CCTV News Kunnamkulam

Call Directions Website Contact the business

CCTV News Kunnamkulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CCTV News Kunnamkulam, Internet service provider, CCTV CCTV TOWER, NEHRU NAGAR, KUNNAMKULAM, Thrissur.

13/11/2026

വിളക്കാട്ടുപാടം നായനാര്‍ റോഡിലെ വെള്ളക്കെട്ടിന് പരിഹരമാകുന്നു

എളവള്ളി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന വിളക്കാട്ടുപാടം നായനാര്‍ റോഡിലെ വെള്ളക്കെട്ടിന് പരിഹരമാകുന്നു. എസ് സി കോര്‍പസ്സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വകയിരുത്തി 200 മീറ്റര്‍ ദൂരമാണ് കോണ്‍ക്രീറ്റ് ചെയ്ത് റോഡ് നവീകരിക്കുന്നത്.

13/11/2026

ചാവക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം കാണികളുടെ മനം കവര്‍ന്ന് ഉറുദു ഗസല്‍ മത്സരം

ചാവക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കാണികളുടെ മനം കവര്‍ന്ന് ഉറുദു ഗസല്‍ മത്സരം. കലോത്സവത്തിലെ സമാപന ദിവസം നാലാം വേദിയില്‍ രാവിലെ പത്തരയോടെയാണ് മത്സരം ആരംഭിച്ചത്. മത്സരാര്‍ത്ഥികളുടെ ഓരോ ആലാപനത്തെയും കരഘോഷങ്ങളോടെയാണ് കാണികള്‍ വരവേറ്റത്.

13/11/2026

"ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം..."; കുന്നംകുളത്ത് വയലാർ സ്മരണയിൽ സംഗീതാർച്ചന

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന കാവ്യസ്മരണകള്‍ക്ക് സംഗീതാര്‍ച്ചന; മലയാളത്തിന്റെ പ്രിയകവി വയലാര്‍ രാമവര്‍മ്മയുടെ അനശ്വര ഗാനങ്ങളുടെയും കാവ്യജീവിതത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കുന്നതിനായി പുരോഗമന കലാ സാഹിത്യ സംഘം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ചന്ദ്രകളഭം' എന്ന പേരില്‍ വയലാര്‍ അനുസ്മരണവും ഗാനസന്ധ്യയും നടത്തി

13/11/2026

കുന്നംകുളം കിഴൂർ വിവേകാനന്ദ കോളേജ് അഡ്മിഷനിൽ തട്ടിപ്പെന്ന് എ.ബി.വി.പി

കുന്നംകുളം കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജിലെ 2025 - 26 അധ്യയന വര്‍ഷത്തിലെ അഡ്മിഷനില്‍ വ്യാപകമായി ക്രമക്കേട് നടന്നതായി എ.ബി.വി.പി. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റിയുടെ അന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തലില്‍ കോളേജിന് പിഴയിട്ടതായി എബിവിപി നേതാക്കള്‍ പറഞ്ഞു.

13/11/2026

കലോത്സവത്തിന്റെ സമാപനദിനത്തിലും വിജയക്കൊയ്ത്ത് തുടര്‍ന്ന് മമ്മിയൂര്‍ എല്‍ എഫ്

കലോത്സവത്തിന്റെ സമാപനദിനത്തിലും വിജയക്കൊയ്ത്ത് തുടര്‍ന്ന് മമ്മിയൂര്‍ എല്‍ എഫ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. മൂന്നാം വേദിയില്‍ നടന്ന ആവേശകരമായ മാര്‍ഗംകളി മത്സരത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി പോയിന്റു പട്ടികയിലെ തങ്ങളുടെ ഒന്നാംസ്ഥാനം എല്‍എഫ് ഒന്നുകൂടി സുരക്ഷിതമാക്കി.

13/11/2026

ചാവക്കാട് ഉപജില്ലാ കലോത്സവം സമാപന ദിവസത്തെ മത്സരങ്ങള്‍ പുരോഗമിക്കുന്നു

ചാവക്കാട് ഉപജില്ലാ കലോത്സവത്തിന്റെ സമാപന ദിവസത്തെ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ജനറല്‍ വിഭാഗത്തില്‍ 496 പോയിന്റുമായി മമ്മിയൂര്‍ എല്‍.എഫ്. കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 421 പോയിന്റുമായി ചാവക്കാട് എം.ആര്‍.ആര്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനത്തും 409 പോയിന്റുമായി തൈക്കാട് വി.ആര്‍. അപ്പു മാസ്റ്റര്‍ മെമമ്മോറിയല്‍ ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനത്തുമാണ്.

13/11/2026
13/11/2026

അന്യോന്യത്തിന് ദിവസങ്ങൾ മാത്രം; തകർന്ന ക്ഷേത്ര റോഡിൽ ഒടുവിൽ താൽക്കാലിക അറ്റകുറ്റപ്പണി

അന്യോന്യത്തിനു തുടക്കമാകാനായിരിക്കെ കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്ര കവാടത്തിനു മുന്‍പിലെ തകര്‍ന്ന റോഡില്‍ താല്‍ക്കാ ലിക അറ്റകുറ്റപ്പണി തുടങ്ങി. പ്രധാന റോഡില്‍നിന്നു ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന ഭാഗത്തു കോണ്‍ക്രീറ്റ് ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും ഇതു നടപ്പാകാത്തതിനെ തുടര്‍ന്നാണ് കരിങ്കല്ലും മണ്ണും ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ നിരത്തി താല്‍ക്കാലികമായി നിരപ്പാക്കുന്നത്

13/11/2026

കടവല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ കുടുംബശ്രീ വായ്പാ മേള നടത്തി

Address

CCTV CCTV TOWER, NEHRU NAGAR, KUNNAMKULAM
Thrissur
680503

Alerts

Be the first to know and let us send you an email when CCTV News Kunnamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CCTV News Kunnamkulam:

Shortcuts

Share

Nearby businesses