29/09/2026
കുവൈത്തിൽ ഗതാഗത നിയമലംഘനത്തെ തുടർന്ന് വാഹനത്തിൽ ഘടിപ്പിച്ച ചക്രപ്പൂട്ട് നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് ഗതാഗത വിഭാഗം വ്യക്തമാക്കി. ഇതിനായി ആദ്യം നിയമലംഘനത്തിനുള്ള പിഴ 'സഹൽ' ആപ്പ് വഴിയോ അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ആപ്പ് വഴിയോ അടയ്ക്കണം. ആവശ്യമയാൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിൽ നേരിട്ട് എത്തിയും പിഴ അടയ്ക്കാവുന്നതാണ്. പിഴ അടച്ചശേഷം പണമടച്ചതിന്റെ രസീത് വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസിൽ വ്യക്തമായി കാണുന്ന രീതിയിൽ സ്ഥാപിക്കണം. തുടർന്ന് പൂട്ട് നീക്കം ചെയ്യുന്നതിനുള്ള നടപടികൾക്കായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ പ്രത്യേക വാട്‌സ്ആപ്പ് നമ്പരായ 99324092 -ൽ ബന്ധപ്പെടണം. അതേസമയം, വാഹനത്തിൽ സ്ഥാപിച്ച പൂട്ട് സ്വയം വീണുപോയാൽ ഉടൻ 112 എന്ന അടിയന്തര നമ്പരിൽ ബന്ധപ്പെടണം. തുടർന്ന് ട്രാഫിക് പട്രോൾ എത്തുന്നതുവരെ കാത്തിരിക്കണമെന്നും പൂട്ട് സ്വയം മാറ്റാനോ കൈകാര്യം ചെയ്യാനോ ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.പൂട്ട് തകർക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്താൽ , ഉത്തരവാദിക്ക്രെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും വാഹനയാത്രക്കാരുടെയും മറ്റ് റോഡ് ഉപയോഗ്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ട്രാഫിക് നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
നിയമ ലംഘനത്തെ തുടർന്ന്
വാഹനങ്ങളിൽ ഘടിപ്പിച്ച
ചക്രപ്പൂട്ട് നീക്കം
ചെയ്യുന്നതിന് പുതിയ
നടപടിക്രമങ്ങൾ