Ultimate Business Group

Ultimate Business Group Health Care Business, Digital Creator & Job Consulting, Promotion Activities.... Health Insurance service providers in Indian Market.

And we are also doing business promotion and consulting work...

*കർഷകർക്ക് പ്രൊഡക്ടിവ് അലയൻസ്: അപേക്ഷകൾ സമർപ്പിക്കാം*കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയു...
19/05/2026

*കർഷകർക്ക് പ്രൊഡക്ടിവ് അലയൻസ്: അപേക്ഷകൾ സമർപ്പിക്കാം*

കൃഷി വകുപ്പ് ലോകബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി കർഷകർക്ക് സുസ്ഥിര വിപണിയും വിലയും ഉറപ്പുവരുത്താനുള്ള നൂതന സ്‌കീമായ പ്രൊഡക്ടിവ് അലയൻസിന് തുടക്കമായി. പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ഒമ്പത് ജില്ലകളിലായി നൂറ് പ്രൊഡക്ടിവ് അലയൻസുകൾ രൂപവത്ക്കരിക്കുന്നതിനുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. അടുത്ത രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 150 പ്രൊഡക്ടിവ് അലയൻസുകൾ പ്രാവർത്തികമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഇതുവഴി കർഷക ഉത്പ്പാദക കമ്പനികളും (എഫ്പിസി), കാർഷിക വാണിജ്യ കമ്പനിയും (എബിപി) തമ്മിലുള്ള പങ്കാളിത്ത കരാറിന്റെ അടിസ്ഥാനത്തിൽ ഉത്പാദന സഹായത്തിനും ബിസിനസ് വിപുലീകരണത്തിനുമായി ആകെ ചെലവിന്റെ 60 ശതമാനം ഗ്രാന്റായി ലഭിക്കും. പരമാവധി രണ്ടുകോടി രൂപ വരെ ഗ്രാന്റായും ഒപ്പം മൂന്ന് വർഷത്തെ സാങ്കേതിക സഹായവും ഒരു പ്രൊഡക്ടിവ് അലയൻസിന് ലഭിക്കും.

കുറഞ്ഞത് പത്തുകോടി രൂപ വാർഷിക വിറ്റുവരവുള്ള കാർഷിക, കാർഷികേതര കമ്പനികൾ, സൂപ്പർമാർക്കറ്റ് ശൃംഖലകൾ, കയറ്റുമതിക്കാർ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയവർക്കും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ചുരുങ്ങിയത് 200 അംഗങ്ങളുള്ളതും പത്ത് ലക്ഷം രൂപ വാർഷിക വിറ്റുവരവുമുള്ള ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്കും https://pa.kera.kerala.gov.in/auth/login എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് കേരയുടെ തൃശ്ശൂർ റീജിയണൽ ഓഫീസുമായോ 9037824056, 9037824026 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് റീജിയണൽ പ്രോജക്ട് ഡയറക്ടർ അറിയിച്ചു.

ബിസിനസ്സിൽ കടം (Credit) നൽകാതെ തന്നെ വിൽപ്പന വർദ്ധിപ്പിക്കുക എന്നത് ഏതൊരു സംരംഭകനും നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. കൃ...
08/05/2026

ബിസിനസ്സിൽ കടം (Credit) നൽകാതെ തന്നെ വിൽപ്പന വർദ്ധിപ്പിക്കുക എന്നത് ഏതൊരു സംരംഭകനും നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്.

കൃത്യമായ പ്ലാനിംഗും തന്ത്രങ്ങളും ഉണ്ടെങ്കിൽ 'ക്യാഷ് ആൻഡ് ക്യാരി' രീതിയിൽ ബിസിനസ്സ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. അതിനുള്ള ചില പ്രായോഗിക വഴികൾ താഴെ നൽകുന്നു:

