Farm Face Franchise Shajikumar

Farm Face Franchise Shajikumar Buyers Guidance Sales & Service Marketting System work under progress..

21/05/2026

പഞ്ചായത്തുകൾ വികസിക്കുന്നുണ്ടോ?
നമുക്കൊക്കെ എന്നും പഞ്ചായത്തുകളായി മാത്രം തുടർന്നാൽ മതിയോ?
ജനസംഖ്യ, വരുമാന വർദ്ധനവ്, വികസനം എല്ലാം കൂടി വരുമ്പോൾ കേരളത്തിൽ തന്നെ പഞ്ചായത്തുകൾ മുൻസിപ്പാലിറ്റി ആയ ചരിത്രമുണ്ട്.ഇവരൊക്കെ എങ്ങനെ ഇങ്ങനെയായി കാണും നമുക്കും ഇങ്ങനെയൊക്കെ എങ്ങനെയാകാം എന്ന് പഠിക്കുന്നത് നന്നായിരിക്കും.അത്രയും ഒക്കെ ആയില്ലെങ്കിൽ കൂടിയും വികസനം എങ്ങനെ കൊണ്ടുവരാം എന്ന് നോക്കാം.

കേരളത്തിൽ ഏകദേശം 941പഞ്ചായത്തുകളാണ് ഉള്ളത്.സംസ്ഥാന ഗവൺമെൻറ് ഓരോ വർഷവും എന്തെല്ലാം വികസന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് എന്ന് വിലയിരുത്തി കൃത്യമായി പോകുന്ന സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുന്ന രീതി പഞ്ചായത്തുകൾ തമ്മിൽ ഒരു മത്സരത്തിന് ഇടയാക്കുകയും ഇതിലൂടെ വലിയൊരു മാറ്റം വരുത്താൻ സാധിക്കും.അതേപോലെതന്നെഎല്ലാ പഞ്ചായത്തിന്റെയും ഗ്രാഫ് എങ്ങനെ നിൽക്കുന്നുവെന്ന് പ്രദർശിപ്പിക്കുകയും ചെയ്യുന്നത് നന്നായിരിക്കും.

ഗവൺമെൻറ് ഇത്തരം സംവിധാനങ്ങൾ ചെയ്തില്ലെങ്കിൽ കൂടിയും ഓരോ5വർഷം കൂടുമ്പോഴും വിജയിച്ചു വരുന്ന ജനപ്രതിനിധികൾ മുൻകൈയെടുത്താൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന കാര്യത്തിൽ തർക്കമില്ല.ഓരോ പഞ്ചായത്തിലെയും ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള സംരംഭങ്ങളിലൂടെ മാത്രമേ പഞ്ചായത്തിന് വരുമാന വർദ്ധനവ് സാധ്യമാവുകയുള്ളൂ.

അതാത് പ്രദേശത്തെ വാർഡ് മെമ്പറുമായി ബന്ധപ്പെട്ട ഗവൺമെന്റിന്റെ ഭൂമി, സംരംഭസാധ്യതയുള്ള പ്രദേശങ്ങൾ, തുടങ്ങിയവ കൃത്യമായി കണ്ടെത്തി ഭൂ ഉടമകളുമായി സംസാരിക്കണമെങ്കിൽ അത്തരത്തിൽ പഞ്ചായത്ത് തലത്തിൽ യോഗം വിളിക്കുകയും, പാട്ടത്തിനൊ സ്വന്തമായോ സംരംഭങ്ങൾ തുടങ്ങാനുള്ള പ്രോത്സാഹനങ്ങൾ നൽകുകയോ, ട്രെയിനിങ് ഉൾപ്പെടെ സംഘടിപ്പിക്കുന്നത് നന്നായിരിക്കും. ഇത്തരത്തിൽ 100 പേരെ കണ്ടെത്തി അതാത് മേഖലയിൽ ട്രെയിനിങ്ങിനും, മാർക്കറ്റിങ്ങിനും കൊടുത്താൽ തന്നെ 20 പുതിയ സംരംഭകരെ എങ്കിലും ഒറ്റയടിക്ക് കൊണ്ടുവരാൻ സാധിക്കും.

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണ് എന്ന് പറയുന്നുണ്ട് എങ്കിലും ഓരോ സംരംഭമായി ചെല്ലുന്നവൻ അറിയാം അവനവന്റെ പെടാപ്പാട്.ഈ രീതി പാടെ മാറ്റം വരണം സംരംഭകരെ നമ്മുടെ പഞ്ചായത്തിലേക്ക് ക്ഷണിച്ച് പേപ്പർ വർക്ക് മുഴുവനും വളരെ എളുപ്പത്തിൽ ചെയ്തുകൊടുക്കാൻ ഒരു പഞ്ചായത്ത് മുൻകൈഎടുത്താൽ തന്നെ ചെറുപ്പക്കാർ കുറച്ചുപേരെങ്കിലും വിദേശത്ത് പോകാതെ നാട്ടിൽ തന്നെ തുടരാനുള്ള സാധ്യതയുണ്ടാകും.

