Ali Al Fizee

Ali Al Fizee GENERAL SECRETARY@AL IHSAN ISLAMIC EDUCATIONAL CHARITABLE SOCIETY NIRANAM

*ഖുത്വ് ബിയ്യത്ത് ഭാഗം 2*  സദഖതുല്ലാഹിൽ ഖാഹിരി (റ) ഗൗസുൽ اعظَم മുഹിയദ്ദീൻ ശൈഖ് (റ)വിൻ്റെ മഖ്ബറ സിയാറത്ത് ചെയ്യാനുള്ള അsങ...
15/06/2021

*ഖുത്വ് ബിയ്യത്ത് ഭാഗം 2*
സദഖതുല്ലാഹിൽ ഖാഹിരി (റ) ഗൗസുൽ اعظَم മുഹിയദ്ദീൻ ശൈഖ് (റ)വിൻ്റെ മഖ്ബറ സിയാറത്ത് ചെയ്യാനുള്ള അsങ്ങാത്തആഗ്രഗ്രഹത്തോടെ ഒരിക്കൽ ബഗ്ദാദിൽ പോയി. 🔹പക്ഷേ അതിനുള്ള അവസരം ലഭിച്ചില്ല. അഗാധമായ ദുഖത്താൽ മഹാനവർകൾകഴിച്ചുകൂട്ടി. ♦ബഗ്ദാദിൽ ചെന്നിട്ടും എനിക്ക് " മുഹി യദ്ദീൻ ശൈഖ് (റ) ൻ്റെ
മഖ്ബറ സിയാറത്ത് ചെയ്യാൻകഴിഞ്ഞില്ലല്ലോ ? 🔹എന്ന ദുഃഖഭാരത്താൽ ഒരു ദിവസം കിടന്ന് ഉറങ്ങുമ്പോൾ ഒരു സ്വപ്നം കണ്ടു .ഒരു സുമുഖനായ ഒരാൾ വിഷാദ മുഖത്തോടെ പ്രത്യക്ഷപ്പെട്ടു.♦ അൽപംകഴിഞ്ഞ് പുഞ്ചിരിയോടെ അയാൾ പറഞ്ഞു " എൻ്റെ ഉപ്പാപ്പയായ മുത്ത് നബി(സ)മയുടെപേരിൽ നിരവധി കാവ്യങ്ങൾ താങ്കൾ എഴുതിയിട്ടുണ്ട് . അങ്ങനെ
മാദിഹുർറസൂൽ എന്ന സ്ഥാനപ്പേർ പോലും താങ്കൾക്ക് ലഭിച്ചു. ♦ പക്ഷേ റസൂൽ (സ) യുടെ പൗത്രനായ എന്നെ താങ്കൾവിസ്മരിച്ചു. അതിൽ എനിക്ക് പരിഭവമുണ്ട് "സ്വപ്നമുണർന്ന മഹാനവർകൾചിലഅടയാളങ്ങളിലൂടെഅത് മുഹ്യദ്ദീൻശൈഖ് (റ)ആണന്ന് മനസ്സിലാക്കി.♦ മുഹ് യദ്ദീൻ ശൈഖ് തങ്ങളിൽ നിന്നു തന്നെ നേരിട്ടു നിർദ്ദേശം
ലഭിച്ചതിനാൽസദഖതുല്ലാഹൽ ഖാഹിരി(റ)ഹു . താമസിയാതെത്തന്നെ, ഔസുൽ അഅളമിനെ സംബന്ധിച്ച് മദ്ഹ് ഗീതങ്ങൾ