കടം നൽകാതെ ബിസിനസ്സ് വളർത്താനുള്ള പ്രായോഗിക വഴികൾ

​1. ഉൽപ്പന്നത്തിന്റെ ഗുണമേന്മയും ബ്രാൻഡിംഗും (Quality & Branding)
* ​ഉപഭോക്താവ് പണം മുൻകൂട്ടി നൽകണമെങ്കിൽ അവർക്ക് നിങ്ങളുടെ ഉൽപ്പന്നത്തിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരിക്കണം.
* ​മറ്റാരും നൽകാത്ത ഗുണമേന്മയോ പ്രത്യേകതയോ നിങ്ങളുടെ ഉൽപ്പന്നത്തിനുണ്ടെങ്കിൽ ഉപഭോക്താവ് കടം ചോദിക്കാനുള്ള സാധ്യത കുറയും.
* ​ശക്തമായ ഒരു പേഴ്സണൽ ബ്രാൻഡിംഗ് കെട്ടിപ്പടുക്കുക. വിശ്വസിക്കാൻ കൊള്ളാവുന്ന ബ്രാൻഡ് ആണെന്ന തോന്നൽ ഉണ്ടായാൽ ആളുകൾ പണം നൽകി വാങ്ങാൻ തയ്യാറാകും.

​2. ആകർഷകമായ ക്യാഷ് ഡിസ്കൗണ്ടുകൾ (Cash Discounts)
* ​ക്രെഡിറ്റ് ഒഴിവാക്കാൻ ഏറ്റവും നല്ല വഴി പണം ഉടനെ നൽകുന്നവർക്ക് ചെറിയ ഇളവുകൾ നൽകുക എന്നതാണ്.
* ​"ഇപ്പോൾ പണം നൽകിയാൽ 2% മുതൽ 5% വരെ ഡിസ്കൗണ്ട്" എന്ന ഓഫർ ക്രെഡിറ്റ് ചോദിക്കുന്നവരെ നിരുത്സാഹപ്പെടുത്തും.
* ​കടം കൊടുക്കുമ്പോൾ പണം തിരിച്ചുകിട്ടാൻ എടുക്കുന്ന സമയവും അധ്വാനവും ലാഭിക്കാൻ ഈ ചെറിയ ഡിസ്കൗണ്ട് സഹായിക്കും.

​3. ഡിജിറ്റൽ പേയ്മെന്റ് രീതികൾ പ്രോത്സാഹിപ്പിക്കുക
* ​പലപ്പോഴും കയ്യിൽ പണമില്ലാത്തതിനാലാണ് പലരും കടം ചോദിക്കുന്നത്. ഇതിന് പരിഹാരമായി എല്ലാവിധ ഡിജിറ്റൽ പേയ്മെന്റ് സൗകര്യങ്ങളും ഏർപ്പെടുത്തുക.
* ​UPI (G-Pay, PhonePe), ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ എന്നിവ സ്വീകരിക്കുന്നത് വഴി ഉപഭോക്താവിന് അവരുടെ അക്കൗണ്ടിൽ നിന്നോ ക്രെഡിറ്റ് കാർഡ് വഴിയോ പണം നൽകാൻ സാധിക്കും. നിങ്ങൾക്ക് പണം ഉടൻ ലഭിക്കുകയും ചെയ്യും.

​4. പ്രീ-പെയ്ഡ് അല്ലെങ്കിൽ സബ്സ്ക്രിപ്ഷൻ മോഡൽ
* ​സ്ഥിരമായി ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്കായി ഒരു പ്രീ-പെയ്ഡ് കാർഡ് അല്ലെങ്കിൽ സബ്സ്ക്രിപ്ഷൻ രീതി തുടങ്ങാം.
* ​നേരത്തെ പണമടച്ച് മെമ്പർഷിപ്പ് എടുക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത് വഴി വർക്കിംഗ് ക്യാപിറ്റൽ മുൻകൂട്ടി ലഭിക്കാൻ സഹായിക്കും.

​5. കൃത്യമായ ക്രെഡിറ്റ് പോളിസി (Strict Credit Policy)
* ​ബിസിനസ്സിന്റെ തുടക്കത്തിൽ തന്നെ "ഇവിടെ കടം നൽകപ്പെടില്ല" എന്ന പോളിസി കൃത്യമായി നടപ്പിലാക്കുക.
* ​പരിചയത്തിന്റെ പുറത്തോ സ്നേഹത്തിന്റെ പുറത്തോ ഒരാൾക്ക് കടം നൽകിയാൽ മറ്റുള്ളവരും അത് പ്രതീക്ഷിക്കും.
* എല്ലാവർക്കും ഒരേ നിയമം എന്ന രീതി പിന്തുടരുന്നത് ബിസിനസ്സ് ആരോഗ്യത്തിന് നല്ലതാണ്.

