Lexora consultancy

Lexora consultancy Business & Legal Services
HR recruitments , Digital marketing Business Development & Legal service, Digital marketing, HR recruitment services
(1)

എല്ലാ സ്നേഹിതർക്കും ചെറിയ പെരുന്നാൾ ആശംസകൾ
20/03/2026

എല്ലാ സ്നേഹിതർക്കും ചെറിയ പെരുന്നാൾ ആശംസകൾ

Shout out to my newest followers! Excited to have you onboard! Narad Bhattarai, Usman Kota Tirur
18/03/2026

Shout out to my newest followers! Excited to have you onboard! Narad Bhattarai, Usman Kota Tirur

14/03/2026
മെഡിസെപ്പിൽ നിന്നും മാറിനിൽക്കുവാൻ ആഗ്രഹിക്കുന്നുവോ?സർക്കാർ ജീവനക്കാർക്കും, പെൻഷനേഴ്സിനും ഹെൽത്ത്‌ ഇൻഷുറൻസ് ലഭിക്കുന്ന പ...
25/01/2026

മെഡിസെപ്പിൽ നിന്നും മാറിനിൽക്കുവാൻ ആഗ്രഹിക്കുന്നുവോ?

സർക്കാർ ജീവനക്കാർക്കും, പെൻഷനേഴ്സിനും ഹെൽത്ത്‌ ഇൻഷുറൻസ് ലഭിക്കുന്ന പദ്ധതിയാണ് MEDISEP.

EMPANELL ചെയ്ത ഹോസ്പിറ്റലുകളിൽ ചികിത്സ നേടുമ്പോൾ CASHLESS CLAIM ലഭിക്കുമെന്നതാണ് prime HIGHLIGHT.

ചികിത്സയ്ക്കായി EMPANELLED ആശുപത്രികളെ സമീപിക്കുമ്പോൾ മുഴുവൻ തുകയും തിരിച്ചു ലഭിക്കുമെന്ന് അവർ രോഗിയെ തെറ്റിദ്ധരിപ്പിക്കും. ആവശ്യവും അനാവശ്യവുമായ അനാവത്ത് ചിലവുകൾ എല്ലാം ബില്ലിൽ വരും. തുക ഇൻഷുറൻസ് കമ്പനി തരുമെന്ന വിശ്വാസത്തിൽ രോഗി കണ്ട ഭാവം കാണിക്കില്ല.

ഡിസ്ചാർജ് ദിവസം ബിൽ വരുമ്പോൾ രോഗി ഞെട്ടും. ബിൽ തുക പതിനായിരമാണെങ്കിൽ ലഭിച്ചിരിക്കുന്ന തുക 3000/- ആയിരിക്കും...

ആശുപത്രിക്കാർ കൈ മലർത്തും. രോഗിയുടെ ബന്ധുക്കൾ എങ്ങനെയെങ്കിലും പണം സംഘടിപ്പിച്ചു ബിൽ അടച്ചു തലയൂരുകയാണ് പതിവ്. തന്റെ ശമ്പളത്തിൽ നിന്നോ, പെൻഷനിൽ നിന്നോ മാസമാസം deduct ചെയ്യുന്ന തുക ആവശ്യത്തിന് ഉപകരിച്ചില്ല എന്ന സങ്കടത്തിൽ രോഗി നിരാശനാവും...

എങ്ങനെ മെഡിസപ്പിൽ നിന്നും ഒഴിവാകാം?

Consumer Protection act, 2019 പ്രകാരം ഉപഭോക്താക്കളുടെ അടിസ്ഥാനമായ അവകാശമാണ് RIGHT TO CHOOSE. തിരഞ്ഞെടുക്കുവാനുള്ള അവകാശം ഉപഭോക്താക്കളുടെ അടിസ്ഥാനമായ അവകാശമാണ്.

ഏകപക്ഷീയമായി ഇൻഷുറൻസ് തുക അടയ്ക്കുന്നത് കൊണ്ടും, MEDISEP ഒരു STATUTORY സ്കീം അല്ലാത്തതു കൊണ്ടും ഇൻഷുറർ ഒരു ഗുണഭോക്താവ് അല്ല. മറിച് ഒരു ഉപഭോക്താവ് ആണ്.തനിക്ക് ഇഷ്ടമുള്ള ഇൻഷുറൻസ് ചേരുവാനുള്ള അവകാശമുണ്ട്. ആർക്കും അത് തടയുവാൻ സാധിക്കില്ല.