മനോഹരമായ ശൈലയിൽ എഴുതി പൂർത്തീകരിച്ചു .♦♦ ഖുത്വ് ബിയ്യത്തിൻ്റെപദ്യങ്ങൾ മാത്രമാണ്, സദഖതുല്ലാഹിൽഖാഹിരി (റ)ൻ്റെ തായിട്ടുള്ളത്.🔹
ആദ്യഭാഗത്തു കാണുന്ന ദുആകളും ,ഫാത്തിഹ ഒതേണ്ടതായ രീതികളും
മറ്റുമല്ലാം എഴുതിയത് പ്രശസ്ത പണ്ഡിതനായ പൊന്നാനി കൊണ്ടണം വീട്ടിൽ
മഖ്ദൂം ഇബ്രാഹിം കുട്ടി മുസ് ലിയാർഅവർകളാണ്.♦ കർമ്മശാസ്ത്ര ഗ്രന്ഥ
മായ " ഫതുഹുൽ മുഈനിൻ്റെ " രചിയതാവായ ചെറിയ സൈനുദ്ദീൻ മഖ്ദൂം(റ) ൻ്റെ മൂത്ത പുത്രനാണ് , ഇബ്രാഹിംകുട്ടി മുസ്ലിയാർ .♦ പൊന്നാനിയിൽ മുദരീസ് ആയി വർത്തിച്ചു കൊണ്ട്
ഇരിക്കുന്ന കാലത്തിൽ മതപ്രസംഗത്തിനായി കണ്ണൂർ ജില്ലയിലെ മട്ടന്നൂരിന് സമീപമുള്ള"ഉളി"പള്ളിയിൽപോയപ്പോൾഅവിടെവെച്ച്ഹിജ്റ1323ൽവഫാത്തായി.♦ അവിടെത്തന്നെഅന്ത്യവിശ്രമം കൊള്ളൂന്നു .
വിജ്ഞാന ലോകത്തിലെ അത്യുജ്ജലനക്ഷത്രമായി തിളങ്ങി നിന്ന അശൈഖ്
സ്വദഖതുല്ലാഹിൽ ഖാഹി (റ) ഹിജ്റ :1115 ൽ വഫാത്തായി .♦ തൻ്റെ സന്തതസഹചാരി 'സീതിക്കാതിരി മരക്കാർ '
പണികഴിപ്പിച്ചകീളക്കരപള്ളിയുടെഓരത്താണ്അന്ത്യവിശ്രമം കൊള്ളുന്നത് .( ഔറം കസീബ് രാജാവിൻ്റെ നിർദ്ദേശപ്രകാരമാണ് ഈ പള്ളിപണികഴിപ്പിച്ചത് എന്നും ചരിത്രത്തിൽകാണാം. ♦കാരണം ഔറം കസീബ് രാജാവിൻ്റെ ഗവർണ്ണർ ആയിരുന്നു സീതി കാതിരി മരക്കാർ . ഔറം കസീബിൻ്റെ പണ്ഡിത സഭയിലെ പ്രധാന്യ ആയിരുന്നുസദഖത്തുല്ലാ ഖാഹിരി (റ) .രാജാവിന് ഏറ്റവുംഇഷ്ടവുംഅടുപ്പവുമായാരുന്നു ഈ മഹാനോട്.🔹 മഹാനവർകളുടെ പല കറാമത്തും നേരിട്ടു കണ്ടിട്ടുള്ള ആളാണ്ഔറൻ കസീബ് രാജാവ്🔹♦ .തുടരും ഇൻശാഅല്ലാഹ .
[ *ഡോ.. അലി അൽ ഫൈസി*.