​6. സെയിൽസ് ആഫ്റ്റർ സർവീസ് (After-Sales Support)
* ​വിൽപ്പനയ്ക്ക് ശേഷം നല്ല സർവീസ് നൽകുന്ന സ്ഥാപനങ്ങളെ ഉപഭോക്താക്കൾ കൂടുതൽ വിശ്വസിക്കും. പണം കൃത്യമായി വാങ്ങിയാലും നല്ല സേവനം ലഭിക്കുന്നുണ്ടെങ്കിൽ അവർ വീണ്ടും നിങ്ങളെ തേടിയെത്തും.

​ചുരുക്കത്തിൽ:
ബിസിനസ്സിൽ ക്രെഡിറ്റ് ഒഴിവാക്കുന്നത് ലാഭം വർദ്ധിപ്പിക്കാനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനും സഹായിക്കും.

ഉപഭോക്താവുമായുള്ള നല്ല ബന്ധം നിലനിർത്തിക്കൊണ്ടുതന്നെ പണമിടപാടുകളിൽ കർക്കശമായ നിലപാട് സ്വീകരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ബിസിനസ്സിന് ഗുണം ചെയ്യും.

" എന്റെ തിരുവനന്തപുരം "കുട്ടികളുടെ ചിത്രരചനാ ക്യാമ്പ് 🌻കുട്ടികൾ "അവരുടെ തിരുവനന്തപുരം " വരയ്ക്കുമ്പോൾ അനുഭവസമ്പന്നരായ ചി...
08/05/2026

" എന്റെ തിരുവനന്തപുരം "
കുട്ടികളുടെ ചിത്രരചനാ ക്യാമ്പ്
🌻
കുട്ടികൾ "അവരുടെ തിരുവനന്തപുരം " വരയ്ക്കുമ്പോൾ അനുഭവസമ്പന്നരായ ചിത്രകാരുടെ
നിർദേശങ്ങളും പ്രോത്സാഹനവും അവരിലെ ക്രിയാത്മകത ഉണർത്തും ...

" ഉണരട്ടെ ഉഷസ്സുപോലുണരട്ടെ
ഒരു യുഗചേതന ഉണരട്ടെ "

---------------------------------
Trivandrum art fair
🌿
Leaf art projects

Ambuone ആംപ്യൂവൺ എന്താണ്: ഒരു മെഡിക്കൽ അടിയന്തര ഘട്ടത്തിൽ നമ്മൾക്കാവശ്യമായ (ആംബുലൻസ്, ആശുപത്രി, ഡോക്ടർ, പെട്ടെന്നുള്ള സാ...
28/04/2026

Ambuone ആംപ്യൂവൺ എന്താണ്:

ഒരു മെഡിക്കൽ അടിയന്തര ഘട്ടത്തിൽ നമ്മൾക്കാവശ്യമായ (ആംബുലൻസ്, ആശുപത്രി, ഡോക്ടർ, പെട്ടെന്നുള്ള സാമ്പത്തിക സഹായം) എന്നിവ ടെക്നോളജിയുടെ സഹായത്തോടെ ഏകോപിപ്പിച്ച് ഞൊടിയിടയിൽ ജീവൻ രക്ഷിക്കാൻ വേണ്ട സഹായം നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ "സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ എമർജെൻസി കെയർ സിസ്റ്റം" ആണ് ആംമ്പ്യൂവൺ.

ആംബ്യൂവൺ എങ്ങനെ വർക്ക് ചെയ്യുന്നു?

കസ്റ്റമർ 999 രൂപ നൽകി ഒരു ആംപ്യൂവൺ ആക്ടിവേഷൻ കിറ്റ് സ്വന്തമാക്കുന്നു.

പേര് വിവരങ്ങൾ, ഏറ്റവും അടുത്ത ബന്ധുക്കളുടെ അല്ലെങ്കിൽ സുഹൃത്തുക്കളുടെ നമ്പർ, മെഡിക്കൽ ഹിസ്റ്ററി (ഇഷ്ടമെങ്കിൽ മാത്രം) എന്നിവയൊക്കെ നൽകി ആംമ്പ്യൂവൺ ആക്‌ടിവേഷൻ ചെയ്യുന്നു.
ആക്ടിവേഷൻ കിറ്റിൽ കിട്ടിയിരിക്കുന്ന QR കോഡ് സ്റ്റിക്കറുകൾ (3 എണ്ണം), എത്രയും പെട്ടെന്ന് എടുക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ (കാർ ഗ്ലാസ്, മൊബൈലിന്റെറെ പുറകിൽ) ഒക്കെ ഒട്ടിച്ചു വെക്കുന്നു.

