16/03/2026
കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ എസ് എൻ ട്രസ്റ്റ് സ്ഥാപനങ്ങൾ നൽകിയ സംഭാവനകൾ അതുല്യമാണെന്ന് ശ്രീ. രമേശ് ചെന്നിത്തല എംഎൽഎ അഭിപ്രായപ്പെട്ടു.മുതുകുളം വടക്ക് കൊല്ലകൽ എസ്. എൻ.വി.യു.പി സ്കൂളിന്റെയും 338 ആം നമ്പർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന യോഗവും അവാർഡ് ദാനവും യാത്രയയപ്പ് സമ്മേളനവും പ്രീ പ്രൈമറി കലോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലെ ഉച്ചനീചത്വങ്ങൾക്കെതിരായ വലിയ പോരാട്ടത്തിന്റെ ഭാഗമായാണ് മഹാനായ ആർ. ശങ്കർ എസ് എൻ ട്രസ്റ്റിന് രൂപം നൽകിയത്. വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീ നാരായണ ദർശനത്തെ കേരളത്തിന്റെ വിദ്യാഭ്യാസ- സാംസ്കാരിക ഭൂമികയോട് ചേർത്തുവയ്ക്കാൻ കഴിഞ്ഞതാണ് കേരളം നേടിയ വിദ്യാഭ്യാസ പുരോഗതിയുടെ അടിസ്ഥാന ശിലകളിൽ ഒന്നായി മാറിയത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്കൂൾ മാനേജർ അഡ്വക്കേറ്റ് കെ. ഗോപകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ
2024 -24 അധ്യയന വർഷത്തിൽ എസ്എസ്എൽസി പ്ലസ് ടു ഡിഗ്രി പ്രൊഫഷണൽ ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ എസ് എൻ വി യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെയും കേരള പേൾ ചാമ്പ്യൻസ് ടാലൻറ് എക്സാമിനേഷൻ, മാസ്റ്റർ കിഡ്സ് സ്കോളർഷിപ്പ് എക്സാമിനേഷൻ എന്നിവയിൽ സംസ്ഥാന തലത്തിൽ ഒന്നുമുതൽ എട്ടുവരെ റാങ്ക് കരസ്ഥമാക്കിയ പ്രീപ്രൈമറി കുട്ടികളെയും ചേപ്പാട് എസ്എൻഡിപി യൂണിയൻ സെക്രട്ടറി ശ്രീ.
എൻ. അശോകൻ, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ശ്രീ. ജോൺതോമസ്,മുതുകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ സുനിൽ വൈസ് പ്രസിഡണ്ട് ജി. എസ്.ബൈജു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പുഷ്പൻ കണ്ണമ്പള്ളി എന്നിവർ അനുമോദിക്കുക യും,അവാർഡ് ദാനം നിർവഹിക്കുകയും ചെയ്തു.
എസ്. എൻ.
വി.യു.പി സ്കൂളിൽ ദീർഘകാല സേവനം പൂർത്തിയാക്കി സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ്, ശ്രീമതി സി .ബീന, ഓഫീസ് അസിസ്റ്റൻറ് ശ്രീ.ജെ. ലാലി എന്നിവർക്ക് യോഗം യാത്രയയപ്പ് നൽകി. തുടർന്ന് പ്രീ പ്രൈമറി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബബിത ജയൻ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുനിൽ സൂര്യമംഗലം, ഗീത ശ്രീജി മുതുകുളം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ശ്രീലത,ഡി. സുജാത, ജി റജീന, ടി.ഗിരിജ, എ.സുജാത ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് അംഗം, എം അജിത, ഡോ. എം. മധുസൂദനൻ, പി ടി എ പ്രസിഡന്റ് എം. ബിനു ചെട്ടിയാർ, അഡ്വ.യു. ചന്ദ്രബാബു,സുനിൽ മുതുകുളം തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.ശാഖാ പ്രസിഡന്റ് എം. രാധാകൃഷ്ണൻ, സെക്രട്ടറി എസ്. ബാലകൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗം കെ. ബാബുക്കുട്ടൻ, വൈസ്. പ്രസിഡന്റ്.എസ്.സുരേന്ദ്രൻ, കെ..ശിശുപാലൻ, ഡോ. ഡി. ഹരീഷ്,പി. ടി. എ. വൈസ് പ്രസിഡന്റ് എസ്. സേതുലാൽ, മാതൃ സംഗമം കൺവീനർ രമ്യ, സീനിയർ അസിസ്റ്റന്റ് എം. എസ്. മിനി,എന്നിവർ ആശംസകൾ നേർന്നു.പ്രീ പ്രൈമറി കോർഡിനേറ്ററും സ്റ്റാഫ് സെക്രട്ടറിയുമായ ശ്രീമതി.ജെ. ഗീത കൃതജ്ഞത രേഖപ്പെടുത്തി.