അസ്സലാമു അലൈക്കും♦ഖുത്ബിയ്യത്തിൻ്റെ അർത്ഥവും വ്യാഖ്യാനവും എഴുതുകയാണ്. പൂർത്തീകരിക്കുവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ . ♦ ...
15/06/2021

അസ്സലാമു അലൈക്കും

♦ഖുത്ബിയ്യത്തിൻ്റെ അർത്ഥവും വ്യാഖ്യാന
വും എഴുതുകയാണ്. പൂർത്തീകരിക്കു
വാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ . ♦
എല്ലാ പകർച്ചവ്യാദികൾ , മഹാമാരികൾ ,
പ്ലേഗ് , വസൂരി , സിഹർ , Covid മുതലായ
എല്ലാ ബലാമുസ്വീബത്തിൽ നിന്നും രക്ഷപെടാൻ "ഖുത്ത് ബിയത്ത് " നേർച്ചയക്കലും , ചെല്ലിക്കുന്നതും , ചെല്ലുന്നതും നല്ലതാണ്. വിപത്തുകൾ ഒഴിഞ്ഞ് കിട്ടും.🔹
*ചുരുങ്ങിയ പക്ഷം ആമുഖത്തിലെഫാത്തിഹയും ദുആയും* ശേഷം ياسَيِّدِي سَندي غَوْثِي وَيَامَدَي ،، كُنْ لِی ظَهِيرًاعَلَی الْاَعْداءِ بِالمَدَدي مُجِيرَ عِرْضِي وَخُذْبِيَدِي مَدامُدَدي ،، خَليفة اللّٰهِ فِينا مُحِيِيَ الدّينِ . എന്ന് അഞ്ച് പ്രാവശ്യം പറഞ്ഞ് ( يَاغَوْثُ يَا مُحْيَيَ الدّينِ عَبْدَالْقَادِرِالْجِيلانِي ) എന്ന് മുപ്പത്തി മൂന്നോ ,
100 വട്ടം പതിവാക്കിയാൽ മഹാമാരിയി
ൽ നിന്നും മുകളിൽ പറഞ്ഞ എല്ലാ ബലാ
മുസ്വീബത്തിൽ നിന്നും മുഹ് യദ്ദീൻ ശൈഖ് തങ്ങളുടെ ഹഖ് കൊണ്ട് രക്ഷപ്പെടാൻ
പറ്റും . ഇൻശാഅല്ലാഹ .
എന്നാൽ പരിപൂർണ്ണഫലങ്ങൾ കിട്ടാൻഅതിൻ്റെ ശർത്ത് ( നിബന്ധന പ്രകാരം )
ചെല്ലേണ്ടതാണ്. ♦ قَصِيدَةُ الْقُطْبِيٌَة ( ഖുത്വ് ബിയ്യത്തി) ൻ്റെ രചയിതാവ് പ്രശസ്ത പണ്ഡിതനും , സൂഫിവര്യനും , നിമിഷക്കവിയുമായ മഹാനായ സ്വദഖതുല്ലാഹിൽ
ഖാഹിരി ( റ ) അവർകളാണ്.
*വർഷങ്ങൾക്ക് മുമ്പ് കായൽ പട്ടണത്തിൽവന്ന്താമസമാക്കിയ സിദ്ദീഖ് (റ) വിൻ്റെ പരമ്പരയിൽ പ്പെട്ട മഖ്ദൂം സുലൈമാൻ (റ) ഒരിക്കൽസിയാറത്ത് യാത്രക്കിടയിൽ കീളക്കരയിൽ എത്തിചേർന്നു*.
സ്വിദ്ദീഖ് (റ) പരമ്പരയിൽപ്പെട്ട മഖ്ദൂം സുലൈമാൻ ഖാഹിരി (റ) വിൻ്റെയും യമനീകുടുംബത്തിൽ പെട്ട മഖ്ദൂം മുല്ലാ അഹമദ് (റ) വിൻ്റെ പുത്രി ഫാത്തിമബീവി
(റ) മൂന്നാമത്തെ പുത്രനായി ഹിജ്റ 1040ൽ കായൽ പട്ടണത്തിൽ വെച്ചാണ് സദഖ തുല്ലാഹിൽ ഖാഹിരി (റ ) ജനിച്ചത്. 🔹
സ്വന്തം പിതാവിൽ നിന്നും ഭാഷാജ്ഞാനവും , അക്ഷരജ്ഞാനവും കരസ്ഥമാക്കിയതിനു ശേഷം പ്രഗത്ഭ പണ്ഡിതനും സൂഫിവര്യനും വലിയ്യുമായ മുഹമ്മദ്അബ്ദുൽ ഖാഹിറുൽ മഖ്ദൂം(റ)വിൽനിന്നുംകാര്യമായ വിദ്യഭ്യാസം കരസ്ഥമാക്കിയ
തിനു ശേഷം കീളക്കരയിലുള്ള "ചിന്നനൈനാ ലബ്ബ ആലിം (റ) വിൻ്റെ അടുക്ക
ലേക്ക് പോയി. 🔹
ഉസ്താദിനും , നാട്ടുകാർക്കും , കൂട്ടുകാർക്കും വലിയ സ്നേഹവും കാര്യവുമായിരു
ന്നു സദഖതുല്ലാഹിൽ ഖാഹിരി (റ) നോട് .♦നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്
മഹാനവർകൾ . ഹാശിയത്തു ദുർറുൽമൻസൂർ , ഹാശിയത്തു തഫ്സീറുൽ ബൈളാവി , തർജമാനുൽ ബഹിയ്യ , തഖ്ത്വീഖുൽ ലിൽ ജാനി ഇലാ തസ്വ്രീഫു ൽ സൻജാൻ , ഹാശിയത്തു തിബ്ബിൽഅസ്റഖ് തുടങ്ങിയവ അദ്ദേഹം രചിച്ചഗ്രന്ഥങ്ങളിൽ ചിലതാണ്. കേരളത്തിലെ " സൈനുദ്ദീൻ മഖ്ദൂമി " യെ പോലെ മത വിജ്ഞാന രംഗത്ത്അതുല്യസംഭാവനകൾ നൽകി തമിഴ്പ്രവശ്യയെ ധന്യമാക്കിയ മഹാനാണ്
സ്വദഖതു ലാഹിൽ ഖാഹിരി (റ) .
പ്രഗത്ഭ സാഹിത്യകാരനും മികച്ച കവിയുമായിരുന്ന മഹാനവർകൾ പല ഗ്രന്ഥങ്ങ
ൾക്കും തഖ് രീറുകൾ ( വിവരണങ്ങൾ )
ശറഹുകൾ ( വ്യാഖ്യാനങ്ങൾ ) എഴുതിയിട്ടുള്ളതിനാൽ " ശറഹിൻ്റെ രാജാവ് " എന്ന
പേരിലും അറിയപ്പെട്ടിരുന്നു.♦ (തുടരും) *അലി അൽ ഫൈസി*]