ആംബ്യൂവൺ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നു - അതിലെ SOS ബട്ടൺ ഓൺ ആക്കി വെക്കുന്നു.

ഇപ്പോൾ നിങ്ങൾ ആംബ്യൂവൺ റെഡി ആണ്! അപ്രതീക്ഷിതമായി ഒരു എമർജൻസി അവസ്ഥ ഉണ്ടാകുന്നു.

നിങ്ങൾ ഉടനടി ഫോണിലെ SOS ബട്ടൺ സെക്കൻഡുകൾ മാത്രം അമർത്തി പിടിക്കുന്നു. അല്ലെങ്കിൽ QR നിങ്ങളുടെ മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്യുന്നു.

ഉടൻ നിങ്ങൾക്ക് ആംബ്യൂവൺന്റെ കസ്റ്റമർ കെയറിൽ നിന്ന് ഫോൺ വരുന്നു. വിവരങ്ങൾ അന്വേഷിക്കുന്നു.

നിങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഏതാനും സെക്കൻഡുകൾക്കുള്ളിൽ ഒരു ആംബുലൻസ് നിങ്ങൾ നിൽക്കുന്നിടത്തേക്ക് പാഞ്ഞെത്തുന്നു.

നിങ്ങളുടെ ബന്ധുക്കളെയും ആശുപത്രിയെയും മറ്റും വിവരങ്ങൾ അറിയിക്കുന്നു.

ആംബുലൻസ് ടീം ആവശ്യമുള്ള സഹായം നൽകുന്നു - ആവശ്യമെങ്കിൽ ഉടനടി ആശുപത്രിയിൽ എത്തിക്കുന്നു.

20000 രൂപ വരെയുള്ള അടിയന്തര സാമ്പത്തിക സഹായം ഇൻഷുറൻസ് കമ്പനി വഴി ഉടൻ ലഭ്യമാക്കുന്നു.

ആർക്കാണ് അടുത്ത നിമിഷം എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത ഈ അനിശ്ചിത ജീവിതത്തിൽ ആംപ്യൂവൺ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താണ്, മറ്റാരുമില്ലെങ്കിലും നിങ്ങളുടെ നിഴലായി എപ്പോഴും കൂടെയുള്ള ഒരു സഹായി. കാരണം ഞങ്ങൾക്കറിയാം, ഒരു ജീവൻ രക്ഷിക്കുന്നതിലും വലുതല്ല മറ്റൊന്നും.

ആംബ്യൂവൺൽ contact ചെയ്യുവാൻ
070129 28758

https://www.ambuone.com

AmbuOne (The Future-Ready Health-Tech Platform)

MEDISEPFOR STATE EMPLOYEES & PENSIONERSകേരള സർക്കാരിന്റെ മെഡിസെപ്പ് ഇൻഷൂറൻസ് ആനുകൂല്യങ്ങൾ ഇപ്പോൾ അരുമന ഹോസ്പിറ്റലിൽ ലഭ്യ...
17/04/2026

MEDISEP

FOR STATE EMPLOYEES & PENSIONERS

കേരള സർക്കാരിന്റെ മെഡിസെപ്പ് ഇൻഷൂറൻസ് ആനുകൂല്യങ്ങൾ ഇപ്പോൾ അരുമന ഹോസ്പിറ്റലിൽ ലഭ്യമാണ്.

സർക്കാർ ജീവനക്കാർക്കും, പെൻഷനേഴ്സിനും മെഡിസെപ്പ് ഇൻഷുറൻസ് കാർഡിൽ ഉള്ളവർക്കും ആണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.

Our Departments

Obstetrics & Gynecology
Pediatrics & Neonatology
Child Development Centre
Fetal Medicine
Infertility Treatments
General Surgery
Laparoscopic Surgery
General Medicine

ഹെൽത്ത്‌ ഇൻഷുറൻസ്ഹെൽത്ത്‌ ഏറ്റവും വലിയ വെല്‍ത്തെന്നെല്ലാമാണ് ചൊല്ല്. എങ്കിലും പ്രായം കൂടുന്തോറും ആരോഗ്യവുമായി ബന്ധപ്പെട്...
15/04/2026

ഹെൽത്ത്‌ ഇൻഷുറൻസ്

ഹെൽത്ത്‌ ഏറ്റവും വലിയ വെല്‍ത്തെന്നെല്ലാമാണ് ചൊല്ല്. എങ്കിലും പ്രായം കൂടുന്തോറും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ കൂടുകയാണ് പതിവ്.