കച്ചവടങ്ങൾ തുടങ്ങാൻ ഏറ്റവും നല്ലത് നഗരസഭകൾ ആണെങ്കിലും.ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ഏറ്റവും നല്ലത് ഗ്രാമപ്രദേശങ്ങൾ തന്നെയാണ്.കാരണം ചെലവ് കുറയും, ജനസാന്ദ്രത കുറവായിരിക്കും, ലേബർ, വാടക എല്ലാം താരതമ്യേന കുറവായിരിക്കും.ഇത് സംരംഭകരെ പറഞ്ഞു മനസ്സിലാക്കാൻ കഴിയണം.

പഞ്ചായത്തിന്റെ വരുമാനം വർദ്ധനവിന് അനുസരിച്ച് ജനങ്ങളുടെ ജീവിത നിലവാരവും വികസിച്ച് വികസിച്ച് നമുക്കൊക്കെ അടുത്ത 10 വർഷത്തിനുശേഷം എങ്കിലും നഗരസഭകൾ ആകാൻ കഴിയണം.ഇത്തരം ചിന്താഗതിയില്ല എങ്കിൽ ഗവൺമെൻറ് തരുന്ന ഫണ്ടുകൾ ഉപയോഗിച്ചും, ജനങ്ങളുടെ ടാക്സ് ഉപയോഗിച്ച് കൊണ്ട് ചെറിയ ചെറിയ വികസനം മാത്രമേ നടത്താൻ കഴിയൂ അതോടൊപ്പം പഞ്ചായത്തുകൾ കാർഷിക മേഖലയ്ക്ക് കൂടി പ്രാധാന്യം കൊടുത്താൽ കേരളത്തിലെ ആരോഗ്യ മേഖലയ്ക്കും കരുത്ത് പകരും എന്ന കാര്യത്തിൽ തർക്കമില്ല.

ഏറ്റവും താഴെത്തട്ടിൽ പ്രവർത്തിക്കുന്നത് കൊണ്ട് തന്നെജനപ്രതിനിധികളിൽഏറ്റവും കൂടുതൽ കുറ്റം കേൾക്കേണ്ടി വരുന്നതും,ജോലി എടുക്കേണ്ടി വരുന്നതുംപഞ്ചായത്ത് മെമ്പർമാരാണ്.എന്നാൽ ഒരു പഞ്ചായത്ത് പ്രസിഡന്റിനുഏകദേശംകിട്ടുന്നവേതനം13,200ഉം ഒരു വാർഡ് മെമ്പർക്ക് കിട്ടുന്ന വേതനം 8000 രൂപയും ആണ്. ഗവൺമെൻറ്നൽകുന്നതുംകൂടാതെ നന്നായി വരുമാനം കിട്ടിത്തുടങ്ങുന്നസാഹചര്യത്തിൽ അഡീഷണൽ തുക നൽകാൻ പഞ്ചായത്തിന് കഴിഞ്ഞാൽഅവർക്കും അത് ഗുണകരമാകും തീർച്ച.

എന്റെ ചെറിയ അറിവുകൾ മാത്രം ഇവിടെ കുറിക്കുന്നു.ചർച്ചകൾ നടത്തുമല്ലോ?

05/05/2026

ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണം.പണ്ടുകാലത്ത് ധാഷ്ട്യംകൊണ്ടും, ഗുണ്ടായിസം, സംരക്ഷണം കൊടുത്തുകൊണ്ടും, തൊഴിൽ കൊടുത്തുകൊണ്ട് ഒക്കെ രാഷ്ട്രീയം വളർത്താമായിരുന്നു.എന്നാൽ ഇന്ന് കാലം ഒരുപാട് മാറി ആ പഴയ തലമുറ ഒഴികെ പലർക്കും പ്രത്യേകിച്ച് പുതിയതലമുറയ്ക്ക് രാഷ്ട്രീയ സംവിധാനങ്ങളോട് യാതൊരുവിധ താൽപര്യവുമില്ല എന്നുള്ളതാണ് സത്യം.ഇതിനൊക്കെ പുതിയ തലമുറയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.പഴയകാലത്ത് എല്ലാ രാഷ്ട്രീയ പാർട്ടിയിലും 100% ക്വാളിറ്റി ഉള്ള നേതാക്കന്മാർ ഉണ്ടായിരുന്നു.ഇന്നത്തെ കാലത്ത് അത് നടപ്പാകില്ല എന്ന് മാത്രമല്ല രാഷ്ട്രീയം വളർത്താനും സാധിക്കില്ല.