16/11/2020

Thajul ulama uroos day.al fathiha for the blessed soul😇

08/05/2020

* മൻഖൂസ് മൗലീദ് *
അഞ്ഞൂറിൽപ്പരം വർഷങ്ങൾക്ക് മുമ്പ്
പൊന്നാനിയിലെ വലിയ മഖ്ദൂം (റ) രചിച്ചതാണ് നമ്മുടെ നാടുകളിൽ ചൊല്ലി വരാറുള്ള മൻ ഖൂസ് മൗലീദ്. മഹാനായ
ഇമാം ഗസ്സാലി (റഹ) രചിച്ചതായ "സുബ്
ഹാന " മൗലിദിൽ നിന്നും മറ്റും ചുരുക്കി
എടുത്തതിനാലാണ് ഇതിന് മൻഖൂസ്
എന്ന് പേരു് വന്നത്.
* പശ്ചാത്തലം *
പൊന്നാനിയിലും പരിസര പ്രദേശങ്ങളി
ലും ഒരു കാലത്ത് ശക്തിയായ കോളറ
പടർന്ന് പിടിച്ച് തുടർച്ചയായ മരണങ്ങൾ
ക്കാരണം ജനങ്ങൾ ഭയപ്പെട്ട് എന്ത് ചെയ്യണമെന്നറിയാതെ ആകെ വിഷമത്തിലാവുകയും , എന്തിന് ഏറെ
പറയണം ഒന്നിന് പുറകെ ഒന്നന്നായി
മരണം മയ്യിത്ത് സംസ്ക്കരിക്കാൻ പോലും പ്രയാസം നേരിട്ടു. ഭയവിഹ്വലരാ
യി ജനങ്ങൾ അവരുടെ നേതാവായ
സൈനുദീൻ മഖ്ദൂം (റ) തങ്ങളെ സമീ
പിച്ചു. തൽസമയം അവർ രചിച്ച ഈ മൗലീദ് വീടുകൾ തോറും ചൊല്ലുവാനും
സദ്യ കഴിക്കുവാനും ഉപദേശിച്ചു.
മഖ്ദൂം തങ്ങളുടെ ഉപദേശം അവർ ശിരസ്സാവഹിക്കുകയും ഏതാനും ദിവസ
ങ്ങൾക്കുള്ളിൽ അത്ഭുതകരമായി
രോഗം വിട്ടുമാറുകയും ചെയ്തു. അന്നു
മുതൽ നമ്മുടെ പൂർവ്വികർ സാംക്രമിക
രോഗങ്ങൾ പിടിപ്പെടുന്ന ദിക്കുകളിലല്ലാം
പ്രധാന പ്രതിവിധി മൻ ഖുസ് മൗലീദ്
കഴിക്കലായിരുന്നു പതിവ്. [ മർഹൂം സദഖത്തുള്ള മൗലവിയുടെ ഫതാവാ നുസ്റത്തുൽ അനാം പേ :197 ൽ കാണാം ] -
മണ്ണാർക്കാട്ട് അംമ്പ കുന്നിൽ അന്ത്യവിശ്രമം കൊള്ളുന്ന ബീരാൻ ഔലിയ ഉപ്പാപ്പ (മരണം 17.6 .1970 ) രോഗമോ മറ്റു വല്ല പ്രശ്നങ്ങളോ പരാതി
പ്പെട്ടാൽ നിശ്ചിത ദിവസത്തിനകം നിശ്ചിത എണ്ണം മൗലീദ് ഓതിതീർക്കാൻ കല്പിക്കുകയും ആ സമയത്തിനുള്ളിൽ
പ്രശ്നം പരിഹരിക്കപ്പെടുകയും പതിവായിരുന്നു. തുടരും [ സൈനുദ്ദീൻ
മഖ്ദൂം ഒന്നാമൻ . ] 1

Address

Tiruvalla

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

+919447462971

Website

Alerts

Be the first to know and let us send you an email when Ali Al Fizee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share