മെഡിസെപ്പ് ഒഴിവാക്കുവാൻ താഴെ വിവരിക്കുന്ന കാര്യങ്ങൾ ചെയ്യുക.

1.ആദ്യം മെഡിസെപ്പിന്റെ ഡയറക്ടർക്ക് സ്കീമിൽ തുടരുവാൻ തനിക്ക് താല്പര്യം ഇല്ല എന്നും, തന്നെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഈമെയിൽ അല്ലെങ്കിൽ രേഖാമൂലം കത്ത് അയക്കുക.

2. മറുപടി ലഭിച്ചില്ലെങ്കിൽ അല്ലെങ്കിൽ അനുകൂലം അല്ലെങ്കിൽ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ഉപഭോക്ത കോടതിയെസമീപിക്കാവുന്നതാണ്.

സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്.മയക്കുമരുന്ന...
12/08/2024

സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്.

മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നു. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു.

ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ ആപ്പ് മുഖേന പണം നൽകാനാണ് അവർ ആവശ്യപ്പെടുക. 50,000 രൂപ മുതൽഎത്ര തുകയും അവർ ആവശ്യപ്പെടാം. പണം ഓൺലൈനിൽ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം നിങ്ങൾക്ക് മനസ്സിലാകുകയുള്ളൂ.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെടാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുക. അഥവാ ഇങ്ങനെ പണം നഷ്ടമായാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കാൻ ശ്രമിക്കുക.

സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്.

മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ പോലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നു. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു.

ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ ആപ്പ് മുഖേന പണം നൽകാനാണ് അവർ ആവശ്യപ്പെടുക. 50,000 രൂപ മുതൽഎത്ര തുകയും അവർ ആവശ്യപ്പെടാം. പണം ഓൺലൈനിൽ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം നിങ്ങൾക്ക് മനസ്സിലാകുകയുള്ളൂ.

ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെടാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുക. അഥവാ ഇങ്ങനെ പണം നഷ്ടമായാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കാൻ ശ്രമിക്കുക.

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഓരോ സ്റ്റേഷൻ എത്തുമ്പോഴും ആ സ്റ്റേഷന്റെ പേരെഴുതിയ ബോർഡുകൾ കാണാറില്ലേ? ചിലതിൽ വള്ളത്തോൾ നഗർ, ...
08/08/2024

ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഓരോ സ്റ്റേഷൻ എത്തുമ്പോഴും ആ സ്റ്റേഷന്റെ പേരെഴുതിയ ബോർഡുകൾ കാണാറില്ലേ? ചിലതിൽ വള്ളത്തോൾ നഗർ, എറണാകുളം ജങ്ഷൻ എന്നൊക്കെ കാണാം. ഈ നഗറും ജംക്ഷനും ഒക്കെ ഒരു ഗുമ്മിനു എഴുതി വെച്ചേക്കുന്നതല്ല എന്നറിയാമോ? അതിനൊരു ശാസ്ത്രീയ വശം ഉണ്ട്. ആ സ്റ്റേഷന്റെ പ്രത്യേകതകൾ അതിൽ ഒളിച്ചിരിപ്പുണ്ട്. നോക്കിയാലോ?

ഓരോന്നോരോന്നായി എടുത്തു നോക്കാം.

"റോഡ്"

ഉദാഹരണം :- നിലമ്പൂർ റോഡ്, വൈക്കം റോഡ്.

പ്രധാന റെയിൽവേ ലൈനിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന ഒരു റെയിൽവേ സ്‌റ്റേഷനെ സൂചിപ്പിക്കുന്നു. അത് റോഡ് മാർഗം മാത്രം എത്തിച്ചേരാനാകൂ.

"നഗർ"
ഉദാഹരണം: വള്ളത്തോൾ നഗർ, ഡിവൈൻ നഗർ
ഈ പേരുകളുള്ള സ്റ്റേഷനുകളിൽ പാസഞ്ചർ ട്രെയിൻ മാത്രമേ നിർത്തുകയുള്ളു.

