02/10/2024
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് #ശ്രീഗുരുദേവ് പബ്ലിക് ലൈബ്രറി യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ശ്രീ ഉണ്ണികൃഷ്ണൻ, ഹരീഷ് എന്നിവർ നേതൃത്വം നൽകിയ ക്ലീൻ തഴുപ്പ് - ശുചീകരണ പ്രവർത്തനം പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധയകർഷിച്ചു ✨രാവിലെ 08 മണിയോടെ ബഹുമാനപെട്ട പഞ്ചായത്ത് പ്രസിഡന്റ് അവറുകൾ ലൈബ്രറി അം ഗണത്തിൽ പതാക ഉയർത്തി. ലൈബ്രറി പ്രസിഡന്റ് ശ്രീ പ്രസന്നൻ സെക്രട്ടറി ഷണ്മുഖൻ വാർഡ് മെമ്പർ മഹിളാമണി മുൻ വാർഡ് മെമ്പർമാരായ ശ്രീ അശോകൻ പനച്ചിക്കൽ ശ്രീമതി ലൈല പ്രസന്നൻ തുടങ്ങിയവർ ഗാന്ധിസ്‌മൃതി അർപ്പിച്ചു. തഴുപ്പു ക്രോസ്സ് മുതൽ തെക്കേ അറ്റം വരെ ഗ്രാമത്തിനോടുള്ള പ്രതിബദ്ധത മുറുകെപിടിച്ചു കൊണ്ട് ശുചീകരണപ്രവർത്തനങ്ങളിൽ തോളോട് തോൾ ചേർന്നുനിന്ന 200 ഓളം വരുന്ന നാട്ടുകാർക്ക് വേസ്റ്റ് മാനേജ്മെന്റ് തുഴുപ്പിന്റെ അഭിനന്ദനങ്ങൾ 🌿