എങ്ങനെ വളർത്തണം ഇപ്പോഴത്തെ കാലത്ത് ജനപ്രതിനിധികൾ കൂടുതലും അവരവരുടെ മണ്ഡലങ്ങളിൽ സജീവമാവുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്.വലിയ വലിയ വികസനങ്ങൾ കൊണ്ടുവരുന്നതിനോടൊപ്പം തന്നെ ചെറിയ ചെറിയ വികസനങ്ങൾക്കും ഒരേപോലെ പ്രാധാന്യം കൊടുക്കേണ്ടതാണ്.ഉദാഹരണത്തിന് രണ്ട് കോടി മുടക്കി ഒരു കുളം കല്ലുകെട്ടി സംരക്ഷിക്കുന്നതിനേക്കാൾ നല്ലത് പത്തുലക്ഷം രൂപ മുടക്കി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതാണ്.

ഒരു ജനപ്രതിനിധി ഒരിക്കൽപോലും നടക്കാത്ത കാര്യമാണെങ്കിൽ പോലും നടക്കില്ലെന്ന് ഒരാളോടും ഒറ്റയടിക്ക് പറയാതിരിക്കുന്നതാണ് നല്ലത്.അതിനുപകരം പരമാവധി ശ്രമിക്കാം എന്ന് പറയുന്നതാണ് ഗുണകരം.

കേരളത്തിൻറെ തുടക്കം മുതൽ നോക്കിയാൽ ഓരോ മണ്ഡലത്തിലും കോടിക്കണക്കിന് രൂപ മുടക്കിയ ഒരുപാട് സ്ഥാപനങ്ങൾ പൂട്ടിക്കിടക്കുന്നത് കാണാം.ഭരണം മാറിമാറി വന്നാലും ജനങ്ങൾക്ക് ഗുണകരമാകുന്ന പദ്ധതികൾ മാത്രം ഏറ്റെടുക്കേണ്ടതാണ്.

ഉദ്ഘാടനം സെലക്ടീവായിചെയ്തുകൊണ്ടും ഉദ്ഘാടനത്തിനു പോകുന്ന ഡേറ്റ് മാത്രം കുറിച്ചു വയ്ക്കാതെ ഉദ്ഘാടനം ചെയ്ത സ്ഥാപനം നല്ല രീതിയിൽ നടത്തിക്കൊണ്ടു പോകുന്നതിനുള്ള ഫോളോപ്പും കൊടുക്കുന്നത് നന്നായിരിക്കും.

100% സത്യസന്ധ മായി ജനപ്രതിനിധികൾ ഇടപെടണമെന്ന് ഞാൻ പറയില്ല.പഴയകാലത്ത് ചെറിയചെറിയ വീടുകളിലെ പിരിവുകളിലൂടെ കാര്യങ്ങൾ രാഷ്ട്രീയപാർട്ടികൾക്ക് നടക്കുമായിരുന്നു ഇന്ന് അത് നടക്കില്ല എന്നുള്ളതാണ് സത്യം.പക്ഷേ അതിരുവിടാതെ നോക്കണം.

ചിരി ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.സ്വന്തം രാഷ്ട്രീയത്തിലുള്ളവർ മാത്രം വോട്ട് ചെയ്തിട്ടല്ല ജയിച്ചത് എന്ന ജയിക്കുന്ന ജനപ്രതിനിധി മനസ്സിലാക്കിയിരിക്കണം.ജനപ്രതിനിധി ആയാൽ സോഷ്യൽ മീഡിയ വഴിയായാൽ പോലും, പ്രസംഗത്തിൽ ആയാലും തനി രാഷ്ട്രീയം സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.അത് രാഷ്ട്രീയ നേതാക്കൾ ചെയ്തുകൊള്ളും.

ഭരിക്കുന്ന പാർട്ടി എന്തു നല്ലതു കൊണ്ടുവന്നാലും എതിർക്കുന്ന രീതി കേരളത്തിന് ഒരു കാരണവശാലും നല്ലതല്ല.ഇത് കേരളത്തെ പിന്നോട്ട്നയിക്കാനെ ഉപകരിക്കു.ഇലക്ഷൻ സമയത്ത് ആറുമാസക്കാലം അത്തരം കാര്യങ്ങൾ ചർച്ച ചെയ്താൽ മതിയാകും.ഇതൊക്കെ ചെയ്തു തുടങ്ങിയാൽ രാഷ്ട്രീയം വളരും,
, ജനങ്ങളും, നാടും വളരും തീർച്ച.