"ഹാൾട്ട്"
ഉദാഹരണം : അരൂർ ഹാൾട്ട്.
"നഗർ" ന്റെ മറ്റൊരു പേര് മാത്രം.

"ജംക്ഷൻ"

ഉദാഹരണം: ഷൊർണൂർ ജംക്ഷൻ, എറണാകുളം ജംക്ഷൻ.

മൂന്നോ അതിലധികമോ റെയിൽവേ ലൈനുകൾ സംഗമിക്കുന്ന സ്റ്റേഷനുകളാണ് ഇത്. സ്റ്റേഷനിലേക്ക് വരുന്ന ട്രെയിനുകൾക്ക് കുറഞ്ഞത് രണ്ട് ഔട്ട്ഗോയിംഗ് ട്രെയിൻ ലൈനുകളെങ്കിലും ഉണ്ടായിരിക്കണം.

"കന്റോണ്മെന്റ്"/"Cantt"

ഉദാഹരണം : ബാംഗ്ലൂർ കന്റോണ്മെന്റ്.

ഒരു സൈനിക ഓഫീസ്, ക്യാമ്പ് എന്നിവകൾക്ക് സമീപം സ്ഥാപിച്ച റെയിൽവേ സ്റ്റേഷനുകളാണ് ഇവ. കേരളത്തിൽ ഇത്തരം സ്റ്റേഷനുകൾ ഇല്ല.

"സെൻട്രൽ"

ഉദാഹരണം : ചെന്നൈ സെൻട്രൽ

ഒന്നിലധികം റെയിൽവേ സ്‌റ്റേഷനുകളുള്ള ഒരു നഗരത്തിലെ പ്രധാന റെയിൽവേ സ്‌റ്റേഷനെ ഒരു സെൻട്രൽ സ്‌റ്റേഷനായി നിയോഗിക്കുന്നു. ഈ സെൻട്രൽ സ്റ്റേഷൻ റെയിൽ ഗതാഗതത്തിൻ്റെ പ്രധാന ഗതാഗത കേന്ദ്രമായി പ്രവർത്തിക്കുന്നു, ഈ സ്റ്റേഷനുകളിൽ നിന്ന് ആ നഗരത്തിലെ മറ്റെല്ലാ സ്റേഷനുകളിലേക്കും ട്രെയിൻ ഉണ്ടായിരിക്കും.

"ടെർമിനസ്"

ഉദാഹരണം : ഛത്രപതി ശിവാജി ടെർമിനസ്, മുംബൈ.

ഈ സ്റ്റേഷനുകളിൽ പാളം അവസാനിക്കുകയാണ്. ഇവിടെ വന്ന ട്രെയിനുകൾ അതുപോലെ തിരിച്ചുപോകും. ഈ സ്റ്റേഷനുകളിൽ നിന്ന് മുന്നോട്ട് ട്രാക്കുകൾ ഉണ്ടായിരിക്കുന്നതല്ല.

Whether RTI Act is applicable in Cooperative Banks?? സഹകരണ ബാങ്ക് വിവരാവകാശ നിയമത്തിന്റെ കീഴിൽ വരുമോ?സഹകരണ ബാങ്കിന്റെ പ്...
09/02/2024

Whether RTI Act is applicable in Cooperative Banks??

സഹകരണ ബാങ്ക് വിവരാവകാശ നിയമത്തിന്റെ കീഴിൽ വരുമോ?

സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സഹകാരികൾ അറിയാറില്ല.

സഹകരണ ബാങ്കിന്റെ പ്രവർത്തനം ശരിയായ ദിശയിലാണോ നടക്കുന്നതെന്ന വിവരം അന്വേഷിച്ചറിയേണ്ട ഉത്തരവാദിത്വം സഹകാരികൾക്കുണ്ട്. ഇനി ഏതെങ്കിലും തരത്തിലുള്ള വിവരം അറിയുവാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്താലോ , സഹകരണ ബാങ്കുകൾ വിവരാവകാശനിയമം 2(h) വകുപ്പ് പ്രകാരമുള്ള പൊതു അധികാര സ്ഥാപനങ്ങളുടെ നിർവചനത്തിൽ വരുന്നില്ല എന്നുള്ള ചട്ടപ്പടി മറുപടി ആയിരിക്കും ലഭിക്കുക.

സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളും, സഹകാരികളും തമ്മിൽ ഒരു ഇരുമ്പുമറയുടെ ആവശ്യമില്ല. ബഹുഭൂരിപക്ഷം സഹകരണ ബാങ്കുകളും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുമ്പോൾ ചുരുക്കം ചില ബാങ്കുകളുടെ പ്രകടനം മോശമാണ്.

സഹകരണ രജിസ്ട്രാർക്കോ ജോയിൻട് റെജിസ്റ്റാർക്കോ വിവരാവകാശ നിയമപ്രകാരം സഹകാരി RTI അപേക്ഷ കൊടുത്താൽ, തനിക്ക് മേൽനോട്ട അധികാരവും ഭരണപരമായ നിയന്ത്രണവും ഉള്ള ഒരു സഹകരണ സംഘത്തിൽ നിന്ന്, വിവരം ശേഖരിച്ച് 30 ദിവസത്തിനുള്ളിൽ അപേക്ഷകന് മറുപടി കൊടുക്കേണ്ട ബാധ്യത രജിസ്ട്രാർക്കുണ്ട്. മറ്റുള്ള സഹകാരികളുടെ വ്യക്തിഗത അക്കൗണ്ട് വിവരങ്ങൾ ചോദിച്ചുകൊണ്ടുള്ള അപേക്ഷയ്ക്ക് ഉത്തരം ഉണ്ടാവില്ലയെന്ന് ഓർമ്മിപ്പിക്കുന്നു...

Legal tips
Co operative society
RTI

07/02/2024

സംസ്ഥാനത്തെ കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചു.

വിഭവസമാഹരണത്തിന്റെ ഭാഗമായിട്ടാണ് കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചതെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറയുന്നത്.
നിലവില്‍ ചെക്ക് കേസുകള്‍ക്കായുള്ള കോടതി ഫീസ് നിലവില്‍ പത്ത് രൂപയാണ്. ഇത് ചെക്കിലെ തുക അനുസരിച്ച് വര്‍ധിപ്പിച്ചു. ചെക്കില്‍ 10000 രൂപയാണെങ്കില്‍ ഇനിമുതല്‍ കോടതി ഫീസ് 250 രൂപയായിരിക്കും.

10000 മുതല്‍ മൂന്ന് ലക്ഷം വരെയുള്ള ചെക്കിലെ തുകയുടെ അഞ്ച് ശതമാനമായിരിക്കും ഫീസായി ഈടാക്കുക. ഇത്തരം കേസുകളില്‍ അപ്പീല്‍ പോകുന്നതിനുള്ള ഫീസും ഒഴിവാക്കിയിട്ടുണ്ട്. കുറ്റാരോപിതന്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുമ്പോള്‍ 1000 രൂപയാണ് ഫീസ് നല്‍കേണ്ടിവരിക. പരാതിക്കാരന്‍ ഹൈക്കോടതിയില്‍ അപ്പീല്ഡ നല്‍കുകയാണെങ്കില്‍ വിചാരണക്കോടതിയില്‍ നല്‍കിയ ഫീസിന്റെ പകുതി നല്‍കണം.

റിവിഷന്‍ പെറ്റീഷനാണ് ഹൈക്കോടതിയില്‍ നല്‍കുന്നതെങ്കില്‍ പരാതിക്കാരന്‍ പത്ത് ശതമാനം കോടതി ഫീസായി നല്‍കണം. കുടുംബകോടതികളില്‍ ഫയല്‍ ചെയ്യുന്ന വസ്തുസംബന്ധമായ കേസുകളുടെ കോടതി ഫീസും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള കേസുകളില്‍ 200 രൂപയും ഒരു ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ള കേസുകളില്‍ അവകാശപ്പെടുന്ന തുകയുടെ അരശതമാനവുമാണ് വര്‍ധിപ്പിച്ചത്.

Address

T. C 51/711 CIVIL LINE AYYANTHOLE THRISSUR
Thrissur
680003

Telephone

+919388855578

Website

Alerts

Be the first to know and let us send you an email when Lexora consultancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Lexora consultancy:

Share