ആരോഗ്യം എത്ര പരിപാലിക്കാമെന്ന് വിചാരിച്ചാലും കാര്യങ്ങളൊന്നും നിശ്ചയിച്ച പോലെ നടക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ ഏറ്റവും പ്രധാനമാണ് വീട്ടിലെ എല്ലാവർക്കും ആരോഗ്യ ഇന്‍ഷുറന്‍സ്.

ചികില്‍സാചെലവുകള്‍ ഓരോ വര്‍ഷം തോറും റോക്കറ്റ് വേഗത്തില്‍ കൂടുമ്പോള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയില്ലെങ്കില്‍ കാര്യങ്ങളാകെ അവതാളത്തിലാകും.

എടുക്കുന്ന പോളിസിയെക്കുറിച്ച് വ്യക്തമായി മനസിലാക്കാത്തതിനാലാണ് പലപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്.

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയെടുക്കും മുമ്പ് ഇക്കാര്യങ്ങളെല്ലാം നിര്‍ബന്ധമായും ശ്രദ്ധിക്കണം. അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.

നിങ്ങളളുടെ സഹായത്തിനായി
ഞങ്ങൾ ഉണ്ട്

അൾട്ടിമേറ്റ് ഹെൽത്ത്‌ കെയർ
വിളിക്കുക 070129 28758

ആപത്തിൽ തുണയാകാൻ ഇനി AMBU ONE കൂടെയുണ്ട്!അടിയന്തര ഘട്ടങ്ങളിൽ അതിവേഗ വൈദ്യസഹായം ഉറപ്പാക്കാൻ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ...
21/03/2026

ആപത്തിൽ തുണയാകാൻ
ഇനി AMBU ONE കൂടെയുണ്ട്!

അടിയന്തര ഘട്ടങ്ങളിൽ അതിവേഗ വൈദ്യസഹായം ഉറപ്പാക്കാൻ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാങ്കേതിക അധിഷ്ഠിത എമർജൻസി കെയർ സിസ്റ്റം - AMBU ONE - ഇപ്പോൾ നിങ്ങളുടെ വിരൽത്തുമ്പിൽ.

പ്രധാന പ്രത്യേകതകൾ:

* അതിവേഗ പ്രതികരണം: നിങ്ങളുടെ ഒരു അറിയിപ്പിൽ (SOS) മിനിറ്റുകൾക്കുള്ളിൽ ആംബുലൻസ് സേവനം ലഭ്യമാകുന്നു.

* നൂതന സാങ്കേതികവിദ്യ: സ്മാർട്ട് ഫോൺ വഴി എളുപ്പത്തിൽ ആംബുലൻസ് ബുക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനും സാധിക്കുന്നു.

* വിദഗ്ദ്ധ പരിചരണം: അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലൻസുകളും വിദഗ്ദ്ധരായ ആരോഗ്യപ്രവർത്തകരും.

* അൾട്ടിമേറ്റ് ഹെൽത്ത്‌ കെയറിന്റെ പിൻതുണ : പ്രമുഖ ഹെൽത്ത് ടെക് പ്ലാറ്റ്‌ഫോമായ അൾട്ടിമേറ്റ് ഹെൽത്ത്‌ കെയറിന്റെ സഹകരണത്തോടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്.

ജീവൻ്റെ ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഒരു നിമിഷം വൈകാതെ മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കാൻ ഇന്ന് തന്നെ സബ്‌സ്‌ക്രൈബ് ചെയ്യൂ!

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
📞 070129 28758

Ultimate Health Care - Every life is Precious

എല്ലാവർക്കും Dr. Padmasന്റെ “സ്നേഹവും സമാധാനവും നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ
19/03/2026

എല്ലാവർക്കും Dr. Padmasന്റെ
“സ്നേഹവും സമാധാനവും നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ

Address

Manacad, KERALA-TRIVANDRUM
Trivandrum City
695009

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 10am - 6pm

Telephone

+917012928758

Alerts

Be the first to know and let us send you an email when Ultimate Business Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ultimate Business Group:

Share