സുഖത്തിലും ദുഃഖത്തിലും ജനങ്ങളോടൊപ്പം നിൽക്കുകയും ഭരിക്കുന്ന അഞ്ചുവർഷത്തിനുള്ളിൽഓരോ വീട്ടിലുംഎന്തെങ്കിലുമൊക്കെ സഹായങ്ങൾ എത്തിക്കാൻ കഴിഞ്ഞാൽ നന്നായിരിക്കും.ജനങ്ങൾ ആഗ്രഹിക്കുന്നത് വലിയ വലിയ വികസനങ്ങൾ മാത്രമല്ല. അവരുടെ ചെറിയ ചെറിയ പ്രശ്നങ്ങളുംപ്രശ്ന പരിഹാരങ്ങളും ഒക്കെ കൂടിയാണ്. ഇതൊന്നും ചെയ്യാതെ എല്ലാവരോടും ഒരേപോലെ സൗമ്യമായി പെരുമാറിയാൽ കൂടി വിജയിക്കാൻ സാധിക്കും .

കെ.സി.സി സ്കീം: വെറും 4% പലിശ നിരക്കിൽ നിങ്ങൾക്ക് വായ്പ ലഭിക്കും, ആർക്കെല്ലാം അപേക്ഷിക്കാം?
25/12/2024

കെ.സി.സി സ്കീം: വെറും 4% പലിശ നിരക്കിൽ നിങ്ങൾക്ക് വായ്പ ലഭിക്കും, ആർക്കെല്ലാം അപേക്ഷിക്കാം?

കിസാൻ ക്രെഡിറ്റ് കാർഡ് സ്കീമിലൂടെ 3 ലക്ഷം രൂപ വരെയുള്ള വായ്പക്ക് പലിശ ഇളവിൽ 4% മാത്രമാണ് പലിശ ഈടാക്കുന്നത്. ആർക്.....

02/12/2024

മിയസാക്കി മാങ്ങ
--------------------------------
ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം ഏതാണെന്നു ചോദിച്ചാൽ ഉത്തരം മിയസാക്കി മാങ്ങ.

(Kyushu Island) ക്യുഷു ദ്വീപിന്റെ തെക്കേ അറ്റത്തുള്ള മിയാസാക്കി പ്രവിശ്യയിൽ വളരുന്ന മിയാസാക്കി മാമ്പഴം ഒരു സവിശേഷ ഇനമാണ്.

ഒരു മാങ്ങയുടെ ഏറ്റവും കുറഞ്ഞഭാരം 350 ഗ്രാം ആണ്.
കടും ചുവപ്പ് സിന്ദൂരത്തിന്റെ നിറമാണ് ഇവയുടെ പുറം ഭാഗം. നേർത്ത തൊലിയാണ് ഈ മാങ്ങയ്ക്ക്. ലോലമാണ് ഇതിന്റെ തൊലി.
അതി മധുരവും, ഉജ്ജ്വലമായ മഞ്ഞയും, ക്രീം പോലെ പതുപതുത്തതും , സുഗന്ധമുള്ളതും, നാരുകളില്ലാത്തതുമാണ്.

ഞാൻ ആദ്യം, പീലറിൽ മാങ്ങയുടെ തോല് ചെത്തുവാൻ ശ്രമം നടത്തി. അതിലോലം ആണത്. ആ ശ്രമം ഉപേക്ഷിച്ചു, പകുതികൾ ആയി മുറിച്ചു കഴിച്ചു. താഴെ ഒരു പ്ലേറ്റ് കൂടി പിടിച്ചാണ് ഓരോ തവണയും കടിച്ചത്. ഓരോ തവണയും ജ്യൂസി ആയി മാങ്ങാച്ചാർ ഒഴുകുന്നുണ്ടായിരുന്നു.
ഒട്ടും അതിശയമല്ല, വായിൽ അലിഞ്ഞു പോകുന്ന, അതിമധുരമുള്ള എന്നാൽ മടുപ്പിക്കുന്ന മധുരമില്ലാത്ത, നാരുകളില്ലാത്ത മാങ്ങ.

ഇതിന്റെ വിത്ത് കൊണ്ട് പോയി നടുവാൻ ഒരു ശ്രമം നടത്തിയിരുന്നു. അത് വിജയിച്ചില്ല എന്നും പറയേണ്ടി വരും.
- സീത വേണി

Address

Nayarangady West
Thrissur
680721

Alerts

Be the first to know and let us send you an email when Farm Face Franchise Shajikumar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Farm Face Franchise Shajikumar:

Share