്നു ഒന്ന് ലൈവ് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ മറിച്ചൊന്നും ആലോചിക്കാതെ സമ്മതം മൂളി സമയവും തന്നു. ലവ് യു സാജൻ ചേട്ടാ😍🥰. എന്റെ ഫ്രണ്ട്സ് ചേട്ടന് എല്ലാ പിന്തുണയും നൽകും കട്ട ഉറപ്പ്😍🥰. സാജൻ ചേട്ടൻ "PkTikTalk" chit chat with celebrities and talents ലേക്ക് നിറഞ്ഞ കയ്യടിയോടെ സ്വഗതം
വരുന്ന (20 May 20) ബുധനാഴ്ച രാത്രി 7 മണിക്ക് എല്ലാവരും ഉണ്ടാകും എന്ന് ആത്മാര്ത്ഥമായി വിശ്വസിക്കുന്നു. എല്ലാവരും ഒന്ന് ഷെയർ ചെയ്യണേ.. എന്ന് പി കെ